കാട്ടാക്കട എന്ന നാമത്തിന്റെ ഉത്ഭവം

കാട്ടാക്കടയുടെ ആദ്യ നാമം കാട്ടാൽ എന്നും പിന്നീട് കട ചേർന്ന് കാട്ടാൽ കട എന്നും കാലക്രമേണ ലോപിച്ച് കാട്ടാക്കട എന്നുമായി മാറി എന്ന് നമ്മുക്കരിവുള്ളതാണ്. ഇതിന്റെ പിന്നിലെ കഥ ഇങ്ങനെ പോകുന്നു .പൂർവികർ പ്രദേശത്ത് കാട്ടാൽ കടയിലൂടെ കാൽനടയായും കാളവണ്ടികളിലും സഞ്ചരിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും ഇന്നത്തെ അത്യാധൂനിക യുഗത്തിൽ എത്തി നിൽകുന്ന കാട്ടാക്കടയുടെ ചരിത്ര പാതയിലൂടെ ഒരു യാത്ര .ആദ്യ നാമമായ കാട്ടാൽ കടയിൽ നിന്നും ഇന്ന് നാമറിയുന്ന കാട്ടാക്കടയിൽ എത്തി നിൽകുന്ന ചരിത്രം കലാ സാംസ്ക്കാരിക ചരിത്ര സമര നായകന്മാരുടെ സ്വന്തം കാട്ടാൽ ക്കട .
അഗസ്ത്യ വന മല നിരകളും പ്രകൃതി കനിഞ്ഞു നല്കിയ പാറ കെട്ടുകളും, ചെറു വനങ്ങളും ,വയലേലകളും,നെയ്യാറും ഉൾപ്പെട്ട ഹരിതാഭമായ ഭൂപ്രദേശം .നാടിനു ഐശ്വര്യവും ,സമൃദ്ധിയും ഐക്യവും ഏകി നിലകൊള്ളുന്ന ചരിത്ര പ്രസിദ്ധമായ ആരാധനാലയങ്ങൾ ,സുഗന്ധ വിളകളുടെയും മലച്ചരക്കുകളുടെയും ,കാര്ഷിക വിളകളുടെയും ബ്രഹുത് വാണിജ്യ കേന്ദ്രമാണ് മലയോര ഗ്രാമമായ കാട്ടാക്കട ..
കാട്ടാക്കട എന്ന നാമത്തിലെക്കുള്ള മാറ്റത്തെ കുറിച്ച് കാട്ടാൽ കടയിൽ നിന്നും കാട്ടാക്കടയായി മാറിയ ചരിത്രത്തെ കുറിച്ച് ആദ്യ കേൾവിൽ അല്ലെങ്കിൽ ആദ്യ അറിവിൽ ഓരോ കഥയും ശരിയാണ് എന്ന് തോന്നാം , എന്നാൽ യാതാർത്ഥ്യത്തോട് വളരെയടുത്ത് നില്ക്കുന്ന കഥ ഇങ്ങനെയാണ് എന്ന് പഴമക്കാർ പറയുന്നു .നൂറ്റാണ്ടുകൾക്കു മുൻപ് അധിക ജനവാസം ഇല്ലാതിരുന്ന കാലം പ്രദേശമാകെ മരങ്ങൾ തിങ്ങി നിറഞ്ഞിരുന്നു .കവല കേന്ദ്രീകരിച്ചു വിരളമായെ ഭവനങ്ങൾ ഉണ്ടായിരുന്നുള്ളൂ .കാട്ടാൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്ര (ഇന്നും കാട്ടാൽ എന്ന പേരിനു ഭംഗം വരാതെ നിലനിറുത്തുന്നു) മൈതാനത്തും കവല മുതൽ ചന്ത വരെയും പാതയോരത്ത് ഇരുവശങ്ങളിലായും അവിടെ അവിടെയായി അരയാലുകളും പേരാലുകളും കുറെയധികം കാട്ടാലുകളും നിറഞ്ഞു നിന്നിരുന്നു. പ്രദേശങ്ങളിൽ ഇത്രയധികം കാട്ടലുകൾ ഉണ്ടായിരുന്ന താളവും ഇതായിരുന്നു അതിനാൽ തന്നെ പ്രദേശത്ത് ഉള്ളവരും ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവരും പ്രസ്തുത സ്ഥലത്തിനെ കാട്ടാൽ എന്ന് സംബോധന ചെയ്തു തുടങ്ങി അങ്ങനെ വാമൊഴികളിലൂടെ കാട്ടാൽ എന്ന നാമം പ്രചരിച്ചു .ഇപ്പോഴും പ്രായം ചെന്നവരുടെ വാ മൊഴിയിലും മുൻ കാല രേഖകളിളും ഇവിടം ഇപ്പോഴും കാട്ടാൽ എന്നാണ് ..പ്രാധാന വാണിജ്യ കേന്ദ്രം ആയിരുന്നതിനാൽ ദൂര ദേശങ്ങളിൽ നിന്നുപോലും ജനങ്ങള് ആശ്രയിച്ചിരുന്നത് കാട്ടാക്കട ചന്തയെ ആണ് ..ചന്ത എന്ന വാക്കിനു പകരമായി പഴമക്കാർ ഉപയോഗിച്ചിരുന്നത് കട എന്നായിരുന്നു .. കാട്ടാലുകൾ നിറഞ്ഞിരുന്ന പ്രദേശത്തെ കടയിൽ പോകുന്നു എന്ന് വാ മൊഴികലൂടെ "കാട്ടാൽ കടയിൽ" എന്നും പിൽക്കാലത്ത് ലോപിച്ച് കാട്ടാക്കടയും ആയി മാറുകയായിരുന്നു ..ഒരു വിഭാഗം ആൾക്കാർ പറയുന്നത് കവലയിൽ ഒരു കാട്ടാൽ ഉണ്ടായിരുന്നു എന്നും സമീപത്തു ഒരു കടയുണ്ടായിരുന്നു അതിനാൽ കാട്ടാൽ കട ആയി എന്നും മറ്റൊരു കൂട്ടർ പറയുന്നത് കാട്ടാൽ കട എന്നതിന് ആധാരം കവലയിൽ നിന്നിരുന്ന കാട്ടലിന്റെ ചുവട്ടിൽ സഭകൾ കൂടിയിരുന്നു എന്നും കാട്ടലിന്റെ "ചുവട്ടിൽ" ( കട ) എന്നർത്ഥത്തിൽ കാട്ടാൽ കട ആയതാണ് എന്നുമാണ് .എന്നാൽ ഇതിനൊന്നും വ്യക്തമായ തെളിവുകൾ നിരത്താൻ കഴിഞ്ഞിരുന്നില്ല .
തിരുവനന്തപുരത്തുകാർ മൂടിന് (ചുവടിനു ) കട എന്ന് പ്രയോഗിക്കാറില്ല അങ്ങനെ എങ്കിൽ സമീപ പ്രദേശങ്ങളായ അഞ്ചു തെങ്ങിന്മൂട് ,പെഴുംമൂട് , പനച്ചമൂട് ,ആറാലുംമൂട് ,കുടപ്പനമൂട്,ആലുംമൂട് ,മൊട്ടമൂട് എന്ന് നാമകാരണം ചെയ്തത് പോലെ കാട്ടാൽ മൂടെന്നോ കാട്ടാലിൻ മൂടെന്നോ ആകുമായിരുന്നു .ഇത് പരിശോധിച്ചാൽ മനസിലാകുന്നത് കാട്ടാൽ എന്ന നാമം അതിന്റെ ഉത്ഭവം കാട്ടാലുകൾ നിറഞ്ഞു നിന്നിരുന്ന സ്ഥലത്തെ പ്രാധാന വാണിജ്യ കേന്ദ്രമായ കട (ചന്ത) ഇവ രണ്ടും കൂടിച്ചേർന്ന് കാട്ടാൽ കട എന്നും പിന്നീടത് കാട്ടാക്കട ആയി മാറി എന്നതുമാണ് .ചന്ത എന്നതിന് കട എന്ന് അർഥം തന്നെയാണ് എന്ന് പറയുവാൻ മറ്റൊരു ഉദാഹരണം .കാട്ടാലിന്റെ മൂട്ടിൽ,(ചുവട്ടിൽ ) ഒരു പെട്ടികട ഉണ്ടായിരുന്നതിനാലാണ് കാട്ടാക്കട ആയതെങ്കിൽ ഉൽപ്പന വിപണനത്തിനായി അടിച്ചു കൂട്ടിയ മുറിക്കോ മൺ ചുമരുകൾ ഉള്ള മുറിക്കോ കട എന്നായിരുന്നില്ല പഴമക്കാർ പറഞ്ഞിരുന്നത് കടയറ എന്നായിരുന്നു .അങ്ങനെ എങ്കിൽ കാട്ടാൽകടയറ എന്നോ പിൽക്കാലത്ത് കാട്ടാക്കടയറ എന്നോ ആകുമായിരുന്നു .അന്നത്തെ ചന്തകളെ കട എന്ന് പറഞ്ഞിരുന്നു എന്നതിന് കാട്ടാക്കടയിൽ നിന്നും അധികം ദൂരമില്ലാത്ത മറ്റു ചില സ്ഥലപേരുകൾ പരിശോധിക്കാം ഉച്ചക്കട ,അന്തിക്കട,പഴയകട ,തുടങ്ങിയവ .കാട്ടാക്കട അരുവിക്കര നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ടു കിടക്കുന്ന പ്രദേശമാണ് കാട്ടാക്കട .ഇന്നത്തെ കാട്ടാക്കട പഞ്ചായത്ത് സംസ്ഥാന പുന :സംഘടനയ്ക്ക് മുൻപ് നെടുമങ്ങാട് താലുക്കിന്റെ ഭാഗമായിരുന്നു.ആദ്യകാലത്ത് കാട്ടാക്കട പഞ്ചായത്തിന്റെ പ്രവർത്തനം ടി ആറുമുഖംപിള്ളയുടെ ട്രഷറിക്ക് സമീപം സ്ഥിതി ചെയുന്ന ടി എ പി ബിൽഡിംഗ് എന്ന ഇരുനില കെട്ടിടത്തിനു മുകൾ നിലയിലായിരുന്നു . കാട്ടാക്കട പഞ്ചായത്തിന്റെ ആദ്യ നാമം കുളത്തുംമേൽ എന്നായിരുന്നു കുളത്തുംമേൽ പകുതി (വില്ലേജ് ) ആയതിനാലാണ് ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടത് കുളത്തുംമേൽ (കുളത്തുമ്മൽ ) കുളത്തിന്റെ പടിഞ്ഞാറ് എന്നാണ് ഇതിനർത്ഥം. മേൽ എന്നാൽ പടിഞ്ഞാറ് ദിക്ക് എന്നും കീഴ് എന്നാൽ കിഴക്ക് ദിക്കും എന്നാണു പഴമക്കാർ പറയുന്നത് . 1956 നവംബർ ഒന്ന് മുതൽ കാട്ടാക്കട പഞ്ചായത്ത് നെയ്യാറ്റിൻകര താലുക്കിനോട് ചേർന്നു.2014 ഫെബ്രുവരിയിൽ കാട്ടാക്കട താലുക്ക് ഉദ്ഘാടനം ചെയ്യപ്പെടുകയും കാട്ടാക്കട പഞ്ചായത്ത് താലുക്കിന്റെയ് ഭാഗമാവുകയും ചെയ്തു സാംസ്കാരികമായി വളരെ പേരുകേട്ട പ്രദേശമാണ് കാട്ടാക്കട .മലയാള സിനിമയുടെ ശൈശവ ദശയിലായിരുന്ന സമയം .ആദ്യ കാല സിനിമാ ശാലയായ വസുന്ധര ടാക്കീസ് ഉടമ വാസുകുട്ടി നായർ. നെയ്യാറ്റിൻകര കോമളം ,എസ്പി പിള്ള ,പ്രസിദ്ധ നടനും നിർമ്മാതാവുമായിരുന്ന പി ജെ തോമസ് ,കാട്ടാക്കട അപ്പു രാജ് എന്ന ചെറുപ്പക്കാരനെയും പ്രധാന നദീ നടന്മാരാക്കി വനമാല എന്ന ചിത്രം നിർമ്മിച്ചു.കാട്ടാക്കടയിലെ ആദ്യ റിലീസ് ചിത്രം ഇതാണെന്ന് പറയാം .കാറ്റ് മൃഗങ്ങൾ കഥാപാത്രമായ ആദ്യ സിനിമയും വനമാലയാണ് .മലയാളത്തിലെ വാനം പാടി കെ എസ് ചിത്ര ആദ്യമായി പാടിയ അട്ടഹാസം എന്ന സിനിമ പിറന്നതും കാട്ടാക്കടയിൽ നിന്നാണ് .കാട്ടാക്കട സ്വദേശിയായ സ്വരാജ് ആയിരുന്നു നിര്മ്മാതാവ് .തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് ആയിരുന്ന വി ശങ്കർ (മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായിരുന്ന ശ്രീ ബല രാമന്റെ പിതാവ് ) പി മാധവൻ പിള്ളയുടെ വത്സല പ്രൊഡക്ഷൻസിന്റെ ബാനറിൽ യാചക മോഹിനി എന്ന ചിത്രത്തിന്റെ നിർമ്മാണം തുടങ്ങുകയും അത് പ്രദർശിപ്പിക്കാൻ കൂടെ തീരുമാനിച്ചു ഒരു സിനിമാ കൊട്ടകയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു നിർഭാഗ്യവശാൽ അത് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു .പൂവച്ചൽ ഖാദർ ,ആമച്ചൽ രവി ,കാട്ടാക്കട ദിവാകരൻ ,നാടക കൃത്തായ ചെമ്മോട് പരമേശ്വരൻ നായർ, ഹൈ സ്കൂൾ അട്യാപകനായ കെ പി തിക്കുറിശി ,മുരുകൻ കാട്ടാക്കട,പദ്മ ശ്രീ ഡോ ജെ ഹരീന്ദ്രൻ നായർ എന്നിവർ കാട്ടാക്കട സ്വദേശികൾ ആണ്.മുൻ എം എൽ എ കാട്ടാക്കട ആർ ബാലകൃഷ്ണ പിള്ള (നവകേരളം എന്ന പത്രം പ്രസിധപ്പെടുതിയിരുന്നു )ടി കോലപ്പാപിള്ള, ശാന്തി നികേതൻ കൃഷ്ണൻ നായർ ,എന്നിവർ സ്വതന്ത്ര സമര കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച കാട്ടാക്കട സ്വദേശികളാണ് .പൊന്നറ ശ്രീധരൻ ,ഗാന്ധി രാമകൃഷ്ണ പിള്ള ,നെന്മേനി രാഘവൻ എന്നിവരും നാടിനു വേണ്ടി ത്യാഗം സഹിച്ചവരാണ്. കലാകായിക രംഗത്ത് വൈ എം എ സി യുടെയും കട്ടൈക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കെ എം എ സി യുടെയും പ്രവർത്തനം എടുത്തു പറയാവുന്നതാണ് .
കാട്ടാക്കട പോലീസ്സ്റ്റേഷൻ ഇന്ന് സ്ഥിതി ചെയ്യുന്നിടം അന്നത്തെ കാലത്ത് സ്ഥിരം നാടക വേദിയായിരുന്നു .വൈക്കം വാസുദേവൻ നായർ ,സെബാസ്റ്റിൻ കുഞ്ഞു കുഞ്ഞു ഭാഗവതർ ,എന്നിവർ നാടകം അവതരിപ്പിച്ചിട്ടുണ്ട് .യാചകൻ,ചേച്ചി തുടങ്ങി നിരവധി നാടകങ്ങൾക്ക് ഇവിടം വേദിയായി .സുഗന്ധ വ്യഞ്ജനം ,മലഞ്ചരക്കു തുടങ്ങിയവയായിരുന്നു അന്നത്തെ വൻകിട കച്ചവടം കുഞ്ഞൻ വ്യാപാരി ,പൊന്നു വ്യാപാരി ,ടി .ആറുമുഖം പിള്ള (അണ്ണാച്ചി ),കൈതക്കോണം മുഹമ്മദ് കുഞ്ഞു ,സുലൈമാൻ സാഹിബ് ,രാമൻ കുട്ടി പണിക്കർ എന്നിവരായിരുന്നു പ്രമുഘ വ്യാപാരികൾ .പണ്ട് തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് ആവശ്യമായ പുഴ്പ്പങ്ങൾ കൊണ്ടുപോയിരുന്ന പ്രാധാന പാതയാണ് കാട്ടാക്കട .തമിഴ് നാട്ടിൽ നിന്നും മറ്റു പ്രദേശങ്ങളില നിന്നും കൊണ്ട് പോകുന്ന പുഴ്പ്പങ്ങൾ ഇറക്കി വച്ച് വിശ്രമിച്ചിരുന്ന പ്രധാന ഇടത്താവളം പിൽകാലത്ത് പൂവച്ചൽ ആയി മാറി .നാട്ടു വൈദ്യത്തിനു പേര് കേട്ട സ്ഥലമാണ് കാട്ടാക്കട സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ വാണിജ്യ രംഗത്ത് ഇതര താലുക്കുകളെക്കാൾ മുൻപന്തിയിൽ തലയെടുപ്പോടെ നിക്കുന്ന പ്രദേശമാണ് ഇന്ന് കാട്ടാക്കട താലുക്ക് .പ്രാഥമീക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഐ ടി ,ആയൂർവേദ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സർക്കാർ സ്വകാര്യ ആശുപത്രികൾ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ,സ്വകാര്യ ദേശ സാൽകൃത സഹകരണ പണമിടപാട് സ്ഥാപനങ്ങൾ ,കോടതി ,ട്രെഷറി,പോലീസ് സ്റ്റേഷൻ,അഗ്നിശമന സേന ബസ് സ്റ്റാന്റ് ,ചന്ത,ചെറുതും വലുതുമായ വിവിധ ഫാക്ടറികൾ, തുടങ്ങിയവയെല്ലാം പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്നു.മിനി സിവിൽ സ്റ്റേഷൻ,അന്താരാഷ്ട്ര മാർക്കെറ്റ്,ആര ടി ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഉടൻ തന്നെ പ്രവര്ത്തിച്ചു തുടങ്ങും .പഠാണി,വെള്ളാള ,ഈഴവ ,നായർ ,പറയർ,പുലയർ ,പണ്ടാരം ,കുരുക്കൾ ,ആശാരി ,മുസ്ലിം,കാത്തലിക് ,നാടാർ,പെന്തകോസ് തുടങ്ങി വിവിധ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിതം നയിക്കുന്നു.
കാട്ടാക്കടയിൽ ആദ്യമായി
പോലിസ് സ്റ്റേഷൻ ---------ഇപ്പോൾ വീരണകാവ് വിലെജ് ഓഫീസ് സ്ഥിതി ചെയ്യുന്ന
സ്ഥലം
സ്കൂൾ --------- സർക്കാർ വക പള്ളികൂടം ,തേർഡ് ഫോം ഇപ്പോഴത്തെ
കുളത്തുമ്മൽ എൽ പി എസ്
അലോപതി ആസ്പത്രി ---------കനകാനന്ദ ആസ്പത്രി ( എ പി മോഷ കണ്ണ് ) രജിസ്റ്റെർഡു
മെഡിക്കൽ പ്രക്റ്റിഷനർ
കാട്ടാക്കട പഞ്ചായത്ത് ഓഫീസ് ..... ടി. എ. പി. ബിൽഡിംഗ് കട്ടക്കോട് റോഡ്
(കുളത്തുംമേൽ)
ഹോമിയോ ആസ്പത്രി ----------ശ്യാമള ഹോമിയോ
ആയൂർവേദ ആസ്പത്രി-----------മംഗളോദയം (നാരായണൻ വൈദ്യർ )
സർക്കാർ ആസ്പത്രി ---- --------ഡിസ്പെൻസറി എന്നറിയപ്പെട്ടിരുന്നു (മുരുകാ തീയ്യട്ടരിനു
മുൻവശത്തായി സ്ഥിതിചെയ്തിരുന്നു
സബ് രജിസ്ട്ടാർ ഓഫീസ് -------മുരുകാ തീയ്യറ്റരിനു പുറകു വശത്തെ കെട്ടിടത്തിൽ
വില്ലേജ് ആഫീസ് ----കച്ചേരി എന്നറിയപ്പെട്ടിരുന്നു (ഇപ്പോഴത്തെ കുളത്തുമ്മൽ
വില്ലേജ് ഓഫീസ് )
സിനിമ തീയ്യറ്റർ ----വസുന്ദര ടാക്കീസ്
ആയൂർ വേദ മെഡിക്കൽ കോളേജ് --പങ്കജ കസ്തൂരി
നാട്ടു വൈദ്യന്മാർ
---ചെമ്മോട് വൈദ്യൻ (സ്വാതന്ത്ര്യ സമര സേനാനി ശാന്തി നികേതൻകൃഷ്ണൻ നായര് ഇദ്ദേഹത്തിന്റെ മകൻ ),നാരായണൻ വൈദ്യൻ .ആരാധനാലയങ്ങൾ
ക്രിസ്ത്യൻ പള്ളികൾ----
കട്ടക്കോട് ഫെറോന ചർച്,കാട്ടാക്കട സി എസ് ഐ (പഴയ എൽ എം എസ് ),വിശുദ്ധ കൊച്ചു ത്രേസ്യ ദേവാലയം (ലോകത്തിലെ തന്നെ ആദ്യത്തേത് )
മുസ്ലിം പള്ളികൾ -----
കാട്ടാക്കട ജുമാ മസ്ജിത് ,കിള്ളി ജുമാ മസ്ജിത്,പൂവച്ചൽ തങ്ങള് മുസലിയാർ പള്ളി .
ഹിന്ദു അമ്പലങ്ങൾ -----
കരിയംകോട് കാണിക്കാരുടെ ക്ഷേത്രം ,ചിറ വരമ്പ് (വേലൻ മാരുടെ ക്ഷേത്രം ) മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം (വെള്ളാള ),കാട്ടാക്കട മേലാം കോട് മുത്താരമ്മൻ ക്ഷേത്രം(ചെട്ടിയാർ ) ,കാട്ടാൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം (മുടിപ്പുര ,തൂക്ക നേർച്ച,പറനെറ്റ് എന്നിവ പ്രസിദ്ധം ),പേരും കുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം(ആറടിയിൽ അധികം ഉയരമുള്ള പ്രതിഷ്ട്ട ,പൂവച്ചൽ ശാസ്ത ക്ഷേത്രം, പൊട്ടൻ കാവ് ശാസ്ത ക്ഷേത്രം ( കൈ കൂട്ടിയടിച്ചു തൊഴുണം).ത്രിക്കാഞ്ഞിരപുരം ക്ഷേത്രം ,ആമച്ചൽ (ശിവ ലിംഗം പ്രതിഷ്ട്ട വലിയ ശിവ ലിംഗം പ്രതിഷ്ട്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് ) വെള്ളൂർ സ്രെകൃഷ്ണ സ്വാമി ക്ഷേത്രം (കൃഷികരെ സാഹയിക്കാൻ ഇവിടെ ഒരു ബാലാൻ ഉണ്ടായിരുനതായി ഐതിഹ്യം ) മൊളിയൂർ മഹാദേവ ക്ഷേത്രം പടിഞ്ഞാറ് ദര്ശനം ഉള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് )ആമച്ചൽ മുപ്പോട്ടു വല്ലഭ ക്ഷേത്രം ,തേക്കാൻ തിരുവിതാംകൂറിന്റെ ശബരിമല എന്നറിയപ്പെടുന്ന നാടുകാണി അയ്യപ്പൻ ക്ഷേത്രം ,നഞ്ചലൂർ ക്ഷേത്രം, വന ശാസ്ത ക്ഷേത്രം കീഴാറൂർ(ലളിതാംബിക അന്തർജ്ജനം കുടുംബവുമായി ബന്ധമുള്ള ക്ഷേത്രം ),കൊബാടിക്കൽ അഞ്ചു തമ്പുരാൻ ക്ഷേത്രം ,യോഗീശ്വര ക്ഷേത്രം (തിരുവിതാം കൂർ രാജ കുടുംബവുമായി ബന്ധം) അഞ്ചു തെങ്ങിന്മൂട് .