ആമുഖം
ഞാന്‍ ഒരു തുടര്കഥ എഴ്തുകയാണ് .... ഞാന്‍ ഒരു കഥാകാരന്‍ ഒന്നും അല്ല ... എന്നാലും ഒന്ന് എഴുതി നോക്കുകയാണ് .......തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക എന്നല്ല എനിക്കത് തിരുത്തി തരണം ....ചിലപ്പോള്‍ ഒരു പൂര്‍ണ കഥയുടെ ശൈലി ഒന്നും ഉണ്ടാകില്ല ഈ കഥക്ക്..... ഒരു കഥ വയ്ച്ചിട്ടു എന്റെ സുഹൃത്തിനോട് പറയുന്ന പോലാകും ഞാന്‍ എഴുതുന്നതു....... അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍, ഒക്കെ അറിയിക്കണം ......
..........എങ്ങനെയോ ഒക്കേയ് തുടങ്ങുകയാ കേട്ടോ......
അമ്പലത്തിലേക് പോകാനുള്ള തിരാകിലാ അവന്‍ .............മിക്ക ദിവസങ്ങളിലും അമ്പലത്തില്‍ പോകും . പക്ഷെയ് ഇന്നിത്തിരി ടെന്‍ഷനും ഉണ്ടേയ് ...പെട്ടെന്നു പോകണം ........അമ്മ ഭക്ഷണം എടുത്തു വച്ചു വിളിക്കുന്നു..അതുപോലും കഴിക്കാതേയ് ഓടി .... സമയം 9:25 ആയ് ഷെഡില്‍ നിന്നും സൈക്കിള്‍ എടുത്തു ..... സ്പീഡി ചവിട്ടി... 9:35 ആയ് ക്ഷേത്രത്തില്‍ എത്തി.സൈക്കിള്‍ ക്ഷേത്രമതിലില്‍ ചാരി നിര്‍ത്തി കാരണം സ്റ്റാന്‍റ് ഇല്ല കേട്ടോ...... അവിടെങ്ങും ആരേം കാണുന്നില്ല..നട അടച്ചോ ഹ സമാധാനമായ് അടചിട്ടില്ല എന്നാലും മുഖത്ത് ഒരു സന്തോഷം ഇല്ലായ്മ ....ശിവ ഭഗവാനെ തൊഴുത്ത് പ്രസാധവും വാങ്ങി ദക്ഷിണ കൊടുത്തു പുറത്തിറങ്ങി ദേവിയെ തൊഴുത്ത് നഗരാജാവിന്റേയ് അടുത്തും തൊഴുത്ത് ക്ഷേത്രം വലം വച്ചു മുന്നില്‍ എത്തി.. എന്നിട്ടും ഒരു സന്തോഷമില്ല....അവന്‍ ചുറ്റിനും നോക്കി.........ഇല്ല ആരേം കാണുനില്ല .....പല ചിന്തകളും അവന്റേയ് മനസിലൂടെയ് പോയ് അല്‍പ സമയം കൂടെ നിന്നു അവനവിടെ .....ഇന്നീ നിന്നിട്ടു കാര്യമില്ല അവന്‍ നേരെ ക്ലാസ്സിലേക് പോയ്......... വഴിക്ക് വച്ചു രതീഷും കൂടെ കൂടി.... 10 മണി കഴിഞ്ഞു ബെല്ലടിച്ചു എല്ലപേരും ക്ലാസ്സില്‍ കയറി കഴിഞ്ഞു ..അവര്‍
പുറത്ത് നിന്നു ശ്രീ കുമാര്‍ സാര് ആണ് ക്ലാസ്സില്‍ ...എന്താ ഇന്ദ്രാ(ഇന്ദ്രജിഥ് അതാ അവന്റേയ് പേര്). വൈകിയെ അമ്പലത്തില്‍ ആയിരരുന്നു എന്നു തോന്നുന്നു, ശരി കയറു.. അങ്ങനെ സാധാരണ അല്പം കളിയോടെ പറയാറുള്ള സാറും, മറ്റു കൂട്ടുകാരും ഒക്കേയ് മൌനത്തില്‍ ആയ്...... എല്ലപേര്‍ക്കും അവനോട് സഹതാപം പോലെ .....അവന്‍ സീറ്റില്‍ ഇരുന്നു .....എല്ലാര്‍ക്കും അവനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് .........
..
-------------------------------------------------------------------------------------
അദ്ദ്യായം 2
അപ്പോ ഇന്നി നമുക്ക് ഇന്ദ്രജിതിന്റെയ് വീട്ടിലേക്ക് ഒന്ന് കൂടെ പോകാം .
.ഇന്ദ്രന്‍ , രണ്ടു സഹോദരിമാര്‍ വൈഷ്ണവിയും ,രോഹിണിയും, അച്ഛന്‍ ഗോപിനാഥന്‍ ,അമ്മ രുഗ്മിണി ,പിന്നേ അച്ചന്റ്റെയ് അമ്മ മീനാക്ഷി ഇതാണ് അവന്റെ കുടുംബം ..കാട്ടാല്‍പുരത്തെയ് പ്രശസ്തമായ മംഗലത്ത് വീട് ......വൈഷ്ണവി ഒന്‍പതാം ക്ലാസ്സിലും ,രോഹിണി അഞ്ചാം ക്ലാസിലും പഠിക്കുന്നു ....ഇന്ദ്രന്‍ പ്രീ ഡിഗ്രി പഠിക്കുന്നു ...അച്ഛന് മലംച്ചരക്ക് ബിസിനസ് ആണ് ....നാട്ടിലെ പല ഭാഗങ്ങളില്‍ നിന്നായ് കുരുമുളക് ,കശുവണ്ടി ,റബ്ബെര്കായ് , തുടങ്ങി സാധനങ്ങള്‍ വാങ്ങി കോട്ടയം, കൊച്ചി ,തമിഴ്നാട് എന്നിവിടങ്ങളില്‍ ആയ്.. കയറ്റി അയക്കുന്നു ....കൂടാതെ നിലം പാട്ടത്തിനു കൊടുക്കല്‍ ..കവലയില്‍ പത്തിരുപതു മുറികള്‍ വാടകയ്ക്ക് കൊടുത്തിട്ടുണ്ട് , പിന്നേ നാഷണല്‍ പെര്‍മിറ്റ് ഉള്ള ആറ് ലോറി സര്‍വീസും .... .അമ്മ വീട്ടുകാര്യങ്ങള്‍ നോക്കി കഴിയുന്നു ...ചുരിക്കി പറഞ്ഞാല്‍ നല്ല സാമ്പത്തീക ഭദ്രതയുള്ള കുടുംബം .......നാട്ടില്‍ എല്ലാപേര്‍ക്കും പ്രീയപെട്ട കുടുംബം .....
ഇന്ദ്രന് ഒരുപാട് സുഹൃത്തുകള്‍ ഉണ്ട് ....സുകേഷ് ,ബിനു സന്തോഷ്,സജി ......ഇവരാണ് പ്രധാനികള്‍ .....പക്ഷേ ഒന്നുണ്ട് എല്ലാപേരും ഒരുമിച്ചു പഠിക്കുന്നവര്‍ അല്ല ..സുകേഷ് കവലയില്‍ തന്നേയ് ഒരു ഫ്ലവര്‍ ഷോപ്പില്‍ പൂവ് കെട്ടാന്‍ നിക്കുന്നു ,ബിനു അച്ഛന്റെ തയ്യല്‍ കടയില്‍ തയ്യല്‍ ജോലി,സന്തോഷ് ആശാരി പണിയാണ്....പിന്നേ സജി അവനു പ്രതെയ്കിച്ചു ഇപ്പൊ ജോലി ഇല്ല ഉടന്‍ തന്നേയ് പട്ടാളത്തില്‍ ജോയിന്‍ ചെയ്യും.എന്തിനു ഏതിനും ഒരുമിച്ചു നിക്കുന്നവര്‍..തമ്മില്‍ ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറുള്ളവര്‍ .നാട്ടില്‍ എല്ലാപേര്‍ക്കും ഈ കൂട്ടുകെട്ടില്‍ അസൂയ ആയിരുന്നു ........... പക്ഷേ ഒരു കാര്യത്തിന് മാത്രം............. അന്ന് നടന്ന ആ സംഭവത്തിന് മാത്രം.................. ഇവര്‍ക്ക് ആര്ര്കും തന്നേയ് ഇന്ദ്രനെ സഹായ്ക്കാനോ കൂടെ നിക്കാനോ കഴിഞ്ഞില്ല .......................
-------------------------------------------------------------------------------------
അധ്യായം 3
ആ സംഭവം എന്താണെന്നു പറയുന്നതിന് മുന്‍പേ ഞാന്‍ കുറച്ചു പേരെ കൂടെ നിങ്ങള്‍ക്ക് പരിച്ചയപെടുതുന്നു....
മഞ്ജിമ അത്യാവശ്യം സൗന്ദര്യം ഉള്ള ഒരു നായര്‍ കുടുംബത്തിലെ കുട്ടിയാണ് .....അച്ഛനും അമ്മയും ചേട്ടന്മാരും അടങ്ങുന്നതാണ് മഞ്ചിമയുടെയ് കുടുംബം. .
അവളുടെ കൂട്ടുകാരികള്‍ സുജാത, സുനിത,പ്രീത .....പ്രീത മഞ്ജിമയുടെ ചെരിയംമെടെയ്മകള്‍ ആണ് ......................ഇവരെല്ലാം പഠിക്കുന്നത് ഒരേ പ്രൈവറ്റ് ടുടോറിയല്‍ കോളേജില്‍ ... ഇന്ദ്രന്‍ പഠിക്കുന്ന അതേയ് കോളേജ് ....പക്ഷേ ഇന്ദ്രന്‍ കോളേജ് ഗോയിംഗ് ആണ് ..ക്ലാസ്സ് തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് കോളേജ് അഡ്മിഷന്‍ ആയതു...
അത് അവിടെ നിക്കട്ടേ .....
നമ്മുക്ക് പ്രൈവറ്റ് കോളേജില്‍ കൂടെ തന്നേയ് പോകാം ...ശനിയും ഞായറും ക്ലാസ്സ് ഒരുമിച്ചായിരിക്കും........
പ്രീ ഡിഗ്രി തുടങ്ങുമ്പോ എല്ലാപേരും ഒരേ ക്ലാസ്സിലായിരുന്നു ...ഇന്ന് ഞായര്‍.... എല്ലാപേരും ക്ലാസ്സില്‍ ഹാജര്‍ .... മാഞ്ചിമയും സുജാതയും പ്രീതയും അടുത്തടുത്ത് ....പിന്നേ .സുനിത ഹിസ്റ്ററി അയിരൂന്നു.അതുകൊണ്ട് അവള്‍ ഇവിടെയില്ല.... ആണുങ്ങള്‍ ഇരിക്കുന്ന സൈഡില്‍ ഇന്ദ്രനും രതീഷും അടുത്തടുത്ത് പിന്നേ സൂരജും സതീഷും ഉണ്ട് ....ഇടക്ക് അവസരം കിട്ടുമ്പോ മഞ്ചിമ ഇന്ദ്രനും രതീഷും ഇരിക്കുന്ന ഇടത്തേക്ക് നോക്കിയിരിക്കുന്നത് കാണാം .........ഇവര്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ തിരിഞ്ഞിരിക്കും ......... സംസാരിച്ചിരിക്കെ .... മഞ്ചിമ നോക്കുബോഴെല്ലാം.. ഇന്ദ്രന്‍ ,...രേതീഷിനേ വിളിച്ചു കാണിക്കും.... ഡാ അവള്‍ നോക്കുന്നു .അങ്ങോട്ട് നോക്കെടാ .....പക്ഷേ അവനു നാണം....... രതീഷിനു അവളോട് പ്രേമം ഉള്ളത് ഇന്ദ്രന് മാത്രം അറിയാം....... അതുകൊണ്ടുതന്നെ ഇന്ദ്രനും അവരെ ശ്രദ്ധിക്കും ...രതീഷിനു അവരോട് പുറത്തു വച്ച് സംസാരിക്കാന്‍ ഒരു നാണവും ഇല്ല .... സംസാരിക്കുന്നത് ഇന്ദ്രന്‍ കണ്ടിട്ടുണ്ട് ........പക്ഷേ ക്ലാസ്സില്‍ കയറിയാല്‍ ....പോയ് ധൈര്യം ..... ഫസ്റ്റ് പീരീഡ് ഇംഗ്ലീഷ് ആണ് ..മറ്റുള്ളവര്‍ എല്ലാം തകൃതിയായ് പഠിക്കുകയാ.... ഇന്ന് കുറേ ചോദ്യം ഉണ്ടാവും ......
.ഹ എല്ലാപേരും ഉണ്ടല്ലോ എന്ത് പറ്റി ഇന്നെല്ലാം പഠിച്ചു അല്ലേ ........ ഉം ..അപ്പൊ നമുക്ക് നോക്കാം...... രാജേന്ദ്രന്‍ സര്‍ എത്തി .. ടെക്സ്റ്റ് ബുക്ക് മേശപ്പുറത്തു വച്ച് .. ചൂരല്‍ എടുത്തു സ്റ്റൈലില്‍ രണ്ടു കറക്കും നടത്തി എല്ലാപേരെയും ഒന്ന് നോക്കി .......ചോദ്യം തുടങ്ങി ......ഓരോരുത്തര്‍ ആയി മുക്കിയും മൂളിയും തുടക്കവും ഒടുക്കവും ഒക്കെ പറഞ്ഞു തുടങ്ങി അറിയാവുന്നവര്‍ കൂടെ മറന്നു...... ചോദ്യം ഇന്ദ്രന്റെയ് അടുക്കലും എത്തി........ കൂട്ടുക്കാരും പ്രിയപെട്ടവരും ഒക്കെ മിഴുങ്ങസ്യ നിക്കുന്നു പറയണോ വേണ്ടേ .......എല്ലാരും ഇങ്ങനെ നിക്കുമ്പോ താന്‍ മാത്രം ..... ..ഇന്ദ്രന്‍ അവിടുല്ലവരേ കാള്‍ അത്യാവശ്യം പഠിക്കുന്നവനാ......പക്ഷേ അവനും ഉത്തരം അറിയാത്തത് പോലെ നിന്നു.....ഓഹ്ഹോ അപ്പൊ സാറും..... പഠിച്ചു താഴേക്ക് ...അല്ലേ.... നന്നായ് ..........അങ്ങനെ പറഞ്ഞു രാജേന്ദ്രന്‍ സര്‍ ഇന്ദ്രനില്‍ നിന്നു തന്നേയ് തുടങ്ങി ..തല്ലു ....എല്ലാപേര്‍ക്കും കിട്ടി നന്നായിട്ട് ......പിന്നേ അതിലെ പതിനഞ്ചു ചോദ്യവും ഉത്തരവും... അമ്പതു തവണ ഇമ്പോസിഷന്‍ ...........കുശാലായ്... എല്ലാപേരും എഴുത്ത് തുടങ്ങി ... അതും നിന്നുകൊണ്ട് .....ഭാഗ്യത്തിന് ബെല്‍ അടിച്ചു .......നാളെ ഇതെഴുതീട്ടു ഇങ്ങോട്ട് എഴുന്നള്ളിയാല്‍ മതി..ഇന്ദ്രന്റെയ് മുഖത്ത് നോക്കി ...എല്ലാപേരോടും കൂടാ പറഞ്ഞത് കേട്ടല്ലോ ... എന്ന് പറഞ്ഞു സര്‍ പോയ് ,,,,,,അടുത്ത പീരീഡ് ഫ്രീ കിട്ടി എല്ലാരും എഴുത്ത് തുടര്‍ന്ന് .....എന്നാലും ഇടക്ക് മഞ്ചിമ ഈ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നുണ്ട് ................ഇതിനിടെ ഇന്ദ്രന്‍ കണ്ടു മഞ്ഞ്ച്ചരി ഇങ്ങോട്ട് നോക്കി ഒറ്റ കണ്ണടച്ച് കാണിക്കുന്നു.......... അപ്പൊ അത്രേം ആയ് ...... രതീഷിനോട് അപ്പൊ തന്നേയ് ഇന്ദ്രന്‍ പറഞ്ഞു ..................ഡാ ഇന്നി വച്ച് താമസിപ്പിക്കണ്ട എത്ര നേരത്തേ തീരുമാനിക്കാവോ അത്രേം നേരത്തേ ...... രതീഷ് ഉടന്‍ പറഞ്ഞു നീ എന്താടാ ഈ പറയുന്നേ പത്തു ചോദ്യവും അഞ്ച് എസ്സേയുമ .... എത്ര നേരത്തേ തീരുമാനിച്ചാലും ഇന്ന് ഇത് തീരില്ല.....കാരണം എഴുതി തീരണമല്ലോ ...ദൈവമേ നാളെ ഇന്നി വരാനും പറ്റില്ല ...........എടാ പൊട്ടാ അതല്ല മഞ്ചിമയുടെയ് കാര്യം... അതാ ഞാന്‍ പറഞ്ഞേ ..........അതിപ്പോ എന്ത് തീരുമാനിക്കാന്‍ .........എടാ നീ ഇന്ന് തന്നേയ് അവളോട് സംസാരിക്കണം നിന്റെ ഇഷ്ടം അവളോട് പറയു ...അവള്‍ക്ക് ഇഷ്ടം ആണെന്നെനിക്കു തോന്നുന്നു എന്തായാലും ഇന്റര്‍വെല്‍ ആവുമ്പോ സംസാരിക്കണം ..........പിന്നേ ക്ലാസ്സില്‍ വച്ചുള്ള ഒളിച്ചു കളി വേണ്ടല്ലോ ........അങ്ങനെ വീണ്ടും ബെല്‍ മുഴങ്ങി രതീഷിന്റെയ് നെഞ്ഞിടിപ്പും ..........എല്ലാപേരും പുറത്തേക്കു ഇറങ്ങി മഞ്ചിമയും കൂട്ടരും പുറത്തു പോകാതെ എന്തോ പറയാന്‍ വേണ്ടി എന്നപോലെ നിക്കുന്നു ......ഇന്ദ്രന്‍ പറഞ്ഞു നിങ്ങള്‍ പുറത്തേക്ക് ചെല്ല് രതീഷ് പൈപ്പിന്റെയ് അടുക്കല്‍ ഉണ്ടാകും അങ്ങനെ പറഞ്ഞു ഇന്ദ്രനും ഇറങ്ങി പുറത്ത് .അവന്‍ നേരേ രതീഷിനോട് അവള്‍ വരുന്നുണ്ട് എന്നറിയിച്ചു ...അപ്പൊ എല്ലാം പറഞ്ഞ പോലെ ധൈര്യമായി പറഞ്ഞോ ഞാന്‍ അപ്പുറത്ത് ഉണ്ടാകും എന്ന് പറഞ്ഞു ഇന്ദ്രന്‍ അല്പോം ദൂരെ മാറി നിന്നു.....മഞ്ചിമയും കൂടരും രതീഷിനടുത്തു എത്തി .....രണ്ടു പേരും സംസാരിക്കുന്നില്ല ക്ഷമ കെട്ട കൂട്ടുകാരികള്‍ അവളോട് പറ എന്ന് ആണ്ഗ്യം കാണിക്കുന്നു..ഇന്ദ്രന്‍ ഇപ്പുറത്ത് നിന്ന് കൈ കാണിക്കുന്നു പറയാന്‍ പൊട്ടന്‍ അതെങ്ങനെ കാണാന്‍ .......ഇന്ദ്രന്‍ അവരെ ശ്രദ്ധിച്ചു ...അവനും അവളും ഒരുമിച്ചു പറയാന്‍ തുടങ്ങി .......... അവിടെ കൂട്ടച്ചിരി മുഴങ്ങി ...ഒടുവില്‍ മഞ്ചിമയ്ക്ക് അവസരം കൊടുത്തു അവന്‍ ......ഇവിടെ നില്‍ക്കുമ്പോ ശരിക്കും രതീഷിന്റെയ് മുഖം കാണാന്‍ പാടില്ലായിരുന്നു ...മഞ്ചിമയുടെയ് മുഖം ഒരുവിധം കാണുന്നുണ്ട് .. മടിച്ചു മടിച്ചാണ് അവള്‍ പറയുന്നതെങ്കിലും മുഖത്തെ സന്തോഷം
നന്നായ് കാണാന്‍ പറ്റുന്നുണ്ട് .ഇന്ദ്രനും സന്തോഷമായി ......പക്ഷേ ഒന്നും കേള്‍കാന്‍ പറ്റുന്നില്ല.......അവനു ആകാംഷ ആയ് .....
-------------------------------------------------------------------------------------
അധ്യായം 4
അവരേം ശ്രദ്ധിച്ചു ഇന്ദ്രന്‍ കുറച്ചു നേരം കൂടെ അവിടെ നിന്നു ...അപ്പുറത്ത് സംസാരം നടക്കുന്നുണ്ട് ......ഇന്ദ്രന് ഇന്നി നിക്കാനുള്ള ക്ഷമ ഇല്ല ...അവന്‍ അവരുടെ അടുത്തേക്ക് നടന്നു...... അപ്പോഴേക്കും മഞ്ചിമയും, രതീഷും സംഭാഷണം അവസാനിപ്പിച്ചു ...അവള്‍ കൂട്ടുകാരെ ഒന്നും ശ്രദ്ധിക്കാതെ ...ക്ലാസ്സിന്റെയ് ഭാഗത്തേയ്ക്ക് ഓടി ...എന്നെ കണ്ടതും .. ഒന്ന് നിന്നു..... നാണത്തില്‍ മുങ്ങിയ ഒരു ചിരി സമ്മാനിച്ചു....ഇന്ദ്രനും ഒന്ന് തല ഇളക്കി ഉം .....കൊച്ചു കള്ളി എന്ന അര്‍ത്ഥത്തില്‍ ചിരിച്ചു .. അപ്പോഴേക്കും.......അവള്‍ ദേ ഓടുന്നു പിന്നേം...... അത് പോട്ടേ ......നമ്മടെ രതീഷ് എവിടെ ......... .....ഇന്ദ്രന്‍ ഓര്‍ത്തു .. ഇന്ന് അവനെ കൊണ്ട് ചെലവ് ചെയ്യിപ്പിച്ചിട്ട് തന്നേയ് കാര്യം ....
ഹ ഇതെവിടെ പോയ് അവന്‍ ..ബെല്‍ അടിക്കാന്‍ സമയമായതു കൊണ്ട് ഒത്തിരി പേര്‍ പൈപ്പിന്റെയ് അടുത്തുണ്ട് ..... കയ്യും കാലും മുഖവും ഒക്കെ കഴുക്കുന്നു എല്ലാപേരും ......... ദേ നിക്കുന്നു ..അക്കൂട്ടത്തില്‍ നമ്മടെ രതീഷും ......കഴുകി തിരിഞ്ഞതും അവന്‍ ഇന്ദ്രനെ കണ്ടു ..ഇതെന്താടെയ് ഒന്ന് കൂടെ ഫ്രഷ് ആയിട്ട് ........വിയര്‍ത്തു കുളിച്ചു അല്ലേ ...... അയ്യേ.... അയ്യയ്യയെ ........അതോ ഇതുവരെയുള്ള ടെന്‍ഷന്‍ കഴുകി കളഞ്ഞതോ......ഉം പറ എന്താ ചിലവ് എങ്ങോട്ടാ ഏതു ഹോട്ടലില്‍ ആണ് നമ്മള്‍ ഇന്നുച്ചക്ക് ......എന്താടാ ഒന്ന് പറയെടെ.... അപ്പൊ ശരി ചെലവ് നിക്കട്ടേ..... നീ പറ..... നീയെന്താ പറഞ്ഞേ .....അവളെന്തു പറഞ്ഞു ........സന്തോഷമായില്ലേ രണ്ടാള്‍ക്കും ........അവളുടെ മുഖം ഞാന്‍ ശ്രദ്ധിച്ചു ഭയക്കര സന്തോഷത്തിലാ അവള്‍ ..... ഒന്ന് പറയെടെ ........ശരി ...വേണ്ട പറയണ്ട എനിക്കറിയാം ...... അപ്പൊ അതാണ് ...... നമ്മളെ മതിയായ്.........ഉം ശരി ശരി .....നടക്കട്ടേ ....ഞാന്‍ പോണു ...ഇന്ദ്രന്‍ തിരികെ നടക്കാന്‍ തുടങ്ങി ....ഡാ ഇന്ദ്ര.. ...ഇന്ദ്രന്‍ നിന്നു..... അതല്ല ...രതീഷിന്റെയ് സ്വരത്തില്‍ ഒരു തണുപ്പന്‍ മട്ട്...മുഖത്ത് സന്തോഷം വരുത്താന്‍ ശ്രമിക്കുന്ന പോലെ ....എന്താടാ ..എന്തുപറ്റി....ഞാന്‍ ഇതാദ്യം കാണുകയാ ...അടിച്ചു പൊളിക്കേണ്ട സമയത്ത് ഒരുമാതിരി നിരാശ കാമുകന്റെയ് ഭാവം ..എന്താ പറ്റിയെ....സസ്പെന്‍സ് ഇടാതെ നീ കാര്യം പറ ..........നീ ഇന്ന് തന്നേയ് പറയണം എന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ ഇപ്പൊ തയ്യാറായെ.....പാടില്ലായിരുന്നു .....ഒന്നുകൂടെ ഒക്കെ ആലോചിച്ചു മതിയായിരുന്നു........ ആരോടെങ്കിലും നമ്മള്‍ അന്വേഷിച്ച അറിയണമായിരുന്നു .... ഒന്നുമല്ലെങ്കില്‍ അവളുടെ കൂട്ടുകാരികളോട് ........അല്ലെങ്കില്‍ ...... ഞാന്‍ എന്താണ് .... ആരാണ്....എന്നൊക്കെ ഞാന്‍ തന്നെ അറിഞ്ഞു ചെയ്യണമായിരുന്നു ...രതീഷ് ഒരു നിമിഷം അവനിലേക്ക് പോയ് അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം .....അമ്മ ചന്തയില്‍ പോയ് മലക്കറി വില്പന നടത്തി കുടുംബം പുലര്‍ത്തുന്നു .......കാണാന്‍ അത്ര സുന്ദരനല്ല നിറം ഇല്ല പൊക്കം ഇല്ല ..... ഡാ .... ഇന്ദ്രന്റെയ് വിളി കേട്ട് അവന്‍ വീണ്ടും പറഞ്ഞു ....... ഇന്നി പറഞ്ഞിട്ട് കാര്യം ഇല്ല .................. ഇങ്ങനൊന്ന് സംഭവിച്ചില്ല ...എന്ന് വിചാരിക്കാം . ഞാന്‍ സാധാരണ പിള്ളാരേ കളിയാക്കുന്നത് പോലെ ഇരുന്നോട്ടേ .......എന്നാലും എനിക്ക് സന്തോഷമേ ഉള്ളു ഇന്ദ്ര...... ഇന്നിങ്ങനെ അവളോട് സംസാരിക്കാന്‍ പറ്റിയതില്‍ .....ഹ .എന്തോന്നടെയ് ഇത്..... നീ എന്തൊക്കെയാ ഈ പറയുന്നേ .... വട്ടായോ ...... നീ വാ ബെല്‍ അടിക്കാന്‍ പോകുന്നു നമുക്ക് ഉച്ചക്ക് ഇന്റര്‍വെല്‍ വരുമ്പോ സംസാരിക്കാം .....അവന്‍ നടന്നു കഴിഞ്ഞു .........ഒന്നും മനസിലാകാതെ ഇന്ദ്രനും പുറകേ പോയ് ........ക്ലാസ്സില്‍ ചെന്നിരുന്നു .മലയാളം സര്‍ വന്നു പദ്യപാരായണം തുടങ്ങി .....ഇടയ്ക്കു തമാശകളും ഒക്കെയായ് ...രസമായ് പോക്കുന്ന ക്ലാസ്സ് ..... ഇന്ദ്രന്‍ രതീഷിനേ നോക്കി..... അവന്‍ വേറെ എവിടെയോ ആണ് ... അവന്റെ കാലില്‍ ഒന്ന് ചവുട്ടി ....ഇദ്രനേ നോക്കി ഒന്ന് ചിരിച്ചിട്ട് അവന്‍ പഠിപ്പിക്കുന്നതും നോക്കി ഇരുന്നു ........സര്‍ കുറച്ചു നോട്സ് തന്നു അതൊക്കെ എഴുതി വന്നപ്പഴേക്കും ബെല്‍ അയി .....അപ്പൊ ഇന്നി അടുത്ത ക്ലാസ്സില്‍ .സര്‍ പുറത്തേക്കു പോയ് ...രതീഷേ ,,,എന്താടാ സംഭവിച്ചേ .....അത് ചോദിക്കുംബഴേക്കും എല്ലാപേരും എണീക്കുന്നു ....ഇംഗ്ലീഷ് സര്‍ വീണ്ടും എത്തി ...ഇങ്ങേര്‍ക്ക് വരന്‍ കണ്ട സമയം .....
-------------------------------------------------------------------------------------
അധ്യായം 5
എന്തായാലും ഇന്നി പഠിപ്പിക്കില്ല......... സാറിന്റെയ് കൈയില്‍ ടെക്സ്റ്റ് ബുക്ക് ഇല്ല ...ചൂരല്‍ കറക്കി ആയിരുന്നു വരവ് .......എന്താ എഴുതി കഴിഞ്ഞോ ......ഏതുവരെ അയി .....തീര്‍ന്നിട്ടില്ല സര്‍ ...ഇന്ദ്രന്‍ പറഞ്ഞു ......എന്നാ പിന്നേ എന്താണാവോ താമസം .....പെട്ടെന്ന് എല്ലാവരും പേപ്പറും പേനയും ഒക്കെ എടുത്തു എഴുത്ത് തുടങ്ങി .......പകുതി പോലും ആയിട്ടില്ല....സര്‍ പതിവുപോലെ ചൂരല്‍ കറക്കി നടന്നു തുടങ്ങി ......സമയം പോകുന്നില്ല പണ്ടാരം ...ഇടക്ക് പീയൂണ്‍ ചേച്ചി വന്നു ഒരു നോട്ടീസ് സാറിനു കൊടുത്തു .......അദ്ദേഹം അത് വാങ്ങി ഒന്ന് ഓടിച്ചു നോക്കി .......നോട്ടീസ് തിരികെ കൊടുത്തു ...സരോജം ചേച്ചി അതും വാങ്ങി പോയ് ......... സൂരജ് ,സന്തോഷ്, ജയചന്ദ്രന്‍,രതീഷ്,സ്മിത,വിജി, സ്റ്റാന്റ് അപ്പ് .....എല്ലാപേരും ഓഫീസിലേക്ക് ചെല്ലു....അവരെല്ലാം പോയി .....ഫീസ് മുടക്കിയവരാ .....തന്നെയും വിളിച്ചിരുന്നു എങ്കില്‍ എന്ന് ഇന്ദ്രന്‍ ഓര്‍ത്തു ...അല്ല ..പോയിട്ട് വരുന്നത് വരെ ഒരു ആശ്വാസം കിട്ടുമല്ലോ എഴുത്തില്‍ നിന്ന് . അപ്പോഴേക്കും ബെല്‍ അടിച്ചു .....ഹോ സമാധാനമായ് ......ശരി നാളെ മുഴുവന്‍ എഴുതീട്ടേ വരാവു ഉം ....സര്‍ അതും പറഞ്ഞു പോയി . ....ഊണ് സമയം ആയി ...എല്ലാപേരും കൈകഴുകാന്‍ ഇറങ്ങി കഴിഞ്ഞു.... ഇന്ദ്രനും രതീഷും .....ഷെഡില്‍ നിന്നും സൈകിളും എടുത്തു നേരേ റോഡിലേക്ക് ഇറങ്ങി ......ഡാ കയറു വീട്ടിലേക്ക് പോകാം. ചില ദിവസം ഏതെങ്കിലും കൂട്ടുകാര്‍ ഉണ്ടാവും ഉച്ചക്ക് ഇന്ദ്രന്റെയ് വീട്ടിലേക്ക് ...രതീഷ് മിക്കവാറും ഉണ്ടാകും ....പുറകില്‍ ചരിഞ്ഞിരുന്നു രതീഷ് ...പോകാം ....ഒത്തിരി പിള്ളര്‍ പോകുന്നുണ്ട് വേറെയും കോളേജ് ഉണ്ട് ആ പരിസരത്ത് ....അവരുടെ ഇടയിലൂടെ സൈക്കിള്‍ ചവുട്ടുന്നു എങ്കിലും ഇന്ദ്രന്റെയ് മനസ്സില്‍ രതീഷിറെയും മഞ്ചിമയുടെയും കാര്യം ആയിരുന്നു ഡാ ..ഇന്ദ്രന്‍ വിളിച്ചു ...അല്ലെങ്കില്‍ വേണ്ട വീട്ടില്‍ ചെന്ന് സംസാരിക്കാം ....രതീഷിന്റെയ് മനസിലും അതേയ് കാര്യം തന്നേയ് ആയിരുന്നു .... രണ്ടു പേരും വൈകാതെ ..ഇന്ദ്രന്റെയ് വീട്ടില്‍ എത്തി ..അധികം ദൂരം ഇല്ല കഷ്ടി ഒരു കിലോമീറെര്‍ ..സൈക്കള്‍ പുറത്തു വരുന്ന ശബ്ദം കേട്ട് ഇന്ദ്രന്റെയ് അമ്മ ഉമ്മറത്തേക്ക് വന്നു .അമ്മയോട് ഊണ് എടുക്കാന്‍ പറഞ്ഞിട്ട് ഇന്ദ്രന്റെയ് മുറിയില്‍ കയറി ..സ്ടൂളില്‍ ഇരുന്ന റിമോട്ട് എടുത്തു ടി വി ഓണ്‍ ചെയ്തു ....പിന്നേ രണ്ടുപേരും കട്ടിലില്‍ ഇരൂന്നു ...ചെറിയ റൂം ആണ്.. .....ചോറെടുത്തു..... വന്നു കഴിക്കു .......അമ്മ വിളിക്കുന്നു ...ഇന്ദ്രന്‍ ചെന്ന് ഊണ് റൂമില്‍ കൊണ്ട് വരാന്‍ പറഞ്ഞു .തിരികെ വന്നു..റിമോട്ട് എടുത്തു മ്യൂസിക് ചാനല്‍ ഇട്ടു .അപ്പോഴേക്കും അമ്മ വന്നു വെള്ളവും ,ചോറും ,കറികളും ആയി ഒന്ന് ചിരിച്ചു ..എന്താ സുഘാണോ ...രതീഷിനോട് വിശേഷം തിരക്കി ..ഭാഷണം കട്ടിലില്‍ വക്കാന്‍.. കിടക്ക സൈടിലേക്ക് മാറ്റി വച്ച് ഇന്ദ്രനും സഹായിച്ചു ...രുഗ്മിണീ ....വരുന്നൂ... അമ്മൂമ്മ വിളിക്കുന്നു അവിടെ കഴിച്ചുകൊണ്ടിരിക്കുകയാ .... നിങ്ങള് കഴിക്കു ഞാന്‍ ഇപ്പൊ വരാം .. എന്ന് പറഞ്ഞു അകത്തേക്ക് പോയി ...ഇന്ദ്രന്‍ കട്ടിലിലും രതീഷ് സ്ടൂളിലും ഇരുന്നു...ഇന്ദ്രന്‍ ഭഷണം കഴിക്കാന്‍ തുടങ്ങി..അവനോട് സംഭവം ചോദിക്കാന്‍ തുടങ്ങിയപ്പോ ..രതീഷ് ടി വി നോക്കി ഇരിക്കുന്നു കഴിക്കാതെ ..ഡാ ആ ടി വി ഓഫ് ചെയ്തേ എന്നിട്ട് കഴിക്ക് ....രതീഷ് ടി വി സൌണ്ട് കുറച്ചു .....അളിയാ പറ ഇന്നി...... എന്താ സംഭവിച്ചേ......ഒന്നും ഇല്ല ഇന്ദ്ര .....പെട്ടെന്ന് രതീഷ് പറഞ്ഞു ....അവള്‍ക്ക് എന്നെയല്ല ഇഷ്ടം ..അവളുടെ മനസ്സില്‍ മറ്റൊരാള്‍ ഉണ്ട് .......ഇന്ദ്രന്‍ എന്താ പറയേണ്ടത് എന്നറിയാതെ രതീഷിന്റെയ് മുഖത്ത് തന്നേയ് നോക്കി ഇരുന്നു ....ഒന്നാലോചിച്ചു ... ഡാ നോക്ക് ... ഞാന്‍ അവളോട് സംസ്സരിക്കണോ ....ചിലപ്പോ അവള്‍ നിന്നെ പരീക്ഷിക്കാന്‍ പറഞ്ഞതായ്കൂടെയ് ..ഏയ് ..വേണ്ട.... ഇന്നി ഒന്നും സംസാരിക്കണ്ട അവളെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു ..... അവള്‍ക്ക് അത്രമാത്രം ഇഷ്ട്ടമുണ്ട് അവനോട് ..........പറയാന്‍ ഒരു ധൈര്യം ഇല്ല............... ഞാന്‍ അവളുടെ ഇഷ്ട്ടം.. അവനോട് സംസാരിക്കണം ....അതാ അവള്‍ എന്നോട് പറഞ്ഞത്.......അപ്പൊ അതും സമ്മതിച്ചു നീ ഇങ്ങു പോന്നു അല്ലേ..........പിന്നല്ലതേ .ഞാന്‍ എന്ത് ചെയ്യാന്‍ ഇതെന്താ പിടിച്ചു വാങ്ങാനുള്ളതാണോ സ്നേഹം നീ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതല്ലേ ....അത് പോട്ടേ ... പക്ഷേ വേറേ ആരുടെയെങ്കിലും പേരാണ് അവള്‍ പറഞ്ഞിരുന്നത് എങ്കില്‍ ഞാന്‍ ചിലപ്പോ എന്റെ കാര്യം പറഞ്ഞേനേ ...ഞാന്‍ അത് കൊണ്ട് ഒന്നുംസംസാരിച്ചില്ല ....അവള്‍ പറഞ്ഞതെല്ലാം കേട്ട് ..അവളുടെ ഇഷ്ട്ടം നടത്തികൊടുക്കാമെന്ന് വാക്ക് കൊടുത്തു...ഞാന്‍ എന്തായാലും ഇക്കാര്യം അവനോട് പറയാന്‍ തീരുമാനിച്ചു ...................അവള്‍ക്ക് .........അവള്‍ക്കിഷ്ടം ....എന്റെ അളിയനെയാ ...... അത് കേട്ടതും കഴിച്ചു കൊണ്ടിരുന്ന .ചോറ് അറിയാതെ ശിരസില്‍ കയറീട്ട് ഇന്ദ്രന്‍ ചുമച്ചു.......രതീഷ് അവനു കുടിക്കാന്‍ വെള്ളം എടുത്തു കൊടുത്തു....വെള്ളം കുടിച്ചിട്ട് ..അത് വിശ്വസിക്കാന്‍ പ്രയസപെട്ടിരുന്നു ഇദ്രന്‍ ....അത് കണ്ട രതീഷ് പറഞ്ഞു.... ഡാ സത്യാട .....നിന്നെയാഡാ കൊരങ്ങാ അവള് ഇഷ്ട്ടപെടുന്നെ ......അവള്ടെയ് വല്ലിയ സ്വപ്നമാ നീ ......ഞാന്‍ ക്ലാസ്സ് തുടങ്ങി കുറേ ആയിട്ടാണല്ലോ വന്നെ ...നിങ്ങള്‍ ഈ ക്ലാസ് തുടങ്ങിയത് മുതല്‍ തന്നെ ഉള്ളവരാ ....ചുരിക്കി പറഞ്ഞാല്‍ കഴിഞ്ഞ മൂന്നു മാസമായ് അവള് നിന്നെ ഇഷ്ട്ടപെടുന്നു .....അതിനിടക്ക് ഞാന്‍ കേറി ചെന്നാല്‍ ഏത് പെണ്ണാ ...മറ്റൊരാളെ ഇഷ്ട്ടപെടുന്നത് .ഉള്ളിലെ വിഷമം ഇദ്രന്‍ അറിയാതിരിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട് .....ഇന്ദ്രന് എന്ത് പറയണം എന്നറിയില്ല ..ഡാ അത് ..പിന്നേ ...ഞാന്‍ ..എനിക്ക് .....ഒന്നും പറയണ്ട ഇന്നി ഞാന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മതി ....പെട്ടെന്ന് കഴിക്ക് കഴിക്കുന്നതിനിടെയ് .ഇദ്രന്‍ ആദ്യമായി ക്ലാസ്സില്‍ പോയത്ഓര്‍ത്തു .......
-------------------------------------------------------------------------------------
അദ്ധ്യായം 6
പത്താം ക്ലാസ് കഴിഞു പുതിയ അന്തരീക്ഷത്തിലേക്ക് ...പുതിയ ഒരു ലോകം ......വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ്സ് ടൈ ..ഒരു ലോഡ് ബുക്സ് ...അങ്ങനൊന്നും ഇല്ല രാവിലെ തന്നേയ് അമ്പലത്തില്‍ പോയിട്ട് ....പാരല്ലെല്‍ കോളേജ് ലൈനില്‍ ഒരു പ്രിന്റിംഗ് പ്രസ് ഉണ്ട് അവിടെ നിന്നു... അപ്പോഴേക്കും ജിജി അണ്ണന്‍ എത്തി ..ഇന്ദ്രനെ പത്താം ക്ലാസ് വരെ മലയാളം പഠിപ്പിച്ച മാഷ് ആണ് ... കൂടാതെ ഫാമിലി സുഹൃത്തും ...അതാ അണ്ണന്‍ എന്ന് പറഞ്ഞത് ....അദ്ദേഹം സാഗറില്‍ പഠിപ്പിക്കുന്നുണ്ട് ....രണ്ടാളും കൂടെ സാഗരിലേക്ക് പോയി ....ഇന്ദ്രനെ അവിടെ ചേര്‍ത്ത്. പ്രിന്സിപാലിനു പരിചയപെടുത്തി ....നീ ക്ലാസിലേക്ക് പൊയ്ക്കോ ...ദാ..അങ്ങോട്ട് ....ജിജി അണ്ണന്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് പോയി .....ഇതെവിടാ തന്റെ ക്ലാസ് ...അല്പം നടന്നു ....ക്ലാസ് ഏതാന്നു നോക്കുന്നതിനിടെ ...വേറൊന്നും ശ്രദ്ധിച്ചില്ല .....ഇടതു വശത്ത് നിന്നും ഇറങ്ങി വന്ന കുട്ടികളുമായ് കൂട്ടി മുട്ടി ....എവിടേ നോക്കിയാ കുട്ടി വരുന്നേ ഒരുവള്‍ ചോദിച്ചു ......അത് പിന്നേ ക്ലാസ് നോക്കിയപ്പോ..ഇടയ്ക്കു കയറി മറ്റൊരു കുട്ടി .സാരമില്ല ....നീ പൊയ്ക്കോ സജിത ...നമ്മളും ശ്രധിചില്ലല്ലോ ....ഇന്ദ്രനോട് ..ഏതിലാ അഡ്മിഷന്‍ ....ഫോര്‍ത്ത് എന്ന് ഇദ്രന്‍ പറഞ്ഞു ....ഇത് തന്നാ അകത്തേക്ക് കയറിക്കോ ...എന്ന് പറഞ്ഞു അവളും പോയി ....ഇന്ദ്രന്‍ ക്ലാസ്സില്‍ കയറി....കുറച്ചു കുട്ടികളേ ഉണ്ടായിരരുന്നുള്
ക്ലാസില്‍ റിസള്‍ട്ട് അറിഞ്ഞിട്ടില്ല ...പാസ് ആകും എന്ന് വിശ്വസിക്കുന്നവരാ ...ആദ്യം അഡ്മിഷന്‍ ആകുന്നതു .....ഇന്ദ്രന്‍ ഒരു ബഞ്ചില്‍ ഇരുന്നു ...അടുത്തിരുന്ന ...ആളെ ഇന്ദ്രന്‍ സ്വയം പരിചയപെടുത്തി .....ഞാന്‍ ഇദ്രന്‍ ....മറ്റെയാള്‍ .ഞാന്‍ സതീഷ് .. പിന്നേ ഇതു സന്തോഷ് , അപ്പുറത്ത് സൂരജ് .....ഉടന്‍ സൂരജ് ..കൊള്ളാമല്ലോ അളിയാ ശകുനം .....കയറിയതും, മൂന്നു സുന്ദരികളുമായി ഒരു കൂട്ടയിടി .......ഉം അളിയനും ... കാണാന്‍ തരകേടില്ലല്ലോ.....ഉം ഇന്നി എന്താക്കെയാണോ .....ഏയ് അങ്ങനൊന്നും ഇല്ല ....പിന്നേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ....എനിക്ക് ക്ലാസ്സ് കാണിച്ചു തന്ന കുട്ടി ആരാ ...ഇന്ദ്രന്‍ ചോദിച്ചു ....അതിനുത്തരം സന്തോഷ് പറഞ്ഞു ...നിന്നോട് ചൂടായത് സജിത .....അവളിച്ചിരി ചൂടുതന്നാ ....അടുത്തയാള്‍ പ്രജിത .....ക്ലാസ്സ് കാണിച്ചു തന്നത് ...മഞ്ചിമ ....എന്താ അളിയാ ഇതിനാണോ നമ്മളെ ഒന്ന് പരിച്ചയപെട്ടെക്കാം എന്ന് വച്ചത് .....ഏയ് അല്ല ..എല്ലാപേരും ചിരിച്ചു ....അപ്പോഴേക്കും മൂവര്‍ സംഘം തിരികെ എത്തി ....സജിത മഞ്ചിമയെ തോള് കൊണ്ട് ഒന്ന് തട്ടി ദേ അവന്‍ എന്ന് കാണിക്കുന്നു ...മഞ്ചിമ....ഇന്ദ്രനെ ഒന്ന് നോക്കി ...ഇന്ദ്രനും ....രണ്ടു പേരും ചിരിച്ചു .....ബെല്‍ അടിക്കുന്നു ....എല്ലാപേരും സീറ്റില്‍ ഇരുന്നു ....നല്ല നീളം ഉള്ള സ്കെല്റ്റ് ആയ ഒരാള്‍ വരുന്നു ...ക്ലാസിലേക്ക് ...മേശക്ക് അരികിലെക്കായത് കൊണ്ട് സര്‍ ആണെന്ന് മനസിലായ് ......ഞാന്‍ മുരളീധരന്‍ .....ഇന്ന് മുതല്‍ നിങ്ങള്‍ക്ക് അക്കൌണ്ടന്‍സി പഠിപ്പിക്കുന്നു ....സര്‍ ഒരരോരുതരേയ് ആയ പരിചയപെട്ടു ....ടെക്സ്റ്റ് ഒക്കെ വാങ്ങിയോ .....ഇല്ലങ്കില്‍ വേണ്ട പ്രിപ്പയരെഷന്‍ ക്ലാസ്സ് അല്ലേ ...മുന്നോട്ടു പോകാന്‍ താല്പര്യം ഉള്ളവര്‍ ആണ് നിങ്ങള്‍ .....അക്കവുണ്ട് നിങ്ങള്‍ പഠിച്ചിട്ടില്ല അല്ലേ ...നമുക്ക് കുറച്ചു കൂടെ പരിചയ പെട്ടിട്ട് ....ഡെബിറ്റ് ആന്‍ഡ് ക്രെഡിറ്റ് എന്താന്നു പഠിക്കാം .....അങ്ങനെ 35 മിനിറ്റ് പോയതറിഞ്ഞില്ല .....ബെല്‍ മുഴങ്ങി .....സര്‍ അപ്പൊ അടുത്ത ക്ലാസില്‍ എന്ന് പറഞ്ഞു പോയി.....അടുത്ത പീരീഡ് ആരും വന്നില്ല ..അത് എല്ലാപേരും നന്നായ് പരിചയപെടാനുള്ള ഒരവസരമായി എടുത്തു .... പെണ്‍കുട്ടികളെ പരിചയപെടാനായിരുന്നു തിരക്ക് ....ഇതു ഭാഗത്ത് പോകണം എന്ന് നോക്കി ഇരിക്കുകയാ രതീഷും മറ്റും അപ്പോഴേക്കും സജിതയും കൂട്ടരും ഇന്ദ്രനും കൂട്ടരും ഇരിക്കുന്ന സൈടിലെക്ക് .നോക്കുന്നു ...ഒട്ടും താമസിച്ചില്ല സന്തോഷും ...സതീഷും ...സൂരജും ..അങ്ങോട്ടേക്ക് ചാടി ....അവര്‍ നേരത്തേ പരിച്ചയപെട്ടത് കൊണ്ട് ..അല്പം ഫ്രീഡം ഉണ്ട് ...അങ്ങനെ സംസാരിക്കുന്ന കൂടെ അവര്‍ ഇങ്ങോട്ട് നോക്കുന്നു......ഇടക്ക് മഞ്ചിമ എന്തോ ചോദിച്ചു ...ഉടന്‍ സൂരജ് ...അളിയോ....അളിയനിങ്ങു വന്നേ ....ഇല്ല പറഞ്ഞോ ഞാന്‍ വരുന്നില്ല ....വെയിറ്റ് വേണ്ടളിയാ...ഇങ്ങു വാ ...ഇന്ദ്രന്‍ അല്പം സൈടിലെക്ക് നീങ്ങിയിരുന്നു ... സൂരജ് പറയു ....അളിയനെ ഒന്ന് പരിചയപെടണം എന്ന് ഇവരക്ക് .....അളിയന്‍ വാ അളിയാ .ഇന്ദ്രന്‍ ഒന്ന് ആലോചിച്ചു .പിന്നേ എഴുനേറ്റു പോയി ...മഞ്ചിമയാ ചോദിച്ചേ പേരെന്താ ....ഇന്ദ്രന്‍ എന്ന് മറുപടി ......കട്ടാല്‍പുരം തന്നാണോ ....അതേയ് ഇന്ദ്രന്‍ പറഞ്ഞു ...കുട്ടിയുടെ പേര് .....അവള്‍ക്ക് കുട്ടിയില്ല...ഉടന്‍. സജിത....മിണ്ടാതിരിക്കെടി ...മഞ്ചിമ അവളെ തടഞ്ഞു ....ഞാന്‍ മഞ്ചിമ .. ഇത് സജിത അവള്‍ പ്രീത .....വേറൊന്നും തോന്നരുത് സജ്ത അങ്ങനാ കേട്ടോ .....സതീഷ് ഇടയ്ക്കു കയറി ...അതേയ് അങ്ങനെ തന്നാണ് അത് എവന്റെയ് എങ്കിലും . തല്ലു കൊള്ളുമ്പോ നിര്‍ത്തും എല്ലാപേരും ചിരിച്ചു നീ പോടാ വായില്‍ നോക്കി എന്ന് പറഞ്ഞു സജിത ...സതീഷിനെ തല്ലാന്‍ കൈ എടുത്തു ...വീണ്ടും ചിരി ..ബഹളം കേട്ട് അടുത്ത ക്ലാസ്സിലെ സര്‍ വടി കൊണ്ട് പായ കൊണ്ടുണ്ടാക്കിയ ഭിത്തിയില്‍ അടിച്ചു .എല്ലാവരും അവരവരുടെ സീറ്റിലേക്ക് ഓടി..ക്ലാസ് നിശബ്ദമായ് .....ഡാ ഞാന്‍ എണീക്കുന്നു ...രതീഷ് പറഞ്ഞത് കേട്ട് ഇന്ദ്രന്‍ പെട്ടെന്ന് ഒരു പിടി ചോറ് കൂടെ കഴിച്ചിട്ട് എണീറ്റ് കൈ കഴുകന്‍ പോയ് ....രണ്ടാളും തിരികെ വന്നു ജഗ്ഗില്‍ നിന്നും വെള്ള എടുത്തു കുടിച്ചു ..റൂം പൂട്ടി ..അമ്മാ ഞങ്ങള്‍ പോകുന്നു ...എന്ന് പറഞ്ഞിറങ്ങി ..
പോകുന്ന വഴി ഇന്ദ്രന്‍ വീണ്ടും പഴയ ഓര്‍മയിലേക്ക് പോയ് ഒരിക്കല്‍ ഇന്ദ്രന് സുഖമില്ലതേ ക്ലാസ്സില്‍ പോയില്ല .....ആ സമയത്തെ നോട്സ് മുടങ്ങി ... രണ്ടു ദിവസം കഴിഞ്ഞു ക്ലാസ്സില്‍ ചെല്ലുമ്പോ ...മഞ്ജിമ അവന്റെ നോട്ട് ബുക്ക് വാങ്ങി ഇടക്കുള്ള ഒരു ചാപ്റ്റര്‍ എഴുതാന്‍ എന്ന് പറഞ്ഞു കൊണ്ട് പോയി ..അടുത്ത ദിവസം .ക്ലാസ്സില്‍ വന്നപ്പോ ..താന്‍ വരതിരുന്നപ്പോ ഉള്ള നോട്സ് ഒക്കെ അവള്‍ എഴുതി കൊണ്ട് കൊണ്ട് വന്നിരിക്കുന്നു ..അതില്‍ അന്ന് പ്രതേകിച്ചു ഒന്നും ഇന്ദ്രന് തോന്നിയില്ല .......ചേട്ടന്‍ ശബരി മലക്ക് പോയി വന്നപ്പോ മാലയും അരവണയും കൊണ്ട് വന്നത് ....മാല അന്ന് തനിക്കു മാത്രമേ അവള്‍ തന്നിരുന്നുള്ളു ....പിന്നേ താന്‍ ശബരിമലക്ക് പോയപ്പോ ദക്ഷിണയായ് നൂറു രൂപ തന്നത് .....അന്ന് പക്ഷേ താന്‍ അവള്‍ക്ക് ഒരു മാല വാങ്ങി കൊണ്ട് കൊടുത്തിരുന്നു ..ഒരിക്കല്‍ അമ്പലത്തില്‍ വച്ച് കണ്ടു അതിനു ശേഷം മിക്ക ദിവസങ്ങളിലും ഒരേ സമയത്ത് തന്നെ അവിടെ വച്ച് കാണാറുണ്ട് എന്തെങ്കിലും ഒക്കെ സംസാരിക്കും ...അവള്‍ തന്നോട് സംസാരിക്കാന്‍ താല്പര്യം കാണിച്ചിരുന്നു
രതീഷ് ഒരിക്കല്‍ അവളോടുള്ള ഇഷ്ടം തന്നോട് പറഞ്ഞിരുന്നു അതിനുശേഷം ...ഒരുപാടുതവണ അവള്‍ വരുന്ന വഴിയില്‍ ഞങ്ങള്‍ കാത്തു നിന്നിരുന്നു അവള്‍ വരുമ്പോ ഒരു ചിരി സമ്മാനിച്ച് കടന്നു പോകും ഞങ്ങള്‍ സൈക്കളില്‍ തുറന്കന്‍പാറ എന്നാ സ്ഥലം വരെ സൈക്കളില്‍ പോകും രണ്ടു കിലോമീറ്റര്‍ ഉണ്ട് അത് വരെ ചുമ്മാ ഒന്ന് കറങ്ങി ഇടക്ക് വച്ച് കണ്ട ഇങ്ങു പോരും ...കാണാനായ് മാത്രം.... അവളുടെ ഒരു ചിരി കിട്ടാന്‍ മാത്രം....പക്ഷേ ഇപ്പൊ ഇന്നത്തെ കാര്യം ആലോചിക്കുമ്പോ ....അവള്‍ തന്നോടാണോ ചിരിച്ചത് ......തന്നോടുള്ള ഇഷ്ടം കൊണ്ടാണോ നോട്സ് എഴുതി തന്നതും ..മാല തന്നതും ഓക്കേ ..അതാണോ സംസാരിക്കാന്‍ അവള്‍ താല്പര്യം കാണിച്ചിരുന്നത് ......പക്ഷേ ഇന്ദ്രന് ഒരിഷ്ടം അവളോട് ഉണ്ടായിരുന്നു എന്നാല്‍ രതീഷ് അവന്റെ ഇഷ്ടം പറഞ്ഞത് മുതല്‍ പിന്നേ വേറെ ചിന്തിച്ചില്ല .....തന്റെ ഇഷ്ടം അങ്ങനെ പോയ്കൊട്ടേ ....രതീഷും മഞ്ചിമയും സംസാരിക്കുന്നത് താന്‍ കണ്ടിട്ടും ഉണ്ട് .......... ഇഷ്ട്ടമുള്ളവര്‍ അല്ലേ ചേരേണ്ടത് ......അവര്‍ കോളേജ് കോമ്പൌണ്ടില്‍ എത്തി ..സൈക്കിള്‍ ഷെഡില്‍ വച്ച് ...ഗ്രൌണ്ടിലേക്ക് പോയി ...ഇനീം പതിനഞ്ചു മിനിറ്റ് ഉണ്ട് ബെല്‍ അടിക്കാന്‍ ....രതീഷ് പറഞ്ഞു അളിയാ നീ ധൈര്യമായി പ്രേമിച്ചോ ഞാനുണ്ട് അളിയന്റെ കൂടെ ...എന്നാലും രതീഷേ ..ഒരെന്നാലും ഇല്ല എനിക്കിതല്ലെങ്കില്‍ വേറെ അത് ഞാന്‍ ഉടന്‍ കണ്ടുപിടിക്കാം ...ഇന്ദ്രന്‍ പറഞ്ഞു ....എനിക്കൊന്നു ആലോചിക്കണം ......പെട്ടെന്ന് ഒരു തീരുമാനം ..വേണ്ടാ ഇന്നി ഒന്നും ഇല്ല ഡാ ഒരുത്തി നിന്നെ പ്രേമിക്കുന്നു അതും മൂന്നു മാസമായി ...അവളതു പറയുകയും ചെയ്തു .....പിന്നേ ഇന്നി ആരോട് ചോദിയ്ക്കാന്‍ ......രതീഷിന്റെയ് നിര്‍ബന്ധത്തിനു വഴങ്ങി ഇന്ദ്രന്‍ മനസില്ല മനസോടെ സമ്മതം മൂളി .....ബെല്‍ മുഴങ്ങി ....വരുന്നില്ലേ അളിയന്‍മാരെ........പൈപ്പിനടുതുനിന്നു സതീഷ് വിളിച്ചു ചോദിച്ചു ..അളിയന്‍ പൊക്കോ ഞങ്ങള്‍ ദേ വരുന്നു രതീഷ് മറുപടി കൊടുത്തു ..അപ്പൊ പറഞ്ഞ പോലെ ഇന്ന് തന്നേയ് അളിയന്‍ സമ്മതം മൂളണം ഓ കെ ...ഉം ഇന്ദ്രന്‍ മൂളി ....രണ്ടുപേരും ക്ലാസിലേക്ക് പോയി .......
-------------------------------------------------------------------------------------
അദ്ധ്യായം 7
ക്ലാസില്‍ കയറി രണ്ടുപേരും ...സീറ്റിലേക്ക് പോകുന്ന വഴി .......ഇന്ദ്രന്‍ മഞ്ചിമ ഇരിക്കുന്ന ഭാഗത്ത് ഒന്ന് പാളി നോക്കി .....അവള്‍ വളരെ സന്തോഷത്തിലാണ് ...തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് കണ്ടാല്‍ അറിയാം ...കൂട്ടുകാരികള്‍ കളിയാക്കുന്നുണ്ട് ..അവരുടെയെല്ലാം ശ്രദ്ധ ഇന്ദ്രനിലാ ..........ഇടക്ക് രതീഷ് മഞ്ചിമയെ നോക്കി ഓ കെ എന്ന് കൈ കാണിച്ചോ എന്നൊരു ഡൌട്ട് ....കാരണം അവളുടെ മുഖം അല്പം കൂടെ തെളിയുന്നത് കണ്ടു ....അവര്‍ സീറ്റില്‍ ഇരുന്നു ...ഇന്ദ്രന്റെയ് ഉള്ളില്‍ എന്തോപോലേ ....എന്തുപറയണം എന്നറിയില്ല. എന്തെന്നില്ലാത്ത ടെന്‍ഷന്‍ .അവള്‍ ഇഷ്ടം രതീഷിനോട് പറഞ്ഞു ......രതീഷ് പറഞ്ഞത് വച്ച് നോക്കുമ്പോ,...... ഇതുവരെ മഞ്ചിമയുമായുള്ള കൂടികാഴ്ച ....അതൊക്കെ ഓര്‍ത്തു നോക്കുമ്പോ.... ....താന്‍ ഒന്ന് മൂളിയാല്‍ മാത്രം മതി ......എന്നാലും........ ഒരു ചമ്മല്‍ ഉണ്ടോന്നു സംശയം ....ഇങ്ങനെ ആലോചന പോകവേ .... വീണ്ടും എത്തിയത് മുരളി സര്‍ തന്നെ .......ക്ലാസ്സ് തുടങ്ങി ...ഡെബിറ്റ് ക്രെഡിറ്റ് ....എന്ന് സര്‍ പഠിപ്പിച്ചു തുടങ്ങി .......
ഇന്ദ്രന്‍ പക്ഷേ അവിടായിരുന്നില്ല ...അവന്‍ ഇടക്ക് മഞ്ചിമയെ ഒന്ന് നോക്കി ...അവളും തന്നെ ശ്രദ്ധിക്കുന്നു ...ഇന്ദ്രന്‍ ഒന്ന് ചിരിചൂന്നുവരുത്തി ... അവള്‍ എന്താ എന്ന അര്‍ത്ഥത്തില്‍ മുഖം ഉയര്‍ത്തി ..ഏയ് ..ഇന്ദ്രന്‍ തിരികെയും മുഖമനക്കി.....മഞ്ചിമ ചിരിച്ചു ..എന്നിട്ട് സര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ..പുരികം മുകളില്‍ ആകി രതീഷ് എന്ന് കാണിച്ചു ..അവന്‍ പറഞ്ഞോ എല്ലാം ..ഇന്ദ്രന്‍ ഉം ...എന്ന് ആഗ്യം കാണിച്ചു .....നാണം കൊണ്ട് അവളുടെ മുഖം ചുവന്നു .....കണ്ണുകളില്‍ സന്തോഷം ...ചുണ്ട് വിറയ്ക്കുന്നുണ്ട് എന്തോ ഇന്നിയും പറയാന്‍ ഉള്ളത് പോലെ .......ഇന്ദ്രന്റെയ് മുഖത്തും ....ഇപ്പൊ സന്തോഷം കാണുന്നുണ്ട്. അപ്പഴാ ചെവിക്കരികില്‍ ഒരു ശബ്ദം ...പതുക്കെ ..അളിയാ നടക്കട്ടേ ....അങ്ങേരു നോക്കുമ്പോ ഞാന്‍ നിന്റെ കാലില്‍ ചവുട്ടും അപ്പൊ നീ നേരെ ഇരുന്നോണം ....രതീഷിന്റെയ് വാക്കുക്കള്‍ ...ഉം ഇന്ദ്രന്‍ മൂളി ..... ഇന്ദ്രന്‍ മഞ്ചിമയെ നോക്കി ....അവള്‍ എന്തോ പറയാന്‍ തുടങ്ങുന്നു .....ഇന്ദ്രന്‍ സാറിനെ ഒന്ന് നോക്കി...വീണ്ടു മഞ്ചിമയെ ശ്രദ്ധിച്ചു .....അവളും സാറിനെ ഒന്ന് നോക്കീട്ടു ....എന്നെ ഇഷ്ടായോ എന്ന് ആഗ്യതിലൂടെയ് ...ചോദിക്കുന്നു .....അതെയെന്ന് ഇദ്രന്‍ കണ്ണടച്ച് അല്പം തല ചെരിച് കാണിച്ചു .....അവളുടെ മുഖം കൂടുതല്‍ തുടുത്തു ..... കണ്ണുകള്‍ പ്രകാശിച്ചു ..... മഞ്ചിമ സ്റ്റാന്റ് അപ്പ് ....മുരളി സര്‍ അതും പറഞ്ഞു ഇന്ദ്രനെ നോക്കി ...... യു ..ഇന്ദ്രാ ........ഇന്ദ്രനും എണീറ്റു......എന്താ രണ്ടു പേരും കൂടെ .....അവള്ടെയ് മുഖത്ത് ഇപ്പൊ ...ഭയം ആണ് കാണുന്നത് ....ഇന്ദ്രന്‍ പെട്ടെന്ന് പറഞ്ഞു സര്‍ അത് പിന്നേ ........എന്റെ ഇംഗ്ലീഷ് നോട്ടുബുക്ക് അവള്‍ ഇന്നലെ കൊണ്ട് പോയ് .....അടുത്ത പീരീഡ് ഇംഗ്ലീഷ് ആണ് ............അത് കൊണ്ട് വന്നോ എന്ന് ചോദിച്ചതാ...ഇന്ദ്രന്‍ ഒരു കള്ളം പറഞ്ഞു .....അതിനു ഞാന്‍ നിന്നോട് എന്തേലും ചോദിച്ചോ .........എഴുന്നെല്കാന്‍ അല്ലേ പറഞ്ഞത് .....ഉം ശരി ശരി......... ഇരുന്നോ രണ്ടു പേരും ......മറ്റുള്ളവര്‍ക്ക് കാര്യം പിടി കിട്ടി .....അത് കൊണ്ട് എല്ലാരിലും നിശബ്ദമായ ഒരു ചിരി പടര്‍ന്നു ..ബെല്‍ മുഴങ്ങി .....കൊമേര്സ് ആണ് ഇന്നി .... പക്ഷേ ഫ്രീ ഹൌര്‍ ആണ് ..സര്‍ വന്നിട്ടിലാന്നു നേരത്തെ അറിഞ്ഞു ...രതീഷ് പറഞ്ഞു ...........ഡാ........ ഞാന്‍ കണ്ടു ......നിങ്ങടെ സല്ലാപം ഒക്കെ ........എന്തായാലും ഈ പീരീഡ് നിങ്ങള്‍ക്കാ ...സംസാരിച്ചോ .......ഞങ്ങള്‍ ബഹളം ഒന്നും ഉണ്ടാക്കാതെ സപ്പോര്‍ട്ട് ചെയ്യാം .....എന്താ .......മറ്റുള്ളവരോടായ് രതീഷ് ..... അളിയന്‍മാരെല്ലാം ഒന്ന് സഹായിച്ചേ നമ്മുക്ക് ....ഈ ബെഞ്ചും ദുസ്ക്കും ..ഒക്കെ ഒന്ന് അടുപ്പിചിടാം.... .....ശബ്ദം ഉണ്ടാക്കല്ലേ ...പതുക്കെ പൊക്കി നീക്കിയാല്‍ മതി ...എന്നിട്ട് .സജിതയോട്.....പ്ലീസ് അതൊക്കെ അല്പം ഇങ്ങോട്ട് അടുപ്പിക്ക് .....നമ്മടെ താരങ്ങള്‍ ഒന്ന് സംസാരിക്കട്ടേ ....അങ്ങനെ എല്ലാം ശരിക്കിട്ടു...അങ്ങനെ പറയുന്നതിനെക്കാളും തെറ്റിച്ചിട്ടു.... എന്ന് പറയുന്നതാ ശരി. ....മഞ്ചിമയും ഇന്ദ്രനും ഇരിപ്പിടത്തില്‍ അറ്റത്തിരുന്നു ...അവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുത്ത് .... മറ്റുള്ളവര്‍ അവരുടെ കാര്യങ്ങളില്‍ മുഴുകി ........അടുത്ത് കണ്ടപ്പോ രണ്ടാള്‍ക്കും എന്ത് പറയണം എന്നറിയില്ല .......മുഖത്ത് നോക്കും ...ചിരിക്കും ....പറയാന്‍ തുടങ്ങും ... പറയില്ല....അവസാനം ഇന്ദ്രന്‍ തന്നെ തുടക്കമിട്ടു .......രതീഷിനോട് പറഞ്ഞത് കുട്ടി പറഞ്ഞത് മുഴുവന്‍ സത്യമാണോ .....എന്നോട് ... അങ്ങന പെരുമാറിട്ടിലല്ലോ....ഒരിക്കല്‍ പോലും ....,,,,,,,,,അവസരങ്ങള്‍ പലതും ഉണ്ടായിരുന്നു ... എന്നിട്ടും ......... ഉം ശരിയാ ..മഞ്ചിമ പറഞ്ഞു ...ശരിക്കും പേടി ആയിരുന്നു .....ഞാന്‍ പറഞ്ഞാല്‍ എന്ത് കരുതും ......ഒരു പെണ്ണ് ഇങ്ങനെ ... ആദ്യം ഇഷ്ട്ടമാണെന്ന് ..... പറഞ്ഞാല്‍ എന്ത് വിചാരിക്കും..... അങ്ങനെ ഒക്കെ ഓര്‍ത്തു ...അതാ ....ഇതിനിടക്ക് രതീഷും കൂട്ടരും ഒരു പണി ഒപ്പിക്കുകയായിരുന്നു ....അട്ജെസ്റ്റ് ചെയ്തു ഇന്ദ്രനെ നീക്കി നീക്കി ഏകദേശം ...ബഞ്ചിനു അറ്റത്തു ആക്കി ...ഇന്നി തള്ളിയാല്‍ അവന്‍ വീഴും ...അപ്പുറത്ത് നേരേ തിരിച്ചാ സംഭവിച്ചേ .....സജിതയും കൂട്ടരും അവിടെ സ്ഥലം ഉണ്ടാക്കി .....മഞ്ചിമയുടെയ് അപ്പുറത്ത് ഇപ്പൊ വേണേല്‍ ....രണ്ടാള്‍ക്ക് ഇരിക്കാം ...ഇന്ദ്ര ...മഞ്ചിമക്ക് ഒരു കൂട്ട് കൊടുക്ക് ..അവള്‍ ഒറ്റക്കാ ഇരിക്കുന്നേ ....നീ ഇപ്പുറത്ത് വാ ...സജിതായ പറഞ്ഞത് .......അയ്യോ വേണ്ട വേണ്ട വരണ്ട ....എനിക്ക് പേടിയാ ....മഞ്ചിമയ്ക്ക് അതിഷ്ടപെട്ടു എങ്കിലും ..അവള്‍ക്ക് ഒരു ചെറിയ ഭയം പോലെ .......അങ്ങോട്ട് ചെല്ലടാ ..രതീഷും സൂരജും ..സതീഷും ..കൂടെ ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചു ........ഇന്ദ്രന്‍ അവളോട് അങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചു ....വേണ്ട എന്ന് അവള്‍ തലയനക്കി .. ഇല്ല ഞാന്‍ വരും ....വേണ്ട വേണ്ട പ്ലീസ് ...ഇല്ല ഞാന്‍ വരും ...ഹ ഇതെന്താ തര്കിച്ചു കളിക്കുന്ന എന്നും പറഞ്ഞു രതീഷ് ഇന്ദ്രനെ ഒറ്റ തള്ള്.....ശരിക്കും അവന്‍ മഞ്ചിമയുടെ പുറത്തു തന്നെ ചെന്ന് വീണു ...വല്ലവിധവും എണീറ്റ് നേരെ ഇരുന്നു ....കുറച്ചു കൂടെ അടുത്തായപ്പോ...വീണ്ടും അവര്‍ ആദ്യത്തെ പോലായി ....എന്താ പറയുക രണ്ടുപേരുടെയും നെഞ്ഞിടിപ്പ് കൂടി ...ഉം പറയു ..... ഇന്ദ്രന്‍ മഞ്ചിമയോട് പറഞ്ഞു........എന്താ...അവള്‍ ചോദിച്ചു ....അല്ല മഞ്ചിമയ്ക്ക് എന്നോട് എന്താ ഇന്നി പറയാനുള്ളത് ...പിന്നേ ..എന്നെ അത്ര ഇഷ്ട്ടമാണോ .. ഉം ......എന്ന് മൂളി .... വേറൊന്നും പറയാതെ അവള്‍ ...ഇന്ദ്രന്റെയ് മുഖത്ത് നോക്കീട്ടു ..ശിരസു താഴ്ത്തി നാണത്തില്‍ ........പിന്നേം അവര്‍ എന്തൊക്കെയ്യോ സംസാരിച്ചു .........ഇന്ദ്രന് മനസിലായ് .......തന്നേയ് കണ്ട അന്ന് മുതല്‍ അവളുടെ മനസ്സില്‍ താന്‍ ഉണ്ട് ..... തനിക്കും അങ്ങനന്നെന്നു അവള്‍ കരുതി....അവളെ ഇഷ്ടം ഉള്ളത് കൊണ്ടാണ്.... താന്‍ .... അവളോട് സംസാരിച്ചിരുന്നത് എന്നവള്‍ കരുതി ......മഞ്ചിമയെ കാണാന്‍ താനും രതീഷും കാത്തു നില്‍ക്കുന്നതും ...സൈക്കളും എടുത്തു ....ഞങ്ങള്‍ .. അവള്‍ വരുന്ന വഴിക്ക് പോയി കാണുന്നതും ഒക്കെ .തനിക്ക് അവളോട് താല്പര്യം ഉള്ളത് കൊണ്ടാണ് എന്നാ അവള്‍ വിച്ചരിചിരുന്നേ ..........പറഞ്ഞിരുന്നില്ലേ തന്റെ മനസിലും ....അവള്‍ ഉണ്ടായിരുന്നു ..ഇഷ്ട്ടമായിരുന്നു ..... പക്ഷേ രതീഷ് അവന്റെ ഇഷ്ടം പറഞ്ഞപ്പോ .... താന്‍ മാറി നിന്നതാ.......ഇഷ്ടം പിടിച്ചു വാങ്ങാന്‍ ഉള്ളതല്ല എന്നും ... .....നമ്മളെ സ്നേഹിക്കുന്നവരെ നമ്മള്‍ സ്നേഹിക്കണം..... ആ സ്നേഹത്തിനെ ആയൂസു കാണൂ ..അങ്ങനൊക്കെ ഇന്ദ്രന്‍ രതീഷിനോട് .. ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് അതുപോലെ അവന്‍ ഇപ്പൊ തിരികെ പറയുന്നു അതാ ഇപ്പൊ താനും സമ്മതിച്ചത് .......എന്തായാലും പുതിയ ഒരു പ്രണയം അവിടെ തുടങ്ങി .....മതി അളിയോ ഇന്നി നിങ്ങടെ സമയം തന്നല്ലോ .എല്ലാം പറഞ്ഞു തീര്‍ക്കാതെ ......ഇന്നത്തേക്ക് മതി .....സൂരജിന്റെയ് കമന്റ് ........അപ്പൊ അളിയാ ..... നാളെ നിങ്ങളുടെ ചിലവ് ......... പ്രണയത്തിന്റെ ഓര്‍മയ്ക്ക് ..ഒരു ട്രീറ്റ് .....എന്താ .... സമ്മതിച്ചോ രണ്ടാളും ...എല്ലാപേരും അത് വേണം എന്ന് പറഞ്ഞു ..... രതീഷിനേ സപ്പോര്‍ട്ട് ചെയ്തു... സമ്മതിച്ചല്ലോ ...രതീഷ് ഇന്ദ്രനോടും,മഞ്ചിമയോടുമായി ചോദിച്ചു. അവര്‍ രണ്ടു പേരും പരസ്പ്പരം നോക്കി ..........ഇന്നി നോക്കണ്ട.. രണ്ടുപേരും കൈകൊടുതേ ......അവള്‍ടെ കയില്‍ ഒന്ന് പിടിക്കളിയാ....മടിച്ചു നിന്നപ്പോ രതീഷ് തന്നെ രണ്ടുപേരുടെയും കൈ എടുത്തു ചേര്‍ത്ത് പിടിപ്പിച്ചു.....അപ്പൊ പറഞ്ഞപോലെ ....ഇന്നി സ്വന്തം സീറ്റില്‍ പോയി ഇരുന്നോ .......ബെല്‍ മുഴങ്ങി .....പത്തു മിനിറ്റ്...... ആയി സാറ് വരുന്നില്ല ....അല്പം കൂടെ കഴിഞ്ഞു ........ ...ഞങ്ങള്ക്ക് ക്ലാസ്സ് കഴിഞ്ഞു എന്ന് പ്രിന്സിപാല്‍ അറിയിച്ചതായ് സരോജം ചേച്ചി വന്നു പറഞ്ഞു.. എല്ലാ പേരും .....എല്ലാം അടുക്കി പെറുക്കി എണീറ്റു .......പുറത്തേക്കിറങ്ങി ....സൈക്കള്‍ ഷെഡില്‍ എത്തി... അളിയാ താക്കോല്‍ ഇങ്ങെട്.....എന്നിട്ട് അളിയന്‍ അവള്‍ടെ കൂടെ വാ ....ഞാന്‍ താഴെ വെയിറ്റ് ചെയ്യാം ..രതീഷ് സൈക്കളും എടുത്തു പാഞ്ഞു പോയി........ഇന്ദ്രന്‍ അവിടെ നിന്ന് ...മഞ്ചിമ വരുന്നുണ്ടോ എന്ന് നോക്കി .....വരുന്നുണ്ട്.....അവള്‍ ഇന്ദ്രന്റെയ് അടുത്തെത്തിയതും....നിന്നു ...പിന്നേ ഒരുമിച്ചു നടന്നു പോയി ....കൂടെ വന്ന സജിതയും മറ്റും അല്പം പുറകിലേക്ക് മാറി ...നടന്നോ എന്ന് പറഞ്ഞു .....ഒന്നും സംസാരിക്കാതെ അവര്‍ നടന്നു.....ഇടക്കിടെ പരസ്പ്പരം നോക്കുന്നുണ്ട് .....പുറകില്‍ നിന്നു കൂട്ടുകാരികളുടെ കമന്റ്സും ........
-------------------------------------------------------------------------------------
അദ്ധ്യായം 8
രതീഷ് ...റോഡിനു താഴെ ബസ് സ്റ്റോപ്പില്‍ ..ഞങ്ങള്‍ വരുന്നതും നോക്കി നിക്കുന്നത് കണ്ടു ..............ഡീ അപ്പൊ നീ ഇന്ന് വീട്ടില്‍ പോകുന്നില്ലേ ......ഇന്ദ്രന്റെയ് കൂടെ പോകുവാണോ ....ഞങ്ങള്‍ നിന്റെ വീട്ടില്‍ പറയണോ......പുറകില്‍ വരുന്ന സജിതയുടെയ് കമന്റ് ...ഞങ്ങള്‍ നിന്നു ...മഞ്ചിമ പറഞ്ഞു ...ഡീ ...പ്ലീസ് ഒന്ന് മിണ്ടാതെ വാ .... ആരെങ്കിലും കേട്ടാല്‍ .........ഓ ഇപ്പൊ നമ്മള്‍ പറയുന്നതാ കുഴപ്പം അല്ലേ ....ശരി ശരി .... നീ ആയി.... നിങ്ങള്‍ ആയി ....നമ്മള്‍ ആരാ അല്ലേ ..... അല്പം പരിഭവം നടിച്ചു സജിത .... അതല്ലടീ ...നിനക്കറിയാലോ എന്റെ ഏട്ടനെ ......അവന്റെ ചെവിയില്‍ എങ്ങാനും ഇതെത്തിയാല്‍ .....തീര്‍ന്നു എല്ലാം ......ഒന്നാമതേ ഞാനും അവനും ആയി ശരിയാകില്ല .............നിനക്കറിയാല്ലോ അത് .......അതുകൊണ്ടല്ലേ മോളേ ഞാന്‍ പറഞ്ഞേ ....ഒന്ന് ക്ഷമിക്ക് .....ഇപ്പോഴേ ഒരു വില്ലനെ .....കൊണ്ട് വരാതെ ......അപ്പോഴേക്കും രതീഷ് സൈക്കളും അവിടെ വച്ചിട്ട് ....ഇന്ദ്രന്റെയ് അടുത്തെത്തി ......അപ്പൊ എന്താ എല്ലാരും കൂടെ ഇവിടൊരു ചര്‍ച്ച ....ഇന്ന് തന്നേയ് മുങ്ങാനുള്ള പരിപാടിയാണോ....അങ്ങനെ ചോദിക്ക് രതീഷേ ഞാനും ഇപ്പൊ അതാ ചോദിച്ചത്.സജിത പറഞ്ഞു ...അല്ലടാ ഞങ്ങള്‍ വെറുതേ ..ഇന്ദ്രന്‍ പറയുന്നതിനിടക്ക് ..രതീഷ് ഒരു കളിയാക്കലോടെ... അളിയോ ...അപ്പൊ ഇന്ന് കൂടെ പോകണ്ടേ നമ്മുക്ക് ....അയ്യോ വേണ്ട വേണ്ടാ മഞ്ചിമ ഉടന്‍ പറഞ്ഞു ...ഉം എന്താ..കുഴപ്പം നിങ്ങളു നടന്നോളു .......ഞങ്ങള്‍ വന്നോളാം രതീഷ് പറഞ്ഞു........വേണ്ടടാ അങ്ങനെ പോയാല്‍ ശരിയാകില്ല ഇന്നി ........ഇവള്ടെയ് ചേട്ടന്‍ ഒരു പ്രശ്നമാന്നു പറഞ്ഞില്ലേ ......വെറുതേ തല്ലു കൊള്ളിക്കണോ ..ഹോ എന്തൊരു ശുഷ്കാന്തി ...അളിയാ പ്രേമത്തില്‍ തല്ലു പറഞ്ഞിട്ടുളതാ..അതങ്ങ് നേരത്തേ ആയാല്‍ അത്രേം എളുപ്പം ..അളിയന്‍ വാ ...വേണ്ട പിന്നെ ആകട്ടേ ....അത് പറഞ്ഞു ഇദ്രന്‍ മഞ്ചിമയെ നോക്കി ....അവളും ....അപ്പൊ നാളെ കാണാം ..രാവിലെ അമ്പലത്തില്‍ വരില്ലേ ...ഇന്ദ്രന് മറുപടിയായ് ..ഉം 9 : 15 ആകുമ്പോ എത്തും ഞാന്‍ ......ശരി ..പോകാന്‍ രണ്ടാള്‍ക്കും ..വൈമനസ്യം .....എന്നാലും യാത്ര പറഞ്ഞു നടന്നു .....രതീഷിനോടൊപ്പം ചെന്ന് സൈക്കിള്‍ എടുത്തു അവിടെ തന്നേയ് നിന്നു..അവള്‍ പാസ് ചെയ്തു പോയ് ഒന്ന് നോക്കികൊണ്ട് ....ഇന്ദ്രന്‍ ചിരുച്ചു ..അവളും.......പിന്നേ അവള്‍ പോകുന്നത് നോക്കി അവിടെ തന്നെ നിന്നു ഇന്ദ്രന്‍.....കുറെ പോയതിനു ശേഷം അവള്‍ തിരിഞ്ഞു നോക്കി ...അങ്ങനെ മൂന്നു നാലു പ്രാവശ്യം അവള്‍ നോക്കി.. മതി അളിയാ...... വാ പോകാം ...രതീഷ് സൈക്കിള്‍ എടുത്തു കഴിഞ്ഞു...ഒന്നുടെയ് ഇന്ദ്രന്‍ നോക്കി ഇല്ല അവള്‍ പോയി കഴിഞ്ഞു ....ഇന്ദ്രനും രതീഷും ..ഇന്ദ്രന്റെയ് വീട്ടിലേക്ക് പോയി.....
ടി വി കണ്ടിരിക്കുകയാ രണ്ടു പേരും ....അമ്മ കട്ടന്‍ കാപ്പി ഇട്ടു കൊണ്ട് വന്നു ...സൌണ്ട് കുറച്ചു വെക്ക് ഇന്ദ്ര .....അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി...ഇന്ദ്രന്‍ രതീഷിനെ നോക്കി ...കട്ടന്‍ കാപ്പി എടുത്തു കുടിക്കുന്നതിനിടെയ് ഇന്ദ്രന്‍ ...ഡാ നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ .... രതീഷ് കാപ്പി പെട്ടെന്ന് കുടിച്ചു തീര്‍ത്തു എന്നിട്ട ...ഡാ അത് പോട്ടേ എനിക്ക് ഒരു പ്രശ്നവും ഇല്ല ...ഞാന്‍ അങ്ങനെ അഗാധമായി ഇഷ്ട്ടപെട്ടൊന്നും ഇല്ല ...നിന്നോട് ദേഷ്യം തോന്നാന്‍ ....അങ്ങനെ ആയിരുന്നു എങ്കില്‍ നീ സിനിമയിലൊക്കെ കണ്ടിട്ടിലേ അത് പോലെ ഒരു പാര ഞാന്‍ പനിയില്ലായിരുന്നോ എത്ര ഫ്രെണ്ട്ഷിപ്പ് ആണേലും ......അത് കൊണ്ട് അളിയന്‍ അതാലോചിച്ച് തല പുണ്ണാക്കണ്ട ....അവളെ കുറിച്ച് സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് അളിയന്‍ ഇവിടെ കിടക്ക് ..........അപ്പൊ നമുക്ക് നാളെ കാണാം ...പിന്നേ നാളത്തെ ചിഉലവ് മറക്കണ്ടാ ......കൊല്ലും നിന്നെ ഞങ്ങള്‍ ...ശരി ...നാലരയ്ക്കാ ബസ് ഞാന്‍ പോണു .... ശരി നാളെ നീ അമ്പലത്തില്‍ എത്തണം കേട്ടല്ലോ .....ഓ കെ ഡാ ....നാളെ കാണാം രതീഷ് ഇറങ്ങി..
ഇദ്രന്‍ എല്ലാം ഒന്ന് കൂടെ ആലോചിച്ചു ....രാവിലെ മുതല്‍ ഉള്ള കാര്യങ്ങള്‍ ....അവന്റെ മനസ്സില്‍ അവളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് നിറം വച്ചു.... തങ്ങളുടേതായ ലോകത്തെ കുറിച്ച് ..താനും മഞ്ചിമയും മാത്രം .....സ്വപ്‌നങ്ങള്‍ കണ്ടു കിടന്ന ഇന്ദ്രന്‍ ഉറങ്ങി പോയി .. ആറു പതിനഞ്ചിന് അമ്മ വിളിച്ചുണര്‍ത്തി ..സന്ധ്യ നേരത്ത് കിടന്നുറങ്ങുന്നോ ..എണീക്ക് ....വിളക്ക് കൊളുത്താന്‍ സമയം ആയി ...ഇന്ദ്രന്‍ എണീറ്റ് കുളിക്കാനായ് പോയി ......
രാവിലെ നേരത്തേ ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ പെട്ടെന്ന് നടത്തി .......ക്ലാസിനു പോകാന്‍ ..എന്നത്തെക്കാളും ഒരു ത്രില്‍ .....പുട്ടും പയറും പപ്പടവും കട്ടന്‍ കാപ്പിയും കുടിച്ചു ..കൈ കഴുക്കി കുറച്ചു നേരം ടി വി കണ്ടു രാവിലെ നല്ല തമിഴ് മെലഡി ഉണ്ട് കെ ടി വി ചാനലില്‍ .....എട്ടര ആകുന്നേയുള്ളൂ .....എട്ടു നാല്‍പ്പത്തഞ്ചു വരെ ഇരുന്നു ടി വി ഓഫ് ചെയ്തു ..പിന്നേ ബുക്സ് എടുത്തു ഇന്ദ്രന്‍ ഇറങ്ങി...സൈക്കളില്‍ കേറി നേരെ അമ്പലത്തിലേക്ക് ....അവള്‍ വരുന്നതും കാത്തു ഇന്ദ്രന്‍ അമ്പല ഗേറ്റിനു അടുത്തുള്ള മെഡിക്കല്‍ ഷോപ്പിന്റെ അടുത്ത് നിന്നു ...ഒന്‍പതു മണിയായ് ..ദൂരെ നിന്നും മഞ്ചിമയും ...വരുന്നത് കണ്ടു ........ഇന്ദ്രന്‍ ഗേറ്റിനു അകത്തു കടന്ന്‍ നിന്ന് ... മഞ്ചിമ അകത്തു വന്നതും.....മുന്നില്‍ ഇന്ദ്രനെ കണ്ടു ...മുഖം വിടര്‍ന്നു ...ഇന്ന് അവളെ കാണാന്‍ കൂടുതല്‍ ഭംഗി തോന്നി ഇന്ദ്രന് .... അവളും അത് തന്നെ ഓര്‍ത്തു .....ഇന്ദ്രന്‍ കൂടുതല്‍ സുന്ദരന്‍ ആയിരിക്കുന്നു .....ഇന്ദ്ര തിളങ്ങുവാണല്ലോ സജിത തുടങ്ങി കഴിഞ്ഞു ..ഒരു മണികൂര്‍ എടുത്തു ഇവള്‍ ഒന്ന് ഒരുങ്ങി കിട്ടാന്‍ ..ഇന്നി അങ്ങനൊക്കെ ആണേ .......ഉം ഞങ്ങള്‍ പോണു നിങ്ങള്‍ പതുക്കെ വരൂ ..സജിതയും സുനിതയും തൊഴാനായ് പോയി ..രണ്ടാളും പതുക്കെ നടന്നു ...ഗണപതി നടയില്‍ എത്തി ...ഒരു സൈഡില്‍ ബുക്സ് ബാഗ് ഒക്കെ വച്ച് രണ്ടാളും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു ....പിന്നേ ദേവിയെ ...തൊഴുതു ...അല്പം മുന്നോട്ടു പോയാല്‍ ദേവിയും അപ്പുറത്ത് നാഗരാജാവും ആണ് ..അവിടെ രണ്ടിടത്തും തൊഴുതു പിന്നെ .വലതു വശം തിരിഞ്ഞു അല്പം അകത്തു പോണം അവിടാണ് പ്രധാന പ്രധിഷ്ട ..ശിവ ഭഗവാന്‍ ....ഷര്‍ട്ട് ഊരണം അത് കൊണ്ട് ഇന്ദ്രന്‍ പുറത്തു നിന്നു...മഞ്ചിമ അകത്തേക്ക് പോയി..........ഇന്ദ്രന്‍ നട പന്തലില്‍ നിന്നു തൊഴുതു എന്നിട്ട് . മഞ്ചിമ തൊഴുതു വരുന്നത് വരെ നടപന്തലില്‍ ചെറിയ ഒരു കൈ മതില്‍ ഉണ്ട് .....അതില്‍ ഇരുന്നു ...അപ്പോഴേക്കും മഞ്ചിമ പ്രസാദവും ആയി വന്നു....പോകാനായ് ഇന്ദ്രന്‍ എണീറ്റു ..അവള്‍ അവനേം വിളിച്ചു വീണ്ടും നടക്കല്‍ എത്തി ...ഭഗവാനേ നോക്കി ഒന്ന് കൂടെ തൊഴുതു എന്നിട്ട് ഇന്ദ്രന് ചന്ദനം തൊട്ടുകൊടുത്തു.... പ്രസാദം ഇന്ദ്രന് നേരേ നീട്ടി ....അവള്‍ക്കും ഇട്ടു കൊടുക്കാന്‍ വേണ്ടിയാണെന്ന് അവനു മനസിലായ്....ചുറ്റിനും ഒന്ന് നോക്കി ....ഇത്രേം നേരം ആയതു കൊണ്ട് ആരും ഇല്ല നട അടക്കാന്‍ സമയം ആകുന്നു ....അവന്‍ അതില്‍ നിന്നും പ്രസാദം എടുത്തു അവള്‍ക്ക് തൊട്ടു കൊടുത്തു ....രണ്ടു പേരും നല്ല സന്തോഷത്തില്‍ എന്തോ ഒരു സമാധാനത്തില്‍ .നടന്നു ...പിന്നേ ഗണപതി നടയില്‍ വച്ചിരുന്ന ബുക്സും എടുത്തു ക്ലാസിലേക്ക് പോകാന്‍ തുടങ്ങിയതും രതീഷ് വന്നു ...അളിയാ സോറി .....താമസിച്ചുപോയി ...പെട്ടെന്ന് വരാം സംസാരിച്ചു നിക്കു കേട്ടോ. ....അവന്‍ ഓടി ......പിന്നെ അവന്‍ വരുന്നതു വരെ അവിടെ നിന്നു..അപ്പോഴേക്കും സജിതയും സുനിതയും വന്നു രതീഷും എത്തി ...പിന്നീട് ..എല്ലാപേരും ക്ലാസിലേക്ക് ....കോളേജില്‍ പോകേണ്ടത് കാരണം ഇന്ദ്രന്‍ .മഞ്ചിമയോട് നിങ്ങള്‍ പൊയ്ക്കോളൂ . ഞാന്‍ കോളേജില്‍ പോയി .ഒരു രണ്ടു പീരീഡ് കഴിഞ്ഞു വരാം അപ്പൊ പോയിട്ട് വരട്ടേ ..മഞ്ചിമ തലയാട്ടി ഉം .രതീഷിന്റെയ് കയില്‍ നിന്നും സൈക്കിളും വാങ്ങി ഇന്ദ്രന്‍ പോയി .....അവന്‍ പോകുന്നതും നോക്കി അവര്‍ അവിടെ നിന്നു....
പിന്നീടുള്ള ദിവസങ്ങളില്‍ ....ഇത് തന്നെയാണ് പതിവ് .....അങ്ങനെ ഒരാഴ്ച പിന്നിടുന്നു ....ശനിയാഴ്ച എത്തി ...കൂടുതല്‍ സന്തോഷം ഉള്ള ദിവസങ്ങള്‍ ...അന്നും അമ്പലത്തിലെ യാത്ര കഴിഞ്ഞു അവര്‍ ക്ലാസില്‍ എത്തി .....കുറെ സംസാരിച്ചിരുന്നു ഇപ്പൊ വല്യ പേടി ഒന്നും ഇല്ല ഒരേ ബഞ്ചില്‍ ഇരിക്കാന്‍ ..മിക്കവാറും അവസരം കിട്ടുമ്പോ ...അല്ല കൂടുതലും അവസരം ഉണ്ടാക്കി അവര്‍ അടുത്തിരുന്നു കൂട്ടുകാര്‍ അതിനു നല്ല സപ്പോര്‍ട്ട് ചെയ്തു .......അങ്ങനെ പല ദിവസങ്ങള്‍ കടന്നു പോയി...
പല പ്രേമവും അവിടെ മുളയ്ക്കുന്നുണ്ടായിരുന്നു...സ്വന്തം ക്ലാസിലും ........ തൊട്ടടുത്ത ക്ലാസില്‍ നിന്നും ഒക്കെയാവും ജോടികള്‍ ......അങ്ങനെ ദിവസങ്ങള്‍ പോകവേ ഇന്ദ്രന്റെയും മഞ്ചിമയുടെയും നല്ല ദിവസങ്ങളില്‍ ഒരു 'ശകുനം' കടന്നു വന്നു ......മഞ്ചിമയുടെ ചേട്ടന്‍ പ്രശ്നക്കാരന്‍ ആയതു കാരണം വളരെ സൂക്ഷിച്ചിരുന്നു ..... തമ്മില്‍ കാണുന്നതിനും സംസാരിക്കുന്നതിനും ഒക്കെ .....മിക്കവാറും ദിവസം മലയാളം ക്ലാസ് . ഒരുമിച്ചാവും തേര്‍ഡ് ഗ്രൂപിനും ഫോര്‍ത്ത് ഗ്രൂപിനും .....ശകുനം തുടങ്ങുന്നത് .......അതേ തേര്‍ഡ് ഗ്രൂപ്പില്‍ നിന്നുമാണ് .....അന്ന് മലയാളം സര്‍ ക്ലാസ് എടുക്കുകയായിരുന്നു ..........
-------------------------------------------------------------------------------------
അദ്ധ്യായം 9
ഹിന്ദി വിഷയം പഠിക്കുന്നവര്‍ ...ഫോര്‍ത്ത് ഗ്രൂപ്പ് ..അതായത് ... ഇന്ദ്രന്‍ പഠിക്കുന്ന ക്ലാസിലേക്ക് പോയി മലയാളം പഠിക്കുന്നവര്‍ തേര്‍ഡ് ഗ്രൂപ്പിലും ഇരുന്നു .....സര്‍ ക്ലാസ് തുടങ്ങി ....ഒരു പത്തു മിനിറ്റ് ആയി കാണും ....ഇന്ദ്രന്റെയ് മുതുകില്‍ എന്തോ വന്നു കൊണ്ടു......... എന്താ എന്ന് നോക്കിയപ്പോ ഒരു കുഞ്ഞു കല്ല് ....ഇന്ദ്രന്‍ തിരിഞ്ഞു ......പുറകില്‍ നിന്ന് ആരും അല്ല ..വീണ്ടും പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു....അപ്പൊ വീണ്ടും ഏറു കൊണ്ടു ....അത് കൊണ്ടതായി ഭാവിക്കാതെ ഇന്ദ്രന്‍ സാറിനെ ശ്രദ്ധിച്ചു തന്നെയിരുന്നു .......പക്ഷേ അതെവിടുന്നാ വരുന്നേ എന്നറിയാന്‍ അവന്‍ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു ....ഇടക്ക് മഞ്ചിമ നോക്കുന്നത് കണ്ടു...ഇനി അവളാകുമോ.....ഏയ് ...താനിരിക്കുന്ന അതേ റോയിലാ അവളും..... അപ്പൊ അതിനു സാധ്യത ഇല്ല ....വീണ്ടും ശ്രദ്ധ പഠിപ്പിക്കുന്നതില്‍ .....അപ്പോഴേക്കും സൈഡില്‍ നിന്നും എന്തോ ഒരു കൈ ചലിക്കുന്നതായ് ..ഇന്ദ്രന് തോന്നി ..പെട്ടെന്നവന്‍ തിരിഞ്ഞു .....എറിയാന്‍ തുടങ്ങിയ ആള്‍ക്ക് ചമ്മല്‍ ......പക്ഷേ മുഖത്ത് ഒരു തിളക്കം കാണുന്നുണ്ട് ...ആശയെ ..ഇന്ദ്രന്‍ ഒന്ന് ദേഷ്യത്തില്‍ സൂക്ഷിച്ചു നോക്കി ....അവളെന്തിനാ തന്നെ എറിയുന്നത് .......എന്തായാലും ക്ലാസ്സ് കഴിയട്ടേ .....നാളെ പഠിച്ചു കൊണ്ടുവരാനുള്ള ചില ചോദ്യങ്ങള്‍ സര്‍ പറയുന്നു ..എല്ലാപേരും അത് നോട്ട് ചെയ്തു വയ്ക്കുന്നു ........ ബെല്‍ അടിക്കുന്ണ്ട്....സാര്‍ പുറത്തിറങ്ങി ..അദ്ദേഹം പോയ പുറകേ കുട്ടികള്‍ എണീറ്റ് നടന്നു തുടങ്ങി ...ഇന്ദ്രന്‍ രതീഷിനോട് അവിടെ നിക്കാന്‍ പറഞ്ഞു ......മഞ്ചിമ ഇന്ദ്രന്റെയ് അടുക്കല്‍ എത്തി ... വരൂ പോകാം എന്ന് പറഞ്ഞു ..ഇല്ല്ല നീ നടന്നോ ഞങ്ങള്‍ ഇപ്പൊ വരാം ...അവള്‍ പോയി..ഇന്ദ്രന്‍ ആശയുടെ അടുത്ത് ചെന്ന് ..എന്തിനാ എറിഞ്ഞത് എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയപ്പോ .....അവള്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു ഇന്ദ്ര സോറി ....വേറൊന്നും തോന്നരുത് ....എറിഞ്ഞത് മാറി പോയതാ....ഉം ഇന്ദ്രന്‍ ഒന്നിരുത്തി മൂളീട്ട്.... വാ പോകാം എന്ന് പറഞ്ഞു രതീഷിനെയും വിളിച്ചിറങ്ങി തന്റെ ക്ലാസിലേക്ക് പോയി ..........അടുത്ത പീരീഡ് ഫ്രീ കിട്ടി ......ഇന്ദ്രനും മഞ്ചിമയും അടുത്തടുത്ത് ഇരുന്നു ....ഇപ്പൊ അവര്‍ സംസാരിക്കുന്നെങ്കിലും ...കുറെ കൂടെ അടുത്തു ... തമ്മില്‍ ഇഷ്ടം കൂടീട്ടുണ്ട് ....ഡെസ്കിനു മുകളില്‍ ഇന്ദ്രന്റെയ് വലതു കൈ ...മഞ്ചിമയുടെ ഇടതു കൈ ആണ് മുകളില്‍ ..അങ്ങനെ ഇരുന്നാല്‍ മറ്റു കൈ ചേര്‍ത്ത് വച്ചിരിക്കുന്നത് ആരും കാണില്ല ...ഇന്ദ്രന്‍ അവളുടെ കൈ വെള്ളയില്‍ തന്റെ ചൂണ്ടു വിരള്‍ കൊണ്ടു ഒന്ന് ഇക്കിളി ആകി ....അവള്‍ കൈ വലിക്കാന്‍ ഒരു വിഫല ശ്രമം നടത്തി .... പുറകില്‍ ഇരിക്കുന്നത് കാരണം ക്ലാസിനു മുന്‍പിലൂടെ പോകുന്നവര്‍ക്ക് ഇവര്‍ ഇരിക്കുന്നത് കാണാന്‍ സാധിക്കില്ല ..മുന്നിലിരിക്കുന്ന കുട്ടികള്‍ ഇവരെ മറഞ്ഞിരിക്കുന്നും ഉണ്ട് .....അവര്‍ എന്തൊക്കെയോ സംസാരിച്ചു....ഇടക്ക് മഞ്ചിമ കൈ വലിച്ചിട്ടു ഇന്ദ്രനെ ഒന്ന് നുള്ളി ....പ്രേതീക്ഷിക്കാത്തത് കാരണം ...ഇന്ദ്രന്‍ ....യോ ..എന്ന് വിളിച്ചു കുട്ടികള്‍ തിരിഞ്ഞു നോക്കി ...എന്തോന്നെടേയ് അവിടെ ....സൂരജ് വിളിച്ചു ചോദിച്ചു .....ഏയ് കാലു ഡെസ്കില്‍ ഇറുകിയതാ ....ഉം .... ഇറുകും ഇറുകും അളിയോ വേണ്ട കേട്ടോ ..എല്ലാരിലും നിശബ്ദമായ ഒരു ചിരി ...
അന്ന് ഉച്ചക്ക് തേര്‍ഡ് ഗ്രൂപ്പില്‍ പഠിക്കുന്ന സാജന്‍ ഇന്ദ്രനെ കണ്ടു ..സീരിയസ് ആയിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട് .....നമ്മുക്ക് പുറത്തു പോയി സംസാരിക്കാം .....ഇന്ദ്രന്‍ അവന്റെ കൂടെ പോയി .... ഇന്നി മഞ്ചിമയുടെ ചേട്ടന്‍ അറിഞ്ഞു കാണുമോ ഈ ബന്ധം .....അത് പറയാനാണോ .....അതായിരുന്നു ഇന്ദ്രന്റെയ് മനസ്സില്‍ .....സാജന്റെ മുഖംശ്രദ്ധിച്ചു ഇന്ദ്രന്‍ .....പ്രസന്നത തന്നെ ...അപ്പൊ പേടിക്കാന്‍ ഉള്ള കാര്യം ഒന്നും അല്ല .....ഇന്ദ്ര ആശ പറഞ്ഞിട്ടാ ഞാന്‍ വരുന്നത് സാജന്‍ മുഖവുര ഇല്ലാതെ പറഞ്ഞു ...അവള്‍ നിന്നെ തന്നെ എറിഞ്ഞതാണ് ....എറിയുന്നത് കാണുമ്പോ നീ എങ്ങനെ പ്രതികരിക്കും എന്ന് നോക്കീട്ടു കാര്യം നിന്നോട് പറയാം എന്നാ അവള്‍ കരുതിയത് .........പക്ഷേ നീ അവള്‍ വിചാരിച്ച പോലെ പ്രതികരിച്ചില്ല ...അല്പം ദേഷ്യം ഉണ്ടായിരുന്നു ....അല്ലെങ്കില്‍ നീ അവളോട് ചോദിയ്ക്കാന്‍ പോയപ്പോ തന്നെ അവള്‍ പറയുമായിരുന്നു ...ഒന്ന് നിറുത്തി ഇന്ദ്രനെ നോക്കി സാജന്‍ ... അവള്‍ക്ക് നിന്നെ ഇഷ്ട്ടമാണ് ....നിന്നോട് പറയാന്‍ പറഞ്ഞു ഇന്ന് തന്നെ ..... അതാ ഞാന്‍ ഇപ്പൊ വിളിച്ചേ ...ഡാ സാജാ .നിനക്കറിയില്ലേ മഞ്ചിമയുടെ കാര്യം .... ഞങ്ങള്‍ ഇഷ്ട്ടതിലാണ് എന്നത് നമ്മടെ ക്ലാസിലും നിങ്ങളുടെ ക്ലാസിലും ഉള്ളവര്‍ക്ക് അറിയാലോ ...ഞാന്‍ അതവളോട് പറഞ്ഞു ഇന്ദ്ര ...അതിപ്പോ കുറച്ചു നാള്‍ അല്ലേ ആയുള്ളൂ ...അതവള്‍ക്ക് പ്രശ്നമില്ല ...നീ... ഓ കെ പറഞ്ഞാല്‍ അതൊഴിവാക്കാന്‍ ..അവള്‍ തന്നെ മാര്‍ഗം പറഞ്ഞു തരാം എന്ന് .അവള്‍ അത്രക്ക് നിന്നെ ഇഷ്ട്ടപെടുന്നു ..സാജാ നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ .....ഇതെനിക്ക് കേള്‍ക്കണ്ട ...അവള്‍ എന്തൊരു പെണ്ണാ ...അവള്‍ക്ക് അസുഖം വേറെയാ ....അവളോട് നീ പറഞ്ഞേരെ വേറെ ആളെ നോക്കാന്‍ .......ഞങ്ങള്‍ ഇങ്ങനെ പോയിക്കോട്ടേ ....ഡാ അവളെ എനിക്കറിയാം ഇന്ദ്ര.... വാശി കൂടുതലാ .ഒറ്റ മോളാ...ലാളന കൂടിയതിന്റെയ് കുഴപ്പം ഉണ്ട് എന്നാലും പാവമാണ് ..കാണാനും തരകേടില്ല കാശും ഉണ്ട് ....ഞാന്‍ പോണു സാജാ എനിക്ക് വേറെ പണിയുണ്ട് എനിക്ക് വേറൊന്നും പറയാനില്ല ..ഇന്ദ്രന്‍ നടന്നു നീങ്ങി .... .. സാജന്‍ ഇന്ദ്രന്‍ പോകുന്നത് നോക്കി ഒന്ന് തലയിളക്കി ഇത് ശരിയാകില്ല എന്ന അര്‍ത്ഥത്തില്‍
ഇന്ദ്രന്‍ ഇന്ന് വീട്ടില്‍ പോകുന്നില്ല ....ഇന്ദ്രനും കൂടെയുള്ള ഊണ് മഞ്ചിമ കൊണ്ട് വന്നിട്ടുണ്ട് ....എല്ലാപേരും ഒരുമിച്ചിരുന്നു ......ഇന്ദ്രനും മഞ്ചിമയും ഒരു പാത്രത്തില്‍...രതീഷും ,സൂരജും ഒക്കെ ...എല്ലാപേരില്‍ നിന്നും എടുത്തു കഴിക്കുന്നു ....സജിത കൊണ്ട് വന്ന ഓംലെറ്റ് സൂരജ് പുറകിലൂടെ വന്നു എടുത്തു കൊണ്ട് പോയി ....സജിത എണീറ്റ് അത് പിടിച്ചു വാങ്ങാന്‍ പോയി ....പിടിവലിക്കിടയില്‍ രണ്ടുപേര്‍ക്കും കിട്ടീല സോള്‍വ് ചെയ്യാന്‍ പോയ സതീഷ് അത് സൂത്രത്തില്‍ കൈക്കലാക്കി അങ്ങ് കഴിച്ചു ...ഇതിനിടെ ..ഇന്ദ്രന് മഞ്ചിമ ഒരുരുള ചോറ് വായില്‍ വച്ച് കൊടുത്തു ...അവനും കൊടുത്തു. അങ്ങനെ ...അത് കണ്ടു .പ്രജിത .ഒരു പ്രതേക ശൈലിയില്‍ .പറഞ്ഞു ........കണ്ടോളൂ കൂട്ടരേ.... രണ്ടു യുവ മിഥുനങ്ങള്‍...സ്നേഹം വാരി കോരി ചൊരിയുന്നു ....പരസ്പ്പരം ഊട്ടുന്നു .എന്തൊരു സ്നേഹം .....ഈ ലോകത്ത് ഇപ്പോള്‍ അവര്‍ വേറെ ആരേം കാണുന്നില്ല ...ഒന്നുംതന്നെ ഇവര്‍ അറിയുന്നില്ല .തങ്ങളുടേതായ....തങ്ങള്‍ മാത്രം ഉള്ള ഒരു ലോകത്തില്‍ അവര്‍ ലയിച്ചു കഴിഞ്ഞു .....ഈ കുഞ്ഞാടുകളേ കാത്തു കൊള്ളൂ .ഇവര്‍ക്ക് വേണ്ട സഹായവും അനുഗ്രഹവുംകൊടുക്കൂ ..എല്ലാരിലും ചിരിയായ് ...ഇത് കണ്ടു കൊണ്ടാണ് ആശ പുറത്തു കൂടെ പോയത് ....ഈ കളിയും ചിരിയും കണ്ടു അവളുടെ മുഖം ചുവന്നു .ഇന്ദ്രനെ ദേഷ്യത്തില്‍ നോക്കി അവള്‍ പോയി ...ഇന്ദ്രന്‍ അത് കാര്യമാക്കീല .....എല്ലാരും ഊണ് കഴിഞ്ഞു ...കൈകഴുകാന്‍ പോയി അവടെ കുറെ നേരം സംസാരിച്ചു നിന്ന് ഇന്ദ്രനും മഞ്ചിമയും ....ആശ അങ്ങോട്ടേക്ക് വന്നു..... മനപൂര്‍വം.. എന്നാല്‍ അങ്ങനെ തോന്നിക്കാത്ത വിധം .....അവള്‍ ഇന്ദ്രന്റെയ് പുറത്തേക്കു വീണു....പെട്ടെന്നായത്തില്‍ ഇന്ദ്രന്‍ അവളെ താഴേക്കു വീഴാതെ വട്ടം പിടിച്ചു .....മഞ്ചിമ ഇന്ദ്രനെ ഒന്ന് നോക്കി ..വേഗം ക്ലാസിലേക്ക് നടന്നു ...ആശ..ഇന്ദ്രനെ ഒന്ന് നോക്കീട്ടു ഒരു സോറി പറഞ്ഞു ..... എന്നിട്ട് ഉദ്ദേശിച്ച കാര്യം സാധിച്ചു എന്ന പോലെ . അവിടെ നിന്ന തന്റെ കൂട്ടുകാരികളെ നോക്കി ഒന്ന് ചിരിച്ചു...ഇന്ദ്രന് നേരെ അവള്‍ വീണ്ടും നോക്കി ..ചിരിയോടെ .... .ഇത് ഞാന്‍ പൊളിച്ചു തരാം എന്നാ ആ ചിരി എന്ന് ....ഇന്ദ്രന് തോന്നി .......ഇന്ദ്രന്‍ അവളുടെ അടുത്തേക്ക് നീങ്ങി ....എന്താ കൊച്ചേ ഇങ്ങനെ ....., എങ്ങനെ ...അവള്‍ ഉടന്‍ ചോദിച്ചു ...... നാണം ഇല്ലേ നിനക്ക് ..ഇങ്ങനെ പെരുമാറാന്‍ ....നിനക്കും അറിവുള്ളതാണല്ലോ എല്ലാം .....അത് ശരിയാ പക്ഷേ ഞാനും ഇഷ്ട്ടപെട്ടു പോയി ...ഞാന്‍ പറയുന്നതിന് മുന്പ് അവള് ഇന്ദ്രനോട് പറഞ്ഞു എന്ന് വച്ച് എന്റെ ഇഷ്ടം കളയാന്‍ പറ്റുമോ അല്ലെങ്കിലും ....ദേ അവളെ പ്രേമിക്കാന്‍ ഒരുത്തന്‍ റെഡി ആയിരുന്നില്ലേ ........ഇന്ദ്രന്‍ അവളെ അങ്ങ് കൊടുത്തേരേ...ഇത് കേട്ട് നിന്ന രതീഷ് .പെണ്ണാണെന്ന് ഞാന്‍ നോക്കില്ല അടിച്ചു കാരണം പുകയ്ക്കും ..അതിനുള്ള നട്ടെല്ല് നിനക്കുണ്ടോ ..പോടാ ചെക്കാ ...വീണ്ടും അവള്‍ ഇന്ദ്രന് നേരെ തിരിഞ്ഞു ..എന്തോ പറയാന്‍ തുടങ്ങിയ അവളെ തടഞ്ഞ് ഇന്ദ്രന്‍ ..ദേ കൊച്ചേ വെറുതെ എന്തിനാ നമ്മള്‍ വഴക്കടിക്കുന്നേ ...സാജന്‍ പറഞ്ഞു കാണുമല്ലോ നീ പറഞ്ഞയച്ചതിനുള്ള എന്റെ മറുപടി ...നീ വേറെ ആളെ നോക്ക് .....അതുമല്ല എനിക്ക് ഇങ്ങനെയുള്ള പെണ്ണിനോട് സംസാരിക്കാനും താല്പര്യം ഇല്ല ..നോ .ഇന്ദ്ര............ എനിക്ക് നിന്നെ വേണം ഞാന്‍ ആര്‍ക്കും കൊടുക്കില്ല നിന്നെ ....അത് പറയുമ്പോ അവള്ടെയ് മുഖത്ത് വല്ലാത്ത ഒരു ഭാവം ആയിരുന്നു ...വിളിച്ചോണ്ട് പോ ഇവളെ എന്ന് അവള്ടെ കൂട്ടുകാരികളോട് പറഞ്ഞ് ആശയെ ഒന്ന് നോക്കി നിന്റെ വാശി നടക്കില്ല എന്ന പോലെ ..... ഇന്ദ്രന്‍ അവിടുന്ന് തിരിഞ്ഞു നടന്നു ..അപ്പഴാ മഞ്ചിമ അവിടുന്ന് ആശ ദേഹത്ത് വീണത് താന്‍ പിടിച്ചത് ഇഷ്ടപ്പെടാതെ പോയ കാര്യം ഓര്‍ത്തത് ....ദൈവമേ ഇന്നി ക്ലാസില്‍ എന്താണാവോ അവളെന്താ കരുതീട്ടുണ്ടാവുക ......ഇന്ദ്രനും രതീഷും ക്ലാസിലേക്ക് ഓടി ...............
-------------------------------------------------------------------------------------
അദ്ധ്യായം 10
ഇന്ദ്രന്‍ ക്ലാസ്സില്‍ വന്നു മഞ്ചിമ ഇരിക്കുന്നിടം നോക്കി ......അവളുടെ മുഖം ചുവന്നിരിക്കുന്നു . ഇപ്പൊ മഞ്ചിമയുടെ മുഖത്ത് സന്തോഷത്തിന്റെ ചുവപ്പ് അല്ല ....അത് നോട്ടം കാണുമ്പോ അറിയാം ...കണ്ണ് നിറഞ്ഞിരിക്കുന്നോ......ഇന്ദ്രനെ കണ്ടതും അവള്‍ കുനിഞ്ഞിരുന്നു ......വേണ്ട ഒന്നും പറയണ്ട എന്നാ ഭാവത്തില്‍ .....അവന്‍... അവള്ടെയ് അടുത്തേക്ക് പോയി....മഞ്ചിമ ...ഇന്ദ്രന്‍ വിളിച്ചു ...അവള്‍ നോക്കിയില്ല ....മഞ്ചിമാ ഞാന്‍ പറയുന്നത് കേള്‍ക്കു .....മഞ്ചിമാ .......അവന്‍ വീണ്ടും വിളിച്ചു .....ഇല്ല എനിക്കൊന്നും കേള്‍ക്കണ്ടാ ....അവള്‍ പറഞ്ഞു ...സങ്കടവും ദേഷ്യവും പരിഭവവും ആണ് വാക്കുകളില്‍ .....നീ ഒന്നും മനസിലാക്കതേ ...ഇങ്ങനെ പറയരുത് ....ഇനി ഒന്നും മനസിലാക്കണ്ട ഞാന്‍ കണ്ടതല്ലേ എല്ലാം ......ഏയ് അതൊന്നും അല്ല...കാര്യം എന്താന്നു നീയും കൂടെ അറിയണം ....അവള്‍ക്ക് വട്ടാണ്....അവള്‍ക്കല്ല എനിക്കാ വട്ട്.....ഞാനല്ലേ ഇഷ്ടം പറഞ്ഞു വന്നേ ....ഡീ ഞാന്‍ പറയുന്നത് കേള്‍ക്കു ...അവള്‍ മിണ്ടാതിരുന്നു ....ഇന്ദ്രന്‍ പറഞ്ഞു ...അതവള്‍ മനപൂര്‍വം വന്നിടിച്ചതാ ..... അവളെന്തിനു മനപൂര്‍വം ഇടിക്കണം ...എങ്കില്‍ എന്തിനാ ഇന്ദ്രന്‍ അവളെ പിടിച്ചത് .....ഡീ .. എനിക്കറിയില്ലായിരുന്നു മനപൂര്‍വം ആണെന്ന് ...നീ തിരികെ വന്നതിനു ശേഷമാ മനസിലായെ അത്.ഞാന്‍ ഇന്ന് ഫ്രീ കിട്ടുമ്പോ നിന്നോട് പറയണം എന്ന് കരുതിയതാ ...അപ്പഴാ ഇങ്ങനെ ഒന്ന് കൂടി സംഭവിച്ചത് ....ഓഹോ അപ്പൊ നേരത്തെയും ഇതുപോലെ സംഭവിച്ചു അല്ലേ വേണ്ട എന്നോടൊന്നും പറയണ്ട പൊയ്ക്കോ അവള്ടെയ് കൂടെ.......... മഞ്ചിമ കരഞ്ഞു തുടങ്ങി ...ഇന്നി എങ്ങനാ ഇവളെ ഒന്ന് പറഞ്ഞ മനസില്ലക്കുകാ ദൈവമേ ....മോളേ ഞാന്‍ പറയട്ടേ ....പറഞ്ഞു കഴിയുമ്പോ നിനക്ക് മനസിലാകും ....കണ്ണ് നിറഞ്ഞു കവിയുന്നു ..അത് തുടച്ചു മഞ്ചിമ ..ഉം..പറയു ...ഇന്നലെ അവള്ടെയ് ക്ലാസിലെ സാജന്‍ എന്നെ വന്നു കണ്ടു .....ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ടേ നീ സംസാരിക്കാവു ..കേട്ടല്ലോ ..ഉം മാഞ്ചിമ മൂളി ....ഇന്ദ്രന്‍ സാജനുമായി സംസാരിച്ചത് പറഞ്ഞു ....ഞാന്‍ എതിര്‍പ്പ് പറഞ്ഞതില്‍ ,നമ്മളെ തെറ്റിക്കാനായി അവള്‍ കാണിച്ചതാ ഇന്ന് നീ കണ്ടതൊക്കെ ...അല്ലാതെ ഞാന്‍ ഒന്നും ചെയ്തതല്ല .....എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ മഞ്ചിമയുടെ മുഖം തെളിഞ്ഞു .....മഞ്ചിമ നീങ്ങിയിരുന്നു ...അടുത്തിരിക്കാന്‍ മഇന്ദ്രന് സ്ഥലം ഉണ്ടാക്കി ..ഇന്ദ്രന്‍ ഇരിക്കാന്‍ തുടങ്ങുയതും ...ബെല്‍ മുഴങ്ങി ....നശിപ്പിച്ചു ഇന്ദ്രന്‍ സ്വയം പറഞ്ഞു ...ഇന്റര്‍വെല്‍ ആകട്ടേ കേട്ടോ... അതും പറഞ്ഞു ഇന്ദ്രന്‍ തന്റെ സീറ്റിലേക്ക് പോയി...കാര്‍മേഘം നീങ്ങി ...സന്തോഷത്തിലായി ...
രണ്ടു പീരീഡ് കഴിഞ്ഞു ഇന്റര്‍വെല്‍ കിട്ടി ...മഞ്ചിമയും ഇന്ദ്രനും ഒരുമിചിറങ്ങി പുറത്തേക്ക് ..നേരെ പൈപ്പിനരികില്‍ പോയ് അവിടെ നിന്നാല്‍ ആശ ഇരിക്കുന്ന ക്ലാസ് കാണാം.....അവള്‍ കാണാന്‍ വേണ്ടി ഇന്ദ്രനും മഞ്ചിമയും കൂടുതല്‍ ചേര്‍ന്ന് നിന്ന് സംസാരിച്ചു ...സല്ലാപം അല്പം കൂടുതലായ് ...രണ്ടുപേരും ഇടക്കിടെ ..ആശയുടെ ക്ലാസിലേക്ക് നോക്കി ....ആശയെ അവള്ടെയ് കൂട്ടുകാരി വിളിച്ചു ഈ രംഗം കാട്ടി കൊടുത്തു .....തന്റെ ഉദ്ദേശം നടക്കാത്തതില്‍ ഉള്ള വിഷമവും ...ദേഷ്യവും കൊണ്ട് അവള്ടെയ് മുഖം മാറുന്നത് രണ്ടുപേരും കണ്ടു .....ആശ ക്ലാസിനു പുറത്തേക്കിറങ്ങി ..ഇന്ദ്രനും മഞ്ചിമയും നിക്കുന്നിടത് എത്തി ....രണ്ടുപേരെയും ഒന്ന് നോക്കി ....മഞ്ചിമയോടായ് നോക്കിക്കോ ..നീ ഇതിനു വില കൊടുക്കേണ്ടി വരും ആശയാ പറയുന്നത് ...ഇന്നി എന്റെ ശ്രമം അതാണ് നിങ്ങള്‍ ഒരുമിച്ചു പോകില്ല ഉറപ്പു ...ഇന്ദ്രനെ ഒന്ന് സൂക്ഷിച്ചു നോക്കി അവള്‍ ചവുട്ടി തല്ലി ..പോയി ....കൂട്ടുകാരികള്‍ എന്തോ ചോദിച്ചപ്പോ അവള്‍ അവരോട് തട്ടികയറി .....ഇന്ദ്ര എനിക്ക് പേടിയാകുന്നു അവള്‍ വല്ല പ്രശ്നവും ഉണ്ടാക്കുമോ ....ഏയ് എന്ത് പ്രശ്നം ഉണ്ടാക്കാന്‍ അവളെ പോകാന്‍ പറ ..നീ വാ .....രണ്ടാളും ..ക്ലാസിലേക്ക് പോയി...
അങ്ങനെ ആ ആഴ്ച കഴിഞ്ഞു ......വേറെ പറയത്തക്ക പ്രശ്നം ഒന്നും ആശ ഉണ്ടാകീല ...ശനിയാഴ്ച .....അമ്പലത്തില്‍ ഒക്കെ പോയി ക്ലാസില്‍ വന്നു ഇന്ദ്രനും മഞ്ചിമയും ......ഇന്ന് ഉച്ചവരെയേ ക്ലാസ്സ് ഉണ്ടാകു എന്ന് പറഞ്ഞിരുന്നു...അന്നത്തെ ക്ലാസ് കഴിഞ്ഞു എല്ലാപേരും പോകാന്‍ തയ്യാറായ് ...ഇന്ദ്രന്റെയ് വല്യമ്മയുടെയ് മകള്ടെയ് കല്യാണം ആണ് അടുത്ത മാസം ....ഇന്ദ്രന്‍ എല്ലാപേര്‍ക്കും ക്ഷണകത്ത് കൊടുത്തു ....കല്യാണത്തിന് എത്തണം എന്നറിയിച്ചു ...എല്ലാപേരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല ഞങ്ങള്‍ വരില്ല .....അതെന്താ എല്ലാരും ഇങ്ങനെ പറയുന്നേ ..രതീഷ് പറഞ്ഞു അല്ല നിങ്ങള്‍ ഒരുമിച്ചതിന്റെ ട്രീറ്റ് തന്നില്ലലോ....അതുകൊണ്ട് ഞങ്ങള്‍ ഇതും വേണ്ടാന്നു വക്കുന്നു ....അതാണോ കാര്യം ...ഇന്ദ്രന്‍ പറഞ്ഞു ..ശരി ഇതും അതും കൂടെ ഒരുമിച്ചു നിങ്ങള്‍ പറയുന്ന ദിവസം എന്താ അത് പോരേ .....വേണ്ടായേ ...ചുമ്മാതൊന്നു പറഞ്ഞു നോക്കിയതല്ലേ ..ചിലവൊന്നും വേണ്ട നിങ്ങള്‍ എന്നും ഇങ്ങനെ ഒരുമിച്ചു കണ്ടാല്‍ മതി .....എല്ലാരും അതെയെന്നു അര്‍ത്ഥത്തില്‍ രതീഷിനേ സപ്പോര്‍ട്ട് ചെയ്തു...അപ്പൊ നമ്മുക്ക് നാളെ കാണാം എല്ലാപേരും ഇറങ്ങി തുടങ്ങി ..ഇന്ദ്രന്‍ മഞ്ചിമയോട് എല്ലാരും പോട്ടേ നീ വെയിറ്റ് ചെയ്യ് എന്ന് മഞ്ചിമയോട് രഹസ്യമായ് പറഞ്ഞു ...അവള്‍ നിന്നു...എല്ലാപേരും പോയി ..ഇന്ദ്രനും മഞ്ചിമയും മാത്രമായി ക്ലാസില്‍ ..ഇന്ദ്രന്‍ ചുറ്റും ഒന്ന് നോക്കീട്ടു പെട്ടെന്ന് മഞ്ചിമയെ കടന്നു പിടിച്ചു ...അയ്യേ എന്തായിത് വിടു..ആരെങ്കിലും കണ്ടാല്‍ ...ഇന്ദ്ര പ്ലീസ് ...വേണ്ടാ ...അവന്‍ അവളെ കുറെ കൂടെ തന്നിലേക്ക് ചേര്‍ത്തു....ഇന്ദ്ര വേണ്ട വേണ്ട പ്ലീസ് ....അവള്‍ കുതറി മാറാന്‍ ശ്രമിച്ചു ....അവന്‍ വീണ്ടും അവളെ തന്നിലേക്ക് .ചേര്‍ത്ത്...മഞ്ചിമയുടെ കണ്ണുകളിലേക്ക് നോക്കി ..അവളും അത് പോലെ നോക്കി നിന്നു പക്ഷേ ഇന്ദ്രന്റെയ് നോട്ടത്തില്‍ അവന്റെ കണ്ണുകളില്‍ .. അവള്‍ക്ക് അധിക നേരം നോക്കാന്‍ പറ്റീല ..മെല്ലെ അവള്‍ മുഖം താഴ്ത്തി ...രണ്ടുപേരുടെയും ഹൃദയമിടിപ്പ് വര്‍ധിച്ചു ....പെട്ടെന്ന് ഇന്ദ്രന്‍ അവളുടെ നെറുകയിലും ,കവിളത്തും ...ചുംബിച്ചു ....മഞ്ചിമ ഇന്ദ്രനെ തളളി മാറ്റി ...നാണത്തില്‍ മാറി ....അതിനിടെ അവള്ടെയ് മാല ഇന്ദ്രന്റെയ് ഷര്‍ട്ട് ബട്ടണ്‍ കുടുങ്ങി ലോക്കേറ്റ് പൊട്ടി വീണു ...മഞ്ചിമ ..താഴെ വീണ ലോക്കേറ്റ് എടുക്കാന്‍ തുടങ്ങിയതും ഇന്ദ്രന്‍ അവളെ പിന്നെയും തന്നിലേക്ക് പിടിച്ചടുപ്പിക്കാന്‍ നോക്കി മഞ്ചിമ കുതറി മാറി ...കള്ളന്‍...ഇനി വണ്ട കേട്ടോ ....മതി ഹോ എന്തൊരു പിടുത്താ ഇത് എന്റെ ദേഹം വേദനിക്കുന്നു ......മാലയും പൊട്ടി അവള്‍ ചിണുങ്ങാന്‍ തുടങ്ങി ....ഇന്ന് വീട്ടില്‍ ചെല്ലുമ്പോ ..കണക്കിന് കിട്ടും .ഇതിനിടെ ഇന്ദ്രന്‍ കയില്‍ കരുതിയിരുന്ന ലെറ്റര്‍ മഞ്ചിമയ്ക്ക് കൊടുത്തു ...ഇത് വായിക്ക് നമുക്ക് സംസാരിക്കാന്‍ പറ്റാത്തത് ഇതില്‍ എഴുതീട്ടുണ്ട് .....മഞ്ചിമയും ബാഗ് തുറന്നു ഒരു കത്ത് ഇന്ദ്രന് കൊടുത്തു ...ഉം അപ്പൊ എഴുതി വചേക്കുവായിരുന്നു അല്ലേ ..പറഞ്ഞതും ആരോ വരുന്നതുപോലേ ഇന്ദ്രന് തോന്നി ....തിരിഞ്ഞു നോക്കി ....ശരിയാ ..അനില്‍ സര്‍ ...നമ്മളെ പഠിപ്പിക്കുന്നില്ല ...പക്ഷേ ക്ലാസ് വിട്ടു കഴിഞ്ഞും കുട്ടികള്‍ നിക്കുന്നത് കണ്ടു കേറിയതാ അദ്ദേഹം .....എന്താ ഇവിടെ രണ്ടുപേരും കൂടെ എന്താ ഇന്ദ്ര അവള്‍ക്ക് കൊടുത്തേ നോക്കട്ടേ പ്രേമ ലേഖനമാണോ .....തങ്ങള്‍ കത്ത് കൈമാറുന്നത് സര്‍ കണ്ടൂന്നു ഉറപ്പായി ...ഇന്ദ്രന്‍ വിക്കി ..അല്ല സര്‍ അത് കല്യാണ ലെറ്റര്‍ കൊടുത്തതാ....ആണോടീ ..മഞ്ചിമയോട് ...അവള്‍ അതേന്ന്
തലയാട്ടി ...എവിടെ കാണട്ടെ ..അവള്‍ എടുക്കാന്‍ തുടങ്ങിയതും സര്‍ ഇന്ദ്രന്‍ വിളിച്ചു ..സാറിനു അറിയാലോ ചേച്ചീടെ വിവാഹം...അനില്‍ സാര്‍ ഇന്ദ്രന്റെയ് വീട്ടിനടുതാണ് താമസം തമ്മില്‍ അറിയാം .....പിന്നേ മഞ്ചിമയുടെ മാല ലോകെറ്റ് കളഞ്ഞു അത് തപ്പുകയായിരുന്നു ....എന്നിട്ട് കിട്ടിയോ .....കിട്ടി സാര്‍ ...ഉം എന്നാല്‍ അധികം തപ്പണ്ട വേഗം പോയിക്കോ .....ഇന്ദ്രന്‍ മഞ്ചിമ കൂടെ വരാന്‍ വേണ്ടി നിന്നു ...ഉം എന്താ പോണില്ലേ......ഇല്ല .സര്‍ മുഖത്ത് നോക്കി ..അല്ല ....പോകാം അല്ല. പോകുന്നു ...ഇന്ദ്രന്‍ നടന്നു ..പോകാന്‍ തുടങ്ങിയ മഞ്ചിമയോട് ..നീ അവിടെ നിക്ക് ....എന്താ ഇന്നി സര്‍ അവളോട് പറയുന്നേ ..എന്തിനാവും നിക്കാന്‍ പറഞ്ഞത് ....അതും ആലോചിച്ചു ഇന്ദ്രന്‍ ബസ് സ്റൊപ്പിനടുത്തു സൈക്കളുമായി നിന്നു........സമയം കടക്കുന്നു അവളെ കാണുന്നില്ല ........
-------------------------------------------------------------------------------------
അദ്ധ്യായം 11
ഇന്ദ്രന്‍ വാച്ചില്‍ നോക്കി രണ്ടര ആകുന്നു ....കാണുന്നില്ലല്ലോ അവളെ .....എന്താണോ അവളോട് സര്‍ പറയുന്നത് ....പ്രശ്നമാകുമോ .....ഇങ്ങനെ പോയി ചിന്തകള്‍ ...അവന്‍ ..അവള്‍ വരുന്നുണ്ടോ എന്ന് നോക്കി .....ഹാ വരുന്നുണ്ട് ആശ്വാസമായി ......അവള്‍ അടുത്തേക്ക് വന്നു .....സര്‍ എന്താ പറഞ്ഞേ ....എന്തെങ്കിലും പ്രശ്നമുണ്ടോ ......ഉം ഇന്ദ്രന്‍ വരൂ നമ്മുക്ക് അമ്പലത്തിന്റെ കോമ്പൌണ്ടില്‍ പോയി സംസാരിക്കാം ..ഇന്നി ഇവിടെ നിന്ന് ആരെങ്കിലും കണ്ടാല്‍ അതുമല്ല അനില്‍ സര്‍ ഇപ്പൊ ഇങ്ങോട്ട് വരും .......രണ്ടുപേരും അത് പറഞ്ഞു അമ്പലത്തിലേക്ക് നടന്നു .....ഇപ്പൊ സമയം രണ്ടുനാല്പതു ആയി അതിനാല്‍ അവിടെങ്ങും വേറേ ആരും ഇല്ല ....നീ പറഞ്ഞേ എന്താ സര്‍ പറഞ്ഞത് .....ഇന്ദ്ര സര്‍ എല്ലാം അറിഞ്ഞു ..നമ്മള്‍ ഇഷ്ടമാണെന്നും ...പിന്നേ അമ്പലത്തില്‍ പോക്കും ഒക്കെ .....ഇന്ദ്രനെ നന്നായ് അറിയാം എന്ന് പറഞ്ഞു .. എന്റെ അച്ഛനെ കുറിച്ചും വീടും ഒക്കെ ചോദിച്ചു...പിന്നേ എന്താ നിങ്ങളുടെ ഉദേശം എന്നും ചോദിച്ചു ....ഞാന്‍ നമ്മടെ കാര്യം ഒന്നും സമ്മതിച്ചില്ല ....നല്ല ഫ്രണ്ട് ആണ് എന്ന് പറഞ്ഞു ..പക്ഷേ സര്‍ അതൊന്നും വിശ്വസിച്ചിട്ടില്ല ....പഠിക്കാന്‍ വന്നവര്‍ പഠിച്ചാല്‍ മതി ....ഇന്നി ഇങ്ങനെ കാണുകയോ ആരെങ്കിലും പറഞ്ഞു അറിയുകയോ ചെയ്യരുതു എന്ന് പറഞ്ഞു .....എനിക്കറിയില്ല ഇന്ദ്ര ഇന്നി എന്തൊക്കെയാ സംഭാവിക്കുകാന്നു .....ഏയ് ഒന്നും സംഭവിക്കില്ല ..നമ്മള്‍ ഇന്നി സൂക്ഷിച്ചാല്‍ മതിയല്ലോ ....അപ്പൊ നമുക്കിനി നാളെ കാണാം .....അനില്‍ സര്‍ ചിലപ്പോ വന്നോലോ ഇന്ദ്രന്‍ പറഞ്ഞു.......അവര്‍ യാത്ര പറഞ്ഞു നടന്നു .....മഞ്ചിമ പോയതിനു ശേഷമാ ഇന്ദ്രന്‍ ഇറങ്ങിയത് .....
അവന്‍ നേരേ വീട്ടിലേക്ക് പോകാം എന്ന് കരുതി ...പിന്നേ വിചാരിച്ചു സുകെഷിന്റെ കടയില്‍ പോകാം അവനു ജോലി കഴിഞ്ഞു എങ്കില്‍ അവനേം വിളിച്ചു വീട്ടിലേക്ക് പോകാം..അവിടെ ചെന്നപ്പോ സന്തോഷും ....സജിയും അവിടെ ഉണ്ട് ....സുകേഷ് പൂവ് കെട്ടി തീര്നിട്ടില്ല ഇരുപതെണ്ണം കൂടെ വരും ഇന്നി കെട്ടാന്‍ ...ഇന്ദ്രനും അവനെ സഹായിച്ചു ..സ്ഥിരം അവിടെ പോകുന്നത് കൊണ്ട് ഇന്ദ്രന്‍ ഇടക്ക് പൂകെട്ടാന്‍ പഠിച്ചു ...സുകേഷ് പഠിപ്പിച്ചിരുന്നു ഇന്ദ്രനെ ...പരിചയ സമ്പന്നനെ പോലെ ഇന്ദ്രന്‍ പൂവ് കെട്ടി ....സന്തോഷ് ഉടന്‍ പറഞ്ഞു അളിയാ മഞ്ചിമയെ അടിച്ചോണ്ട് വന്നാലും അളിയന്‍ ജീവിക്കും... വീട്ടുകാരുടെ സഹായമില്ലാതേ ..അല്ലേ അളിയാ ഇന്ദ്രനോടായ് ......അതല്ലെടാ ഞാന്‍ അത് മുന്നില്‍ കണ്ടു അളിയന് ഇത് പഠിപ്പിച്ചു കൊടുത്തത് .സുകെഷിന്റെയ് കമെന്റ് .........എല്ലാരും ചിരിച്ചു .....അളിയോ അളിയാ ...ഒന്ന് മിണ്ടാതിരിയെടാ ....ഇതൊന്നു തീര്‍ക്കട്ടേ ഞങ്ങള്‍ .....എന്നാ വേണ്ട ഞാന്‍ പറയുന്നില്ല നിനക്ക് യോഗമില്ല അത്ര തന്നെ....സന്തോഷ് പറഞ്ഞു.............അപ്പൊ .സജി പറഞ്ഞു സുകേഷേ അവനിപ്പോ വിളിച്ചത് കാര്യമായിട്ടാ..... ദേ ക്ലാസ് വിട്ടു തരുണികള്‍ വരുന്നു .....കൂട്ടത്തില്‍ നിന്റെ രേഷ്മയും ഉണ്ട് ....നടന്നടുക്കുംതോറും ആരെയോ കാണാനായ്.....അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ തൂങ്ങികിടന്നാടുന്ന...ഈ ഹാരങ്ങള്‍കിടയിലൂടെ വരുന്നുണ്ട് ...സുകേഷ് പെട്ടെന്ന് അളിയാ ഇന്ദ്ര സൈക്കളിന്റെയ് താക്കോല്‍ തരു ...ഇന്ദ്രന്‍ കൊടുത്തു താക്കോല്‍..അതും വാങ്ങി അവന്‍ ചാടി ഇറങ്ങി ...ഇന്ദ്രന്റെയ് സൈക്കള്‍ എടുത്തു അതില്‍ ഇരുന്നു ..... അവള്‍ ഇങ്ങു അടുത്തെത്തി ....രണ്ടു പേരും ചിരിച്ചു ..അവള്‍ കൈ കൊണ്ട് എന്തോ കാണിച്ചു പക്ഷേ സുകേഷ് അത് കണ്ടില്ല .......സന്തോഷ് ഉടന്‍ പറഞ്ഞു എന്തോന്ന് അളിയാ മുഖത്ത് മാത്രം നോക്കാതെ .....അതുപറഞ്ഞതും സുകേഷ് സന്തോഷിനെ ഒന്ന് അടിക്കാന്‍ കൈ ഓങ്ങി ...അയ്യോ അളിയാ അങ്ങനല്ല ...അവള് ഒരു കൈ ബാഗില്‍ ഇട്ടു ലെറ്റര്‍ എടുത്തു കാണിക്കുന്നു . നീ അത് കണ്ടില്ലേ .....അതെതിനാ അളിയാ കാണുന്നത് എനിക്കറിയാം അതുണ്ടാവും എന്ന് അതല്ലേ ഞാന്‍ സൈക്കളു വാങ്ങിയത് .....അളിയനും കൂടെ കേറ് അത് വാങ്ങീട്ടു വരാം ...ഞാന്‍ വരുന്നില്ല ...അവള്ടെയ് അപ്പന്റെ കൈയില്‍ നിന്നും അടികൊള്ളാന്‍..അളിയന്‍ തന്നെ പോയിട്ട് വാ ...അപ്പോഴേക്കും ഇന്ദ്രന്‍ ഇറങ്ങി വന്നു പറഞ്ഞു സുകേഷേ അവന്‍ വരില്ല ഈ വരുന്ന പിള്ളാര്‍ എല്ലാം പോയിട്ടേ അവന്‍ ഇന്നി ഇവിടുന്നു മാറു .അപ്പോഴേക്കും .രേഷ്മയും ഇങ്ങു എത്തി ..നടന്നോ എന്ന് സുകേഷ് പറഞ്ഞു ...ഇന്ദ്രന്‍ സൈക്കള്‍ വാങ്ങി ..സുകെഷിനോട് കയറാന്‍ പറഞ്ഞു ....എന്നിട്ട് രേഷ്മ പോയതിനു എതിര്‍ വശത്തേക്ക് ചവിട്ടി പോയി ....കുറച്ചു ചെന്ന് .....അവര്‍ ഇടതു ..വശത്തേക്ക് തിരിഞ്ഞു ..ഇടവഴി കേറി അപ്പുറത്തെ റോഡ് തിരിഞ്ഞു മെയിന്‍ റോഡില്‍ എത്തി അവിടുന്ന് ഇടതു വശം തിരിഞ്ഞു മുകളിലേക്ക് പോയി അല്പം ചെന്നതും രേഷ്മയെ കണ്ടു പിന്നേ വലത്തേക്ക് തിരിഞ്ഞു .....കാട്ടയികോണം റോഡിലൂടെ ഇന്ദ്രന്റെയ് വീടും കഴിഞ്ഞു ........,സന്തോഷിന്റെയ് വീടും കഴിഞ്ഞു കുറച്ചു കൂടെ പോയി ...........അധികം ആളുകള്‍ വരാത്ത സ്ഥലത്ത് കാത്തു നിന്നു .കുറച്ചപ്പുറത്ത് രേഷ്മയുടെ വീട് അതിനു കുറച്ചു അപ്പുറം പോയാല്‍ സുകെഷിന്റെയ് വീട് ......ഇത്രേം കറങ്ങാന്‍ കാരണം രേഷ്മയുടെ വീട്ടില്‍ പ്രശ്നമാണ് അച്ഛന്‍ ..പിന്നേ അനിയന്‍ ..അതിനെകാള്‍ പ്രശ്നം അവള്ടെ അമ്മ തന്നാന്നു ......അതൊക്കെ പേടിച്ചാ ഈ കറക്കം .....പത്തു മിനിറ്റ് നിന്നു അപ്പോഴേക്കും രേഷ്മ എത്തി ..കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല ..ലെറ്റര്‍ കൈ മാറി ടാറ്റ പറഞ്ഞു പിരിഞ്ഞു....രേഷ്മ പത്താം ക്ലാസില്‍ പഠിക്കുന്നു കാണാന്‍ കറുപ്പാണ് എങ്കിലും നല്ല ഐശ്വര്യമുള്ള മുഖം ....എപ്പോഴും പുഞ്ചിരി തൂകി നില്‍ക്കുന്ന മുഖം ....എല്ലാപേര്‍ക്കും അവളെ ഇഷ്ടമാണ്...ഇന്ദ്രനും സുകെഷും ഒരേ സമയത്താണ് ..പ്രേമം തുടങ്ങിയത് ...................
സുകെഷിന്റെയ് കടയില്‍ തിരികെ എത്തി .....ഉടന്‍ സന്തോഷ് ഓടി സുകെഷിനേ വട്ടം പിടിച്ചു ...അളിയാ ഞാന്‍ വായിക്കട്ടെടാ ...പോടാ അവിടുന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ . തരില്ലാന്നു ....നമ്മുകാരും പ്രേമലേഖനം തരാന്‍ ഇല്ലാത്തതു കൊണ്ടല്ലേ ..നിന്നോട് ചോദിക്കുന്നെ ...അതിനെ അല്പം ചങ്കൂറ്റം വേണം ..വെറുതേ നിന്നു പിള്ളാര് വരുന്നതും നോക്കി നിക്കാതെ ഏതെങ്കിലും ഒന്നിനെ കറക്കി വീഴ്ത്തണം എന്നിട്ട് അവള്ടെയ് കൈയില്‍ നിന്നു വാങ്ങി വായിക്കണം ....അതിനാ സുഖം ...അല്ലാതെ ഇതിനല്ല ..കേട്ടോ ..സുകേഷ് പറഞ്ഞു നിര്‍ത്തി ...വാ അളിയാ നീ വിഷമിക്കാതെ നമുക്ക് ബസ് സ്ടാന്റിലെക്ക് പോയി പിള്ളാരേ നോക്കി ഏതിനെയെങ്കിലും തള്ളി ഇടാം സജി അങ്ങനെ പറഞ്ഞ് ..സന്തോഷുമായി ..ബസ് സ്ടാണ്ടിലെക്ക് പോയി .ഇന്ദ്രനും സുകെഷും .ബാക്കി കിടന്ന പൂവും കെട്ടിയിട്ട്....രണ്ടുപേരും നേരേ ഇന്ദ്രന്റെയ് വീട്ടിലേക്ക് പോയി....അവിടിരുന്നു ...രണ്ടുപേരും കിട്ടിയ കത്തുകള്‍ വായിച്ചു...കത്ത് വായന കഴിഞ്ഞപ്പഴേക്കും ....ഇന്ദ്രന്‍ ക്ലാസില്‍ ഉണ്ടായ സംഭവങ്ങള്‍ സുകെഷിനോട് പറഞ്ഞു .....ഞാന്‍ ആകെ ടെന്ഷനിലാടാ....അനില്‍ സര്‍ അവള്‍ടെ വീട്ടിലും എന്റെ വീട്ടിലും അറിയിക്കും എന്നാ തോന്നുന്നത് ...അങ്ങനൊന്നും ഉണ്ടാവില്ലടാ ....നീ ധൈര്യമായിരിക്ക് ...ഉം ഇന്ദ്രന്‍ മൂളി .....സംസാരിച്ചിരിക്കേ ....സന്തോഷും ..സജിയും വന്നു ...അവര്‍ നാല് പേരും കൂടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ..മുകള്‍ നിലയില്‍ കയറി ...അവടാണ് എല്ലാരും കൂടുന്നത് ...കുറച്ചു നേരം അവിടിരുന്നു ..പിന്നേ റാഫി..മനോജ് .മധു .തുടങ്ങി എല്ല്ലാരും എത്തി ...അവര്‍ സമയം പോകാനായ് കഴുത കളിക്കും ....കാശു വച്ചല്ല ...പകരം കഴുത ആകുന്ന ആള്‍ ..മറ്റുളവര്‍ കൊടുക്കുന്ന ശിക്ഷ സ്വീകരിക്കണം അതാ നിയമം ...ചിലപ്പോതവള ചാട്ടം.മറ്റു ചിലപ്പോ ....അഞ്ചു പ്രാവശ്യം .കെട്ടിടത്തില്‍ നിന്നും ഇറങ്ങി കേറണം..... അല്ലെങ്കില്‍ അവിടുള്ള ആരെയെങ്കിലും എടുത്തു ഒരു റൌണ്ട് നടത്തം ..അങ്ങനെ ......ഇന്ദ്രന്‍ ഇന്ന് അവരുടെ കൂടെ കൂടിയെങ്കിലും .....മനസ് അവിടെ അല്ലായിരുന്നു ........................
-------------------------------------------------------------------------------------
അദ്ധ്യായം 12
ഒരു വശത്ത് ആശ ....ഇപ്പൊ ദേ..അനില്‍ സര്‍ ....എക്സാം അടുത്തു...എല്ലാം കൂടെ ഒരുമിച്ച് ..വട്ടാകുന്നു ....ഹ ചീട്ട് ഇട് ഇന്ദ്ര ..പുക ചീട്ടിലേക്ക് ഊതി വിട്ടുകൊണ്ട് ....സുകേഷ് പറഞ്ഞു.....ശേ ..എന്താടാ ഇത് .....അങ്ങനെ പറഞ്ഞ് .ഇന്ദ്രന്‍ ചീട്ട് ഇട്ടു .....അത്യാവശ്യം എല്ലാരും സിഗരറ്റ് വലിക്കുന്നവരാണ്...ഇന്ദ്രന്‍ ഒഴികെ .....ഈ കെട്ടിടത്തിനു മുകളില്‍ ഇരിക്കുന്നതും പ്രധാന ഉദ്ദേശം അതും കൂടാ .....ആരും കാണില്ലല്ലോ ...പിന്നേ അത്യാവശ്യം ബിയര്‍ അടിക്കുന്നവരും ഉണ്ട് ...സുകേഷ് ,സന്തോഷ് ..ഇവന്മാരാ പ്രധാനികള്‍ ....അപ്പോഴേക്കും മുഹമ്മദ് ഖാനും എത്തി ..കൂടെ ഷായും ....ഖാന് പണിയൊന്നും ഇല്ല നല്ല സാമ്പത്തീകം ഉള്ള കുടുംബത്തിലെ ആണ് .....ഷായും അങ്ങനെ തന്നെ..പക്ഷേ അവന്‍ വാപ്പായുടെ 'ഷാ ലാന്ട്സ്.'..എന്ന ഷോപ്പില്‍ പോകുന്നുണ്ട് ..ഫാന്സിയും .ചെരുപ്പ് കുട ബാഗ് ഒക്കെ ഉള്ള ഷോപ്പ് ..അവരും വന്നതിനു ശേഷം അന്നത്തെ കഥകള്‍ ഒക്കെ പറഞ്ഞിരുന്നു ... പത്തു മണിക്ക് എല്ലാപേരും പിരിഞ്ഞു .....
വീട്ടില്‍ ചെന്ന് ഒരു കുളിയൊക്കെ കഴിഞ്ഞു .അമ്മയോട് ചോറെടുക്കാന്‍ പറഞ്ഞു ....എന്നിട്ട് റൂമിലേക്ക് പോയി ..ടി വി ഓണ്‍ ചെയ്തു ....അപ്പോഴേക്കും അമ്മ .ചോറുമായി എത്തി .ചോറ് കഴിക്കുന്നതിനിടെ ..അമ്മ കഴിച്ചു കഴിഞ്ഞിട്ട് ഒരു കട്ടന്‍ കാപ്പി വേണം ചെറിയ തല വേദന ഉണ്ട് ...നീ കഴിക്കു അപ്പഴേക്കും ഞാന്‍ എടുത്തിട്ട് വരാം ..അമ്മ അകത്തേക്ക് പോയി ....ഇന്ദ്രന്‍ പെട്ടെന്ന് കഴിച്ചു .ഇടയ്ക്കു ചാനല്‍ ഒന്ന് മാറ്റി ..കഴിച് എണീറ്റു ഇന്ദ്രന്‍..അപ്പോഴേക്കും അമ്മ കട്ടന്‍ കാപ്പിയുമായി വന്നു നേരത്തേ കിടന്നുറങ്ങാന്‍ നോക്ക് .തലവേധനയല്ലേയ് .ടി വി കണ്ടിരികാതെ കേട്ടോ ...ഉം ശരി അമ്മ അകത്തേക്ക് പോയി ..അവന്‍ .കട്ടിലില്‍ ഇരുന്നു ..കട്ടിലിലേതന്നെ വലിപ്പ് തുറന്നു ..മഞ്ചിമ കൊടുത്ത കത്ത് എടുത്തു ...കാപ്പി കുടിച്ചു അടുത്തിരുന്ന സ്ടൂളില്‍ ഗ്ലാസ് വച്ച് ....കട്ടിലിലേക്ക് ചാഞ്ഞു ......കത്ത് ഒന്നുകൂടെ വായിച്ചു ...അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും ഒക്കെയുണ്ട് അതില്‍ ...ഇന്നി മുതല്‍ നമ്മുടെ സ്വപ്നങ്ങള്‍ ആണ് എല്ലാം ..പിന്നേ മുന്നോട്ടുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് ഒക്കെയുണ്ട്.......അത് മടക്കി വച്ച് ..ടി വിയും ലൈറ്റും ഓഫ് ചെയ്തു കിടന്നു.......
രാവിലെ പതിവ് പോലെ അമ്പലത്തില്‍ പോയി മഞ്ചിമ വരുന്നതും കാത്തു നിന്നു.. അവള്‍ വന്നതിനു ശേഷം .....അകത്തേക്ക് പോയി തൊഴുതിറങ്ങി ....ഇന്നുമുതല്‍ .നമ്മുക്ക് അല്പം കൂടെ സൂക്ഷികണം ...അവള്‍ പറഞ്ഞു....എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടായോ പിന്നീട് ....ഇന്ദ്രന്‍ ചോദിച്ചു ...ഏയ് ഒന്നും ഇല്ല ഞാന്‍ പറഞ്ഞു എന്നേയുള്ളു .....ഇന്ദ്രന്‍ കോളേജിലും ..മഞ്ചിമ ക്ലാസിലേക്കും പോയി .....കോളേജിലും ഇന്ദ്രന് ഒരു നല്ല കൂട്ടുകാരനെ കിട്ടി... കൃഷ്ണന്‍ .പിന്നേ എല്ലാപേര്‍ക്കും അവനെ ഇഷ്ട്ടമാണ് ..ഷായുടെ സഹോദരി ഇന്ദ്രന്റെയ് ക്ലാസില്‍ ആണ് .......ഫസ്റ്റ് പീരീഡ് കഴിഞ്ഞു ..സെക്കന്റ് പീരീഡ് ഇംഗ്ലീഷ് ആയിരുന്നു ....അത് കഴിഞ്ഞു ക്ലാസ്സില്‍ ഒരു സംഭവം ഉണ്ടായി .....ഇന്ദ്രനും ..കൃഷ്ണനും ...പിന്നേ കുറച്ചു പെണ്‍കുട്ടികളും ഉണ്ട് ക്ലാസില്‍ ...മറ്റുള്ളവര്‍ എല്ലാം പോയി ...കുറച്ചു നോട്സ് ഉണ്ടായിരുന്നു അത് എഴുതുകയാ .....അപ്പോഴേക്കും മൂന്നു നാലുപേര്‍ ക്ലാസ്സിനുള്ളില്‍ വന്നു ..പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് പോയി...അവിടെ താഹിറ .സ്മിത,സനൂഷ ..അങ്ങനെ കുറെ കുട്ടികള്‍ ....പുറത്തു നിന്ന് വന്നവര്‍ ..താഹിറ ഇരിക്കുന്നതിനു മുന്നിലുള്ള ടെസ്ക്കില്‍ കയറി ഇരുന്നു അവരെ ..ഇന്ദ്രന്‍ കരുതിയത് ...അവര്‍ കൂട്ടായിരിക്കും എന്ന കരുതിയത് പക്ഷേ സംസാരവും പെരുമാറ്റവും ഒക്കെ ഇന്ദ്രന് മനസിലായ് സംഗതി പിശകാണ് ....ഇന്ദ്രന്‍ നോക്കുമ്പോ വന്നതില്‍ ഒരുവന്‍ ..അവന്റെ കഴുത്തില്‍ കിടന്ന മാല എടുത്തു താഹിറയുടെ കഴുത്തില്‍ ഇടാന്‍ ശ്രമിക്കുന്നു ..അവള്‍ പുറകോട്ടു ആഞ്ഞു എതിര്‍ക്കുന്നു പെട്ടെന്ന് അവന്‍ അവളെ കടന്നു പിടിച്ചു മാലയിടുകയും അവളെ ചുംബിക്കാന്‍ ശ്രമിക്കുന്നിതിനടിയില്‍ ഇന്ദ്രന്‍ അവിടെ ചെന്ന് അവനെ തടഞ്ഞു ...കൃഷ്ണന്‍ വേണ്ട വിട്ടേരെ എന്ന് ഇദ്രനോട് പറയുന്നു ..നീ മിണ്ടാതിരിക്ക് ഇതെന്താ വെള്ളരിക്കാ പട്ടണമോ .. കൈ എടുക്കു മോനെ അവള്‍ടെ ദേഹത്ത് നിന്ന് ...അത് പറയാന്‍ നീ ആരാടാ ....അതും പറഞ്ഞു അവന്‍ വീണ്ടും അവള്‍ക്കു നേരെ തിരിഞ്ഞു..അവള്‍ കരയുന്നുണ്ട് ദയനീയമായി ഇന്ദ്രനെ നോക്കി അവള്‍ ....ഇന്ദ്രന്‍ അവന്റെ കൈയില്‍ കടന്നു പിടിച്ചു ബലം പ്രയോഗിച്ചു കൈ വിടുവിച്ചു ....ഇന്ദ്രനും അവനുമായി ചെറിയ രീതിയില്‍ ബലപ്രയോഗം നടത്തി .ഇന്ദ്രനെ കൃഷ്ണനും ...അവനെ മറ്റുള്ളവരും പിടിച്ചു മാറ്റി ..നിന്നെ ഞാന്‍ കാണും ...പുറത്തേക്ക് വാ നീ ഹും ...ഇന്ദ്രന്റെയ് മുഖത്തേക്ക് കൈ ചൂണ്ടി അവന്‍...പോടാ ..പോ ...അത്രക്കൊന്നും ആയിട്ടില്ല നീ ഇന്ദ്രന്‍ ഒട്ടും കൂസാതെയ് മറുപടി പറഞ്ഞു....ഒന്നുകൂടെ അവളെയും ഇന്ദ്രനെയും നോകീട്ടു ചവുട്ടി മെതിച്ചു അവന്‍ പോയി ... .ബഹളം കേട്ട് അപ്പുറത്തുള്ള എല്ലാവരും ക്ലാസില്‍ എത്തി എന്താ സംഭവിച്ചത് എന്നറിയാതെ നിക്കുന്നു ...കൃഷ്ണന്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞു ..ഇന്ദ്രന്‍ തഹിറയുടെ അടുത്ത് ചെന്ന് അവന്‍ ആരാ .... എന്താ നിങ്ങള്‍ തമ്മിലുള്ള പ്രശ്നം ..അവള്‍ കരയുകയായിരുന്നു ...താഹിറ ഇന്നി എന്തിനാ കരയുന്നേ ....അവന്‍ പോയില്ലേ ..നീ കാര്യം പറയു ..സ്മിതയാ അതിനു മറുപടി പറഞ്ഞത് ...അവന്‍ കുറെ ദിവസമായി ഇവള്‍ടെ പുറകെ നടന്നു ശല്ല്യം ചെയ്യുന്നു...ഇവളെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു .....അവന്‍ ശരിയല്ല ഇന്ദ്രാ തരികിടയാണ് ...ബസില്‍ ഒക്കെ വച്ച് പിള്ളാരേ ഉപദ്രവിക്കും ...അടി ഉണ്ടാക്കി നടക്കുന്ന ഒരുത്തന്‍ ...ഇവള്‍ പറഞ്ഞു അവനോട് ശല്ല്യം ചെയ്യരുത് എന്ന് ...അവന്‍ കേള്‍ക്കുന്നില്ല ...ഇതിപ്പോ ഇങ്ങനെ നടന്നത് ആദ്യത്തെ സംഭവമാ ..നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ......ഇന്ദ്രന്‍ താഹിറായെ നോക്കി ...ആണോ എന്നാ അര്‍ത്ഥത്തില്‍ ...ഞാന്‍ എന്താ ചെയ്ക ...അവള്‍ ചോദിച്ചു ..നീ പേടിക്കണ്ട ഇന്നി ശല്ല്യം ഉണ്ടാകില്ല ...അവനുള്ള പണി കൊടുത്തോളാം ഞാന്‍ ..താഹിറ പോയി മുഖമൊക്കേ കഴുകി വരൂ ..അതും പറഞ്ഞു ഇന്ദ്രന്‍ പോയി സീറ്റില്‍ ഇരുന്നു ...കൃഷ്ണനും വന്നിരുന്നു ....നീയെന്തിനാടാ അതില്‍ ഇടപെട്ടേ അവന്‍ ശരിയല്ല ..തുറയില്‍ നിന്നും വരുന്നവനാ.......... എന്തും ചെയ്യാന്‍ മടിയില്ലത്തവന്‍ ഈ പ്രായത്തില്‍ തന്നേയ് കുറെ പോലീസ് കേസുണ്ട് ഫിറോസിനു... .ഇപ്പൊ നീ അവന്റെ നോട്ടപുള്ളിയ...ഡാ അതല്ല ..അതെനിക്ക് പ്രശ്നമല്ല ..പെണ്പിള്ളരെ ഉപദ്രവിക്കുകാന്നു പറഞ്ഞാല്‍ എവനായാലും അത് ശരിയല്ല ..എനിക്ക് നോക്കി നിക്കാന്‍ പാടാ ..അതില്‍ വരുന്ന പ്രശ്നം ഞാന്‍ സഹിച്ചു ... ഇന്നിന്നി എഴുതിയാല്‍ ശരിയാകില്ല ...നമുക്ക് പോകാം ..അവര്‍ ഇറങ്ങി അപ്പോഴേക്കും ..താഹിറ എത്തി ...ഇന്ദ്രനെ നോക്കി ചിരിച്ചു താങ്ക്സ് ഇന്ദ്ര ....ഏയ് എന്തിനാ താങ്ക്സ് ..അത് പോട്ടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ടാ ..ഇന്നി ഇന്ന് ക്ലാസില്‍ ഇരിക്കണ്ട .....നീ വീട്ടില്‍ പൊക്കോ ഞങ്ങള്‍ പോകാന്‍ തുടങ്ങുകയാ ചിലപ്പോ ഞങ്ങള്‍ പോകുന്നത് കണ്ടാല്‍ അവന്‍ വീണ്ടും വരും ...ഉം ശരി ...എന്ന് പറഞ്ഞു ബാഗ് എടുക്കാന്‍ പോയി അവള്‍ ... താഹിറ കാണാന്‍ ഇരു നിറം ആണ് ..ഒറ്റ നോട്ടത്തില്‍ ഒരു മുസ്ലിം കുടുംബത്തിലെ എന്ന് പറയില്ല .തലയില്‍ ഷാള്‍ ഇട്ടിട്ടില്ല ...പക്ഷേ ചെവി ശ്രദ്ധിക്കുമ്പോ അറിയാം മുസ്ലിം ആണെന്ന് കാരണം ചെവിയില്‍ മുസ്ലിംസ് ഇടുന്ന തരത്തിലേ ചെയിന്‍ ഇട്ടിട്ടുണ്ട് ..വല്ല്യ കണ്ണുകള്‍ ആണ് അവള്‍ക്ക് ..കറുപ്പ് ആണെങ്കിലും നല്ല ഐശ്വര്യം ഉള്ള കുട്ടി .അവള്‍ ബാഗുമായി എത്തി ..അപ്പൊ ഇറങ്ങിക്കോ ഞങ്ങള്‍ നടക്കുകയാ പുറകെ വന്നോ .ഇന്ദ്രന്‍ പറഞ്ഞു ....ക്ലാസിനു പുറത്തിറങ്ങി വരാന്തയിലൂടെയ് നടന്നു അവര്‍ .ഓഫീസ് റൂമിന് മുന്നിലെത്തി അത് വഴി കാമ്പസിന് പുറത്തേക്ക് നടന്നു പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോ മുന്നില്‍ ഫിറോസ് .....തന്നേയ് അവന്‍ ഒന്ന് നോക്കി എന്നിട്ട് അല്പം മാറി താഹിരയും .താനും കേള്കാനായ് ..എന്നും ആരും കൂട്ടിനുണ്ടാവില്ല കേട്ടോ...അളിയന്‍മാരെ ......എന്ന് അവന്റെ കൂടെ ഉള്ളവരോട് അര്‍ഥം വച്ച് പറഞ്ഞു ...ഇന്ദ്രന്‍ തിരിഞ്ഞു നോക്കിയപ്പോ ...അവന്‍ അതും പറഞ്ഞു കാമ്പസിനകതെക്ക് പോയി ..ഇന്ദ്രനും കൂട്ടരും പുറത്തേക്കും പോയി ....
തുടരും .....
-------------------------------------------------------------------------------------
അദ്ധ്യായം 13..
ഇന്ദ്രനും കൃഷ്ണനും ...നേരെ പാരല്ലെല്‍.ക്ലാസിലേക്ക് ..പോകുന്ന വഴി ...കൃഷ്ണന്‍ അവന്റെ വല്യച്ഛന്റെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞു .കവലയില്‍ നിന്നും തിരുഞ്ഞു പോയി അവനിനി വൈകുന്നേരമേ ക്ലാസ്സ് ഉള്ളു ...ഇന്ദ്രന്‍ ക്ലാസില്‍ എത്തി ..ഇന്റര്‍വെല്‍ സമയം ആയിരുന്നു ...മഞ്ചിമയുടെ മുഖത്ത് എന്തോ ഒരു മാറ്റം ...പിണക്കത്തിലാണോ ...അവന്‍ അടുതെതിയതും ചോദ്യം വന്നു എന്തായിരുന്നു കോളേജില്‍ ഇന്ന്...കോളേജില്‍ എന്താ ..പോയിട്ട് നേരത്തേ വന്നു അത്ര തന്നേയ് ഇന്ദ്രന്‍ പറഞ്ഞു ....അത്രേ ഉള്ളോ മഞ്ചിമ വീണ്ടും ....അപ്പൊ ആരോ അവിടുത്തെ കാര്യം ഇവിടെ എത്തിച്ചു ....ഒളിച്ചിട്ട് കാര്യമില്ല....അതോ അത് പിന്നേ ഒരുത്തന്‍ ക്ലാസില്‍ പ്രശ്നമുണ്ടാക്കി ...എനിക്ക് പിടിച്ചില്ല ....അവനെ ക്ലാസില്‍ നിന്നും ഓടിച്ചു വിട്ടു .....അതല്ലല്ലോ ആരാ ഈ താഹിറ ..മഞ്ചിമ ചോദിച്ചു .....അതല്ലേ ഞാന്‍ പറഞ്ഞു വരുന്നേ ....ആ കുട്ടിയെ അവന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു ...ഞാന്‍ തടഞ്ഞു ..അതിനിപ്പോ എന്താ ..നിനക്കാ ഇത് സംഭാവിക്കുന്നേ എങ്കിലും ഞാന്‍ ഇതേ ചെയ്യു....അപ്പൊ എന്നേ പോലാണോ അവളും മഞ്ചിമ സങ്കടത്തില്‍ ആയി ...അയ്യോ അങ്ങനെ അല്ല മഞ്ചിമാ ............. ഇന്ദ്രാ .......അപ്പൊ പുറകില്‍ നിന്നും ആരോ വിളിച്ചു കുട്ടികള്‍ എല്ലാപേരും എണീക്കുന്നു ...ഇന്ദ്രന്‍ തിരിഞ്ഞു നോക്കി അനില്‍ സര്‍ ആണ് ....ഇന്ദ്രന്‍ സാറിന്റെ അരികില്‍ എത്തി ..കുട്ടികളോട് ഇരിക്കാന്‍ പറഞ്ഞിട്ട് സര്‍ അവനെ ക്ലാസിനു പുറത്തു കൊണ്ട് പോയി ............നിനക്ക് കോളേജ് അഡ്മിഷന്‍ ആയോ ..സര്‍ ചോദിച്ചു ...ഇല്ലാന്ന് ഇദ്രന്‍ പെട്ടെന്ന് പറഞ്ഞു ...പിന്നേ രാവിലെ എവിടേ പോയതാ നീ ...അത് അതുപിന്നെ അഡ്മിഷന്‍ ആയോന്ന് നോക്കാന്‍ ...ഉം..എന്നിട്ട് ......ആയിട്ടില്ല വൈറ്റിംഗ് ലിസ്റ്റില്‍ ആണ് ...ഓഹ്ഹോ ...എങ്കില്‍ അഡ്മിഷന്‍ ആകാത്ത നീ എന്തിനാ ക്ലാസിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നേ ....ഇന്ദ്രന് മനസിലായ് താന്‍ പിടിക്കപ്പെട്ടു എന്ന് .....ഇന്നി നിന്റെ ക്ലാസ് ഇതല്ല ..കോളേജില്‍ പഠിക്കുന്നവരുടെ ..ക്ലാസ് നിനക്കറിയാല്ലോ ..അവിടെ പോയി ഇരിക്ക് ....സര്‍ അകത്തേക്ക് ഒന്ന് നോക്കി ..... എന്നിട്ട് ...ഉം പോയി ബുക്സ് ഒക്കെ എടുത്തു അപ്പുറത്ത് ക്ലാസില്‍ പൊയ്ക്കോ ...അവന്‍ ആകെ വിഷമത്തില്‍ ആയി................തീര്‍ന്നു എല്ലാം ...ഇന്നി ഒരുമിച്ചു ക്ലാസില്‍ ഇരിക്കാന്‍ പറ്റില്ല ...അവന്‍ അകത്തു കയറി....എന്താ സര്‍ പറഞ്ഞേ ഓരോരുത്തരായി ചോദിക്കുന്നു ..അവന്‍ മഞ്ചിമയുടെയ് അടുത്തെത്തി..കാര്യം പറഞ്ഞു ...രണ്ടുപെരുടെം കണ്ണ് നിറഞ്ഞു ...കൂട്ടുകാര്‍ രണ്ടുപേരെയും ആശ്വസിപ്പിച്ചു ..സാരല്ല അടുത്ത ക്ലാസില്‍ തന്നേയ് ഉണ്ടല്ലോ പിന്നെന്തിനാ വിഷമിക്കുന്നേ ....നിങ്ങള്‍ ധൈര്യമായിരിക്ക് ഞങ്ങള്‍ എല്ലാരും ഉണ്ട് നിങ്ങടെ ഒപ്പം ....അപ്പൊ അങ്ങനെ തടസങ്ങള്‍ തുടങ്ങുകയാ അല്ലേ മഞ്ചിമ ചോദിച്ചു ..ഏയ് സാരല്ല അതൊക്കെ നേരെ ആവും നീ വിഷമിക്കണ്ട ഞാനില്ലേ കൂടെ ....പിന്നേ ശനിയും ഞായറും ഒരുമിച്ചു ക്ലാസ് ഉണ്ടല്ലോ ..... .ബെല്‍ മുഴങ്ങി ..ഇന്ദ്രന്‍ ബുക്സും എടുത്തു ഇറങ്ങി ..അവന്‍ പോകുന്നതും നോക്കി ഇരുന്നു അവള്‍ ...പുറത്തിറങ്ങിയ ഇന്ദ്രന്‍ പുതിയ ക്ലാസ് റൂമിലേക്ക് പോയി ....വഴിക്ക് ...ആശയെ കണ്ടു അവള്‍ ഗൂഡമായി ഒന്ന് ചിരിച്ചു ഇന്ദ്രന്‍ അടുത്തെത്തി ..ഇപ്പൊ എങ്ങനുണ്ട് ഇന്ദ്ര ...................ഒന്നും ആയിട്ടില്ല ............കാത്തിരിക്ക്..........നീ പോടീ ......ഇതൊന്നും കണ്ടു ഞാന്‍ പേടിക്കില്ല ...മോള് പോ .അതും പറഞ്ഞു ..അവന്‍ നേരെ ക്ലാസില്‍ കയറി ...........ഉച്ചവരെ വല്ല വിധവും അവന്‍ അവിടിരുന്നു...എന്തായാലും കോളേജില്‍ പോക്കുന്നവര്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അല്ലേ ക്ലാസ്സ് ..........നാളെ മുതല്‍ ഇന്നി അങ്ങനെ താന്‍ വരുന്നുള്ളൂ എന്ന് തീരുമാനിച്ചു ...ഇന്ദ്രന്‍ വീട്ടിലേക്ക് തിരിച്ചു...മഞ്ചിമ ഇരിക്കുന്നിടത്ത് നോക്കി വൈകുന്നേരം കാണാം എന്ന് ആഗ്യത്തില്‍ കാണിച്ചു അവള്‍ തലയാട്ടി....ഷെഡില്‍ നിന്നും സൈക്കളും എടുത്തു അവന്‍ പോയി ....സുകെഷിന്റെയ് കടയില്‍ ഇരുന്നു അവനോട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു ...സാരല്ലട നമ്മുക്കെല്ലാം ശരിയാക്കാം ...അവന്‍ മൂന്നര വരെ അവിടെയിരുന്നു എന്നിട്ട് സുകെഷിനെയും കൂട്ടി മഞ്ചിമയെ കാണാന്‍ പോയി .....അവള്‍ വരുന്നുണ്ട് ...തമ്മില്‍ കണ്ടു അവരുടെ കണ്ണുകള്‍ സംസാരിച്ചു ..കുഴപ്പം ഇല്ല എല്ലാം നേരെ ആകും ...ഞാനുണ്ട് കൂടെ എന്നും ...അവള്‍ പോകുന്നതും നോക്കി ഇദ്രന്‍ അവിടെ നിന്ന് കണ്ണില്‍ നിന്നും മറയുന്നതുവരെ...
പിറ്റേ ദിവസം രാവിലെ കോളേജില്‍ പോകാന്‍ റെഡി ആയി ഇന്ദ്രന്‍ ..അമ്മാ ഞാന്‍ ഇറങ്ങുന്നു ..അടുത്താഴ്ച എക്സാം തുടങ്ങുകയല്ലേ ..ഹാള്‍ ടിക്കറ്റ് ഒക്കെ കിട്ടിയോ അമ്മ ചോദിച്ചു ..ഇല്ല ഇന്ന് കൊടുത്തു തുടങ്ങും അതും പറഞ്ഞു ഇന്ദ്രന്‍ ഇറങ്ങി.....അമ്പലത്തില്‍ എത്തി പുറത്തു കാത്തു നിന്നു....സമയം കഴിഞ്ഞിട്ട് അവളെ കാണുന്നില്ല ...അവന്‍ വാച്ചില്‍ നോക്കി ...അപ്പൊ കോളേജില്‍ ഇന്ദ്രന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി അമ്പലത്തില്‍ നിന്നും വരുന്നു ..എന്താ ഇന്ദ്ര ഇവിടെ ..അല്ല ഞാന്‍ വെറുതേ ....ഇന്ദ്രന്‍ പറഞ്ഞു.....മഞ്ചിമയെ നോക്കി നിക്കുകായ അല്ലേ ...ഇന്ദ്രന്‍ അതെയെന്നു ചിരിച്ചു....അവള്‍ അകത്തുണ്ട് അങ്ങോട്ട് പൊയ്ക്കോ ..ആണോ .എന്നാ ഞാന്‍ ചെല്ലട്ടെ ..കലെഗില്‍ കാണാം ശരി ..ഇന്ദ്രന്‍ സൈക്കലുമായി സ്പീഡില്‍ പോയി...അവിടെ തന്നേയ് കാത്തു നിക്കുന്നു മഞ്ചിമ ..മഞ്ചിമ നേരത്തെ എത്തിയോ .ഉം പത്തുമിനിറ്റ് ആയി ..നീ ഇവിടെ നിക്ക് .ഞാന്‍ തൊഴുതിട്ടു വരാം .ഇന്ദ്രന്‍ തിരിഞ്ഞതും ..ഇല്ല ഞാനും തോഴുതില്ല ..മഞ്ചിമ പറഞ്ഞു ..എന്നാ വേഗം വാ..പെട്ടെന്ന് തൊഴുതു വരാം ...അവര്‍ വേഗം തൊഴുതിറങ്ങി..ബുക്സും ബാഗും എടുക്കുന്നതിനിടെ ഇന്ദ്രന്‍ ചോദിച്ചു ..ഇന്ന് കോളേജില്‍ വരില്ലേ നീ ..ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ...ഉം മഞ്ചിമ മൂളി ...ഞാന്‍ അവിടെ നിക്കാം ബാക്കി കാര്യങ്ങള്‍ അവിടെ വച്ച് സംസാരിക്കാം ....ഉടന്‍ മഞ്ചിമ ..എന്താ ഇന്ദ്ര ഒരു അകല്‍ച്ച പോലെ ...എല്ലാം വേണ്ടാന്നു വൈക്കാന്‍ തീരുമാനിച്ചോ ....എന്താ മഞ്ചിമാ നീ ഇങ്ങനെ സംസാരിക്കുന്നെ ...അങ്ങനൊന്നും അല്ല ..ഇന്നി കൂടുതല്‍ പ്രശ്നം ഉണ്ടാക്കാതിരിക്കാനാ .അല്ലാതെ എനിക്കൊരു അകല്‍ച്ചയും ഇല്ല .....നമ്മുക്ക് കോളേജില്‍ ഇരുന്നു സംസാരിക്കാം ..അവിടെ ആരേം പേടിക്കണ്ടാ .വാ നടക്കു .....റോഡില്‍ എത്തുന്നതിനു മുന്പ് ഇന്ദ്രന്‍ അവിടെ നിന്നു നീ നടന്നോ മഞ്ചിമാ ..അപ്പൊ കോളേജില്‍ കാണാം .....മഞ്ചിമ പോയതിനു ശേഷം ഇന്ദ്രന്‍ക്ലാസിലേക്ക് പോയി ..ഓഫീസിനു മുന്നില്‍ കുട്ടികള്‍ ലൈന്‍ പിടിച്ചുകഴിഞ്ഞു ...മഞ്ചിമയും കൂട്ടരും ഫസ്റ്റ് പീരീഡ് കഴിഞ്ഞേ എത്തുകയുള്ളൂ ..നേരെ ക്ലാസിലേക്ക് തന്നേയ് പോയി ...ഇംഗ്ലീഷ് ക്ലാസ് ആണ് ...ക്ലാസ്സ് കഴിഞ്ഞതും ഇന്ദ്രന്‍ പുറത്തിറങ്ങി ..അല്പം നടന്നു ..അപ്പോഴേക്കും പുറകില്‍ നിന്നു വിളി ഇന്ദ്ര ഒന്ന് നിക്ക് ...ജിത്ത് ആണ് ...താഹിറ നിന്നെ വിളിക്കുന്നു ...എന്താടാ വീണ്ടും പ്രശ്നം വല്ലതും ..അതൊന്നും അറിയില്ല അവള്‍ ദേ ആ പടിക്കെട്ടിന്റെയ് അടുത്തുണ്ട് ...ഇന്ദ്രന്‍ അങ്ങോട്ട് നോക്കി ..അവിടാരേം കാണുന്നില്ലല്ലോ ...എവിടെടാ ...നീ അങ്ങോട്ട് പോകു അപ്പൊ കാണാം ..ഇന്ദ്രന്‍ അങ്ങോട്ടേക്ക് പോയി ..അവിടെ അല്പം മാറി താഹിറയും..കൂട്ടുകാരി സ്മിതയും നിക്കുന്നു അവന്‍ അടുത്ത് ചെന്ന് ചോദിച്ചു എന്താ താഹിറ പിന്നെയും എന്തെങ്കിലും ...അതൊന്നും അല്ല ..സ്മിത പറഞ്ഞു ..ഇവള്‍ക്ക് എന്തോ പറയണം എന്ന് ...ആളെത്തിയല്ലോ ഇനി നീ തന്നേയ് പറഞ്ഞോ ..ഞാന്‍ മാറി നിക്കാം ..ഇല്ല ഞാനൊന്നും പറയുന്നില്ല.. ഇവള്‍ വെറുതേ ..ഞാന്‍ പോണു..അവള്‍ പോകാന്‍ തുടങ്ങിയതും സ്മിത പിടിച്ചു നിറുത്തി ..അങ്ങനെ എന്നെ പ്രതി ആക്കി നീ പോകുന്നോ .അവിടെ നിക്ക് ..നീ പറഞ്ഞിട്ട് പോയാല്‍ മതി ...നീ വിട് ഞാന്‍ പോകുന്നു ..താഹിറ കുതറി ...എന്നാല്‍ ഞാന്‍ തന്നേയ് പറയാം ഇന്ദ്ര ..ഇവള്‍ക്ക് ഇന്നലെ മുതല്‍ നിന്നോട് പ്രേമം ....അതിനാ ഇവിടെ കാത്തു നിന്നത് ....ഓഹ്ഹോ അതാണോ കാര്യം ഇന്ദ്രന്‍ പറഞ്ഞു ..താഹിറ വേറൊന്നും തോന്നരുത് ...നമുക്ക് നല്ല ഫ്രണ്ട് ആയിരിക്കാം ...അതാ നല്ലത് ...അല്ലെങ്കില്‍ ഒരുപാടു പ്രശ്നം ഉണ്ട് ..നമ്മള്‍ രണ്ടു മതം ഇടക്ക് കയറി സ്മിത ..അതൊന്നും കുഴപ്പം ഇല്ല...ഇന്ദ്രന്‍ പറഞ്ഞു അല്ല കുട്ടി ..നിങ്ങള്‍ അറിയാത്ത ഒരു പ്രശ്നം ഉണ്ട് .......ഞാന്‍ ഒരു കുട്ടിയെ ഇഷ്ട്ടപെടുന്നു അവള്‍ എന്നെയും ....താഹിറ വല്ലാതാകുന്നത് കണ്ടു ഇന്ദ്രന്‍ ...ഫസ്റ്റ് ഇയര്‍ തുടങ്ങുയപ്പോ മുതല്‍ ഉള്ളതാ... താഹിറ നല്ല കുട്ടിയാ എനിക്കറിയാം മനസ്സില്‍ നിന്നു ഈ മോഹം കളയണം ....നേരത്തേ ആയിരുന്നു എങ്കില്‍ ഒരുപക്ഷേ ഞാന്‍ സമ്മതിക്കുമായിരുന്നു ..അവളെ മനപ്പൂര്‍വം ഒഴിവാകിയതല്ല എന്ന് തോന്നാന്‍ അങ്ങനെ പറഞ്ഞു ഇന്ദ്രന്‍....ഞാന്‍ പറഞ്ഞത് താഹിറ നല്ല ചിന്തയില്‍ എടുക്കണം ....അവള്‍ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു .....പെട്ടെന്ന് തിരിഞ്ഞു പോയി അവള്‍ ...സ്മിത ഇന്ദ്രനെ ഒന്ന് നോക്കീട് അവള്‍ടെ പുറകേ പോയി.....അവന്‍ തിരികെ നടന്നു നേരെ ഓഫീസിനടുക്കല്‍ പോയി കുറച്ചു സമയം നിന്നപോഴേക്കും ...മഞ്ചിമയും കൂടരും എത്തി ...എല്ലാപേരും ഉണ്ട് ..മഞ്ചിമയെ നോക്കി ഇന്ദ്രന്‍ നീ വാ നമ്മുക്ക് അപ്പുറത്ത് പോയി നിക്കാം ..അളിയനും കൂടെ വാ രതീഷിനോട് പറഞ്ഞു ..അവര്‍ ഓഫീസിന്റെ സൈഡിലൂടെ ...ക്ലാസിനു പുറകിലുള്ള മരതണലില്‍ എത്തി .അവര്‍ അവിടിരുന്നു...ഇടക്ക് തഹിരയും സ്മിതയും അതുവഴി വന്നു .ഇന്ദ്രനെ കണ്ടുഅവര്‍ ...ചിരിച്ചു എന്ന് വരുത്തി അവള്‍ കടന്നു പോയി ...ഇന്ദ്രന്‍ പറഞ്ഞു ഇതാ താഹിറ ....മഞ്ചിമ ഉടന്‍ ചോദിച്ചു എന്താ ഒരു ചിരി ..രക്ഷകന്റെയ് അടുത്ത് പ്രേമം തുടങ്ങിയോ ...ഇദ്രന്‍ ഇടയ്ക്കു കയറി .ഏയ് അവള്‍ ഒരു പാവമാ ...ഉം ശരി ശരി...സജിത ഇന്ദ്രനും കൂട്ടരും ഇരിക്കുന്ന സ്ഥലം കണ്ടുപിടിച്ചു ...ഇവിടിരുന്നോ ....അവിടെ ഹാള്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി വന്നേ എല്ലാപേരും ..നീ നടന്നോ ഞങ്ങള്‍ എത്തി കഴിഞ്ഞു ...സജിത പോയ പുറകേ ഇന്ദ്രനും കൂട്ടരും എണീറ്റ് നടന്നു ...ഇന്ദ്രന് ഹാള്‍ ടിക്കറ്റ് ഇന്ന് കിട്ടില്ല പ്രൈവറ്റ് എല്ലാം കൊടുത്തിട്ടേ കിട്ടുകയുള്ളൂ ...ഇന്ദ്രന്‍ ഇപ്പുറത്ത് മാറി നിന്നു ..ഇടക്ക് കൃഷ്ണന്‍ വന്നു ..അവനുമായി സംസാരിച്ചു നിന്നു.ഒച്ച കേട്ട് മഞ്ചിമയും കൂട്ടരും നിക്കുന്ന ഭാഗത്ത് നോക്കിയപ്പോ ..അവിടെ ഭയങ്ക്കര ബഹളം തുടങ്ങി ..ഇന്ദ്രനും കൃഷ്ണനും ഓടി അങ്ങോട്ട് ..മറ്റാരുമല്ല ഫിറോസ് തന്നാണ് പ്രശ്നക്കാരന്‍ ...എന്താ അളിയാ രതീഷിനോട് ഇന്ദ്രന്‍ തിരക്കി .ഇവന് ചൊറിച്ചില് അതാ പ്രശ്നം ...ഇന്ദ്രന്‍ ഫിരോസിനേ നോക്കി ..ഇവന്‍ ഇച്ചിരി ചൊറിച്ചില് കൂടുതല്‍ ഉള്ളവനാ ..ഇന്ദ്രനെ കണ്ടു അവന്‍ മാറി നിക്കെടാ എല്ലാവനും.... എന്ന് പറഞ്ഞു ഇന്ദ്രനെ ഒന്ന് തുറിച്ചു നോക്കി ഫിറോസ് കടന്നു പോയി.
ഹാള്‍ ടിക്കറ്റ് വാങ്ങി എല്ലാപേരും ഇറങ്ങി ....നിങ്ങള് പോയിക്കോ ഞാന്‍ വീട്ടിലേക്കാ ഇന്ന് ക്ലാസില്‍ പോക്കുന്നില്ല ഇന്ദ്രന്‍ പറഞ്ഞു എന്നാല്‍ നമ്മുക്ക് കുറച്ചു നേരം കൂടെ അവിടെ പോയി ഇരിക്കാം ....മഞ്ചിമ പറഞ്ഞു ..ഉം എന്നാ വരൂ ..മഞ്ചിമയും സജിതയും രതീഷും കൃഷ്ണനും കുടെ മരച്ചുവട്ടിലേക്ക് നടന്നു ....നല്ല കാറ്റും നല്ല അന്തരീക്ഷവും ...എനിക്കിവിടെ അഡ്മിഷന്‍ കിട്ടാത്തതില്‍ ഇപ്പൊ വിഷമം തോന്നുന്നു മഞ്ചിമ പറഞ്ഞു ...എന്തിനാ ഇവിടെ വന്നിരിക്കാന്‍ പറ്റാത്തതില്‍ ആണോ സജിത ചോദിച്ചു .ഉം അതിനും ....നിങ്ങള്‍ ഇരിക്ക് രതീഷ് എണീറ്റ് സജിത..കൃഷ്ണാ വാ ഞങ്ങളെ ഈ കോളേജ് ഒക്കെ ഒന്ന് കൊണ്ട് നടന്നു കാണിക്കു ..അവരിവിടെ സ്വസ്ഥമായി ഇരിക്കട്ടേ ......കുറച്ചു നേരം അവര്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു സമയം കടന്നു പോയി ..വാ നമ്മുക്ക് പോകാം എല്ലാപേരും പോയി തുടങ്ങി ഇന്നി ഇരുന്നാല്‍ ശരിയാകില്ല ..അവര്‍ എണീറ്റ് അപ്പോഴേക്കും രതീഷും കൂട്ടരും എത്തി ...ഏതാ നല്ല സന്തോഷത്തിലാണല്ലോ ...അതേടാ കുറച്ചു മനസ് തുറന്നു സംസാരിക്കാന്‍ പറ്റി...ആരേം പേടിക്കാതെ .....അപ്പൊ പോകാം അല്ലേ അതോ കുറച്ചു കൂടെ സന്തോഷം പങ്ക്കുവക്കുന്നോ....ഇല്ല പോകാം .ഇന്ദ്രന്‍ പറഞ്ഞു .......അവര്‍ ഇറങ്ങി ..റോഡില്‍ എത്തിയപ്പോ നിങ്ങള്‍ പൊയ്ക്കോ ഒരുമിച്ചു പോകണ്ട സജിത രതീഷിനോടായ് പറഞ്ഞു ...അത് ശരിയാ അളിയാ വാ നമ്മുക്ക് പോകാം ....ഉം ശരി ...മഞ്ചിമയെ നോക്കി അവളും ...രണ്ടുപേരും തലയനക്കി പോട്ടേ എന്ന് ചോദിച്ചു ....
ഇന്ദ്രന്‍ വീട്ടില്‍ ചെന്നു.... കുറച്ചു ബന്ധുക്കള്‍ ഒക്കെ വന്നിട്ടുണ്ട് ...എന്താ ഇത് ഇവിടെ ഇത്രേം പേര്‍ ...അടുത്ത് വല്ല വിശേഷവും വന്നപ്പോ ഇവിടേം കൂടെ കയറിയതാവും ....ഏയ് അതല്ല അത്യാവശ്യം അടുതുള്ളവരും അക്കുട്ടത്തില്‍ ഉണ്ട് .കസേര ഒക്കെ പുറത്തിട്ടിരിക്കുന്നു .....ഇന്ദ്രന്‍ അകത്തേക്ക് പോയി ......
-------------------------------------------------------------------------------------
അദ്ധ്യായം 14
ഇന്ദ്രന്‍ അകത്തേക്ക് നോക്കി ....അത്യാവശ്യം ആള്‍കാര്‍ അകത്തും ഉണ്ട് .....എല്ലാരുടേ മുഖത്തും സന്തോഷം തന്നാണ് ......വേലായുധന്‍ മാമന്‍ .കസേരയും ടാര്‍പ്പോളിനും ,പാത്രങ്ങളും ഒക്കെ എടുക്കുന്ന കാര്യം പറയുന്നു ....വേലായുധന്‍ മാമന്‍ .അമ്മയുടെ സഹോദരന്‍ അല്ല ..പക്ഷെ അങ്ങനെയാണ് .....ഇന്ദ്രന്റെയ് അപ്പോപ്പന്‍ ഉള്ള സമയം മുതല്‍ കുടുംബതുണ്ട് ....എന്തിനും ഏതു സഹായത്തിനും .....അല്പം അകന്ന ഒരു ബന്ധുവാണ് ..പക്ഷേ പത്താം വയസുമുതല്‍ ഇന്ദ്രന്റെയ് അച്ഛന്റെ കൂടെ ഉണ്ട് മുതിര്‍ന്നപ്പോള്‍ ബിസിനസ് സഹായി ആയി കൂടി ...പിന്നേ ലോറിയുടെ കാര്യങ്ങള്‍ ഒക്കെ പുള്ളിയായിരുന്നു നോക്കിയിരുന്നത് ..ഒരു ലോറിയില്‍ ക്ലീനെര്‍ ആയി കൂടെ പോകുന്നും ഉണ്ട് ....മാമനും..അമ്മയും ഭാര്യയും ഒക്കെ വന്നിട്ടുണ്ട് ........ഇന്ദ്രന്‍ അമ്മയോട് ചോദിച്ചു എന്താ ഇവിടെ ഒരു കല്യാണ ഒരുക്കം പോലെ ......നീയിങ്ങു വാ ...കുറച്ചു സ്ഥലങ്ങളില്‍ പോകാനുണ്ട് അത്യാവശ്യം കുറച്ചുപേരെ വിളിക്കണം ...പിന്നേ നിന്റെ ആരെയെങ്കിലും ഒക്കെ വിളിക്കുന്നെങ്കില്‍ അവരെയും വിളിക്കണം .....മാമാന്റെയ് കൂടെ പോയി സാധനങ്ങള്‍ ഒക്കെ വാങ്ങണം ...അമ്മ കാര്യം പറയു എന്താ വിശേഷം ...അത് പറയാന്‍ മറന്നു ഇന്ദ്രറെയ് അമ്മ പാഞ്ഞു ...ഡാ രോഹിണിക്കു...ചടങ്ങാണ് ....ഇന്ദ്രന് മനസിലായ് അമ്മ പറഞ്ഞത് ....തമിഴ് സമ്പ്രദായം ആണ് പെണ്‍കുട്ടികള്‍ ..വയസ്അറിയിക്കുന്ന ചടങ്ങ് എന്നാണ് പറയുന്നത് ..ഒരു കൊച്ചു കല്യാണം പോലെ ഒക്കെയാണ് അതിന്റെ ഒരുക്കങ്ങള്‍ ..ഇന്ദ്രനും മാമനും സാധനങ്ങള്‍ വാങ്ങാന്‍ പോയി കടയില്‍ ലിസ്റ്റ് കൊടുത്തു എന്നിട്ട് തിരികെയെത്തി പാത്രത്തിനും മറ്റും ഓര്‍ഡര്‍ കൊടുത്തു...അപ്പോഴേക്കും സുകേഷ് അവിടെ എത്തി...എന്താ ഇന്ദ്ര ഒരു കല്യാണ ഒരുക്കം പോലെ ....ഇന്ദ്രന്‍ കാര്യം പറഞ്ഞു ...അവന്റെ ബന്ധുക്കളും തമിഴ് നാട്ടില്‍ ഉണ്ട് അതുകൊണ്ട് അവനറിയാം...പിന്നെ അവനുമായി പുറത്തേക്കു പോയി ..സന്തോഷിനെയും സജിയും .ബിനുവിനെയും .പിന്നേ സതീഷ് അണ്ണന്‍ ..സതീഷ് അണ്ണന്‍ ഇന്ദ്രന്റെ വീടിനോട് ചേര്‍ന്നിരിക്കുന്ന തടി കടയുന്ന ഒരു കടയുണ്ട് അവിടുതെ പണിക്കാരന്‍ ആണ് ഇന്ദ്രന്റെ കുടുംബവുമായി നല്ല ബന്ധം ഇന്ദ്രന്റെയ് ഒരു മുതിര്‍ന്ന സുഹൃത്താണ് ...പിന്നെ ഖാന്‍ ,....റസാക്ക് .എല്ലാപേരെയും വിളിച്ചു ....ആരോടും എന്താണ് പറഞ്ഞില്ല നാളെ ഒരു ചടങ്ങുണ്ട് എല്ലാപേരും പങ്കെടുക്കണം എന്ന് പറഞ്ഞു ...പിന്നേ അവരെയും കൂട്ടി വീട്ടിനടുത്ത് എത്തിയപ്പോ വേലായുധന്‍ മാമന്‍ വന്നു പോകാം എന്ന് പറഞ്ഞു .എവിടേക്ക് എന്ന് സുകേഷ് ചോദിച്ചു ...സാധനങ്ങള്‍ വാങ്ങാനും പാത്രം എടുക്കാനും എന്ന് പറഞ്ഞു മാമന്‍.. മാമന്‍ വരണ്ട അത് ഞങ്ങള്‍ ഏറ്റു...സുകേഷ് പറഞ്ഞു ..പിന്നേ അവര്‍ അതിനായി പോയി ..ഒരു മണിക്കുരിനുള്ളില്‍.. എല്ലാം വീട്ടില്‍ എത്തിച്ചു അപ്പോഴേക്കും പാച്ചകകാരന്‍ എത്തി ...പിന്നേ അടുപ്പ് കൂട്ടാനും മറ്റും സഹായിച്ചു ..അത് കഴിഞ്ഞു തങ്ങളുടെ താവളമായ ടെറസ്സില്‍ കയറി .പതിവ് കലാപരിപാടികള്‍ തുടങ്ങി ...ഡാ മഞ്ചിമയെയും കൂട്ടരെയും വിളിക്കുന്നിലേയ് സന്തോഷ് ചോദിച്ചു പിന്നേ അവളോടാവും ആദ്യം പറഞ്ഞത് അല്ലേടാ സുകേഷ് ചോദിച്ചു .... ഇല്ലടാ ..വിളിക്കണം എന്നുണ്ടായിരുന്നു ......അവിടെ ഇത് പറഞ്ഞാല്‍ എല്ലാപേരോടും പറയണം ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു .വേണ്ട അതിന്റെ ആവശ്യം ഇല്ലാന്ന പറഞ്ഞെ ..അതുമല്ല മഞ്ചിമ എന്തായാലും വരില്ല ..അനിസാര്‍ അറിഞ്ഞാല്‍ പ്രശ്നമാകും ...അദ്ദേഹം ഇവിടെ അടുത്താണെന്ന് അറിയാല്ലോ നിനക്ക് ... കുറച്ചു നേരം ഇരുന്നു കളിച്ചു ..പിന്നേ വീണ്ടും ചര്‍ച്ചകളിലേക്ക് പോയി .. .......പത്തു മണി ആയപ്പോ നാളെ രാവിലെ എത്താം എന്ന് പറഞ്ഞു എല്ലാരും പിരിഞ്ഞു ..
ഇന്ദ്രന്‍ വീട്ടില്‍ കയറി ...ഹ ഇതാരോക്കെയാ ...ഇന്ദ്രന്റെയ് ആലപുഴയില്‍ താമസിക്കുന്ന കുഞ്ഞമ്മയും മോനും ..പിന്നേ അമ്മയുടെ അമ്മയും.അച്ഛനും ..മാമനും ഒക്കെ എതീരുന്നു .......നീ എവിടെയായിരുന്നു ഇന്ദ്ര ....ഓ ഞാന്‍ മുകളില്‍ ഉണ്ടായിരുന്നു ..നിങ്ങള്‍ എപ്പോ എത്തി ....കുഞ്ഞമ്മ പറഞ്ഞു ഒരു മണിക്കൂര്‍ ആയി ...കുഞ്ഞമ്മയുടെയ് മോനേ എടുത്തു ഇന്ദ്രന്‍ ഒരു വയസ്സ് കഴിഞ്ഞേയുള്ളൂ .അവനു ...നിഖില്‍ ....ചിറ്റപ്പന്‍ വിളിച്ചിരുന്നോ ഉം പെര്‍മിഷന്‍ എടുതല്ലേയ് വരാന്‍ പറ്റു...അമ്മ ഇവിടുന്നു വിളിച്ചു പറഞ്ഞ ഉടനെ ....ഞാന്‍ വിളിച്ചു കാര്യം പറഞ്ഞു പിന്നേ ഉച്ചക്ക് തിരിച്ചു കുഞ്ഞമ്മ പറഞ്ഞു ........ ചിറ്റപ്പന്‍ ഗള്‍ഫില്‍ ആണ് ..കുഞ്ഞമ്മയുടെയ് കല്യാണത്തിന് മുന്പ് തന്നെ ഗള്‍ഫില്‍ ആണ് പുള്ളി ..മുന്കോപി ആണ് എന്നാല്‍ വളരെ പാവം മനുഷ്യനും ആണ് ...ഞാന്‍ അകത്തേക്ക് ചെല്ലട്ടേ കുഞ്ഞമ്മ അതും പറഞ്ഞു പോയി .........കുറെ നേരംമോനെയും കളിപിച്ചു ഇരുന്നു ഇടയ്ക്കു അവനു ഉറക്കം വരുന്നുണ്ട് എന്ന് തോന്നി ...കുഞ്ഞമ്മയെ വിളിച്ചു മോനേ കൊടുത്തിട്ട് ..ഇന്ദ്രന്‍ പാച്ചകപുരയില്‍ പോയി...ചെറിയ സഹായങ്ങള്‍ ചെയ്തു ..തേങ്ങ ചിരണ്ടി കൊടുത്തു ..മലക്കറി അരിയാന്‍ സഹായിച്ചു ...മണി ഒന്നാകുന്നു ഞാന്‍ പോയി കിടക്കറെയ് ചേട്ടാ എന്ന് പാചക കാരനോട് പറഞ്ഞിട്ട് ഇന്ദ്രന്‍ തന്റെ മുറിയിലേക്ക് പോയി ..... രാവിലെ അമ്മ വന്നു വിളിച്ചു ഡാ എണീക്ക് പോറ്റിയെ..വിളിക്കാന്‍ പോണം ..ഡാ ഇന്ദ്രാ ....ഇന്ദ്രന്‍ എണീറ്റു...പുറത്തു ആള്‍കാര്‍ ഉണ്ടായിരുന്നത് കൊണ്ട് കതക് അടച്ചിരുന്നില്ല ....എന്താ അമ്മ ..നീ പെട്ടെന്ന് റെഡി ആകു എന്നിട്ട് പോറ്റിയെ വിളിച്ചു കൊണ്ട് വരൂ ...ഉം ഇന്ദ്രന്‍ അഴയില്‍ കിടന്ന തോര്‍ത്തും എടുതിറങ്ങി ......എല്ലാപേരും എണീറ്റു ...രോഹിണി അകത്തെ മുറിയില ...വന്ന പെണ്ണുങ്ങള്‍ ഒക്കെ അവള്ടടുതുണ്ട് ......ഇന്ദ്രന്‍ അപ്പുറത്തെ മുറിയിലേക്ക് പോയി പേസ്റ്റും ബ്രുഷും എടുത്തു പുറത്തേക്കിറങ്ങി ..കുളിക്കാന്‍ കയറി ...പെട്ടെന്ന് കുളി കഴിഞ്ഞിറങ്ങി ...മുറിയിലേക്ക് പോയി...ഡ്രസ്സ് ചെയ്തു കൊണ്ട് നിക്കുമ്പോ അമ്മ്മ കട്ടന്‍ കാപ്പിയുമായി എത്തി ...ഇന്ദ്രാ ഇന്നി പോകണ്ട പോറ്റി ..വന്നു കഴിഞ്ഞു ....നീ ആ പൂജ സാധനങ്ങള്‍ ഒക്കെ എടുത്തു കൊടുക്ക് ....അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യു.....
ഇന്ദ്രന്‍ പൂജ റൂമില്‍ ചെന്ന് സാധനങ്ങള്‍ ഒക്കെ എടുത്തു പോറ്റിയെ ഏല്‍പ്പിച്ചു .കുടവും വെള്ളവും എടുത്തു കൊണ്ട് വരുവാന്‍ പോറ്റി പറഞ്ഞു ..ഇന്ദ്രന്‍ അകത്തു പോയി കുടവും എടുത്തു അമ്മയോട് വെള്ളം കൊണ്ട് വരാന്‍ പറഞ്ഞിട്ട് വീണ്ടും മുന്നിലേക്ക് പോയി ബന്ധുക്കളും കൂടുകാരും ഓക്കേ എത്തി ..പോറ്റി ഹോമം ചെയ്യാന്‍ പുറത്തു ഒരു ചെറിയ ഹോമകുണ്ഡം ഉണ്ടാകി പോജാസാധനങ്ങള്‍ വച്ച് വിളക്ക് കത്തിച്ചു ..ഒരു ഇരിപ്പ് പലക അവിടെയിട്ട് വെള്ളം നിറച്ച കുടത്തില്‍ ..അരച്ച് വച്ചിരുന്ന മഞ്ഞള്‍കലക്കി കുടത്തിന്റെ കഴുത്ത് ഭാഗത്ത് വെറ്റില ചുറ്റിനും വച്ച് നൂല് കൊണ്ട് കുടം മുഴുവനും എന്നാല്‍ കുടം കാണാവുന്ന രീതിക്ക്.....കുട്ടിയെ വിളിക്കു..പൊട്ടി പറഞ്ഞു ...രണ്ടുപേര്‍ രോഹിണിയും കൊണ്ട് പുറത്തേക്കു വന്നു ...അവളെ പലകയില്‍ ഇരിക്കാന്‍ പറഞ്ഞു .....അവള്‍ ഇരുന്നു കുറെ മന്ത്രവും പൂജയും ഒക്കെ കഴിഞ്ഞു ..എന്നിട്ട് കുറച്ചു മഞ്ഞള്‍ ..രോഹിനിക്ക് കൊടുത്തു ...മുഖത്തും കയിലും ഒക്കെ തേക്കാന്‍ പറഞ്ഞു ഒപ്പം ആ കുടതിലേ വെള്ളം മുഴുവന്‍ തലയില്‍ ഒഴിച്ചു....ഇന്നി പോയ് കുളിച്ചു വരൂ .....അവര്‍ രോഹിണിയും കൊണ്ട് പുറത്തു കൂടെ അപ്പുറത്തേക്ക് പോയി ..പോറ്റി..പൂജ സാടനങ്ങളും എടുത്തു ..അകത്തെ മുറിയില്‍ ഒരു പൂജ ഉണ്ട് പിന്നേ കുറെ ചടങ്ങും അതിനി ഒരുക്കി വച്ചിരുന്ന സ്ഥലത്ത് പോറ്റി ഇരുന്നു കുറെ മാത്രം ഒക്കെ കഴിഞ്ഞു ...അപ്പഴേക്കും രോഹിണി കുളിച്ചു പുതിയ ഡ്രസ്സ് ഇട്ടു എത്തി ...അവളെ അടുത്തുള്ള പലകയില്‍ ഇരുത്തി ...ഇന്നി ആരാ മാലയിടുന്നേ ..പോറ്റി ചോദിച്ചു ......പണ്ടൊക്കെ മാമന്റെ മകന്‍ ആണ് അങ്ങനെ ഇരിക്കുക ഒരു കുട്ടി കല്യാണം പോലെ ഹാരം അങ്ങോട്ടും ഇങ്ങോട്ടും ഇടും ..ഇപ്പോഴത്തേ കാലം ആയതിനാല്‍ ചെറിയ ഒരു മാറ്റം ...ആ സ്ഥാനത്ത് ഇരുന്നത് ഇന്ദ്രന്റെയ് അച്ഛന്റെ മാമി ..അതായതു ഇന്ദ്രന്റെ അപ്പൂപ്പന്റെ സഹോദരി ....മാലയിട്ടു പരസ്പരം..മറ്റുള്ളവര്‍ വായികുരവ ഇട്ടൂ ...അങ്ങനെ ചടങ്ങ് കഴിഞ്ഞു ....എല്ലാരും സദ്യക്ക് ഒരുക്കം തുടങ്ങി ....ഇന്ദ്രന്റെയ് കൂടുകാര്‍ വിളംബുകാരായ് .... ഒരു പതുനല്പതു പേര്‍ അത്രേ ഉണ്ടായിരുന്നുള്ളൂ .......സദ്യ കഴിഞ്ഞു ഓരോരുത്തരായ് മടങ്ങി .....അടുത്ത ബന്ധുകള്‍ മാത്രമായി .....ഇന്ദ്രനും കൂട്ടര്‍ക്കും അടുത്ത പണി ആയി ...എല്ലാം വൃത്തിയാക്കി പത്രങ്ങളും കസേരയും ഒക്കെ കൊണ്ട് കൊടുക്കണം ..എലാം അടുക്കി വച്ച് ..സതോഷ് അതുകൊണ്ട് പോകാനായി വണ്ടി വിളിച്ചു കൊണ്ട് വന്നു ....എല്ലാപേരും കൂടെ അതില്‍ സാധനം കയറ്റി പോയി......
------------------------------------------------------------------------------------------------
അദ്ധ്യായം 15
എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടന്നു ....വൈക്കുന്നേരം കാണാം എന്ന് പറഞ്ഞു എല്ലാപേരും പിരിഞ്ഞു ....ഇന്ദ്രന്‍ നേരെ തന്റെ മുറിയിലേക്ക് പോയി ..ഒന്ന് ഫ്രഷ് ആയി വരാം ക്ലാസ് വിടാറാകുന്നു....ഇന്ദ്രന്‍ കുളിക്കാനായി പോയി ...പെട്ടെന്ന് കുളിച്ചു വന്നു ...അമ്മ ഒരു ഗ്ലാസ് പായസം വേണം ....അമ്മ പായസം എടുത്തു ..അത് കുടിക്കുന്നതിനിടെയ് ...കുഞ്ഞമ്മ ഇന്ന് പോകുന്നില്ലല്ലോ അല്ലേ ..അതുകേട്ടു കൊണ്ട് വന്ന കുഞ്ഞമ്മ എന്താടാ ഞങ്ങള്‍ ഇന്ന് തന്നെ പോണോ .ചുമ്മാ ചോദിച്ചതാ .......... ഇന്ദ്രന്‍ പറഞ്ഞു .... ഇല്ല ഇന്ദ്ര ....നാളെ കഴിഞ്ഞേ പോകു ഞങ്ങളെ കൊണ്ട് വിടണം നീ ....ഉം ശരി അതിനെന്താ ...ഞാന്‍ ഒന്ന് പുറത്തു പോകുവാ ഒരത്യാവശ്യം ഉണ്ട് സന്ധ്യക്ക് വരും അത് പറഞ്ഞു ഇന്ദ്രന്‍ റൂമിലേക്ക് പോയി പെട്ടെന്ന് റെഡി ആയി സൈക്കളും എടുതിറങ്ങി ......ക്ലാസ് വിടാന്‍ സമയം ആകുന്നേയുള്ളൂ ....കുറേ നേരം ബസ് സ്ടാണ്ടിനടുത്തു വെയിറ്റ് ചെയ്തു .....പിള്ളാര്‍ വന്നു തുടങ്ങി ...കാണുന്നില്ലല്ലോ അവരെ ...അപ്പോഴേക്കും രതീഷും കൂട്ടരും ദൂരെ നിന്ന് വരുന്നത് കണ്ടു ....സമാധാനമായി ......അവര്‍ ഇദ്രന്റെ അടുത്തെത്തി ...രതീഷ് പറഞ്ഞു രണ്ടുപേരും കൂടെ മുങ്ങി എന്നാ ഞങ്ങള്‍ കരുതിയത് ...മഞ്ചിമ എവിടെ ....മുങ്ങാനോ എന്തിനു ....ഇന്ദ്രന്‍ ചോദിച്ചു ...ഇന്ന് നിന്നെയും കണ്ടില്ല ..മഞ്ചിമയും വന്നില്ല അതാ ചോദിച്ചേ ....വന്നില്ലേ മഞ്ചിമ ....സജിത എന്തു പറഞ്ഞു ...നിങ്ങള്‍ ചോദിച്ചില്ലേ ..ഇന്ദ്രന്‍ രതീഷിനോട് ചോദിച്ചു ഞാന്‍ ചോദിച്ചതാ രതീഷ് പറഞ്ഞു ....കുറെ നേരം അവര്‍ വെയിറ്റ് ചെയ്തു ....പിന്നേ കാണാത്തപ്പോ സജിതയും കൂടരും ഇങ്ങു പോന്നു എന്നാ പറഞ്ഞത് ... വേറെ ഒന്നും പറഞ്ഞില്ല .....ഡാ രതീഷേ ..നമ്മുക്ക് അവള്‍ടെ വീടിനു അടുത്ത് വരെ ഒന്ന് പോയാലോ ....എന്താന്നു അറിയാം ..അവിടെ അടുത്ത് എനിക്കറിയാവുന്ന ഒരു സുഹൃത്തുണ്ട് ....ഇന്ന് വേണ്ട ഇന്ദ്ര ..നാളെ കൂടെ നോക്കിയിട്ട് പോകാം ..വെറുതേ നമ്മള്‍ അവിടെ പോയാല്‍ ചിലപ്പോ അത് പ്രശ്നം ആയാലോ ..ഇന്ദ്രന്‍ വല്ലാതായി .എടാ അത് പിന്നെ എനിക്കൊന്നു അറിഞ്ഞാല്‍ മതി ...ഇന്ദ്ര എനിക്ക് മനസിലാകുന്നുണ്ട് നിന്റെ വിഷമം ...നമ്മുക്ക് നാളെ പോകാം രാവിലെ....ഞാന്‍ നേരത്തേ വരാം എന്താ .....മനസില്ല മനസോടെ ഇന്ദ്രന്‍ സമ്മതിച്ചു ..നീ വാ നമ്മുക്ക് എന്റെ വീട്ടിലേക്ക് പോകാം രതീഷ് പറഞ്ഞു .....ഉം രതീഷിന്റെ കൂടെ ഇന്ദ്രനും പോയി ..ഇവിടെ നിന്നും പത്തു കിലോമീറെര്‍ അകലെയാണ് രതീഷിന്റെ വീട് ..രണ്ടു പേരും സൈക്കളില്‍ കയറി ...അതില്‍ തന്നേയ് പോയി ....ഇടക്ക് രതീഷ് സൈക്കള്‍ ചവിട്ടി ..അങ്ങനെ അവര്‍ പോയി രതീഷിന്റെ വീട്ടില്‍ എത്തി ...ഒരു ഓല മേഞ്ഞ വീടാണ് .ചുവരൊന്നും പൂശിയതല്ല ഒരു കൊച്ചു വീട് .മുറ്റത്ത് നിറയെ പൂച്ചെടികള്‍ ഉണ്ട് ..മുറ്റത്ത് തന്നേയ് .അമ്മയും ചേച്ചിയും ഉണ്ടായിരുന്നു....മക്കള് വാ ...ഇന്ദ്രന്‍ അല്ലെ ... കണ്ടിട്ടില്ല എങ്കിലും ഇവന്‍ പറയാറുണ്ട് മോനെ കുറിച്ച് എല്ലാം...... അകത്തു കയറി ഇരിക്ക് .....ഞാന്‍ കഴികാന്‍ എടുക്കാം ....ഇന്ദ്ര മഞ്ചിമയ്ക്ക് സുഖമാണോ ..ചേച്ചി ചോദിച്ചു ഇന്ദ്രന്‍ ഒന്ന് ചമ്മി ..ചമ്മണ്ട ഇവന്‍ പറഞ്ഞു കഥകളൊക്കെ . ..സുഖമായിരിക്കുന്നു .ഇന്ദ്രന്‍ പറഞ്ഞു ...അപ്പോഴേക്കും അമ്മ ചോറുമായി എത്തി ചേച്ചി ഇരിക്കാന്‍ പായ എടുത്തിട്ടു .....രണ്ടാളും തറയില്‍ ഇരുന്നു ഭക്ഷണം കഴിച്ചു ..ഇതിനിടെ വീട്ടിലെ വിശേഷം ഒക്കെ അമ്മ ചോദിച്ചു ........കഴിച്ചു കഴിഞ്ഞു ...കുറച്ചു നേരം കൂടെ ഇരുന്നിട്ട് ...യാത്ര പറഞ്ഞിറങ്ങി ഇന്ദ്രന്‍ ...അമ്മ ഞാന്‍ ഇവനെ അവിടവരെ ആക്കീട്ട് വരാം ...നീ കൂടെ പോകുന്നോ അമ്മ ചോദിച്ചു ...എയ്യ് ഇല്ല അപ്പുറം വരെ ഞാന്‍ ഇപ്പൊ വരും ...രണ്ടുപേരും ഇറങ്ങി ...കുറെ നേരം അവിടുള്ള ബസ് സ്റ്റോപ്പില്‍ ഇരുന്നു സംസാരിച്ചു ..അരമനികൂര്‍ കഴിഞ്ഞു അപ്പൊ ഞാന്‍ പോട്ടെ രതി ...നാളെ നേരത്തെ വരണേ...നീ പൊയ്ക്കോ ഞാന്‍ വീട്ടില്‍ എത്തും രാവിലെ ...ശരി ഡാ ഇന്ദ്രന്‍ അതുംപറഞ്ഞ് സൈക്കളും എടുത്തു അതും ചവിട്ടി പോയി ......
ഇന്ദ്രന്‍ വീട്ടില്‍ എത്തി എല്ലാപേരും പുറത്തിരുന്നു സംസാരിച്ചുകൊണ്ടിരിക്കുന്നു ..അവനും കൂടി അക്കൂട്ടത്തില്‍ ......വൈഷ്ണവി അങ്ങനെ അധികം സംസാരിക്കുന്ന കൂട്ടത്തില്‍ അല്ല അവള്‍ അപ്പുറത്ത് മാറി ഇരുന്നു കുഞ്ഞമ്മയുടെ മോനെ കളിപ്പിക്കുന്നു അവര്‍ വല്യ കൂട്ടാണ് .....ഒന്‍പതു മണി ആയി എല്ലാപേരും അത്താഴം കഴികാനായി എണീറ്റു......അത്താഴം കഴിഞ്ഞു ഇന്ദ്രന്‍ തന്റെ റൂമില്‍ കയറി .ടി വി ഓണ്‍ ആക്കി കട്ടിലില്‍ ചരിഞ്ഞും തിരിഞ്ഞും ഒക്കെ കിടന്നു ..ടി വി ഓണ്‍ ആണെങ്കിലും ശ്രദ്ധ അവിടെയില്ല ...എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണുമോ .മഞ്ചിമയുടെ വീട്ടില്‍ ..അനില്‍ സര്‍ അറിയിച്ചു കാണുമോ അവള്‍ടെ വീട്ടില്‍ ഇന്നി പഠിക്കാന്‍ വിടില്ലേ അങ്ങനെ നൂറു നൂറു ചിന്തകള്‍ ..ഇടയ്ക്കു അവള്‍ കൊടുത്ത പഴയ കത്തുകള്‍ എടുത്തു വായിച്ചു ..അവളെ കുറിച്ചുള്ള ഓര്‍മകളുമായി കിടന്നു അവന്‍ ഉറങ്ങി .ഇടക്ക് അമ്മ വന്നു വിളിച്ചു ഡാ ഇന്ദ്ര എണീറ്റു കതകടച്ചു കിടക്കു ...അവന്‍ എണീറ്റു ..രാത്രിയില്‍ കുടിക്കാന്‍ വെള്ളം മേശപുറത്ത് വച്ചിട്ട് അമ്മ പോയി .....അവന്‍ കതകടച്ചു വീണ്ടും കിടന്നു ..ടി വി സ്ലീപ് മോഡ് ആക്കി വച്ച് തമിഴ് പാട്ടും കണ്ടു കിടന്നു .......എപ്പോഴോ അവന്‍ ഉറങ്ങി പോയി .....
രാവിലെ അമ്മ ചായയുമായി വന്നു വിളിച്ചു ...അവന്‍ എണീറ്റു കതകു തുറന്നു പുറത്തു കിടന്ന അന്നത്തെ പത്രവും എടുത്തു ടി വി ഓണ്‍ ചെയ്തു കട്ടിലില്‍ ഇരുന്നു ..പാട്ടു കേള്‍ക്കുന്നുണ്ട് ടി വിയില്‍ ...പത്രം വായിച്ചു ക്ലോക്കിലേക്ക് നോക്കി .ഏഴു മണി ആകുന്നു അവന്‍ പത്രം മടക്കി വച്ച് ടി വി ഓഫ് ആക്കി എണീറ്റു ...പ്രഭാത കര്‍മങ്ങള്‍ക്ക് പോയി ...അര മനിക്കൊരിനുളില്‍ എല്ലാം കഴിഞ്ഞെത്തി ........രതീഷിനെ കാണുന്നില്ല ... ഏതായാലും സമയം പോകുന്നു ....രതീഷിനെ വഴിക്ക് വച്ച് പിടിക്കാം .അവന്‍ ഡ്രസ്സ് ചെയ്തു ബുക്സ് ഒക്കെ എടുത്തു ....എല്ലാപേരോടും ഉച്ചക്ക് കാണാം എന്ന് പറഞ്ഞു സൈക്കളും എടുത്തു പോയി ...
വിചാരിച്ചത് പോലെ വഴിക്ക് വച്ച് തന്നെ രതീഷിനേ കണ്ടു രണ്ടാളുമായി...അമ്പലത്തില്‍ കയറി തൊഴുതിട്ടു ...മഞ്ചിമ വരുന്ന ഭാഗത്തേക്ക് സൈക്കളും എടുത്തു പോയി ....
-------------------------------------------------------------------------------------
അദ്ധ്യായം 16
രതീഷും ഇന്ദ്രനും കുറച്ചു ദൂരം ചെന്നു..ശരിക്കും അവള്‍ വരുന്ന വഴി കൃത്യമായി അറിയില്ലായിരുന്നു ..അത് ചോദിച്ചിട്ടും ഇല്ല മഞ്ചിമയോട് ..എന്നാലും ഒരു ഉദേശം വച്ച് പോയി ...മെയിന്‍ റോഡ് ആണ് കുറേ കുട്ടികള്‍ ഒക്കെ പോകുന്നുണ്ട് ...സമയം ആയിട്ടുണ്ട് എന്നിട്ടും കാണുന്നില്ല ..മെയിന്‍ റോഡ് കുറേ പോയി എന്നിട്ട് ഒരു ഷോര്‍ട്ട് വഴി കണ്ടു അത് വഴി പോയി ..ഏകദേശം ആ റോഡ് ചെന്നു കയറുന്നത് വേറൊരു മെയിന്‍ റോഡിലാ ....ഇല്ല ഇത് വഴി എങ്ങും കാണുന്നില്ല ....പിന്നേ വീണ്ടും തിരികെ വന്ന വഴിയിലൂടെ തന്നേയ് ....ഇന്ദ്രന് ടെന്‍ഷന്‍ ആയി ..ഡാ രതി ..ഇവിടെങ്ങും ഇല്ലല്ലോടാ ....സജിതയെയും കൂട്ടരും അവരും ഇല്ല....ഇനി വഴി ഇതു തന്നാണോ ....നമ്മുക്ക് ആരോടെങ്കിലും ചോദിച്ചാലോ .....രതീഷ് ചോദിച്ചു .....അത് വേണോ ...വേണ്ട ... ചിലപ്പോ അത് കുരിശായാലോ ഇന്ദ്രന്‍ പറഞ്ഞു ....രണ്ടു പേരും കുറച്ചു കൂടെ നോക്കി എന്നിട്ട് തിരികെ പോയി...പ്രൈവറ്റ് ക്ലാസ്സിനു അടുതെതിയപ്പോ ..സജിത ഒക്കെ പോകുന്നത് കണ്ടു പക്ഷേ മഞ്ചിമ അക്കൂട്ടത്തില്‍ ഇല്ല ...ഇന്ദ്രന് ടെന്‍ഷന്‍ കൂടി ഡാ..അവള്‍ ഇന്നും വന്നിട്ടില്ലല്ലോ ..ഇന്ദ്രന്‍ ചോദിച്ചു....നീ ഒന്ന് പേടിക്കാതെ വാ ഇന്ദ്ര ...നമ്മുക്ക് അവരോട് ചോദിച്ചറിയാം എന്താന്നു ...ക്ലാസില്‍ കയറുന്നതിനു മുന്പ് തന്നെ ...ഞങ്ങള്‍ അവള്‍ടെ വീട്ടില്‍ പോയിരുന്നു മഞ്ചിമ അവിടെ ഇല്ല ...കൂടുതലൊന്നും അവള്ടെയ് ചേട്ടന്‍ പറഞ്ഞില്ല...പിന്നേ ഞങ്ങള്‍ ഇങ്ങു പോന്നു ..എന്തോ സംഭവിച്ചിട്ടുണ്ട് .....സജിത പറഞ്ഞു ..ഇന്ദ്രന്റെയ് കണ്ണ് നിറയുന്നോ ..കന്നോക്കേ ചുവന്നു ഇന്നി എന്താ ചോദിക്കേണ്ടേ അവന്‍ ഒന്നും പറയാതെ നിന്നു ....ഇന്ദ്രനെ ഒന്ന് നോക്കിയിട്ട് രതീഷ് .......നിങ്ങള്‍ ഏതു വഴിയ വരുന്നത് ഞാനും ഇന്ദ്രനും വന്നിരുന്നു പക്ഷേ കണ്ടില്ലല്ലോ നിങ്ങളെ..നിങള്‍ എങ്ങനെയാ വന്നത് .സജിത ചോദിച്ചു ......ഞങ്ങള്‍ മെയിന്‍ റോഡിലൂടെ തന്ന വന്നേ ....രതീഷ് പറഞ്ഞു.....അതാ കാണാതെ ഇരുന്നേ ...ഞങ്ങള്‍ വരുന്നത് മെയിന്‍ റോഡിലൂടെ അല്ല ...നിങ്ങള്‍ വരുമ്പോ കണ്ടിലേ ...റോഡിന്റെ ഇടതു വശത്തുള്ള വയല്‍ .. അത് വഴിയാ ഞങ്ങള്‍ വരുന്നത് ....അതാ എളുപ്പം ...അത് ഞങ്ങള്‍ക്കരിയില്ലായിരുന്നു രതീഷ് പറഞ്ഞു ...ശരി നിങ്ങള്‍ പൊയ്ക്കോ ...അവര്‍ ക്ക്ലാസിലെക്ക് പോയി......രതീഷേ ... ഇനി എന്ത് ചെയ്യും ..........എങ്ങനാ ശരിക്കുള്ള വിവരം അറിയുന്നത് ......നീ വിഷമിക്കാതെ ഇന്ദ്ര നമുക്ക് എന്തെങ്കിലും വഴി കാണാം ....നീ എന്തായാലും കോളേജില്‍ പോയിട്ട് വാ .....ഇല്ല ഞാന്‍ എവിടേക്കും ഇല്ല നീ പൊയ്ക്കോ ഞാന്‍ വീട്ടില്‍ കാണും ..ക്ലാസ് കഴിഞ്ഞു നീ വീട്ടില്‍ വാ പിന്നേ സജിതയോട് വിവരം വിശദമായി തിരക്കണേ .അതും പറഞ്ഞു ഇന്ദ്രന്‍ സൈക്കളും എടുത്തു തിരിച്ചു...രതീഷ് ക്ലാസിലേക്കും .....
വീട്ടില്‍ എത്തിയ ഇന്ദ്രനോട് എന്താടാ ക്ലാസ് ഇല്ലേ ...അമ്മ ചോദിച്ചു .....ഉണ്ട് ഞാന്‍ പോയില്ല നല്ല തലവേദന.....അമ്മ എനിക്കൊരു കട്ടന്‍ കാപ്പി വേണം ...ഗുളിക വേണോ .അമ്മ ചോദിച്ചു ....വേണ്ട കാപ്പി മതി ...അവന്‍ റൂമിലേക്ക് കയറി .... കുറച്ചു കഴിഞ്ഞു അമ്മ കാപി കൊണ്ട് വന്നു ....ടി വി ഓണ്‍ചെയ്യാന്‍ തുടങ്ങിയപ്പോ അമ്മ പറഞ്ഞു ഇന്ദ്ര മിന്നല്‍ ഉണ്ട് ഓണ്‍ ചെയ്യണ്ടാ ...ഉം ശരി ....മഴ പെയ്യും എന്ന് തോന്നുന്നു ....അതിനുള്ള ലക്ഷണം കാണുന്നു ....അവന്‍ കട്ടിലില്‍ കിടന്നു ഓരോരോ ചിന്തകള്‍ മനസിലൂടെ പോയി ...പുറത്തു മഴ തുടങ്ങി ഇടിയും മിന്നലും ഉണ്ട് ....ഇന്ദ്രന്റെയ് മനസ് മുഴുവന്‍ മഞ്ചിമയെ കുറിച്ചുള്ള ചിന്തകള്‍ ....അവന്റെ കണ്ണ് നിറയുന്നു...രണ്ടു ദിവസമായി കണ്ടിട്ട് ..പറഞ്ഞിട്ട പോയതെങ്കില്‍ പ്രശ്നമില്ലായിരുന്നു ..പെട്ടെന്ന് കാണാതായപ്പോ....മനസ് കേള്‍ക്കുന്നില്ല ...ഇന്ദ്രന്‍ പലതു ഓര്‍ത്തു കിടന്നു ....ഡാ ഊണെടുക്കട്ടെ...അമ്മ വിളിച്ചു ചോദിക്കുന്നു ...വേണ്ട വിശക്കുന്നില്ല ..കഴിക്കാന്‍ തോന്നുന്നില്ല .......തല വേദന മാറുന്നില്ല ......എന്നാല്‍ നീ വാ ഹോസ്പിറ്റലില്‍ പോകാം ...ഏയ് അതൊന്നും വേണ്ട കുറച്ചു നേരാന്‍ കൂടെ കിടക്കാം അപ്പൊ മാറിക്കോളും ...എന്നാല്‍ നീ .കിടന്നു ഉറങ്ങു കുറെ കഴിഞ്ഞു .ഞാന്‍ വിളിക്കാം ..കതകു ചാരണോ....ഉം ഇന്ദ്രന്‍ മൂളി കതകു ചാരിയിട്ടു അമ്മ അകത്തേക്ക് പോയി ......
ഒരു മൂന്നര ആയി കാണും അമ്മ വന്നു വിളിച്ചു ഇന്ദ്ര ...ഇന്ദ്രാ ...എണീക്ക് ...... ഫോണ്‍ ഉണ്ട് ..... ...ഡാ എണീക്ക് ..അവന്‍ എണീറ്റ് എന്താ അമ്മെ ....ഡാ രതീഷ് ഫോണില്‍ ചെന്നെടുക്ക് .....മഴ കഴിഞ്ഞിട്ടില്ല ...നന്നായ് പെയ്യുന്നു ...അവന്‍ ചെന്ന് ഫോണ്‍ എടുത്തു ..അങ്ങേ തലക്കല്‍ നിന്നും രതീഷ് ...അളിയാ ഞാനാ ..ഒരു രക്ഷയുമില്ല അങ്ങോട്ട് വരാന്‍ ഞാന്‍ പോകുന്നു നാളെ നേരത്തേ വരാം എന്നിട്ട് നമുക്കെന്തായാലും അവളെ കാണാന്‍ പോകാം ..നീ വിഷമിക്കരുത് കേട്ടോ ..രതീഷേ സജിത പിന്നേ എന്തെങ്കിലും പറഞ്ഞോ ....ഇല്ലടാ അവള്‍ ഇന്ന് വൈക്കുന്നേരം മഞ്ചിമയുടെ വീട്ടില്‍ പോകും ..അപ്പൊ വിശദായി തിരക്കി നാളെ വരുമ്പോ പറയും അവളും നാളെ നേരത്തേ വരാന്നു പറഞ്ഞിട്ടുണ്ട് ..അപ്പൊ ശരി അളിയാ പറഞ്ഞത് ഓര്‍മയുണ്ടല്ലോ എല്ലാം ശരിയാകും അപ്പൊ നാളെ ....ഉം ശരി ഇന്ദ്രന്‍ ഫോണ്‍ വച്ച് ..റൂമില്‍ വന്നു കിടന്നു ...വീണ്ടും ആലോചന തന്നെ...സന്തോഷ് വന്നു വിളിച്ചു ...ഡാ ഇന്ദ്രാ ...ഇപ്പൊ മഴ അല്പം കുറഞ്ഞിട്ടുണ്ട് ...എഴുനേറ്റു വാടാ നമ്മുക്ക് സുകെഷിന്റെ കടയിലേക്ക് പോകാം ...ഉം ദാ വരുന്നു നീ കയറി ഇരിക്ക് ..ഞാന്‍ ഒന്ന് ഫ്രഷ് ആകട്ടെ .....അഞ്ചു മിനിട്ടിനുള്ളില്‍ ഇന്ദ്രന്‍ തിരികെ എത്തി രണ്ടാളും സുകെഷിന്റെ കടയിലേക്ക് തിരിച്ചു ......അവിടെ ചെന്നപ്പോ കടയിലെ വേറെ ജോലിക്കാര്‍ ഉണ്ട് അനിയും...സമീറും ..എത്തിയോ താരങ്ങള്‍ ...സമീര്‍ ചോദിച്ചു ..സുകേഷ് ഇപ്പൊ പോയതേ ഉള്ളു രേഷ്മ ഇത് വഴി പോയി അവന്‍ അനി അണ്ണന്റെ സൈക്കളും എടുത്തു പുറകെ പോയി ..ഇന്ദ്രന്‍ വന്നോല്ലോ പൂ കെട്ടി തുടങ്ങിക്കോ അനി അണ്ണന്‍ പറഞ്ഞു ..ഇന്ദ്രന്‍ അകത്തേക്ക് കയറി സതോഷ് പുറത്തു നിന്നു പിള്ളാര്‍ പോകുന്നത് കാണാന്‍ ...ഇവന് പണി ഒന്നും ഇല്ലേ അനി അണ്ണന്‍ ചോദിച്ചു ...രണ്ടു ദിവസം പണിക്കു പോകും മൂന്നു ദിവസം കറങ്ങും കാശ് തീരുമ്പോ വീണ്ടും പോകും അല്ലേടാ സമീര്‍ പറഞ്ഞു ...പോടാ അവിടുന്ന് പിള്ളേരെ കാണണ്ടേ പണി പിന്നെയും ചെയാം .സന്തോഷ് പറഞ്ഞു ....അപ്പോഴേക്കും സുകേഷ് എത്തി ..രേഷ്മയെ കണ്ടിട്ടും ഒരു തെളിച്ചം ഇല്ല.. ഏതാടാ മുഖത്ത് ഒരു വാട്ടം ..സമീര്‍ ചോദിച്ചു....പൊട്ടിയാ പ്രേമം .... അളിയന്മാരെ പൊട്ടിയില്ല .....പൊട്ടുന്ന ലക്ഷണമാ ..അവള്‍ടെ വീട്ടില്‍ ആരോ സംഗതി എത്തിച്ചു ആകെ പ്രശ്നമായി ...ഹ ഇന്ദ്ര മഞ്ചിമയെ കണ്ടോ അവള്‍ വന്നോ .സുകേഷ് ചോദിച്ചു .........ഇല്ല അതും പ്രശ്നമാ അളിയാ എനിക്കറിയില്ല ആകെ വട്ടാകുന്നു ....സന്തോഷ് അകത്തേക്ക് വന്നു അളിയന്മാര്‍ ഒരു കാര്യം ചെയ്യ് എന്തായാലും രണ്ടു പ്രേമവും പൊട്ടും അതുകൊണ്ട് വിരഹ ഗാനവും പാടി ..രണ്ടുപേരും കൂടെ നമ്മടെ സങ്കേതത്തില്‍ പോയി ഇരീക്കു ..ഇതാ അളിയാ പറയുന്നത് എന്നെ കണ്ടു പഠിക്കാന്‍ പിള്ളാരെയും നോക്കി നടന്നാല്‍ വിരഹവും ഇല്ല പൊട്ടലും ഇല്ല ഹ ഹ് ഹ ഹഹ ...ചിരിക്കതെടാ നിനക്ക് ഇതു പറഞ്ഞിട്ടില്ല .............അതുകൊണ്ട് വിഷമവും അറിയണ്ട ഇന്ദ്ര നീ വാ നമ്മുക്ക് പോകാം ഇവന്‍ ഇവിടെ ഇങ്ങനെ നിക്കട്ടെ സുകേഷ് അതും പറഞ്ഞിറങ്ങി ..കൂടെ ഇന്ദ്രനും ....അളിയാ പിണങ്ങല്ലേ ഒരു തമാശ പറഞ്ഞതല്ലേ ...സന്തോഷ് പറഞ്ഞു...ഞാനും വരുന്നു .... വേണ്ട ........ഉടന്‍ സുകേഷ് പറഞ്ഞു താമാശ പറയാന്‍ കണ്ട സമയം ..സോറി അളിയന്മാരെ ..ഇന്നി പറയില്ല ഞാനും വരട്ടെ ..ഉം ശരി വാ ..ഇന്ദ്രന്‍ പറഞ്ഞു ....മൂന്നുപേരുമായി .. തങ്ങളുടെ കേന്ദ്രത്തിലേക്ക് പോയി ....അവിടെ ചെന്ന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു .......ഇന്നി പുബ്ലിക് ആയി കാണണ്ടാ പുതിയ ഒരു സ്ഥലം കണ്ടു പിടികാം അതാ നല്ലത് സുകെഷിനോദ് ഇന്ദ്രന്‍ പറഞ്ഞു ...നമ്മള്‍ സൂക്ഷിക്കണം അല്ലെങ്കില്‍ എല്ലാം കുളമാകും.....ഉം ശരിയാ സുകേഷ് സമ്മതിച്ചു ..അത് നിക്കട്ടെ അളിയന്‍ എന്ത് തീരുമാനിച്ചു ....മഞ്ചിമ എവിടാന്നു അറിയണ്ടേ ...ഉം നാളെ രാവിലെ എന്തായാലും അവള്‍ടെ വീട്ടിന്റെ അങ്ങോട്ട് പോകണം ...വീട്ടില്‍ അല്ല ..അവിടെ അടുത്തൊരു സുഹൃത്തുണ്ട് നിനക്കറിയാം സ്റ്റുഡിയോയില്‍ നിക്കുന്ന പ്രദീപ് അവനെ കാണാം വിവരങ്ങള്‍ അവന്‍ തിരക്കും ..അങ്ങന തീരുമാനിചിരിക്കുന്നെ ....വീണ്ടും മഴ തുടങ്ങി ....നശിച്ച മഴ മനുഷ്യനെ ഇരിക്കാനും സമ്മതിക്കില്ല ,,....അവര്‍ എണീറ്റ് ഓടി സതീഷ് അണ്ണന്റെ കടച്ചില്‍ കടയില്‍ പോയി ....കുറെ നേരം തടി കടയുന്നതും മറ്റും നോക്കി നിന്നു ..ഇന്ന് പ്രേമ ലേഖനം ഒന്നും കിട്ടിയില്ലേ രണ്ടുപേര്‍ക്കും ...മുഖം ഒരു പ്രാസാദം ഇല്ല ...എന്ത് പറ്റി....ഏയ് അത് പിന്നേ രണ്ടു പെരുടെം വീട്ടില്‍ അറിഞ്ഞു എന്ന് തോന്നുന്നു അതിന്റെ ടെന്ഷനിലാ ഇവന്മാര്‍ ..സന്തോഷ് പറഞ്ഞു ..അതാണോ കാര്യം .........അതെളുപ്പം ആയില്ലേ ...കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ ..ഇതൊന്നറിയിക്കാന്‍ അല്ലേ കഷ്ട്ടപാട് ...സതീഷ് അണ്ണന്‍ പറഞ്ഞു ...അത് ശരിയാ പക്ഷേ ഇതങ്ങനെ അല്ല ...മഞ്ചിമ രണ്ടു ദിവസമായി വരുന്നില്ല . പിന്നെ .രേഷ്മ അവള്‍ടെ വീട്ടില്‍ ഭയങ്കര പ്രശ്നം എന്ന് പറയുന്നു ....സന്തോഷ് പറഞ്ഞു .. ഇതൊക്കെ ഇതില്‍ ഉള്ളതാ അതിനു ടെന്‍ഷന്‍ ഒന്നും വേണ്ട എല്ലാം നേരെ ആകും .... ...മണി ഒന്പതായ് ...മഴ കുറയുന്നും ഇല്ല ...കുറെ നേരം കൂടെ അങ്ങനെ നിന്നു .......ഒരു ഓട്ടോ വന്നപ്പോ അത് കൈ കാണിച്ചു നിറുത്തി സന്തോഷും സുകെഷും അതില്‍ കയറി പോയി .....ഇന്ദ്രന്‍ അവിടുന്ന് ഒരു ന്യൂസ് പേപ്പര്‍ എടുത്തു തലയില്‍ പിടിച്ചു വീട്ടിലേക്ക് ഓടി .....
രതീഷ് രാവിലെ തന്നെ എത്തി ഇന്ദ്രന്റെയ് വീട്ടില്‍ ..അപ്പോഴേക്കും ഇന്ദ്രന്‍ റെഡി ആയിരുന്നു .....ടെന്‍ഷന്‍മാറീലെ ഇന്ദ്ര ...ഇന്ന് നമ്മുക്ക് കണ്ടുപിടിക്കാം എന്താ സംഭവിച്ചേ എന്ന് ഞാന്‍ അതിനു വേറെ ഒരാളെ ഏര്‍പ്പാടാക്കി ...നമ്മള്‍ അങ്ങോട്ട് പോകുംബഴേക്കും അവന്‍ അവള്‍ അവിടെ ഉണ്ടോ ഇന്ന് വരുമോ എന്നുള്ള വിവരം തിരക്കും എന്താണെങ്കിലും അവന്‍ ഉടന്‍ അറിയിക്കും ......അവള്‍ സാധാരണ വരുന്ന വഴിക്ക് ഒരു കുളം ഉണ്ട് .....അവിടെ നില്‍ക്കാനാ പറഞ്ഞിരിക്കുന്നെ നമ്മളെ ... അത് കൊണ്ട് നമുക്ക് പെട്ടെന്ന്... അങ്ങോട്ട് പോണം ..എന്നാ പിന്നെ സമയം കളയണ്ട രതീഷേ നമ്മുക്ക് പോകാം ...അവര്‍ വേഗം പോയി പോകുന്ന വഴി അമ്പലത്തില്‍ ഒന്ന് കയറി ...പിന്നെ രണ്ടു പേരുമായി പാഞ്ഞു ....കുളതിനടുതെക്ക് ....രതീഷേ പതിനച്ചു മിനിറ്റ് കഴിഞ്ഞു നമ്മള്‍ വന്നിട്ട് കാണുനില്ലല്ലോ ആരെയും ...അവന്‍ പറ്റിക്കില്ല വരും നീ ടെന്‍ഷന്‍ അടിക്കാതെ .ഇടയ്ക്കിടെ ഇന്ദ്രന്‍ അവള്‍ വരുന്ന വഴിയിലേക്ക് നോക്കി ...പിന്നെയും ഒരു പത്തു മിനിറ്റ് കഴിഞ്ഞു . മഴ ചെറുതായ് ചാറി തുടങ്ങി ..നശിപ്പിക്കുമോ മഴ ....ഇന്ദ്രന് സമാധാനം ഇല്ല ......ഡാ രതീഷേ നമ്മുക്ക് അങ്ങോട്ട് പോയാലോ .അങ്ങനെ ചോദിച്ചു കൊണ്ട് നോക്കിയതും .. അവള്‍ വരുന്ന .വഴിയില്‍ നിന്നും ഒരാള്‍ ഓടി വരുന്നു .......
-------------------------------------------------------------------------------------
അദ്ധ്യായം 17
രതീഷിനെയും ഇന്ദ്രനെയും കണ്ടപ്പോ ഉള്ള ഭാവം ശ്രദ്ധിച്ചപ്പോ മനസിലായ് രതീഷ് പറഞ്ഞ ആളാ ഇവനെന്നു ....വിപിനെ ..... എന്തായ് .......കണ്ടോ അവളെ .....രതീഷ് ചോദിച്ചു ....ഉം അവള്‍ വരുന്നുണ്ട് ....വേറെ വഴിയിലൂടെയാ വരുന്നത് .........ഇന്ദ്ര നീ മാത്രം പോയാല്‍ മതി .......ഈ കാണുന്ന ചെറിയ വഴിയിലൂടെ പൊയ്ക്കോ അവള്‍ മാത്രമേയുള്ളൂ ........മറ്റുള്ളവര്‍ ശരിക്കുള്ള വഴിയില്‍ വരുന്നുണ്ട് .....രതീഷ് പോകണ്ട ഇവിടെ തന്നേയ് നിക്കണം ...ഞാന്‍ അപ്പുറത്ത് നിക്കാം ........അപ്പൊ ഇന്ദ്രാ നീ പൊയ്ക്കോ ....ഇന്ദ്രന്‍ സൈക്കള്‍ രതീഷിനെ ഏല്‍പ്പിച്ചു .....മഴ അല്പം കൂടെ ശക്തിയാകുന്നു ...സാരല്ല നനഞ്ഞാലും പ്രശ്നമില്ല ഇന്ദ്രന്‍ വയല്‍ വരംബിലൂടെയ് അല്‍പ്പം വേഗത്തില്‍ നടന്നു ചുറ്റിനും നോക്കുന്നുണ്ടായിരുന്നു ....ഇല്ല ആരേം കാണുന്നില്ല ....മഴ ഒരു അനുഗ്രഹമായി തോന്നി ..ഇന്ദ്രന്‍ വേഗം നടന്നു....അവന്‍ കണ്ടു അല്പം ദൂരെ കുടയും പിടിച്ചു മഞ്ചിമ വയല്‍ വരമ്പിലേക്ക് ഇറങ്ങുന്നു........... തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വേഷത്തിലാ അവള്‍ ...പാവാടയും ബ്ലൌസും നന്നായ് ചേരുന്നുണ്ട് അവള്‍ക്ക് ...അവന്‍ വേഗത കൂട്ടി അപ്പോഴാ മഞ്ജിമ ഇന്ദ്രനെ കണ്ടത് ....അവള്‍ ഓടി .... അവനെ കണ്ടതും .....രണ്ടു ദിവസം കാണാതിരുന്നതിന്റെ വിഷമവും ....കണ്ടതില്ലുള്ള സന്തോഷവും ...അടുത്തെത്തി മുഖത്തോട് മുഖം നോക്കി അടക്കാനായില്ല രണ്ടുപേര്‍ക്കും വിഷമവും സന്തോഷവും ..................പരിസരവും മഴയും ഒക്കെ മറന്നു അവര്‍ . ......അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അവനെ അടക്കം കെട്ടിപിടിച്ചു ..കുടയും ബുക്സും ഒക്കെ താഴെ പോയി . ഇന്ദ്രന്‍ അവളെ ഇറുകെ പുണര്‍ന്നു .. അവളുടെ നെറുകയില്‍ തലോടി ...എവിടായിരുന്ന്നു മോളേ നീ ..ഇന്ദ്രന്‍ അവളെ ചുംബിച്ചു അല്‍പ സമയം അവര്‍ അങ്ങനെ നിന്നു...മഴ അല്പം കൂടെ ശക്തിയായി ..പെട്ടെന്ന് ..തങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്ന് ഓര്മ വന്നു മഞ്ചിമ താഴെ വീണ ബുക്സ് എടുത്തു ................വയലിലേക്ക് പറന്നു പോയ കുട ഇന്ദ്രന്‍ ചെന്ന് എടുത്തു ....പിന്നേ രണ്ടുപേരും .നടന്നു .....ഇന്ദ്ര ..... നമ്മടെ ബന്ധം എന്നും ഉണ്ടാവുമോ .ഇതുപോലെ ..എന്നേ മിസ്സ് ചെയ്തോ ഇന്ദ്ര ....ഉം............ ഒരുപാട് ........... ഇന്ദ്രന്‍ പറഞ്ഞു ....ഞാനും വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ...എനിക്കിപ്പോ പേടിയാ ഇന്ദ്രാ .............. വീട്ടില്‍ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട് ......ഇവിടേം ചിലപ്പോ ആരെങ്കിലും വരും ...അത് പോലെ ..നമ്മുക്ക് ക്ലാസില്‍ വച്ച് സംസാരിക്കാന്‍ പറ്റുമോ എന്നറിയില്ല ഞാന്‍ എല്ലാം എഴുതി കൊണ്ട് വന്നിട്ടുണ്ട് അവള്‍ ബാഗ് തുറന്നു ..കത്തെടുത്തു ഇന്ദ്രന് കൊടുത്തു...മോളെ ഞാന്‍ കത്തെഴുതീട്ടില്ല....ഇത് വായിച്ചിട്ട് മറുപടിയുമായി ഞാന്‍ വൈക്കുന്നേരം വരാം.... അഥവാ ഇന്ന് തരാന്‍ സാധിച്ചില്ല എങ്കില്‍ .. നാളെ രാവിലെ അമ്പലത്തില്‍ വച്ച് തരാം .........അവര്‍ രതീഷ് നില്‍ക്കുനിടത് എത്തി ....അപ്പൊ വിഷമം ഒക്കെ മാറിയല്ലോ അല്ലേ ....എന്തായിരുന്നു പ്രശ്നം ..അല്ലെങ്കില്‍ വേണ്ട ക്ലാസില്‍ പോയിട്ട് സംസാരിക്കാം മറ്റന്നാള്‍ എക്സാം തുടങ്ങുകയല്ലേ ...നാളെ ക്ലാസ് ഉണ്ടാവില്ല അത് കൊണ്ട് വേണമെങ്കില്‍ കുറച്ചു നേരം കൂടെ ഇവിടെ നിക്കാം രതീഷ് പറഞ്ഞു ..അപ്പോഴേക്കും വിപിന്‍ എത്തി .............. ഡാ സജിതയും കൂട്ടരും ഇങ്ങെത്തി ഇവള്‍ അവരുടെ കൂടെ പോകട്ടേ ................ നമ്മുക്ക് ഈ വഴി അങ്ങ് പോകാം .അല്ലേ ............അതാ നല്ലത് ഇന്ദ്ര........... രതീഷും പറഞ്ഞു ....മഞ്ചിമ ഇന്ദ്രന്റെയ് കൈയില്‍ ഒന്ന് മുറുകെ പിടിച്ചു . അവന്‍ ഇടതു കൈയും കൂടെ അവളുടെ കൈയില്‍ വച്ച് ....പേടിക്കണ്ടാ ഞാന്‍ എന്നും കൂടെ ഉണ്ട് .....മഴ പെയ്തു തോര്‍ന്നു ....ഇന്ദ്രന്റെയും മഞ്ചിമയുടെ മനസിലും അത് പോലെ തന്നേയ് ആയിരുന്നു ..മോള് പൊയ്ക്കോ. ............... വേണ്ട..... .ഇന്ദ്രന്‍ പൊയ്ക്കോ... എന്നിട്ടേ ഞാന്‍ പോകുന്നുള്ളൂ ....അവരിങ്ങു എത്തി ..പൊയ്ക്കോളൂ മഞ്ചിമ ..... പ്ലീസ് ഇന്ദ്രന്‍ നടക്കു എന്നിട്ട് ഞാന്‍ പോകാം ....ഒരു കാര്യം ചെയ്യ് രണ്ടു പേരും നടക്കു അതാ നല്ലത് രതീഷ് പറഞ്ഞു ....അവര്‍ ചിരിച്ചു ...എന്നിട്ട് അതുപോലെ തന്നേയ് ചെയ്തു ....... പോകുന്ന വഴി വിപിന്‍ പറഞ്ഞു അവള്‍ടെ ചേട്ടന്‍ എന്തോ അറിഞ്ഞിട്ടുണ്ട് .....വീട്ടില്‍ ചെറിയ രീതിയില്‍ എന്തോ പ്രശ്നം നടന്നിട്ടുണ്ട് ...അവള്‍ എന്തെങ്കിലും പറഞ്ഞോ വിപിന്‍ ചോദിച്ചു....ഇല്ല ഒന്നും പറഞ്ഞില്ല ...വീട്ടില്‍ അറിഞ്ഞു എന്ന് തോന്നുന്നു ...എന്ന് പറഞ്ഞു ...പിന്നേ എല്ലാം വിശദമായി കത്തില്‍ എഴുതീട്ടുണ്ട് എന്നും പറഞ്ഞു ....നീ എന്താ തീരുമാനിചിരിക്കുന്നേ ..രതീഷ് ചോദിച്ചു ..ഇല്ല അങ്ങനെ ഒന്നും തീരുമാനിച്ചില്ല ...തല്‍കാലം ഇങ്ങനെ പോകട്ടേ അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ നമ്മടെ പ്രായം പ്രശ്നമാണല്ലോ ...അതുകൊണ്ട് ആ രീതിയില്‍ ചിന്തിക്കാന്‍ പറ്റില്ല ....ഇന്ദ്രന്‍ പറഞ്ഞു ,,,,,,,,,,അളിയാ എന്ത് സഹായം വേണമെങ്കിലും ചോദിക്കാന്‍ മറക്കണ്ട കേട്ടല്ലോ വിപിന്‍ പറഞ്ഞു ...വിപിന്‍ നന്ദിയുണ്ട് എല്ലാത്തിനും .....ഞാന്‍ പറയാം ആവശ്യം വരുമ്പോ ...ഇന്ദ്രന്‍ പറഞ്ഞു .........നീ ഇന്നി എങ്ങോട്ടാ ....രതീഷ് ചോദിച്ചു ............ വീട്ടില്‍ പോകാം ഇത് വായിക്കണം പിന്നേ മറുപടി കൊടുക്കണം ....നമുക്ക് വൈകുന്നേരം കാണാം ...ഇന്ദ്രന്‍ വീട്ടിലേക്ക് പോയി .....രതീഷ് ക്ലാസിലേക്കും.....
ഇന്ദ്രന്‍ വീട്ടില്‍ എത്തി അമ്മ അടുക്കളയില്‍ ആണ് ...അവിടെ ചെന്ന് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചു ............ ക്ലാസ് ഇല്ലേ ഇന്ദ്ര ...അമ്മ ചോദിച്ചു ......ഇല്ല എക്സാം അവധിയാണ് അവന്‍ പറഞ്ഞു പിന്നേ റൂമിലേക്ക് പോയി പുറത്തു കിടന്ന ജ്യോതിഷ രത്നം വീകിലി എടുത്തു റൂമില്‍ കയറി കത്തെടുത്തു വീകിലിക്ക് ഉള്ളില്‍ വച്ച് കട്ടിലിലേക്ക് കിടന്നു ......................... "എന്റെ മാത്രം ഇന്ദ്രന് " മണി ഇപ്പൊ വെളുപ്പിന് മൂന്നു മണി ...ഇപ്പോഴേ എഴുതാന്‍ സാധിക്കു നമ്മള്‍ ഇന്ന് കാണും എന്ന് പ്രതീക്ഷിക്കുന്നു ....ഇവിടെ ചേട്ടനോട് ആരോ നമ്മുടെ കാര്യം പറഞ്ഞു എന്ന് തോന്നുന്നു ....അന്ന് ക്ലാസ് കഴിഞ്ഞു വന്നപ്പോ വീട്ടില്‍ ആരും ഇല്ലായിരുന്നു ....അപ്പുറത്തെ വീട്ടില്‍ നിന്നും താക്കോല്‍ വാങ്ങി വന്നു ഞാന്‍ ആഹാരം കഴിച്ചു ടി വി കാണുകയായിരുന്നു അപ്പൊ ചേട്ടന്‍ വന്നപാടെ ..നീ അമ്പലത്തില്‍ എന്തിനാടീ പോകുന്നേ ...ആരാടീ ഇന്ദ്രന്‍ .......ഞാന്‍ അവനെ കാണുന്നുണ്ട് ആ പട്ടിയെ അവള്‍ടെ ഒരു പ്രേമം എല്ലാം ഞാന്‍ തീര്‍ത്തു തരാം ..അച്ഛന്‍ ഇങ്ങു വരട്ടേ മോളേ പഠിക്കാനാണോ വിടുന്നെ എന്ന് എനിക്കറിയണം അതും .പറഞ്ഞു പൊതിരെ തല്ലി...എന്നെ...... ഒന്നും പറയാന്‍ അവന്‍ എന്നെ സമ്മതിച്ചില്ല ..അവന്‍ തല്ലി മടുത്തപ്പോ ഞാന്‍ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല ..ഞങ്ങള്‍ ഒരുമിച്ചു പഠിക്കുന്നതാ അമ്പലത്തില്‍ വച്ച് ചില ദിവസം കാണാറുണ്ട് അത്ര തന്നെ അല്ലാതെ ഒന്നും ഇല്ല ..... ദയവു ചെയ്തു അച്ഛനോട് പറയരുത് ... പറഞ്ഞാല്‍ ഞാന്‍ ചത്ത് കളയും എന്നൊക്കെ പറഞ്ഞു ......എന്തായാലും ഭാഗ്യത്തിന് അച്ഛനോട് പറഞ്ഞില്ല ..അവന്‍ ........രണ്ടു ദിവസം അനങ്ങാന്‍ വയ്യായിരുന്നു ആ വിധം അടിയും ഇടിയുമായിരുന്നു ദുഷ്ടന്‍ ....അവന്‍ എന്റെ ചേട്ടനല്ല കാലനാ ... കാലന്‍....ഇന്നി എന്തെങ്കിലും അറിഞ്ഞാല്‍ കൊന്നുകളയും എന്നാ പറഞ്ഞത് ...എനിക്ക് ഇന്ദ്രനെ വേണം ...ഒരു നിമിഷം പോലും ഇന്ദ്രനില്ലതേ പറ്റില്ല എനിക്ക് ...നെഞ്ച് നീറുകയാ ഇന്ദ്ര . പൊട്ടി പോകും എന്ന് തോന്നി ...എനിക്ക് പറയാന്‍ അറിയില്ല ........പറയാന്‍ പറ്റുന്നില്ല എന്റെ അവസ്ഥ ... രണ്ടു ദിവസമായി ഞാന്‍ അനുഭവിക്കുന്ന വേദന ..ശരീരത്തിനും മനസിനും എല്ലാം വേദന ...ഇന്ദ്രനോടുള്ള എന്റെ ഇഷ്ടം അത് പറഞ്ഞാല്‍ തീരില്ല ....... ഇന്ദ്രന് എന്നെങ്കിലും മനസിലാകും അത്....... എല്ലാരുടെയും സമ്മതത്തോടെ നമ്മള്‍ ഒന്നിക്കുമ്പോ ...നമ്മള്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോ .................... ആ ജീവിതം ഒക്കെ ഒരുപാട് ഞാന്‍ സ്വപ്നം കണ്ടു ....അതിനു വേണ്ടി പ്രാര്തിക്കുകയാ എന്നും....... എനിക്കത് മറക്കാന്‍ പറ്റില്ല ഇന്നി...മറക്കാന്‍ വയ്യ എനിക്ക് .... ...എന്നും നമ്മള്‍ ഒന്നായിരിക്കണം .... എന്നെ വേണ്ടാന്നു വെക്കല്ലേ ഇന്ദ്രാ .... എന്നോടുള്ള സ്നേഹം വേണ്ടാന്നു വെക്കലേ .എന്നെ മറക്കലേ ....ഞാന്‍ പോന്നു പോലെ നോക്കിക്കോളാം എന്റെ ഇന്ദ്രനെ ....ഇന്ദ്രന്‍ അവളെ അടുത്ത് കാണുകയായിരുന്നു ...അടുതറിയുകയായിരുന്നു വെറും വാക്കുകളായി മാത്രം അല്ല ഇന്ദ്രന്‍ അതിനെ കണ്ടത് ....അവന്റെ കണ്ണുകള്‍ ഈറനായി ...താന്‍ കാരണം ഒരു പെണ്‍കുട്ടിക്ക് തല്ലു .....പാവം അവള്‍ തന്നേയ് എത്രമാത്രം സ്നേഹിക്കുന്നു ...ഇല്ല മോളേ ഞാന്‍ ഒരിക്കലും നിന്നെ കളയില്ല എന്നും എന്നും നീ എന്റെതാ എന്റെ മാത്രം .......ഇന്ദ്രന്‍ വീണ്ടും വായിച്ചു തുടങ്ങി .....പിന്നെ ഇനി പഴയത് പോലെ ചിലപ്പോ നമിക്ക് കാണാന്‍ പറ്റീന്ന് വരില്ല പരീക്ഷ തുടങ്ങുമ്പോ നമുക്ക് കാണാന്‍ അവസരം ഉണ്ട് ഇവിടെ അല്ലല്ലോ പരീക്ഷ നടക്കുന്നത് ..നെടുംകാടല്ലേ ഞങ്ങള്‍ പോകുന്നത്........ ഇന്ദ്രന്‍ ഇവിടെ പരീക്ഷ കഴിഞ്ഞു ... അങ്ങ് വരണം ....നമ്മുക്ക് അവിടെ വച്ച് കാണാം അതാണ് നല്ലത് ....ഇന്നിയും ഒരുപാട് എഴുതാനുണ്ട് ..സമയം ഇല്ലാത്തതു കാരണം നിറുത്തുന്നില്ല ശേഷം അടുത്തതില്‍ ..എന്ന് എന്റെ സ്വന്തം ..ഇന്ദ്രന്റെ മാത്രം മഞ്ചിമ .....ഇന്ദ്രന്‍ അത് വായിച്ചു കഴിഞ്ഞു കത്ത് നെഞ്ജോദ് ചേര്‍ത്ത് വച്ചു........................
------------------------------------------------------------------------------------
തുടരും page 2 NEXT >>
actor dubbing artist...........done more than dozen of serials malayogom......kanalpoov....santhwanam....koottukaari manasaputhri....douthyam film ''thirakatha'' directed by renjith......"melvilasm" ,, directed by madhava ramdas and script by soorya krishnamoorthyads.consumerfed, kerala state lottery agency add .amriths....etc http://malayalamanasu.ning.com/
No comments:
Post a Comment