അദ്ധ്യായം 18
ഇന്ദ്രന്‍ പേനയും പേപ്പറും എടുത്തു ....അവനു ആലോചിക്കേണ്ടി വന്നില്ല ....എഴുതി തുടങ്ങി ...എന്റെ മാത്രം മഞ്ചിമയ്ക്ക് ....എനിക്ക് വേണ്ടി എന്തുമാത്രം അനുഭവിക്കുന്നു എന്ന് മനസിലായ് ..എന്നോടുള്ള സ്നേഹം എന്ത് മാത്രം ആണെന്നും മനസിലായ് ....ഇല്ല മോളെ ഒരിക്കലും നിന്നെ ഞാന്‍ കളയില്ല ......എനിക്ക് വേണം നിന്നെ ...............എന്നും നിന്നോടൊപ്പം ഞാന്‍ ഉണ്ട് ...ആരെതിര്താലും നമ്മുക്ക് ഒരുമിച്ചു ജീവിക്കണം .....അതിനു മാറ്റം ഉണ്ടാവില്ല .....കഴിഞ്ഞ രണ്ടു ദിവസം ഞാനും മാനസീകമായി നല്ല വിഷമം അനുഭവിച്ചു ...മോള് പറഞ്ഞപോലെ അത് പറഞ്ഞറിയിക്കാന്‍ വയ്യ .....അതുപോലെ തന്നെയാണ് നിന്നോടുള്ള എന്റെ സ്നേഹവും ....പിന്നെ നീ പറഞ്ഞത് നേരാണ് ഇനി കാണാന്‍ പ്രയാസം ആണ് അത് കൊണ്ട് തീര്‍ച്ചയായും ഞാന്‍ നെടുംകാടില്‍ വരും എനിക്കറിയാം ആ കോളേജ് ....മോള് പരീക്ഷ കഴിഞ്ഞാല്‍ വെയിറ്റ് ചെയ്യണം ഞാന്‍ ഇതും ഇന്നി കുറച്ചു ദിവസം നമ്മുക്ക് അവിടെ വച്ച് കാണാം .......പരീക്ഷക്ക് നന്നായി പഠിക്കണം ...നന്നായ് എഴുതണം ....കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല ..നമ്മുക്ക് നേരില്‍ സംസാരിക്കാം ..വിഷമിക്കരുത് ....കരയരുത് ....ചേട്ടന്‍ ഇന്നി പ്രശ്നം ഉണ്ടാകില്ല അവനോട് സംസാരിക്കാന്‍ പോകണ്ട ..ഏതെങ്കിലും പറഞ്ഞാല്‍ തന്നെ മറുപടി കൊടുക്കണ്ട ...അപ്പൊ നേരില്‍ കാണാം .നിറുത്തുന്നില്ല .....ശേഷം അടുത്തതില്‍ എന്ന് .എന്റെ പോന്നു മഞ്ചിമയ്ക്ക് ...ഇന്ദ്രന്‍ ഒന്ന് കൂടെ ഓടിച്ചു വായിച്ചു എന്നിട്ട് അത് മടക്കി പോക്കെറ്റില്‍ ആക്കി....അവന്‍ സൈക്കളും എടുത്തു നേരെ സുകെഷിന്റെയ് കടയിലേക്ക് പോയി ....അവനോട് ചുരുക്കി നടന്ന കാര്യങ്ങള്‍ പറഞ്ഞു എന്നിട്ട് സുകെഷിനെയും കൂട്ടി ...മഞ്ചിമയെ കാണാന്‍ പോയി ....ഉച്ചക്ക് തന്നെ ക്ലാസ് വിട്ടു ....ദൂരെ നിന്നും മഞ്ചിമ വരുന്നത് കണ്ടു ...രണ്ടുപേരും ശ്രദ്ധിച്ചു ..കണ്ടത്തില്‍ സന്തോഷം എങ്കിലും ഏതോ ഒരു വിഷമം മുഖത്ത് കാണുന്നുണ്ട് ......അവര്‍ ഇങ്ങു അടുത്തെത്തി ..ഇന്ദ്രനും സുകെഷും അവര്‍ക്കൊപ്പം ഇറങ്ങി നടന്നു ഇടയ്ക്കു കത്ത് ആരും കാണാതെ മഞ്ചിമയ്ക്ക് കൊടുത്തു ....പേടിക്കണ്ട ഞാനുണ്ട് പിന്നെ രാവിലെ അമ്പലത്തില്‍ കാണാം മറ്റന്നാള്‍ ...നാളെ അവധി അല്ലേ ...വിഷമം ഒന്നുംവിചാരിക്കാതെ ഇരുന്നു പഠിക്കണം ..പ്രാര്‍ത്ഥിക്കണം ..ഇന്ദ്ര ഞാനും അതാ പറയുന്നത് ...പഠിക്കണം ..പ്രാര്‍ത്ഥിക്കണം....വിഷമിക്കരുതെ .എന്നും നമ്മള്‍ ഒന്നായിരിക്കും ...രണ്ടുപേരും ഒന്ന് നോക്കി പിന്നെ തലയനക്കി യാത്ര ചോദിച്ചു ........
നാളെ പരീക്ഷ ഇന്ദ്രന്‍ പഠിക്കാനിരുന്നു .ഇംഗ്ലീഷ് ആണ് നാളത്തെ വിഷയം ......ഒന്നും അങ്ങോട്ട് കേറുന്നില്ല തലയില്‍ ....എന്നാലും ഇരുന്നു വായിച്ചു ...ഉച്ചക്ക് അല്പം കിടന്നുറങ്ങി ......അമ്മ വന്നു ഊണ് കഴിക്കാന്‍ വിളിച്ചു ...അപ്പഴേക്കും സുകേഷ് എത്തി അവനും കൂടെ അമ്മ ഊണെടുത്തു .. ...രണ്ടുപേരും ഇര്രുന്നു കഴിച്ചു ഇടക്ക് മഞ്ചിമയുടെ കാര്യം ചോദിച്ചു രതീഷ് ഇന്നി നാളെയല്ലേ കാണു അപോഴേ അറിയൂ പുതിയ വിശേഷം ..അത് പോട്ടേ രേഷ്മ എന്ത് പറയുന്നു ഇന്ദ്രന്‍ തിരക്കി ..അതും പ്രശ്നമാ അളിയാ അവള്‍ടെ അനിയന്‍ പ്രശ്നമാണ് ..ഒരുത്തനോട് പറഞ്ഞു വിട്ടേക്കുന്നു...മര്യാദക്ക് നടന്നില്ലെങ്കില്‍ എന്നെ തല്ലും എന്ന് ...ഹ അവന്റെ ഒരു പൂതിയെ ....അവനോടു പോകാന്‍ പറഞ്ഞു തല്ലാന്‍ ഇങ്ങു വന്നെക്ക് എന്ന് പറഞ്ഞു .....കഴിച്ചു കഴിഞ്ഞു എണീറ്റ് അളിയാ ഞാന്‍ രേഷ്മയെ ഒന്ന് കാണാന്‍ പറ്റുമോ എന്ന് നോക്കട്ടെ ...നാളെ പരീക്ഷയല്ലേ അളിയന്‍ വരണ്ട ഇരുന്നു പഠിക്കു.... നമുക്ക് വൈകുന്നേരം കാണാം ...അമ്മാ ഞാന്‍ പോകുന്നു സുകേഷ് വിളിച്ചു പറഞ്ഞു .... മറുപടി കേള്‍ക്കാതെ പുറത്തിറങ്ങി....അളിയാ ഞാന്‍ സൈക്കള്‍ എടുത്തേ ........... വരുമ്പോ കൊണ്ട് വരാം.......ശരി ഇന്ദ്രന്‍ പറഞ്ഞു ....സുകേഷ് പോയി ഇന്ദ്രന്‍ തിരികെ വന്നു പഠിക്കാനായ് ഇരുന്നു......
രാവിലെ നേരത്തെ എണീറ്റു............ മഞ്ചിമയ്യ്ക് നെടുംകാടാ പോകേണ്ടത് ഇവിടെ നിന്ന് ഇരുപതു കിലോമീറെര്‍ അകലെ ..ഒരു മണികൂര്‍ യാത്ര അത് കൊണ്ട് നേരത്തെ പോയാലെ കാണാന്‍ പറ്റു...പെട്ടെന്ന് റെഡി ആയ ഇന്ദ്രന്‍ അമ്മയോട് പരീക്ഷക്ക് പോകുന്നു എന്ന് പറഞ്ഞു ..ബുക്ക് ഒന്നും വേണ്ടേ ഇന്ദ്ര ...വേണ്ടമ്മ അതും പറഞ്ഞു അവന്‍ ഇറങ്ങി ....നേരെ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നിന്ന് ,...ഇന്ന് കുറെ പേര്‍ അവിടെ ഉണ്ട് ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ പോലീസ് ജീപ്പ് അവിടെ വന്നു നിന്നു.....അവിടെ നിന്ന ഓരോരുത്തരെയായി എസ്.ഐ വിളിച്ചു ചോദിക്കുന്നു ..ചിലപ്പോ തന്നെയും വിളിക്കും ഇന്ദ്രന്‍ സമയം ഒക്കെ നോക്കി .പിന്നെ ജീപ്പില്‍ നോക്കി ഇപ്പൊ വിളിക്കും തന്നെ....ഇന്ദ്രന്‍ പതുക്കെ തിരിഞ്ഞു അപ്പുറത്തെ ബൂത്തിലേക്ക് കയറി ..അവിടെ നല്ല തിരാകായിരുന്നു അത് കൊണ്ട് ഉടന്‍ ഇറങ്ങി ..അപ്പൊ എസ് ഐ ഇന്ദ്രനെ വിളിച്ചു ...എന്താടാ ഒരു ചുറ്റി കളി ...ഏയ് ഒന്നും ഇല്ല ..ഇന്ദ്രന്‍ പറഞ്ഞു ....പിന്നെന്തിനാടാ പരുങ്ങുന്നത് ..അത് പിന്നെ കുട്ടികള്‍ ഇന്നിയും വരാനുണ്ട് പരീക്ഷാ ആണ് ..ഇന്ദ്രന്‍ ജീപിന്റെ സൈട് മിറര്‍ ഇരിക്കുന്നിടത്ത് കൈ വച്ച് അറിയാതെ ...എസ് ഐ കയിലും ഇന്ദ്രനേം നോക്കി പെട്ടെന്ന് കൈ എടുത്തു എന്നിട്ട് തുടര്‍ന്ന് ....ഒരുമിച്ചു പോകാന്‍ വേണ്ടി അവരെ കാത്തു നിന്നതാ ...ഇന്ദ്രന്‍ പറഞ്ഞു................നിന്റെ ഹാള്‍ ടിക്കെറ്റ് എവിടെ ...ഇന്ദ്രന്‍ എടുത്തു കൊടുത്തു ഉം ..നീ ഒരു കാര്യം ചെയ് ഇവിടെ തന്നെ നിക്ക് ഞാന്‍ ദേ..ഇതിനകതിരിക്കുന്നവരെ അകതാക്കീട്ടു വരം ..എവിടേം പോകാതെ ഇവിടെ തന്നെ നിന്നോണം കേട്ടോടാ ...ഇന്ദ്രന്‍ തലയാട്ടി ...എസ് ഐ ഒന്ന് കൂടെ നോക്കി എന്നിട്ട് ജീപ്പ് എടുക്കാന്‍ ഡ്രൈവറോട് പറഞ്ഞു ജീപ്പ് അകലേക്ക് പോയി .ഹോ സമാധാനം ആയി ..വെറുതെ പറഞ്ഞതാവും നിക്കാന്‍ ...അപ്പോഴേക്കും ..അകലെ നിന്നും മഞ്ചിമ വരുന്നത് കണ്ടു ....ഇന്ദ്രന്‍ റോഡിനപ്പുരതെക്ക് പോയി ..എന്നിട്ട് മുന്‍പേ പോയി അമ്പലത്തില്‍ കയറി അല്പം പുറകെ മഞ്ചിമയും കൂട്ടരും .....തൊഴുതു വന്നിട്ട് .രണ്ടുപേരും പ്രസാദം തൊട്ടു ..ഇറങ്ങാന്‍ രണ്ടു മണിക്ക് കോളേജില്‍ വച്ച് കാണാം അല്പം താമസിച്ചാലും വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞു ഇന്ദ്രന്‍ .......... ഉം ശരി പരീക്ഷ നന്നായ് എഴുതണേ ഇന്ദ്ര .....നീയും കേട്ടോ ഇന്ദ്രന്‍ പറഞ്ഞു ...മഞ്ചിമയും കൂട്ടരും ബസ് സ്ടാണ്ടിലെക്ക് പോയി ഇന്ദ്രന്‍ സൈക്കളില്‍ കയറി കോളേജില്‍ പോയി
പതിനൊന്നു മണിക്ക് ഇന്ദ്രന്‍ പരീക്ഷ എഴുതി കഴിഞ്ഞു ....ഹോസ്പിറ്റലില്‍ പോകണം എന്ന് കള്ളം പറഞ്ഞു അവിടുന്ന് ഇറങ്ങി ....വീട്ടില്‍ പോയി സൈക്കള്‍ കൊണ്ട് വച്ച് ...അമ്മയോട് ഒരു കള്ളം പറഞ്ഞു അവിടുന്ന് നേരെ ബസ് സ്റൊപ്പിലെക്ക് ഓടി ....അഞ്ചു മിനിറ്റ് നിന്നപ്പോ ബസ് വന്നു ....പന്ത്രണ്ടരക്ക് മുന്പ് മഞ്ചിമ പരീക്ഷ എഴുതുന്ന ..ഗവണ്മെന്റ് കോളേജില്‍ എത്തി ..ബെല്‍ അടിച്ചതിനു ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത് ...നല്ല കോളേജ് ...നല്ല അന്തരീക്ഷം ..നിറയെ മരങ്ങളും .പുല്‍ത്തകിടിയും ...ഒക്കെയുള്ള കോളേജ് ...ഇന്ദ്രന്‍ കോളേജ് ഓഫീസിനു മുന്നില്‍ വെയിറ്റ് ചെയ്തു ...മഞ്ചിമ വരുന്നത് കണ്ടു ....ഇന്ദ്രന്‍ അവളുടെ അടുത്തേക്ക് പോയി രണ്ടുപേരുമായി .മുന്പില്ലുള്ള പുല്‍തകിടിയിലെക്ക് നടന്നു അവിടെ ഒരു കണികൊന്ന മരം നില്‍പ്പുണ്ട് അതിനു ചുവട്ടില്‍ രണ്ടു പേരും ഇരുന്നു ...ഇന്ദ്രന്‍ പറഞ്ഞു തുടങ്ങി .ഒരാഴ്ച കഴിഞ്ഞു പരീക്ഷ കഴിയും പിന്നേ ..പത്തു ദിവസം അവധിയാണ് ...ഈ സമയം ഒന്നും കാണാന്‍ പറ്റില്ല ....കണ്ടില്ല എന്ന് പറഞ്ഞു ഇഷ്ട്ടം കുറവ് എന്ന് കരുതരുത്...പിന്നെ നമ്മുക്ക് അമ്പലത്തില്‍ വച്ച് കാണാം ...അത് എങ്ങനെ എന്ന് തീരുമാനിക്കണം ഇന്ദ്ര അത് എന്റെ വീട്ടിനു കുറച്ചു അപ്പുറത്ത് ഒരു അമ്പലം ഉണ്ട് ഞാന്‍ എന്നും വൈകുന്നേരം അവിടെ പോകും ..ഇന്ദ്രന്‍ ഇടക്ക് അവിടെ വന്നാല്‍ മതി അഞ്ചര മണിക്കും ആറു പതിനചിനു ഇടയ്ക്കും ഞാന്‍ അവിടെ കാണും ....ഉം ശരി അതങ്ങനെ ആകട്ടേ ..പിന്നേ എന്തെങ്കിലും വിഷമം തോന്നിയാല്‍ നീ കത്തെഴുതി എന്റെ വിലാസത്തില്‍ പോസ്റ്റ് ചെയ്യണം ..അറിയാലോ നിനക്ക് വിലാസം ഇന്ദ്രന്‍ പറഞ്ഞു .....എന്റെ ബുക്കില്‍ എഴുതിയിട്ടുണ്ട് വിലാസം മഞ്ചിമ പറഞ്ഞു ....സജിതയും കൂട്ടരും എത്തി ..അപ്പൊ പോകാം ...ഇന്ദ്രനും മഞ്ചിമയും എണീറ്റ് ..അവര്‍ ഒരുമിച്ചാ ഇറങ്ങിയത് ...ബസില്‍ ഒരേ സീറ്റില്‍ അടുത്തടുത്ത് ഇരുന്നു യാത്ര ചെയ്തു .....കാട്ടാല്‍പുരത്ത് എത്തുന്നത് വരെയും രണ്ടുപേരുടെയും കൈ പരസ്പ്പരം കോര്‍ത്ത് വച്ചിരുന്നു ......ബസ് സ്ടാണ്ടിനു മുന്പ് ഇന്ദ്രന്‍ ഇറങ്ങി ....നാളെ കാണാം ഞാന്‍ എത്തിക്കോളാം അങ്ങ് ..അപ്പൊ ശരി
അങ്ങനെ എല്ലാ ദിവസവും ഇതുപോലെ തന്നായിരുന്നു ......പരീക്ഷ കഴിഞ്ഞു ഇന്നി കുറച്ചു ദിവസം അവധി ആണ് .....ഇന്ദ്രന്‍ അവള്‍ക്കായ് ഒരു ഗിഫ്റ്റ് കൊണ്ട് വന്നിരുന്നു ...അതവന്‍ അവള്‍ക്ക് കൊടുത്തു ...മഞ്ചിമയും കരുതിയിരുന്നു ..ഇന്ദ്രന് കൊടുക്കാന്‍ ഒരു ഗിഫ്റ്റ് .....പരീക്ഷ കഴിഞ്ഞു തരാന്‍ ഇരുന്നതാ പക്ഷേ അത് വരെ കാക്കാന്‍ വയ്യ അതാ ഇപ്പൊ തന്നെ തരുന്നത് ..ഇന്ദ്രന്‍ പറഞ്ഞു അവളും അതുപോലായിരുന്നു ..........എല്ലാപേരും കൂടെ നെടുംകണ്ടത് ഒരു ബേക്കറിയില്‍ കയറി ഡ്രിങ്ക്സും ..ജിലേബിയും ലഡുവും .ഒക്കെ കഴിച്ചു ഇന്ദ്രന്റെ വക ചിലവായിരുന്നു ...അവര്‍ ബസ് കയറി പതിവ് പോലെ തന്നെയിരുന്നു യാത്ര ചെയ്തു .......
------------------------------------------------------------------------------------------------
അദ്ധ്യായം 19
പരീക്ഷ കഴിഞ്ഞു ഏഴു ദിവസം കഴിയുന്നു മഞ്ചിമയെ കുറിച്ച് ഒന്നും അറിയാന്‍ പറ്റുന്നില്ല ...ഇന്ന് വൈകുന്നേരം അവളുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ പോണം....പൂവ് കെട്ടുന്നതിനിടെ സുകെഷിനോട് ഇന്ദ്രന്‍ പറഞ്ഞു ...ഡാ ഇത് കഴിഞ്ഞു .......ഇന്നി ഞാന്‍ വീട്ടില്‍ പോയിട്ട് വരാം നീ റെഡി ആയി നിക്കണം നമ്മുക്ക് മഞ്ചിമയെ കാണാന്‍ പോകണം ..അവളുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍..ഒരു പാട് ദിവസായില്ലേ ഒന്ന് കണ്ടിട്ട്... ഞാന്‍ പോയി കത്തും എഴുതി ഫ്രഷ് ആയിട്ട് വരാം ...ശരി അപ്പോഴേക്കും ഞാനും ഇതൊന്നു തീര്‍ത്തിട്ട് വീട്ടില്‍ പോയി വരാം ....സുകേഷ് പറഞ്ഞു ..ഇന്ദ്രന്‍ സൈക്കളും എടുത്തു വീട്ടിലേക്ക് പോയി...മണി മൂന്നു കഴിഞ്ഞിരുന്നു ഹാരം കെട്ടി നിന്നതിലാ താമസിച്ചേ.......റൂമില്‍ കയറി മഞ്ചിമയ്ക്ക് കത്തെഴുതി ..ഇത്രേം ദിവസവും കാണാത്തതിലുള്ള വിഷമം ..വിരഹം സ്നേഹം എല്ലാം എഴുതി അവന്‍ .കത്ത് മടക്കി മേശപ്പുറത്തു വച്ച് ഇട്ടുകൊണ്ട് പോകാനുള്ള ഷര്‍ട്ട് എടുത്തു തേയ്ച്ചു ......ഹാങ്ങറില്‍ തൂക്കി ഇട്ടു ...കത്തെടുത്തു പോക്കറ്റില്‍ വച്ചു... .........പിന്നേ അമ്മയോട് ഊണെടുക്കാന്‍ പറഞ്ഞിട്ട് കുളിക്കാന്‍ ഇറങ്ങി ..കുളിച്ചു വന്നപ്പഴേക്കും ഊണ് റെഡി ...വേഗം ഊന്നു കഴിച്ചു കൈ കഴുകി പെട്ടെന്ന് ഡ്രസ്സ് ചെയ്തിറങ്ങി ..അപ്പോഴേക്കും സുകേഷ് എത്തി കഴിഞ്ഞു....നാലര ആയി സമയം ...ഡാ നമ്മുക്ക് കടയില്‍ ഒന്ന് പോയിട്ട് പോയാല്‍ മതിയല്ലോ ....സുകേഷ് ചോദിച്ചു ...................അഞ്ചു മണിക്ക് പോയാല്‍ മതി നമുക്ക് ...ഇന്ദ്രന്‍ പറഞ്ഞു ....രണ്ടുപേരും നേരെ കടയിലേക്ക് പോയി ....പൂക്കടയോട് ചേര്‍ന്ന് അവരുടെ തന്നെ ഒരു ടെലിഫോണ്‍ ബൂത്ത് ഉണ്ട് . അവിടെ കയറി പത്തു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഫോണ്‍ വന്നു ...സുകേഷ് ചാടി വീണു ഫോണ്‍ എടുത്തു ... അങ്ങേ തലക്കല്‍ നിന്നുല്ലതിന്റെ മറുപടിയായി ..ഇല്ല അണ്ണന്‍ ഏഴു മണിക്കേ വരൂ അപ്പൊ വിളിക്ക് എന്ന് പറഞ്ഞു കട്ട് ചെയ്തു ..എന്താ അളിയാ രേഷ്മ വിളിക്കുന്നെ എന്ന് കരുതിയോ...ഇന്ദ്രന്‍ ചോദിച്ചു .....അവള് വിളിക്കാം എന്ന് പറഞ്ഞിരുന്നു ..അപ്പഴേക്കും വീണ്ടും ബെല്‍ കടയിലെ സ്റ്റാഫ് ഇന്ദു ഫോണ്‍ എടുത്തു ... ഉണ്ട് കൊടുക്കാം അവള്‍ സുകെഷിനേ നോക്കി അണ്ണനാ ഫോണ്‍ ..ഞാന്‍ കാബിനില്‍ ചെന്ന് ഫോണ്‍ എടുക്കാം അതും പറഞ്ഞു സുകേഷ് കാബിനില്‍ കയറി ....ഇന്ദു ഇവിടുത്തെ ഫോണ്‍ കട്ട് ചെയ്തു .. പത്തു മിനിട്ട് സംസാരം കഴിഞ്ഞു പുറത്തിറങ്ങി ഇന്നി പോകാം അളിയാ .....രണ്ടു പേരും ക്ഷേത്രത്തിലേക്ക് പോയി .. അവിടെ എത്തി സൈക്കള്‍ ചാരിവച്ച് ഇന്ദ്രന്‍ അമ്പലത്തില്‍ കയറി തിരുനടയില്‍ മഞ്ചിമയും പിന്നെ കുറച്ചു ആള്കാരും നില്‍ക്കുന്നുണ്ട് ...ഇന്ദ്രന്‍ ആ കൂടെ നിന്ന് ..തൊഴുതു നിക്കുന്നു മഞ്ചിമ ...പൂജാരി ശ്രീകോവിലില്‍ നിന്ന് പുറത്തു വന്നു മണി അടിച്ചു അപ്പൊ കണ്ണ് തുറന്നു നോക്കിയാ മഞ്ചിമ അത്ഭുതത്തോടും സന്തോഷത്തോടും ഇന്ദ്രനെ നോക്കി ...അവന്‍ ഒന്ന് ചിരിച്ചു പൂജാരി എല്ലാപേര്‍ക്കും പ്രസാദം കൊടുത്തു...അര്‍ച്ചന ചെയ്തവരുടെ പേര് വിളിച്ചു ...അക്കൂട്ടത്തില്‍ തന്റെ പേരും കേട്ട് ഇന്ദ്രന്‍ ..പൂജാരിക്ക് ദക്ഷിണ കൊടുത്തു പ്രസാദം വാങ്ങി മഞ്ചിമ ...ചുറ്റി തൊഴുതു രണ്ടു പേരും പുറത്തിറങ്ങി ..അവള്‍ പ്രസാദം ഇന്ദ്രന്റെ മുന്നിലേക്ക് നീട്ടി ..അവന്‍ തൊട്ടു തരാന്‍ ആഗ്യം കാണിച്ചു അയ്യോ വേണ്ട ഇവിടെ വരുന്നവര്‍ വീട്ടിനടുതുള്ളവരാ ...ഇന്ദ്രന്‍ പ്രസാദം എടുത്തു നെറ്റിയില്‍ തൊട്ടു .....പോക്കെറ്റില്‍ നിന്നും കത്തെടുത്തു കൊടുക്കാന്‍ പോയതും വേറൊരു പെണ്‍കുട്ടി അടുത്തെത്തി...പോകാം മഞ്ചിമയോട് ചോദിച്ചു ഇന്ദ്രന്‍ പെട്ടെന്ന് കത്ത് മാറ്റി ....ഇന്ദ്ര ഇതെന്റെ കുഞ്ഞമ്മ ..ലക്ഷ്മി ....പേടിക്കണ്ട കത്ത് തന്നോള് ഇവള്‍ക്ക് എല്ലാം അറിയാം ....കൊടുത്തോ ഇന്ദ്രാ ഞാന്‍ നിങ്ങടെ കൂടെയാ ..ഇവള്‍ എന്നോടെല്ലാം പറഞ്ഞു ....സുഖമാണല്ലോ അല്ലേ ..ലക്ഷ്മി ചോദിച്ചു....ഉം സുഖം ഇന്ദ്രന്‍ പറഞ്ഞു ....ഇന്ദ്ര ഞാന്‍ ഒരു കത്തയച്ചിട്ടുണ്ട് പോസ്റ്റ് മാനോട് ചോദിക്കാനേ ഇന്നലെ അയച്ചതാ ..ഞാന്‍ തിരുവനന്തപുരത്ത് ഇവളുടെ വീട്ടിലായിരുന്നു ...എന്നെക്കാള്‍ രണ്ടു വയസേ ഇവള്‍ക്ക് കൂടുതല്‍ ഉള്ളു അതാ ഞാന്‍ അവള്‍ ഇവള്‍ എന്ന് പറയുന്നത് .....ഇവിടെ അധികം നിക്കണ്ട ആരെങ്കിലും കാണും ...നമുക്ക് ക്ലാസില്‍ വച്ചു കാണാം ടാറ്റ ..ഇന്ദ്രനും ടാറ്റ പറഞ്ഞു ...സന്തോഷത്തില്‍ പോയി രണ്ടാളും ....അപ്പഴാ ഇന്ദ്രന്‍ രതീഷിന്റെ കാര്യം ഓര്‍ത്തത് ..അളിയാ നീ എന്താ അകത്തു കയറാതെ നിന്നത്.....ഹോ ഇപ്പോഴെങ്കിലും സാറ് ചോദിച്ചല്ലോ നന്നായ് ......അളിയാ സോറി ഞാന്‍ അവളോട് സംസാരിക്കാനുള്ള തിരക്കില്‍ ....അല്ലടാ ഇന്ദ്ര ഞാന്‍ ഇവിടെ നിന്നതാ അഥവാ ആരെങ്കിലും കണ്ടു വന്നാലേ ഒരു പ്രശ്നം വരുന്നതിനു മുന്‍പേ സോള്‍വ് ആക്ക്കാലോ എന്ന് കരുതി നിന്നതാ ..നീ നിലക്ക് ഞാന്‍ പെട്ടെന് തൊഴുതിട്ടു വരാം ...ഇവിടെ വന്നിട്ട് തൊഴാതെ പോകുന്നതു ശരിയല്ല ........സുകേഷ് പെട്ടെന്ന് തൊഴുതു വന്നു രണ്ടുപേരും സൈക്കിളും എടുത്തു യാത്രയായി .....
അവധി എല്ലാം കഴിഞ്ഞു ..ഇന്ന് ക്ലാസിലേക്ക് പോണം മഞ്ചിമ പോസ്റ്റ് ചെയ്ത കത്തില്‍ ക്ലാസ് തുടങ്ങുന്ന അന്ന് അമ്പലത്തില്‍ വച്ച് കാണാം എന്ന് എഴുതീട്ടുണ്ടായിരുന്നു ....അവള്‍ക്ക് അയച്ച കത്തിനുള്ള മറുപടി അന്ന് തന്നെ ഇന്ദ്രന്‍ എഴുതി വച്ചിരുന്നു ...കട്ടിലിലെ വലിപ്പില്‍ നിന്നും ബുക്കിനുള്ളില്‍ വച്ചിരുന്ന കത്തെടുത്തു പോക്കെറ്റില്‍ വച്ചു ഇന്ദ്രന്‍ .....ഒന്‍പതേ കാല്‍ ആയി സമയം..ഇന്ന് മുണ്ടുടുക്കാം മലയാള മാസം ഒന്നാം തീയതിയും ആണല്ലോ ..ആദ്യമായാ ക്ലാസ്സില്‍ മുണ്ടുടുത്ത് പോകുന്നത് ....... അവന്‍ വേഗം ഇറങ്ങി മിക്കവാറും മഞ്ചിമ അമ്പലത്തില്‍ എത്തി കാണും ...അവന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അവള്‍ അവിടെ ഉണ്ടായിരുന്നു ...ഇന്ദ്രന്‍ വന്നിട്ട് തൊഴാം എന്ന് കരുതി നിക്കുകയായിരുന്നു ഞാന്‍ അവനെ കണ്ടയുടന്‍ മഞ്ചിമ പറഞ്ഞു ...സജിതയും കൂട്ടരും തൊഴുതിട്ടു വരുന്നു ....ഞങ്ങള്‍ ഇപ്പൊ വരാം നിങള്‍ ഇവിടെ നിക്ക് ....ബുക്സ് എല്ലാം ഗണപതി ഭഗവാന്റെ മുന്നില്‍ നടപന്തലിന്റെ സൈഡില്‍ വച്ചു .... ..രണ്ടു പേരും തൊഴാന്‍ പോയി ...തിരികെ വന്നു ഇന്ദ്രന്‍ നടപന്തലില്‍ ഇരുന്നു മഞ്ചിമയും ....ഇന്നി പോകാം മഞ്ചിമ എഴുനേറ്റു പറഞ്ഞു ...അവരുടേ മുന്നിലൂടെ നാലുപേര്‍ പോകുന്നത് കണ്ടു അതാ അവള്‍ പെട്ടെന്ന് എണീറ്റതും എന്ന് ഇന്ദ്രന് മനസിലായ് ..അവരെ നിനക്ക് അറിയുമോ ....ഇന്ദ്രന്‍ ചോദിച്ചു ...പക്ഷെ അവന്‍മാര്‍...നമ്മളെ നോക്കികൊണ്ടാ പോയത് ....എന്തായാലും നീ നടന്നോ ...ഞാന്‍ പുറകേ വന്നോളാം ...അളിയാ ഇവിടുണ്ട് അല്ലെ ..സൂരെജും സതീശുമാണ് .അടുത്ത ടേം ക്ലാസ് അല്ലെ അമ്പലത്തില്‍ വന്നിട്ട് പോകാന്നു കരുതി..സതീശ പറഞ്ഞത് ..അളിയാ നിന്നാല്‍ ഒരുമിച്ചു പോകാം ..........മഞ്ചിമ പൊയ്ക്കോ ഞങ്ങള്‍ ഒരുമിച്ചു വരാം .....ഇവര്‍ തൊഴുതിട്ടു വരട്ടെ എന്നിട്ട് പോകാം .....വീണ്ടും അല്‍പ സമയം കൂടെ നിന്നു.....സതീഷും സൂരജും വന്നപ്പോ ....മഞ്ചിമ ശരി വൈകുന്നേരം കാണാം എന്ന് പറഞ്ഞു നടന്നു തുടങ്ങി .....സൂരജ് അവരോടൊപ്പം പോയി ....സന്തോഷ് ഷൂ ഇടാനുള്ള സമയം എടുത്തു അപ്പോഴേക്കും സൂരജ് തിരികെ വരുന്നു ...അളിയാ ഇന്ദ്ര എന്തോ പന്തികേടുണ്ട് ..മൂന്നു നാലുപേര്‍ അവിടെ പുറത്തു നിക്കുന്നു മഞ്ചിമ പോയപ്പോ അവളെ എന്തോ പറഞ്ഞു എന്ന് തോന്നുന്നു ....പക്ഷെ അവളെ അറിയുന്നവര്‍ ആകാനാണ് സാധ്യത ...വാ നമ്മുക്ക് നോക്കാം ...ഇന്ദ്രന്‍ നടന്നു തുടങ്ങി കൂടെ സൂരജും സന്തോഷും .....നട വഴിയിലൂടെ അവര്‍ പോയി അവന്‍ പറഞ്ഞത് നേരാ അവര്‍ നില്‍പ്പുണ്ട് ...ഇന്ദ്രന്‍ അത് കണ്ടതും പറഞ്ഞു ഡാ ഇവന്മാര്‍ ഞങ്ങള്‍ അകത്തു നിന്നപ്പോഴും ഞങ്ങളെ നോക്കി കൊണ്ട് പോയവന്മാരാ ...നടന്നു അവരുടെ അടുത്തെത്തി ...ഒരുവന്‍ കയറി മുന്നില്‍ നിന്നു നല്ല പൊക്കവും ..തടിയും ഉണ്ട് ...ഡാ അവിടെ നിന്നെ ...അപ്പോഴേക്കും അവന്റെ കൂടെ ഉള്ളവര്‍ ഇന്ദ്രനെ വലം വച്ചു .............................

അദ്ധ്യായം 20
എന്താടാ നിന്റെ പേര് .......അതിലൊരുത്തന്‍ ചോദിച്ചു .....അല്ല ഇങ്ങനെ ആണോ ഒരാളെ പരിചയപെടുന്നത് ഇന്ദ്രന്‍ കൂള്‍ ആയി ചോദിച്ചു ...... അവന്‍ ഇന്ദ്രന്റെ തോളില്‍ ഒന്ന് തള്ളി .....എന്നിട്ട് പറഞ്ഞു ...പിന്നെങ്ങനെ ഇങ്ങനെ പരിച്ചയപെട്ടാല്‍ മതിയോ ...മതിയോടാ ........അതുവിട് മാഷേ നിനകെന്താ വേണ്ടത് .......ഇന്ദ്രന്‍ ചോദിച്ചു ......അവളാരാ എന്ന് നിനക്കറിയാമോടാ......അതിപ്പോ നിങ്ങള്‍ അറിയേണ്ട കാര്യം എന്താ ...............നിങ്ങള്‍ പോയെ ........എനിക്ക് വേറെ പണിയുണ്ട് ..... ഇന്ദ്രന്‍ അവനെ മാറ്റി നടന്നു ....ഹ അങ്ങനെയങ്ങ് പോയാലോ ..........മറുപടി തന്നിട്ട് പോയാല്‍ മതി നീ ......ഒരു വഴക്കിനും കയ്യാംകളിക്കും എനിക്ക് താല്പര്യം ഇല്ല ...............എനിക്ക് ഒന്നും നിങ്ങളോട് സംസാരികാനില്ല .....ഡാ സുനി.................. ഇവന്‍ ഒരു നടക്കു പോകില്ല ...........അല്ല മാഷേ .... ഇതൊക്കെ നിങ്ങള്‍ അറിയുന്നെ എന്തിനാ ......ഇന്ദ്രന്‍ ചോദിച്ചു ......അതറിയണം മോനെ ...... പറഞ്ഞാല്‍ നിനക്ക് നല്ലത് ..............ശരി .....നമ്മുടെ എല്ലാപേരുടെയും നല്ലതിന് വേണ്ടി ഞാന്‍ പറയാം .അവള്‍ ആരാ എന്നല്ല ..ഞാന്‍ ആരാന്നു പറയാം ........ഇന്ദ്രന്‍ പറഞ്ഞു ...............വേണ്ട .....നീ. പറയണ്ട ........ഞാന്‍ തന്നെ പറയാം ..അവള്‍ മഞ്ചിമ ..............എന്റെ സുഹൃത്തിന്റെ പെങ്ങള്‍ ...നിനക്ക് അവളുമായി എന്താ ഇടപാട് ...എന്താ അമ്പലത്തില്‍ നിന്നുള്ള ഈ ചുറ്റികളി .....അവന്‍ പറഞ്ഞു.നിറുത്തി .......സുഹൃത്തേ ഞാന്‍ പറഞ്ഞല്ലോ .... അത് ഞങ്ങടെ വിഷയം .......നീ മാറ് ........... എനിക്കല്പം തിരക്കുണ്ട് ......പോകാന്‍ തുടങ്ങിയ ഇന്ദ്രനെ അവന്മാര്‍ പിടിച്ചു നിറുത്തി....... ഒരുവന്‍ ഇന്ദ്രന്റെ കഴുത്തിന് കുത്തിപിടിച്ചു കൊണ്ട് .............ഇന്നി മേലാല്‍ അവളുമായിട്ട് ഒരിടപാട് ഞങ്ങള്‍ കണ്ടാല്‍ ............ഇന്ദ്രന്‍ ഇടയ്ക്കു കയറി ..അവന്റെ കൈ തട്ടി മാറ്റി ........കണ്ടാലും നീയൊന്നും ഒരു പുല്ലും ചെയ്യില്ല ...പിന്നെ അവളുമായിട്ടുള്ള ഇടപാട് ..... അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ...ഒരുമിച്ചു പഠിക്കുന്നവരാ.... തമ്മില്‍ ഇഷ്ട്ടപെടുന്നവരാ അപ്പൊ കണ്ടെന്നും സംസാരിച്ചു എന്നും വരും ......അതൊന്നും ...ഞങ്ങള്‍ക്ക് .ഒരുത്തനെയും ബോധിപ്പിക്കെണ്ടാതോ പേടിക്കെണ്ടാതോ ആയ കാര്യം ഇല്ല ..ഞങ്ങള്‍ എവിടെ പോണം എവിടെ നിന്ന് സംസാരിക്കണം ചുറ്റികളിക്കണം എന്നൊക്കെ ഞാന്‍ തീരുമാനിചോളാം.......... അമ്പലം നിന്റെ തറവാട്ടു സ്വത്തൊന്നും അല്ലല്ലോ ..പിന്നെ .....നീയൊക്കെ നിന്റെ വീട്ടിലെ പിള്ളാരെ മര്യാദ പഠിപ്പിച്ചാല്‍ മതി ..............ഇവള് നിന്റെ പെങ്ങള്‍ ഒന്നും അല്ലല്ലോ .. അവളുടെ ചേട്ടന്മാരോട് വരുമ്പോ ...ഞാന്‍ മറുപടി പറഞ്ഞോളാം ..എന്നാല്‍ അളിയന്മാര് ചെല്ല് .....വീണ്ടും ഇന്ദ്രന്റെ ഷര്‍ട്ടില്‍ പിടിത്തം ഇട്ടു ഒരുവന്‍ എന്നിട്ട് പറഞ്ഞു ......നീ കാട്ടാല്‍പുരത്ത് . കേറില്ല പറഞ്ഞേക്കാം ...മോനെ ഞാനും ഈ കാട്ടാല്‍പുരത്തെ തന്നെയാ ...........എനിക്ക് നിന്റെയോന്നും അനുവാദം വേണ്ടാ ഇവിടെ കേറാന്‍ .......... ഇന്ദ്രന്‍ അത് പറഞ്ഞു തീര്‍ന്നതും അടി വീണത് ഒരുമിച്ചു ..ഇന്ദ്രന്‍ അത് തടുത്തു ..സൂരജിനെയും സതീഷിനെയും നോക്കി.......... അവന്മാരുടെ പൊടി പോലും ഇല്ല അവിടെയെങ്ങും ...പിന്നേ തിരിഞ്ഞു നോക്കീല തമ്മില്‍ പൊരിഞ്ഞ തല്ലു ...............ഇന്ദ്രനും അടി കിട്ടുന്നു എങ്കിലും അതില്‍ കൂടുതലായ് അവര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു ...............പക്ഷെ ഇടക്ക് ഇന്ദ്രന് ഒന്ന് പിഴച്ചു .........ആദ്യമായി മുണ്ടുടുത്തത് വിനയായി .ആള്‍കാര്‍ ഒക്കെ നോക്കി പോകുന്നുണ്ട് ............. പക്ഷെ ആരും എന്താ സംഭവം എന്ന് അന്വേഷിക്കുന്നില്ല ................ഇന്ദ്രനെ പുറകിലേക്ക് തള്ളിയപ്പോ.......... കാല്ച്ചവുട്ടി മുണ്ട് അഴിഞ്ഞു ...പൂര്‍ണമായി അഴിയുന്നതിനു മുന്പ് ഇന്ദ്രന്‍ പിടിച്ചു ........... ആ സമയം നോക്കി ഒരുവന്‍ ഇടിച്ച ഇടി... ഇന്ദ്രന്റെ മുഖത്ത് തന്നെ കൊണ്ട് .........മൂക്കിലൂടെ ചോര വാര്‍ന്നു ....ഒരു നിമിഷം ഇന്ദ്രന്‍ പകച്ചു ........ഇന്ദ്രന്‍ നിവര്‍ന്നു നിന്ന് ആ ഇടിച്ചവന്റെ നെഞ്ചു നോക്കി ചവിട്ടി............... അവന്‍ തെറിച്ചു മലര്‍ന്നു വീന്നു .................. മറ്റുള്ളവര്‍ അന്തം വിട്ടു നിന്നു ..ചോര കൂടുതല്‍ വാര്‍ന്നു തുടങ്ങി ........വന്നവര്‍ ഇതുകണ്ട് പേടിച്ചു ............ഓടിക്കോ ........... ഇന്നി നിക്കണ്ട ......അതിലൊരുവന്‍ വിളിച്ചു പറഞ്ഞു .................എല്ലാപേരും ഓടി മറഞ്ഞു............. ..ഇന്ദ്രന്‍ മുണ്ട് വച്ച് തന്നെ മുഖം തുടച്ചു ................അതില്‍ മുഴുവന്‍ ചോര ആയി ..അവന്‍ വീണ്ടും വീണ്ടും തുടച്ചു ...........ചോര നില്‍ക്കുന്നില്ല .................ഇന്ദ്രന് തല കറങ്ങുന്നത് പോലെ തോന്നി ...അവന്‍ അടുത്തുള്ള മതിലിലേക്ക് ചാരി നിന്നു .........ചുറ്റിനും നോക്കി കൂടെ ഉണ്ടായിരുന്ന ആരും ഇല്ല ....അപ്പോള്‍ .അവന്‍ പുറത്തുകിടക്കുന്ന ഒരു ഓട്ടോ കണ്ടു ....അതിനെ ലക്ഷ്യമാക്കി നടന്നു ...കോളേജിലെ കുട്ടികള്‍ ഒക്കെ പോകുന്നു .............എല്ലാരും കണ്ടു ഇന്ദ്രനെ ............... ഓട്ടോയില്‍ കയറാന്‍ തുടങ്ങിയതും ...സൂരജ് എത്തി ....അളിയാ ഞാന്‍ പയ്യന്മാരെ വിളിക്കാന്‍ പോയതാ ..ആരേം കണ്ടില്ല................ നീ എവിടെക്കാ ....കയറു ഞാനും വരാം അവന്‍ പറഞ്ഞു ............പോടാ പുല്ലേ ഒരുത്തനും വേണ്ട ............. നീ പോ ....പറ്റുമെങ്കില്‍ ഒരുപകാരം ചെയ്യണം ...........മഞ്ചിമ ഇത് അറിയരുത് ...പിന്നേ രഹസ്യമായി രതീഷിനോട് പറയുകയും വേണം .അതും പറഞ്ഞു ഇന്ദ്രന്‍ ഒട്ടോകാരനോട് ..... .ചേട്ടാ ഓട്ടോ വിട് ആശുപത്രിയിലേക്ക് ...................ഓട്ടോ പോയികഴിഞ്ഞപ്പോ സൂരജ് ക്ലാസ്സിലേക്ക് പോയി ക്ലാസില്‍ എത്തിയ അവനെ കണ്ടതും മഞ്ചിമ ഓടി എത്തി .............പറ സൂരജെ ..... എന്താ സംഭവിച്ചേ ........................എന്റെ ഇന്ദ്രന് എന്ത് പറ്റി.....സൂരജ് എന്ത് പറയണം എന്നറിയാതെ നിന്നു ............. നീ ഒന്നും ഒളിക്കണ്ട ..............ഞാന്‍ അറിഞ്ഞു ..........എല്ലാം ......... മൂക്ക് പൊട്ടി ചോര വന്നു എന്നൊക്കെ പിള്ളാര്‍ പറഞ്ഞു ...........ശരിയാണോ ...ശരിയാണോന്നു ...പറ ഇന്ദ്രന്‍ ഇപ്പൊ എവിടെ ഉണ്ട് ...........എന്നെ ഒന്ന് അതുവരെ കൊണ്ട് പോ............. എനിക്ക് ഇന്ദ്രനെ കാണണം ....അപ്പൊ രതീഷ് അവിടേക്ക് വന്നു ...എന്താ മഞ്ചിമേ ഇത് ............നീ ബഹളം വയ്ക്കാതെ...ഞാന്‍ അറിഞ്ഞു കാര്യങ്ങള്‍ ..അല്ല രതീഷേ.......... ഇവനും കൂടെ ഉണ്ടായിരുന്നതാ ...എന്നിട്ട് ഒന്നും പറയുന്നില്ല .......മഞ്ചിമ പറഞ്ഞു ......മഞ്ചിമേ .. നീ കരയാതെ ..........നീ അറിഞ്ഞ പോലെ ഒന്നും സംഭവിച്ചിട്ടില്ല ...............ചെറിയ ഒരു കശപിശ അത്രേ ഉള്ളു ..............രതീഷേ ....എനിക്ക് ഇന്ദ്രന്റെ അടുത്ത് പോണം ......ഒന്ന് കൊണ്ടുപോകുമോ നീ എന്നെ .................മഞ്ചിമാ നീ അവിടെ പോയി ഇരിക്ക് ............സജിതെ... നോക്കി നിക്കാതെ ഇവളെ അവിടെ കൊണ്ട് ഇരുത്തി ഒന്ന് ആശ്വസിപ്പിക്ക് .........ഞാന്‍ ഇന്ദ്രന്റെ വീട്ടില്‍ പോയി വിവരം തിരക്കി വരാം ...............ഈ ഒരു പ്രശ്നം നടന്ന സ്ഥിതിക്ക് നീ വരണ്ട മഞ്ചിമേ ....അവള്‍ അപ്പോഴും കരച്ചില്‍ നിറുത്തിയില്ല ...ഹ നീ കരയാതിരിക്ക് അവന്‍ പോയി തിരക്കി വരാം എന്നല്ലേ പറയുന്നേ സജിത പറഞ്ഞു .................മഞ്ചിമ രതീഷിനെ നോക്കി ..............നീ പോയി മുഖം ഒക്കെ കഴികി വന്നിരിക്ക് .............ഞാന്‍ പോയിട്ട് പെട്ടെന്ന് വരാം ....അതും പറഞ്ഞു രതീഷ് സൂരജിനെയും വിളിച്ച ഇറങ്ങി നടന്നു ....ഈ സമയം കാട്ടാല്‍പുരത്തെ ചെറിയ ആശുപത്രി ആണ് ശാന്ത ആശുപത്രി ........ അവിടെയാണ് ഇന്ദ്രന്‍ പോയത് ..മറ്റുള്ള ആശുപത്രിയില്‍ പോയാല്‍ കേസ് ആകും ...പിന്നെ അതിന്റെ പുറകെ നടക്കണം ...ഇവിടെ എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപെടാം ..ചേട്ടാ ഒരു സഹായം .... ചേട്ടനും കൂടെ ഒന്ന് കയറണം........ എന്നിട്ട് സൈക്കിള്‍ തെന്നി ഞാന്‍ ചെന്ന് പോസ്റ്റില്‍ ഇടിച്ചു വീണതാ............ ചേട്ടന്‍ സംഭവം കണ്ടതുകൊണ്ട് എടുത്തുകൊണ്ടു വന്നതാന്നു പറയണം ....അറിയാവുന്ന ആളായതുകൊണ്ട് അയാള്‍ അത് സമ്മതിച്ചു ...ഇന്ദ്രന്‍ അകത്തു കയറി ...കൂടെ ഓട്ടോ ഡ്രൈവറും ....അയാള്‍ തന്നെ കാര്യം പറഞ്ഞു അപ്പോഴേക്കും രതീഷും കൂട്ടരും എത്തി ....ഡോക്ടര്‍ മൂക്കില്‍ മരുന്നൊക്കെ ഒഴിച്ച് ക്ലീന്‍ ചെയ്യുന്നു ..... അളിയാ അടി എല്ലാരും അറിഞ്ഞു ...സിസ്റ്റര്‍ അത് ശ്രദിച്ചു എന്ന് തോന്നി .................ഇന്ദ്രന്‍ ഉടന്‍ പറഞ്ഞു കോളേജില്‍ അടി ആയോ ...അല്ലളിയാ ഇത് നിന്റെ കാര്യം .........സൂരജ് പറഞ്ഞത് ശ്രദ്ധിക്കാതെ . ഹോ രക്ഷപെട്ടു ......ഇന്ന് പോകണ്ടല്ലോ നന്നായി .അല്ലെങ്കില്‍ ഇന്നി ലീവ് ലെറ്റര്‍ കോപ്പ് ഇന്നി അത് വേണ്ടല്ലോ .............അടി നടക്കട്ടേ നടക്കട്ടേ കുറച്ചു ദിവസം കോളേജ് അടക്കട്ടേ .........സിസ്റ്റര്‍ പതുക്കെ അടുത്ത് വന്നു ...കുനിഞ്ഞു ഇന്ദ്രനോട് അടികൂടിയതാ അല്ലേ .... ഉം .....പറയട്ടെ സാറിനോട് ഞാന്‍ ......അയ്യോ.....ആ വിളി അല്പം ഉച്ചത്തില്‍ ആയിപോയി ..... ഡോക്ടര്‍ തിരിഞ്ഞു നോക്കി ..............എന്താ എന്ന് ചോദിച്ചു ..... ..ഇന്ദ്രന്‍ ഉടന്‍ പറഞ്ഞു ........ഇവിടെ പറഞ്ഞതാ ...........ഇവിടെ പറഞ്ഞതാന്നോ.... എന്താ പ്രശ്നം ......തല കറങ്ങുന്നോ ...വീണ്ടും ഡോക്ടര്‍.......അല്ല ഡോക്ടര്‍...... ഇവിടെ വേദനിച്ചതാന്നു ....പറഞ്ഞതാന്നു അയ്യോ... എന്തൊരു നീറ്റല്‍ സിസ്റ്ററെ .ഇതെന്തു മരുന്നാ ...............എന്നിട്ട് പതുക്കെ സിസ്ടരെ ...പ്ലീസ് പറയല്ലേ കേട്ടോ ... ഉം ....ശരി ശരി നടക്കട്ടേ ..സിസ്റ്റര്‍ തിരിച്ചു കിടത്തി ചന്തിക്ക് ഒരു കുത്തിവയ്പ്പ് കൂടെ കൊടുത്തു .......... അയ്യോ ..........സമാധാനമായി ഇന്നിയും ഉണ്ടോ ഇതുപോലെ ......സിസ്റ്റര്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി ........രതീഷേ ഇന്ദ്രന്‍ വിളിച്ചു ....സൂരജിനോട് ഒന്ന് പുറത്തു പോകാന്‍ പറ ....അല്ലെങ്കില്‍ അവന്‍ കുളമാക്കും ..പോകാന്‍ തുടങ്ങിയ രതീഷിനോട് ..........ഡാ അവനോടു ഒരു മുണ്ട് വാങ്ങി വരാന്‍ പറയു... കാശ് പോക്കറ്റില്‍ നിന്നും എടുത്തോ ...ശരി ..ഇന്ദ്രന്റെ പോക്കെറ്റില്‍ നിന്നും കാശ് എടുത്തു സൂരജിന്റെ കൈയില്‍ കൊടുത്തിട്ട് കാര്യം പറഞ്ഞിട്ട് രതീഷ് തിരികെ ഇന്ദ്രന്റെയ് അടുത്തെത്തി ...ഡാ എല്ലാരും അറിഞ്ഞു........ കോളേജില്‍ ...........ക്ലാസില്‍ .......ഒക്കെ ....മഞ്ചിമ ഭയങ്കര കരച്ചില്‍ ആണ് ...നിന്നെ കാണണം എന്ന് പറഞ്ഞു ഭയങ്ക്കര വാശി .......പിന്നെ പ്രശ്നം ആയതു കൊണ്ട് ഞാന്‍ ഒരുവിധം സമാധാനിപിച്ചു . ഇരുതിയെക്കുന്നു .അവളെ .....അളിയാ ക്ഷമിക്കണം എന്നോട് ............ഞാന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു..............അത് സാരല്ല പോട്ടെ എനിക്ക് കുഴപ്പം ഒന്നും ഇല്ല ...ഇന്ദ്രന്‍ പറഞ്ഞു ...........രതീഷ് ചോദിച്ചു ........കൂടെ വന്ന രണ്ടും ഓടി അല്ലെ കഴുതകള്.. ....അവന്മാര്‍ക്ക് ഞാന്‍ കൊടുത്തു ഡോസ് ..കൂട്ടുകാരെന്നും പറഞ്ഞു നടക്കുന്നു ........അത് പോട്ടെ രതീഷേ ..... നീ ഡോക്റെരോട് ചോദിക്ക് വീട്ടില്‍ പോകാമോ എന്ന് ............അതും പറഞ്ഞു ഇന്ദ്രന്‍ എണീറ്റു......അപ്പൊ സിസ്റ്റര്‍ വന്നു ഇന്ദ്രന്‍ അപ്പുറത്ത് കിടക്കു ഒരു ട്രിപ്പ് കൂടെ ഉണ്ട് അത് കഴിഞ്ഞു പോകാം ..സിസ്റ്റര്‍ ഇന്ദ്രനെ താഴെ ഇറങ്ങാന്‍ സഹായിച്ചു ....അവന്‍ അപ്പുറത്തേക്ക് പോയി .ട്രിപ്പ് ഒക്കെയീട്ടു ഗുളികയും വാങ്ങി ........ഇന്ദ്രനും കൂട്ടരും ഇറങ്ങി ...ഡാ എങ്ങോട്ടാ ഇപ്പൊ ..............നിന്റെ വീട്ടില്‍ ഇപ്പൊ പോകണോ ...........രതീഷ് ചോദിച്ചു ....ഇപ്പൊ പോകണ്ട നീ സുകെഷിന്റെ കടയില്‍ ആക്കു എന്നെ ....പിന്നേ സൈക്കിള്‍ അമ്പലത്തില്‍ ആണ് എടുതോണം ...ഇന്ദ്രന്‍ പറഞ്ഞു .............അതൊക്കെ ഞാന്‍ പോയി എടുത്തു .അപ്പോഴ്കെക്കും സൂരജ് മുണ്ടുമായി എത്തി ..രതീഷ് അത് വാങ്ങി ഇന്ദ്രന് കൊടുത്തു ....ഡാ ഇത് മാറീട്ട് .ചെന്ന് ഓട്ടോയില്‍ കയറു .ഇന്ദ്രന്‍ അത് വാങ്ങി ഉടുത്തു .ചോര പുരണ്ട മുണ്ട് രതീഷ് കവറിലാക്കി സൂരജിനെ ഏല്‍പ്പിച്ചു ..ഇന്ദ്രനും രതീഷും ..... സൂരജും ഓട്ടോയില്‍ കയറി സുകെഷിന്റെ കടയില്‍ എത്തി .......പുറമേ കണ്ടാല്‍ തോന്നില്ല അടിയുടെ ലക്ഷണം................ അത് കൊണ്ട് ആരും ഒന്നും ചോദിച്ചില്ല ...പക്ഷെ സുകെഷിനു ഇന്ദ്രനെ കണ്ടപ്പോ പന്തികേട് തോന്നി ..അവന്‍ ചോദിച്ചു എന്താ അളിയാ ....ഞാന്‍ അകത്തു വരട്ടെ എന്നിട്ട് പറയാം ഇന്ദ്രന്‍ പറഞ്ഞു ...അപ്പോഴേക്കും സൂരാജു പറഞ്ഞു ............അത് സുകേഷേ .............അമ്പലത്തില്‍ അടി ആയി ഇന്ദ്രന്‍ അളിയനും ..കുറെ അവന്മാരും കൂടെ ......സുകേഷ് അതുകേട്ടു ഞെട്ടി ...അവനു വിഷമം ആയി അളിയാ സോറി അളിയാ അമ്പലത്തില്‍ അടി ഉണ്ടായി എന്ന് ഞാന്‍ അറിഞ്ഞു പക്ഷെ നീ ഉണ്ടെന്നു അറിഞ്ഞില്ല അളിയാ ....നീ വാ ഇന്ദ്ര നമ്മുക്ക് ഇപ്പൊ പോകാം ............അവന്മാരെ അളിയന്‍ കാണിച്ചു തന്നാല്‍ ,മതി ,,,,............വേണ്ട ഇന്ദ്രന്‍ പറഞ്ഞു ഇന്നി പ്രശ്നം വേണ്ട .............ഞാനും കൊടുത്തിട്ടുണ്ട് .........എന്നാല്‍ കഴിയുന്നത് ...ഇന്നി ഒരു പ്രശ്നം വേണ്ട അത് മഞ്ചിമയ്ക്ക് കുഴപ്പം ആകും .......... അത് കൊണ്ട് ഒന്നും വേണ്ടാ ....ഇന്ദ്രന്റെ മുഖത്ത് ഇപ്പൊ അല്പം നീര് വന്നിട്ടുണ്ട് ...സുകേഷ് പറഞ്ഞു വീട്ടിലേക്ക് പോകാം നീ വാ ..............വേണ്ടളിയ .. ഇവിടെ അല്പം ഒന്ന് ഇരുന്നിട്ട് .......എനിക്ക് അവളെ കാണാന്‍ പോണം ...എന്നിട്ട് വീട്ടില്‍ പോകാം ....പിന്നെ സുകേഷ് ഒന്നും പറഞ്ഞില്ല ...രതീഷും സൂരജും യാത്ര പറഞ്ഞിറങ്ങി....ക്ലാസില്‍ ചെന്നു....ക്ലാസ് നടക്കുകയായിരുന്നു ....ഇന്ദ്രന്‍ സാറിനോട് ചോദിച്ചിട്ട് ക്ലാസില്‍ കയറി ...മഞ്ചിമ ദയനീയമായി രതീഷിനെ നോക്കി കുഴപ്പം ഇല്ല എന്ന് അവന്‍ കണ്ണുകൊണ്ട് കാണിച്ചു സീറ്റിലേക്ക് പോയിരുന്നു ..അഞ്ചുമിനിട്ടു കഴിഞ്ഞു ബെല്‍ മുഴങ്ങി ....സാര്‍ പോയ ഉടനെ തന്നെ രതീഷ് മഞ്ചിമയോട് പേടിക്കാന്‍ ഇല്ല അവന്മാരുമായി അങ്ങോട്ടുമിങ്ങോട്ടും തള്ളുണ്ടായപ്പോ .. .ഇന്ദ്രന്‍ ബാലന്‍സ് തെറ്റി വീണു ............ അത്രേ ഉള്ളു ............ വേറെ എല്ലാരും പറഞ്ഞ പോലെ ഒന്നും ഇല്ല .............അവന്‍ വൈകുന്നേരം നിന്നെ കാണാന്‍ വരും ............. ധൈര്യമായിരിക്ക് ....സമാധാനം ആയല്ലോ അല്ലേ രതീഷ് ചോദിച്ചു ...അവള്‍ ചെറുതായ് ഒന്ന് ചിരിച്ചു ..എന്നാലും ഒരു സംശയം ഉള്ളില്‍ തോന്നി ..എന്തായാലും വൈകുന്നേരം കാണാലോ അവള്‍ ആശ്വസിച്ചു .... വൈകുന്നേരം സുകെഷുമായി ഇന്ദ്രന്‍ മഞ്ചിമയെ കാണാന്‍ ചെന്നു.................ഇന്ദ്രനെ കണ്ടപ്പോ ...... അവള്‍ക്ക് ആശ്വാസം ആയി ...പരിസരം നോക്കാതെ അവള്‍ ഓടി അടുത്ത് വന്നു ............മോളെ എനിക്ക് കുഴപ്പം ഇല്ല .............. നീ അധികം നിക്കണ്ടാ ...........അവന്മാര്‍ ഇവിടെ എവിടെയെങ്കിലും കാണും ........... മോള് പോയിക്കോ .........ഇന്ദ്രന്‍ പറഞ്ഞു....രതീഷ് എന്നോട് വന്നു പറഞ്ഞു പേടിക്കാന്‍ ഇല്ലാന്ന് ..............ഇന്ദ്രാ കുഴപ്പം ഉണ്ടോ ...............ഇല്ല മോളെ ....നാളെ ഞാന്‍ വരുന്നില്ല ക്ലാസില്‍ ..................പേടിച്ചിട്ടല്ല ചെറിയ വേദന ഉണ്ട് അതുകൊണ്ട് ചെറിയ റസ്റ്റ് ...... കേട്ടോ ...മറ്റന്നാള്‍ നമുക്ക് കാണാം ..ഇന്ദ്രന്‍ പറഞ്ഞു ..സൂക്ഷികണേ ഇന്ദ്ര ഞാന്‍ പ്രാര്‍ഥിക്കാം റസ്റ്റ് എടുക്കണം അമ്മയോട് വെള്ളം തിളപ്പിച്ച് തരാന്‍ പറയണം ഒന്ന് കുളിച്ചാല്‍ ക്ഷീണം മാറും ....ഉം ശരി പോയിക്കോ ..ഇന്ദ്രനും പോയിക്കോ എന്നിട്ട്റെയ് ഞാന്‍ പോകുന്നുള്ളൂ ....ഉം അതും പറഞ്ഞു ഇന്ദ്രന്‍ നടന്നു...മഞ്ചിമ ഇന്ദ്രനെ നോക്കി നോക്കി പോയി .....സുകെഷും ഇന്ദ്രനും ഇന്ദ്രന്റെ വീട്ടില്‍ എത്തി ...പുറത്തു നിന്നു തന്നെ കണ്ടു ....എല്ലാപേരും ഇന്ദ്രനെ കാത്തു നിക്കുന്നു ............ അപ്പൊ എല്ലാം ഇവിടെ അറിഞ്ഞു ....അച്ഛന്‍ ..അമ്മ ..പെങ്ങന്മാര്‍ വല്യച്ചന്റെയ് ഒരു മകന്‍ ..എല്ലരും ഇന്ദ്രനെ തന്നെ നോക്കി .............
അളിയാ ഞാന്‍ വരണോ.............. പ്രശ്നം ആണല്ലോ ............നീ മിണ്ടാതെ വാടാ ..........ഇന്ദ്രന്‍ പറഞ്ഞു ...അവര്‍ അകത്തേക്ക് നടന്നു ..............

അദ്ധ്യായം 21
ഇന്ദ്രനും സുകെഷും അവരുടെ അടുത്തെത്തി .......അച്ഛന്‍ ചോദിച്ചു നീ ഉടുത്തോണ്ട് പോയ മുണ്ടിനു എന്ത് പറ്റി.....ഇത് പുതിയതാണല്ലോ....ഇന്ദ്രനും സുകെഷും പരസ്പരം നോക്കി ..എല്ലാം അറിഞ്ഞുട്ടുള്ള ചോദ്യമാണ് ..ഞാന്‍ പോട്ടെ ഡാ ...സുകേഷ് പതുക്കെ പറഞ്ഞു ......അപ്പൊ സുകെഷിനോടായ് ചോദ്യം എന്താടാ ആ കവറില്‍ ... അത് പിന്നെ സുകേഷ് പരുങ്ങി ....അതിങ്ങെടുത്തെ....അച്ഛന്‍ സുകെഷിന്റെ അരികില്‍ എത്തി കൈ നീട്ടി ..എന്തായാലും പിടിക്കപ്പെട്ടു ...ഇന്ദ്രന്‍ സുകെഷിനെ കണ്ണ് കാണിച്ചു ...കൊടുക്കാന്‍ .......സുകേഷ് കവര്‍ കൊടുത്തു ..... അച്ഛന്‍ അത് തുറന്നു ........ ...എല്ലാപേരുടെയും കണ്ണുകള്‍ അതിലേക്കായി .....അതിനകത്തേക്ക് നോക്കിയിട്ട് ഇന്ദ്രനെയും സുകെഷിനെയും മാറി മാറി നോക്കി .....എന്നിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് മുണ്ട് പുറത്തെടുത്തു.....ചുവന്ന നിറത്തിലെ..ഒരു ലുങ്കി ആണെന്ന് തോന്നും ഒറ്റ നോട്ടത്തില്‍ .....അമ്മ ഓടി അടുത്തെത്തി നോക്കി ..എന്താ ഇന്ദ്രാ ഇതൊക്കെ ..അമ്മ ചോദിച്ചു .......ഇന്ദ്രന്‍ പറഞ്ഞു ഏയ് പേടിക്കാന്‍ ഒന്നും ഇല്ല ... അത് കുറച്ചു ചോര പോയി മൂക്കില്‍ നിന്ന് ...അത്രേയുള്ളൂ .....ഉടന്‍ തുടച്ചത് കൊണ്ട് അത് പടര്ന്നതാ ....അല്ലാതെ അങ്ങനെ ഒരുപാടൊന്നും പോയില്ല ...ദെ ഞാന്‍ ക്ലിയര്‍ അല്ലേ ...ആരോക്കെയാടാ അടിക്കാന്‍ വന്നത് ......അത് പിന്നേ ............ഇന്ദ്രന്‍ പറയാന്‍ തുടങ്ങിയപ്പോ അമ്മ ഇടയ്ക്കു കയറി ....... ഇന്നി പറഞ്ഞിട്ടെന്താ പോയി റസ്റ്റ് എടുക്കു ...മരുന്ന് വാങ്ങിയോ നീ ..........ഡാ നീ പറയുന്നുണ്ടോ ആരാ എന്ന് അച്ഛന്‍ ദേഷ്യത്തിലാ ...അത് ... അവര്‍ നാലുപേര്‍ ഉണ്ടായിരുന്നു ..ഒന്ന് രാജേഷും പിന്നെ സുനി ...വേറെ ആരേം അറിയില്ല ...ഇന്ദ്രന്‍ പറഞ്ഞു നിറുത്തി ......ഉം അവന്മാര്‍ എവിടെ ഉള്ളതാ ...തൂകിടംപാര എന്നാ സ്ഥലത്താ ഇന്ദ്രന്‍ പറഞ്ഞു ....... അവിടെ എവിടെയാണ് .അച്ഛന്‍ ചോദിച്ചു..............അതറിയില്ല ...ഇന്ദ്രന്റെ മറുപടി കേട്ടതും ..ഉം ശരി ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു ആരുടേം മറുപടിക്ക് കാത്തു നില്‍കാതെ അച്ഛന്‍ പുറത്തേക്ക് പോയി ......നീ പോയി കിടക്കു ഇന്ദ്രാ അമ്മ പറഞ്ഞു ...അവര്‍ പോകാന്‍ തുടങ്ങിയപ്പോ അമ്മ വിളിച്ചു സുകേഷേ നീ ഇങ്ങു വാ ....സുകേഷ് ഇന്ദ്രനെ ഒന്ന് നോക്കിയിട്ട് അമ്മയുടെ കൂടെ പോയി ഇന്ദ്രന്‍ തന്റെ മുറിയിലേക്കും .... മറ്റുള്ളവരും അമ്മയുടെ കൂടെ പോയി .....എന്താ നടന്നത് നീ പറ അമ്മ പറഞ്ഞു .....സുകേഷ് പറഞ്ഞു ....അമ്മ അത് .... ഞാന്‍ പറയുന്നതില്‍ ദേഷ്യം തോന്നരുത് ..... കൂട്ടുകാരന്‍ എന്നാ രീതിയില്‍ എനിക്ക് അവന്റെ കൂടെ നിക്കണം ....പ്രശ്നം ഒന്നും ഉണ്ടാകരുത് ഞാന്‍ പറഞ്ഞു കഴിഞ്ഞ് .........ഇല്ല .. നീ പറ അമ്മ പറഞ്ഞു....അമ്മ തിരിഞ്ഞു രോഹിണിയും വൈഷ്ണവിയും നോക്കി അവര്‍ അത് കണ്ടു അകത്തേക്ക് കയറി പോയി ..ഉം ഇന്നി പറയു .........അത് അവനും അവന്റെ ക്ലാസിലെ മഞ്ചിമയുംസ്നേഹത്തിലാണ് ....അതിനെ പറ്റി അവള്‍ടെ ചേട്ടന്റെ കൂട്ടുകാര്‍ ഇന്ദ്രനോട് ചോദിച്ചു ....സംസാരിച്ചു വഷളായി അടിയില്‍ കലാശിച്ചു .....ഒരു വര്ഷം കഴിഞ്ഞു ഈ ബന്ധം തുടങ്ങീട്ടു ..അവള്‍ നല്ല കുട്ടിയാണ് കാണാനും തരകേടില്ല ഇന്ദ്രന് ചേരും .....അവള്‍ക്ക് ഇവനെ ജീവനാണ് ...അമ്മ ഇത് സോള്‍വ് ചെയ്യണം ....അമ്മ പറഞ്ഞു ഡാ ...അതൊക്കെ ശരി ..നീ ആലോചിക്ക് അവനും രണ്ടു സഹോദരിമാര്‍ ഉണ്ട് ....പിന്നെ അവനു കല്യാണത്തിന് പ്രായം ആയിട്ടില്ല ..ആട്ടെ അവള്‍ എന്ത് ജാതിയാ ....സുകേഷ് പറഞ്ഞു നായര്‍ ആണ്... ഉം അപ്പൊ അതും പ്രശ്നം ആണ് ഇന്ദ്രന്റെ അച്ഛനെ നിനക്കറിയാലോ സമ്മതിക്കില്ല ഇത് ..............ഇന്നി പോയി വന്നു എന്ത് പുകിലാണോ എന്നറിയില്ല ....ഇതെന്തായാലും നടകില്ല .......... നീ അവനോട് പറഞ്ഞു മനസിലാക്കു.....അമ്മ പറഞ്ഞു നിറുത്തി.....അല്ലമ്മ അമ്മ പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കും അവളെ ഒന്ന് കാണു........ കണ്ടാല്‍ എല്ലാര്ക്കും ഇഷ്ട്ടം ആകും ....അത്ര നല്ല കുട്ടിയാ.....സുകേഷ് പറഞ്ഞു തീരുന്നതിനു മുന്പ് അമ്മ പറഞ്ഞു ഡാ അത് നടക്കില്ല ഒരിക്കലും .......... അച്ഛന്‍ ഒരു കാരണവശാലും സമ്മതിക്കില്ല ....ഞാന്‍ പറഞ്ഞാലും .....അദ്ധേഹത്തിന്റെ തീരുമാനം എന്താന്നു എനിക്കൂഹിക്കാം ..അതുകൊണ്ട് എന്തായാലും ഇത് ഇവിടെ തീരട്ടെ ........... നീ എങ്ങനെ എങ്കിലും അവനെ പറഞ്ഞു മനസിലാക്കി ഇതില്‍ നിന്നും പിന്തിരിപ്പികണം .......ഞാന്‍ പറയാന്‍ ചെന്നാല്‍ അവന്‍ എന്നെ കടിച്ചുകീറും ... നിനക്കറിയാലോ അവനെ ...............ദേഷ്യം വന്നാല്‍ ആര് പറഞ്ഞാലും കേള്‍ക്കില്ല ....നീ നയത്തില്‍ പറഞ്ഞു മനസിലാക്കു ......... ഇന്ന് വേണ്ട സൗകര്യം പോലെ പറഞ്ഞാല്‍ മതി ...നീ ഇരിക്ക് ഞാന്‍ കാപ്പി എടുക്കാം ..അതും പറഞ്ഞു അമ്മ അകത്തു കയറി....സുകേഷ് ഇന്ദ്രന്റെ റൂമിലേക്ക് കയറി .....ഇന്ദ്രന്‍ കിടക്കുകയായിരുന്നു ......എന്തായി വല്ലതും നടക്കുമോ ഇന്ദ്രന്‍ ചോദിച്ചു ...ഇല്ല എന്നര്‍ത്ഥത്തില്‍ സുകേഷ് തലയനക്കി....നീ പേടിക്കണ്ടാ ഞാന്‍ ഒന്നുകൂടെ സംസാരിക്കാം............ ഇന്നല്ല ..........രണ്ടു ദിവസം കഴിയട്ടെ ..അതുവരെ ക്ഷമിക്കു ....അപ്പോഴേക്കും അമ്മ കാപ്പിയുമായി എത്തി അവര്‍ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോ ഇന്ദ്രന്റെ അച്ഛന്‍ അകത്തു കയറി വരുന്നു .......... ഡാ ഇന്ദ്രാ ...സുകേഷ് ചാടി എണീറ്റ് അമ്മയും എണീറ്റ് പുറത്തേക്ക് നടന്നു .....അവനെ ഇങ്ങു വിളിക്ക് അമ്മയോട് അച്ഛന്‍ പറഞ്ഞു ......ഇന്ദ്ര ഇങ്ങു വാ .....ഇന്ദ്രന്‍ സാവധാനം എണീറ്റ് കട്ടിലില്‍ നിന്നും ..പതുക്കെ പുറത്തേക്കിറങ്ങി .....
-----------------------------------------------------------------------------------------------
അദ്ധ്യായം 22
എന്ത് സംഭവിച്ചു എന്നറിയില്ല ഇന്ദ്രന്‍ അസ്വസ്ഥനായിരുന്നു .....മഞ്ചിമയുടെ വീട്ടിലാണോ പോയിരുന്നത് അച്ഛന്‍ .....എന്താവും പറഞ്ഞിട്ടുണ്ടാവുക .....അങ്ങനൊക്കെ ചിന്തിച്ചു ഇന്ദ്രന്‍ പുറത്തിറങ്ങി നിന്നു....................... ഡാ ഇങ്ങോട്ട് നോക്കിയേ .....ഇന്നി മേലാല്‍ നിന്റെ ഭാഗത്ത് നിന്നും ഒരു പ്രശ്നവും ഉണ്ടാക്കരുത് കേട്ടല്ലോ ...ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു ..നീ ഇന്നി അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ലാ എന്ന് ......എന്താടാ മിണ്ടാതെ നിക്കുന്നെ .....എന്താ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും മാറ്റം ഉണ്ടോ ......ഇന്ദ്രന്‍ എല്ലാപേരെയും ഒന്ന് നോക്കി...സുകേഷ് അവനെ കണ്ണ് കാണിച്ചു ..സമ്മതിച്ചോ എന്ന്........ഇന്ദ്രന്‍ പറഞ്ഞു ഇല്ല ഞാനായിട്ട് പ്രശ്നം ഉണ്ടാക്കില്ല ......അവന്‍ അതും പറഞ്ഞു അകത്തേക്ക് പോയി കൂടെ സുകെഷും .....പുറത്തു സംസാരം നടക്കുന്നു ....ഇവനെ അടിക്കാന്‍ വന്നതില്‍ ഒരുത്തന്റെ വീട്ടില്‍ ഞാന്‍ പോയി ......അച്ഛന്‍ പറഞ്ഞു തുടങ്ങി അമ്മയോട് ....ഇന്ദ്രനും സുകെഷും റൂമില്‍ ഇരുന്നു അത് ശ്രദ്ധിച്ചു ........അച്ഛന്‍ തുടരുന്നു ......രാജേഷ് എന്ന് പറയുന്നവന്‍ വീട്ടില്‍ ഉണ്ടായിരുന്നു അവനോട് സംസാരിച്ചപ്പോ അവന്റെ അച്ഛന്‍ സംസാരം കേട്ട് പുറത്തു വന്നു .....എന്നെ കണ്ടതും എന്താ പ്രശ്നം എന്ന് ചോദിച്ചു ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ...അയാള്‍ എല്ലാത്തിനും ക്ഷമ പറഞ്ഞു ..നിനക്കറിയാം അവനെ നമ്മടെ ലോറിയിലെ ക്ലീനെര്‍ രാജു ......സുഖമില്ലാതെ പിരിഞ്ഞു പോയില്ലേ അവന്റെ മോന്‍ ആണ് ഇവന്റെ മൂക്കില്‍ ഇടിച്ചവന്‍ ...എന്റെ കാലുപിടിചില്ലാന്നെ ഉള്ളു അവന്‍ ...ആ രാജേഷിനെ കൊണ്ട് മാപ്പും പറയിപ്പിച്ചു ......പിന്നെ പതുക്കെയാ പറയുന്നത് .തങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ആവണം എന്നാലും കാത്തു കൂര്‍പ്പിച്ചു ....ഞാന്‍ ആ പെണ്ണിന്റെ വീട്ടില്‍ ഒന്നും പോയില്ല അവിടെ ചെന്നപ്പോ രാജു പറഞ്ഞു അങ്ങോട്ട് പോകണ്ട അത് വല്യ പ്രശ്നം ആകും ആ കൊച്ചിനെ അങ്ങേര്‍ അടിച്ചു തുലക്കും ...അതുകൊണ്ട് ഇന്നി നമ്മുടെ ഭാഗത്ത് നിന്നു ഒന്നും ഉണ്ടാകാതെ നോക്കിയാല്‍ മതി എന്നുപറഞ്ഞു ...അവനോട് പറഞ്ഞേരെ ..എന്റെ സ്വഭാവം മാറ്റികരുത് എന്ന് ......ഇന്ദ്രനും സുകെഷും മുഖത്തോട് മുഖം നോക്കി ...ഏതായാലും മഞ്ചിമയുടെ വീട്ടില്‍ പോയില്ല സമാധാനം ...അച്ഛന്‍ പുറത്തേക്ക് തന്നെ പോയി ....കുറച്ചു നേരം കൂടെ ഇരുന്നിട്ട് സുകെഷും ഇറങ്ങി അളിയാ നീ റസ്റ്റ് എടുക്കു ഞാന്‍ കുറെ കഴിഞ്ഞു വരാം ....അപ്പോഴേക്കും സന്തോഷും സജിയും ഒക്കെ എത്തി ...അളിയാ ...എന്താ അളിയാ ഇത് ...എങ്ങനെയെങ്കിലും അറിയിക്കണ്ടെ നമ്മുക്ക് അവന്മാരെ പൊരിക്കായിരുന്നല്ലോ ഇന്ന് തന്നെ ...സന്തോഷ് പറഞ്ഞു ...വേണ്ട ഇന്നി ഒരു പ്രശ്നവും ..എനിക്ക് പറ്റുന്ന രീതിയില്‍ ഞാന്‍ കൊടുത്തിട്ടുണ്ട് രണ്ടു കൂട്ടര്‍ക്കും കിട്ടി ..അത് പോട്ടേ ..ഇന്നി വന്നാല്‍ നമുക്ക് നോക്കാം...അമ്മ ഇവര്‍ക്ക് കാപ്പി എടുക്കു ...ഇന്ദ്രന്‍ വിളിച്ചു പറഞ്ഞു ....ഇന്ദ്രന്‍ അവരോട് കാര്യങ്ങള്‍ ഒക്കെ വിവരിച്ചു ....അളിയാ എന്നാലും നമ്മള്‍ ഇല്ലാതെ പോയല്ലോ സന്തോഷ് പറഞ്ഞു ....അതൊന്നും സാരല്ല ...അപ്പഴേക്കും അമ്മ കാപ്പിയുമായി എത്തി ....ഏതാടാ ഇവിടെ ഒരു പാക്കിന്റെ മണം..ആരാടാ പാക്ക് കഴിച്ചത് ....സന്തോഷ് അല്പം ഒന്ന് തിരിഞ്ഞു വായില്‍ കിടന്ന പാക്ക് മൊത്തം വിഴുങ്ങി എന്നിട്ട് ഏയ് ആര് തിന്നു ആരും തിന്നില്ല എന്ന് പറഞ്ഞു വായ തുറന്നു കാണിച്ചു ...ഉം ശരി ശരി അതും പറഞ്ഞു അമ്മ പോയി ...സന്തോഷിനു വെപ്രാളമായി അളിയാ അയ്യോ നെഞ്ച് നീറുന്നു അളിയാ ഹോ അല്പം പച്ചവെള്ളം എടുക്കളിയാ...അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ..നമ്മള്‍ പറയുന്നതല്ലേ പാക്ക് കഴിക്കരുത് എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ അനുഭവിച്ചോ സജി പറഞ്ഞു ...സന്തോഷ് പുറത്തേക്കിറങ്ങി ഓടി ...പൈപ്പില്‍ വായും മുഖവും ഒക്കെ കഴുകി വന്നു .....അയ്യോ നീറ്റല് പോകുന്നില്ലളിയാ...നീ ഇരിക്ക് പഴം എന്തെങ്കിലും ഉണ്ടോന്നു നോക്കട്ടെ ഞാന്‍ ....അതും പറഞ്ഞു ഇന്ദ്രന്‍ അകത്തു പോയി സ്റ്റോര്‍ റൂമില്‍ നിന്നും മൂന്നു നാല് പഴം അടര്‍ത്തി എടുത്തു കൊണ്ട് വന്നു സന്തോഷിനു കൊടുത്തു ..അവന്‍ അത് കഴിച്ചു എന്ന് പറയാന്‍ പറ്റില്ല വിഴുങ്ങി എന്ന് പറയുന്നതാ ശരി...പിന്നെ കാപ്പി കുടിച്ചിട്ട് മൂന്നുപേരും തങ്ങളുടെ താവളത്തിലേക്ക് പോയി...സുകെഷും എത്തി ...പിന്നെ പതിവ് കലാപരിപാടികളിലെക്ക് മുഴുകി
പിറ്റെന്നാള്‍ ഉച്ചക്ക് രതീഷും കൂട്ടരും എത്തി ....സുഖ വിവരങ്ങള്‍ തിരക്കി അളിയാ പിന്നെ മഞ്ചിമ വന്നിട്ടില്ല ക്ലാസ്സില്‍ ...ഇന്ന് അവളെ പഠിക്കാന്‍ വിടുന്നില്ല എന്നാ അറിവ് ...സജിതയാ പറഞ്ഞത് ...അവള്‍ടെ ചേട്ടന്‍ സജിതയുടെ വീട്ടില്‍ പോയിരുന്നു ....കൂടുതല്‍ വിവരങ്ങള്‍ അറിയാനായ് ..പക്ഷെ സജിത ഒന്നും പറഞ്ഞിട്ടില്ല ....പിന്നെ അവന്റെ ചേട്ടന്‍ കറങ്ങി നടക്കുന്നുണ്ട് അളിയന്‍ കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് വരണ്ടാ ....ഇതൊക്കെ ഒന്ന് ശാന്തം ആകട്ടെ ....രതീഷ് പറഞ്ഞു ...ഇല്ല ..ഇന്ദ്രന്‍ പറഞ്ഞു എന്തായാലും ഞാന്‍ നാളെ അങ്ങോട്ട് വരും ...അവള്‍ടെ ചേട്ടന്‍ കാണട്ടെ എനിക്കും അവനോട് സംസാരിക്കണം ...ഞാന്‍ കാരണം ഇന്നി അവള്‍ടെ പഠിത്തം മുടങ്ങരുത് ...ഞാന്‍ സംസാരിക്കാം അവനോട് ഇന്നി അങ്ങനോന്നുമം ഉണ്ടാവില്ലാണ് പറയാം ...ഇഷ്ടവും സ്നേഹവും ഞങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതിയല്ലോ ...കത്തയക്കാം അവള്കിങ്ങോട്ടു പിന്നെ സംസാരിക്കാന്‍ എന്റെ നമ്പര്‍ അവള്‍ക്കറിയാം അത് അവള്‍ എങ്ങനെയും പുറത്തു നിന്നു വിളിച്ചോളും ....പിന്നെ എല്ലാം വരുന്നത് പോലെ വരട്ടെ ....കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നിട്ടു അവര്‍ യാത്ര പറഞ്ഞിറങ്ങി .....ഇന്ദ്രന്‍ പല ഓര്‍മകളില്‍ മുഴുകി കിടന്നു ടി വി ഓണ്‍ ആണെങ്കിലും മനസ് അവിടെ അല്ലായിരുന്നു ...........
രാവിലെ ക്ലാസില്‍ പോകുന്നു എന്ന് പറഞ്ഞു ഇന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങി മഞ്ചിമ വന്നിട്ടുണ്ടാകുമോ ..അറിയില്ല എന്തായും പോകാം എന്തെങ്കിലും ഒരു തീരുമാനം ആകുമല്ലോ ...അവള്‍ പതിവ് സ്ഥലങ്ങളില്‍ കറങ്ങി അവളെ കണ്ടില്ല ....അപ്പൊ രതീഷ് പറഞ്ഞത് സംഭവിച്ചിരിക്കുന്നു ..ഇന്നി അവള്‍ പഠിക്കാന്‍ വരില്ല ഇന്ദ്രന്‍ നേരെ ക്ലാസിലേക്ക് പോയി .രതീഷും കൂടി വഴിക്ക് വച്ച് രണ്ടാളും നേരെ ക്ലാസിലേക്ക് ..........എല്ലാരും ക്ലാസില്‍ ഉണ്ട് ...പതിവ് ചോദ്യങ്ങള്‍ ഇല്ല ...സാര്‍ ഇന്ദ്രനെ നോക്കി ..കയറു .....എല്ലാരുടെ ശ്രദ്ധയും ഇന്ദ്രനില്‍ തന്നെ ആയിരുന്നു ....അവര്‍ക്ക് ഏതൊക്കെയോ ചോദിക്കണം എന്നുണ്ട് ....എല്ലാര്ക്കും അവനെ കണ്ടപ്പോ വിഷമം ആയി ..സാധാരണ സ്മാര്‍ട്ട് ആയിരിക്കുന്ന ഇന്ദ്രന്‍ .ഇന്നിപ്പോ കണ്ടപ്പോ .അല്പം ഒന്ന് മെലിഞ്ഞു നല്ല ക്ഷീണിച്ചു .....എന്താ അവനോട് ചോദിക്കേണ്ടത്......എല്ലാപേര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ് ....അതുകൊണ്ട് തന്നെ അവര്‍ക്കാര്‍ക്കും ഒന്നും ചോദിക്കാന്‍ തോന്നുന്നില്ല അവനോട് ....വിഷമിക്കാതെ ഇന്ദ്ര എല്ലാം നേരെ ആവും ....പ്രേമം ഇങ്ങനൊക്കെ തന്നായ ..നീ ധൈര്യമായിരിക്ക് ..സാര്‍ പറഞ്ഞു .....ശ്രീകുമാര്‍ സാറിനു ഇവരുടെ ബന്ധം അറിയാമായിരുന്നു ....ഇന്ദ്രന്‍ സാറിനെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി ...അപ്പൊ കുറച്ചു നോട്സ് എഴുതിക്കോ എല്ലാപേരും ..അതും പറഞ്ഞു സാര്‍ നോട്സ് പറഞ്ഞു തുടങ്ങി ..... ക്ലാസ് കഴിഞ്ഞപ്പോ ഇന്ദ്രന്‍ എഴുനേറ്റു സജിതയുടെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ...ഇന്ദ്ര അവള്‍ എന്തായാലും വീട്ടില്‍ ഇല്ല .സജിത പറയുന്നതിനിടക്ക് .പിന്നെ എവിടെ പോയി ഇന്ദ്രന്‍ ചോദിച്ചു ....അതറിയില്ല ...ഞാന്‍ ഇന്ന് രാവിലെ അവള്‍ടെ വീട്ടില്‍ പോയി പക്ഷെ അവര്‍ അകത്തു കയറ്റുന്നില്ല ഇന്നി ആരും ഇങ്ങോട്ട് വരരുതു എന്നും പറഞ്ഞു ....ഒന്ന് കണ്ടിട്ട് പോകാം എന്ന് ഞാന്‍ പറഞ്ഞു ....അവളിവിടെ ഇല്ല അമ്മയുമായി പുറത്തു പോയി എന്ന് അവള്‍ടെ ചേട്ടന്‍ പറഞ്ഞു .....പിന്നെ ഞങ്ങള്‍ നിന്നില്ല ...ഉം ശരി ഇന്ദ്രന്‍ രതീഷിനെ വിളിച്ചു ഡാ എന്തെങ്കിലും മാര്‍ഗം ഉണ്ടോ അവള്‍ടെ വിവരം അറിയാന്‍ ....അളിയാ ഞാന്‍ വിപിനെ കണ്ടു പറഞ്ഞിട്ടുണ്ട് അവന്‍ അന്വേഷിച്ചു പറയും ...അളിയന്‍ ഇവിടെ വന്നിരിക്ക് ....അവന്‍ അവിടെ ചെന്നിരുന്നു .....വൈക്കുന്നേരം ക്ലാസ് കഴിഞ്ഞു എല്ലാപേരും ഇറങ്ങി അപ്പൊ സജിത വന്നു പറഞ്ഞു ...ഇന്ദ്ര നീ എന്ത് സംഭവിച്ചാലും അവളെ കളയരുത് ..പാവമാ അവള്....അത്രക്ക് ഇഷ്ട്ടമാണ് നിന്നെ അവള്‍ക്ക് ..എന്നോട് ഒരുപാട് പറയും നിന്നെ പറ്റിയും നിങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെ പറ്റിയും ഒക്കെ .....അവളെ എവിടെ അവര്‍ മാറ്റിയാലും നിന്നക്കായ് അവള്‍ കാത്തിരിക്കും .....ഉം ശരി എപ്പോഴെങ്കിലും മഞ്ചിമയെ കണ്ടാല്‍ പറയണം ഞാന്‍ എന്നും കൂടെ കാണും എന്ന് ..മറക്കില്ല എന്ന് ......സജിതയും കൂട്ടരും നടന്നു ....ഇന്ദ്രനും രതീഷും പുറകെ നടന്നു ....ബസ് സ്ടാണ്ടില്‍ എത്തിയപ്പോ മൂന്നു നാലുപേര്‍ വന്നു ഇന്ദ്രനെയും രതീഷിനെയും വളഞ്ഞു ....നിനക്ക് കിട്ടിയതൊന്നും പോര അല്ലെ ...വീണ്ടു ഇവിടെ കിടന്നു കറങ്ങുകയാണോ.....ഒരുത്തന്‍ ചോദിച്ചു ...ഇന്ദ്രന്‍ അവനെ തട്ടി മാറ്റി നടന്നു .....അവര്‍ അവനെ പിടിച്ചു നിറുത്തി ...നീ ഇന്നിയും വാങ്ങും..വീണ്ടു അവന്‍ പറഞ്ഞു ....അത് കള മാഷേ ..ഇതെന്റെയും സ്ഥലമാ ഞാന്‍ വിചാരിച്ചാലും ഇപ്പൊ നാലാളെ കൂട്ടാന്‍ പറ്റും പിന്നെ ഇത് ഒരു പെണ്‍കുട്ടിയുടെ കൂടെ പ്രശ്നമാ അവള്‍ടെ വീട്ടുകാരും നാറും അത് കൊണ്ട് നിങ്ങള്‍ പോ .ഇന്ദ്രന്‍ അതും പറഞ്ഞു വീണ്ടും നടക്കാന്‍ തുടങ്ങി ......ആദര്‍ശം പറയുന്നോ ഹോ നീ വല്ലിയ പുള്ളി ആണല്ലോ ....അപ്പൊ ഞങ്ങള്‍ വന്നത് എന്തിനാണ് എന്നും നിനക്ക് മനസിലായി അല്ലെ ...അപ്പൊ എളുപ്പം ആയി കാര്യങ്ങള്‍ ..ഇന്നി നിന്റെ പേരില്‍ ഒരു പ്രശ്നവും ഇല്ലാ എന്ന് നീ ഇപ്പൊ ഉറപ്പു തരണം നീ അന്ന് അടിച്ചവരോട് മാപ്പുപറയുകയും വേണം .....ഇത് രണ്ടും നടക്കില്ല ...പിന്നെ ഈ പ്രശനം തീര്‍ക്കാന്‍ നിങ്ങള്‍ ആരാ ...അത് പറഞ്ഞതും ഒരുവന്‍ ഇന്ദ്രനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു ..ഇന്ദ്രനും തിരികെ പിടിച്ചു ...അപ്പൊ നീ പറയില്ല അല്ലെ.......അവന്‍ ആക്രോശിച്ചു....കിടന്നു തുറക്കാതെടാ ..... എനിക്ക് നിന്നെയൊന്നും ബോധിപ്പികണ്ടാ .കാര്യം ഇല്ല .......ഞാന്‍ ഇത് അവള്‍ടെ ചേട്ടന്മാര്‍ വരുമ്പോ മറുപടി കൊടുത്തോളാം അല്ലാതെ നീയൊക്കെ ആരാ ഇത് ചോദിക്കാന്‍ ..പോടാ പോ ....അപ്പൊ അവരുടെ ഇടയില്‍ നിന്നും ഒരുത്തന്‍ ചാടി മുന്നോട്ടു വന്നു ഇന്ദ്രന്റെ ഷര്‍ട്ടില്‍ പിടിത്തം ഇട്ടു .....അപ്പൊ നീ പറയില്ല അല്ലെ ..നിന്നെ കൊണ്ട് ഞാന്‍ പരയിപ്പിക്കാം .....അവന്‍ പിടിത്തം മുറുക്കി...ഹ നീയും കേട്ട് കാണുമല്ലോ ഞാന്‍ പറഞ്ഞത് നിന്നെയൊന്നും ബോധിപ്പിക്കണ്ടാ എന്ന്...കൈയെടുക്കെടാ ..ഇന്ദ്രന്‍ അലറി .....അപ്പൊ നിനക്കെന്നെ മനസില്ലയില്ല അല്ലെ .....ഒന്നൂടെ സൂക്ഷിച്ചു നോക്കടാ എന്നെ ....ഇന്ദ്രന്‍ ..അവനെ നോക്കി ...നല്ല പരിചയം ഉള്ള മുഖം ...
-------------------------------------------------------------------------------------
അദ്ധ്യായം 23
മനസിലായില്ലേടാ നിനക്കെന്നെ ....വീണ്ടും ചോദ്യം വന്നു ....അപ്പോഴാണ് ഇന്ദ്രന് ആളെ ശരിക്കും മനസിലായത് മഞ്ചിമയുടെ ചേട്ടന്‍ അല്ലേ .ഇന്ദ്രന്‍ ചോദിച്ചു .....അപ്പൊ നിനക്ക് എന്നെ മനസിലായി ..കൂടുതല്‍ ആലായാലേ തീര്‍ത്തു കളയും ഞാന്‍ പറഞ്ഞില്ലാന്നു വേണ്ടാ ...അത് .. ചേട്ടാ ....ഞാന്‍ പറയട്ടെ ...ഇവന്മാര്‍ പറയുന്ന പോലൊന്നും ഇല്ല ഞങ്ങള്‍ ഒരുമിച്ചു പഠിക്കുന്നു ...അപ്പൊ ചിലപ്പോ പുറത്തു വച്ച് കാണുമ്പോ സംസാരിക്കും ...ഇവന്മാര്‍ ഒരു ദിവസം കണ്ടു ......അതിനെ പറഞ്ഞു വഷളാക്കി.... ഇങ്ങനെ ആക്കി ... അല്ലാതൊന്നും ഇല്ല .....അപ്പൊ പിന്നെ നീ അവന്മാരോട് പറഞ്ഞതോ ..നിങ്ങള്‍ പ്രേമം ..ആണെന്ന് ...അത് പിന്നെ അപ്പോഴത്തെ വിജയത്തിന് ഞാന്‍ പറഞ്ഞു ...അത്രേ ഉള്ളു ഇന്ദ്രന്‍ പറഞ്ഞു .....ശരി ഞാന്‍ സമ്മതിച്ചു ...പോക്കെറ്റില്‍ നിന്നും ഒരു പേപര്‍ എടുത്തു അവന്‍ ഇന്ദ്രനെ കാണിച്ചു ...അപ്പൊ ഇതോ ....ഇതിനെന്താ നിനക്ക് പറയാനുള്ളത് ....ഇന്നി ഒളിച്ചിട്ട് കാര്യമില്ല ഇന്ദ്രന് മനസിലായി ...അത് പിന്നെ ചേട്ടാ ഞാന്‍ ....നീ ഒരു പുല്ലും ഇന്നി പറയണ്ടാ ..ഇന്നി മേലാല്‍ ഇത് തുടരാനാണ് ഭാവം എങ്കില്‍ കളി മാറും ഞാന്‍ പറഞ്ഞേക്കാം ഇന്ന് കൊണ്ട് എല്ലാം തീരണം കേട്ടല്ലോ ...ചേട്ടാ അത് പിന്നെ എനിക്ക് അവളെ ഇഷ്ടം ആണ് അവള്‍ക്കും അങ്ങനെ തന്നെ ....ഞങ്ങള്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല എല്ലാപേര്‍ക്കും ഇഷ്ടം ആണെങ്കില്‍ മാത്രേ ഞങ്ങള്‍ ഒരുമിക്കു...അല്ലാതെ ഒളിച്ചോടല്‍ .....അങ്ങനൊന്നും ഉണ്ടാകില്ല ...ഇന്ദ്രന്‍ പറയുന്നതിനിടക്ക് കയറി ഒരുത്തന്‍ ഡാ ഇവന് രണ്ടെണ്ണം കൊടുത്താലേ പറ്റു....അവന്‍ ഇട്രനെ അടിക്കാന്‍ വന്നു രതീഷ് ഇടയ്ക്കു കയറി ഹ ഇതെന്ന് പണിയാ ആശാനെ അവര്‍ സംസാരിക്കട്ടെ നീ അങ്ങോട്ട് മാറി നിക്ക് ....മഞ്ചിമയുടെ ചേട്ടന്‍ പറയുന്നു ..... എനിക്കൊന്നും കേള്‍ക്കണ്ട നിനക്ക് ഞാന്‍ പറഞ്ഞത് മനസിലായില്ലേ ..അവന്‍ ഇന്ദ്രന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചു ...ചേട്ടാ വിട് നമ്മുക്ക് സംസാരിക്കാം വെറുതെ എന്തിനാ ബഹുമാനം കളയുന്നത് ഇന്ദ്രന്‍ പറഞ്ഞു ...നീ എന്ത് ചെയ്യുമെടാ അതും പറഞ്ഞു ഷര്‍ട്ടിലെ പിടുത്തം മുറുക്കി ...ഇന്ദ്രന്‍ ബലം പ്രയോഗിച്ചു ആ കൈ വിടിവിച്ചു ...എന്നിട്ട് പറഞ്ഞു അവള്‍ക്കിഷ്ട്ടം ഉണ്ടെക്കില്‍ ഇന്നി ഇവന്‍ പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങള്‍ ഒന്നിക്കും ..കാര്യം പറഞ്ഞാല്‍ മനസിലാവാത്തവന്‍മാരോട് എനിക്ക് സംസാരിക്കാനില്ല ഇന്നി ..വീണ്ടും രംഗം വഷളാവാന്‍ തുടങ്ങി ....അപ്പോഴേക്കും സാജു ഇതു കണ്ടു ഓടി വരുന്നു ..അളിയാ ഇന്ദ്ര എന്താ പ്രശനം................. എന്താ ബൈജു ഇത് .............. നമ്മുക്ക് സംസാരിച്ചു തീര്‍ക്കാം ............. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാതെ അളിയാ ഇന്ദ്രാ നീ പോ ഞാന്‍ പറഞ്ഞോളാം ....ഇന്ദ്രന്‍ എല്ലാപേരെയും ഒന്ന് നോക്കിയിട്ട് ...ഇന്ദ്രന്‍ നടന്നു ..... അപ്പൊ വന്നവരില്‍ ഒരുത്തന്‍ അവന്‍ പോയാല്‍ എങ്ങനാ അവനും നിന്ന് ഒരു തീരുമാനം ഉണ്ടാക്കീട്ടു പോയാല്‍ മതി ...ബൈജു അവനോട് മിണ്ടാതിരിക്കാന്‍ പറയു ഞാനല്ലേ പറയുന്നേ ..നീ വന്നെ ഇന്ദ്രന്‍ പോയികോട്ടെ ...അവനോട് ഞാന്‍ പറഞ്ഞോളാം ....എല്ലാരും ഒന്ന് ശാന്തരായി ...കാരണം സാജു പാര്‍ട്ടി മെമ്പറും ചുമതല ഉള്ളയാലും ഒക്കെയാണ് ..അവനോട് ഉടക്കാന്‍ എലാര്‍ക്കും പേടിയാണ് ...ഇന്ദ്രനും സാജുവും വളരെ നാളായി അറിയുന്നവര്‍ ആണ് ....
വൈകുന്നേരം സാജു വന്നു അളിയാ നീ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഞാന്‍ ഉണ്ട് കൂടെ പക്ഷെ ഒരു കാര്യം ഇന്നി പരസ്യമായി വേണ്ടാ ...നിനക്ക് എന്ന് അവളെ വേണം എന്ന് പറ ഞങ്ങള്‍ പൊക്കി കൊണ്ട് വരും അത് വേറെ കാര്യം ....തല്‍ക്കാലം ഇന്നി അവന്മാര്‍ പ്രശ്നം ഉണ്ടാക്കില്ല ..ഞാന്‍ പറഞ്ഞു നീ ഇന്നി ഒരു പ്രശ്നവും ഉണ്ടാക്കില്ലാ എന്ന് ...ഇങ്ങനെ പോട്ടെ കുറച്ചു ദിവസം ..രതീഷും സന്തോഷും സുകെഷും ഒക്കെ അത് തന്നെ പറഞ്ഞു ...സാജു എല്ലാ സഹായവും വാഗ്ദാനം ചെയ്തു യാത്ര പറഞ്ഞു ...നമ്മുക്ക് നമ്മടെ താവളത്തില്‍ പോകാം ബാക്കി ചര്‍ച്ച അവിടെ ചെന്നാകാം ...എല്ലാരും അങ്ങോട്ടേക്ക് തിരിച്ചു .....കുറെ നേരം ഇതിനെ പറ്റി ഒക്കെ സംസാരിച്ചു പിന്നെ കുറച്ചു നേരം കളിച്ചു ...കളിച്ചുകൊണ്ടിരുന്നപ്പോ ....ഇന്ദ്രന് ചുറ്റിനും ഇരുട്ട് കൂടുന്നത് പോലെ തോന്നി ...എന്താ സംഭാവിക്കുന്നെ എന്ന് മനസിലായില്ല ....ഇടക്കെപ്പോഴോ ഓര്മ വന്നപ്പോ താന്‍ ഏതോ യാത്രയില്‍ ആണെനെന്നു തോന്നി ഇന്ദ്രന് ... പിന്നെ ഒന്നും ഓര്‍മ്മ ഇല്ല ..വീണ്ടും ഇന്ദ്രന്‍ കണ്ടു താന്‍ യാത്രയില്‍ തന്നെ ....... .....ചക്രം ഉരുളുന്നതിന്റെ ഒരു വൃത്തികെട്ട ശബ്ദം ... ആരൊക്കെയോ ചേര്‍ന്ന് തന്നെ തള്ളി കൊണ്ട് പോക്കുന്നു.ഒരു വണ്ടിയില്‍ ഒരു പരിചയവും തോന്നുന്നില്ല ആ സ്ഥലം........ ഏതോ ഇടനാഴി ആണെന്ന് തോന്നുന്നു .താന്‍ ഇതെവിടെയാണ് ..........ആരൊക്കെയോ ഉണ്ട് ചുറ്റും....സംസാരം കേള്‍ക്കുന്നുണ്ട് .......വല്ലാത്ത ഒരു മണവും അനുഭവപെട്ടു അവനു .......എല്ലാം ഒന്ന് ശ്രദ്ധിക്കാന്‍ ശ്രമിച്ചു നോക്കി ഇന്ദ്രന്‍ ...... അപ്പോഴേക്കും വീണ്ടും ഓര്മ പോയി ....

അദ്ധ്യായം 24
ഓര്മ വന്നപ്പോ ഇന്ദ്രന്‍ ചുറ്റിനും നോക്കി താന്‍ ഇതെവിടെ ആണ് ...നല്ല ക്ഷീണം തോന്നുന്നുണ്ട് ...ട്രിപ്പ് ഇട്ടിരിക്കുന്നു ....താന്‍ ഹോസ്പിറ്റലില്‍ ആണെന്ന് മനസിലായി ..ആദ്യം കണ്ടത് അമ്മയെ തന്നാണ് ...ഉണര്‍ന്നോ അമ്മ ചോദിച്ചു ... എന്ത് പറ്റിയതാ അമ്മ ഇന്ദ്രന്‍ ചോദിച്ചു .....സുകെശാണ് മറുപടി പറഞ്ഞത് . നമ്മള്‍ മുകളില്‍ കളിച്ചു കൊണ്ടിരുന്നപ്പോ നീ തലകറങ്ങി വീണു ഞങ്ങള്‍ പേടിച്ചുപോയി ...പിന്നെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് വന്നു ഇന്നലെ രാത്രിയില്‍ ....ഇപ്പൊ എങ്ങനുണ്ട് ഇന്ദ്ര ....എനിക്കൊന്നും ഓര്‍മയില്ല ഇന്നലെ അവിടിരുന്നത് ഓര്‍മയുണ്ട് പിന്നെ ഇടക്കെപ്പോഴോ ഒരു വാഹനത്തില്‍ ആണെന്ന് തോന്നി ....പിന്നെ ഏതോ ഒരു ഇടനാഴി ...എല്ലാം കൂടെ നോക്കുമ്പോ ഇപ്പൊ മനസിലായി അതിവിടെക്കുള്ള വഴി ആയിരുന്നു എന്ന് .....നല്ല ക്ഷീണം തോന്നുന്നു ...എല്ലാരും ഉണ്ടായിരുന്നു ഇവിടെ അവരൊക്കെ അല്പം മുന്പാ പോയത് സുകേഷ് പറഞ്ഞു ..... അപ്പോഴേക്കും രണ്ടു സിസ്റെര്മാര്‍ വന്നു ..പ്രെഷര്‍ നോക്കി...പനിയുണ്ടോ എന്ന് നോക്കി എന്താ ഇന്ദ്ര ഇപ്പൊ എങ്ങനെ ...സിസ്റ്റര്‍ ചോദിച്ചു ...കുഴപ്പം ഇല്ല ...നാളെ പോകാം എന്ന് തോന്നുന്നു നാല് മണിക്ക് ഡോക്ടര്‍ വരും അപ്പൊ പറയും കേട്ടോ ....അമ്മയോട് സിസ്റ്റര്‍ വിവരങ്ങള്‍ ഒക്കെ തിരക്കി അവര്‍ പുറത്തേക്ക് പോയി ...കഞ്ഞി എടുക്കട്ടെ ഇന്ദ്ര അമ്മ ചോദിച്ചു ....ഉം എടുത്തോ അതും പറഞ്ഞു ഇന്ദ്രന്‍ എണീക്കാന്‍ നോക്കി പറ്റുന്നില്ല കൈക്കൊന്നും ബലം കിട്ടുന്നില്ല ....സുകേഷ് അവനെ സഹായിച്ചു എണീക്കാന്‍ ......അമ്മ.... കഞ്ഞി സ്പൂണ്‍ വച്ച് ഇന്ദ്രന് കോരി കൊടുത്തു ....ഇന്നി കുറച്ചു ദിവസം മിണ്ടാതെ അടങ്ങി കിടന്നോണം ..പറഞ്ഞേക്കാം അമ്മ പറഞ്ഞു വേണമെന്നുള്ളവര്‍ നിന്നെ വീട്ടില്‍ വന്നു കണ്ടോളും കേട്ടല്ലോ ....ഉം ഇന്ദ്രന്‍ മൂളി ... മതി ഒരു രുചി തോന്നുന്നില്ല ....കുറച്ചു വെള്ളം തരു ....അമ്മ കഞ്ഞി അവിടെ വച്ച് ഫ്ലാസ്ക്കില്‍ നിന്നും ചൂട് വെള്ളം എടുത്തു കൊടുത്തു ഒന്ന് രണ്ടു ഗുളികയും കൊടുത്തു ..കിടന്നുറങ്ങിക്കോ അമ്മ പറഞ്ഞു ...അമ്മ ഡോക്ടര്‍ വരുമ്പോ വീട്ടില്‍ പോയി റസ്റ്റ് എടുക്കാം എന്ന് പറയണേ എനിക്കിവിടെ കിടക്കാന്‍ വയ്യ ഇന്ദ്രന്‍ പറഞ്ഞു .....നീ ഇപ്പൊ ഉറങ്ങിക്കോ അത് ഞാന്‍ സംസാരിക്കാം ...അമ്മ അതും പറഞ്ഞു പാത്രം എടുത്തു കഴുകാന്‍ പോയി ..അപ്പൊ അളിയാ ഞാന്‍ പിന്നെ വരാംസുകേഷ് അതും പറഞ്ഞിറങ്ങി ..ഇന്ദ്രന്‍ അങ്ങനെ കിടന്നു മയങ്ങി പോയി ...വൈകുന്നേരം ഡോക്ടര്‍ വന്നു പരിശോദിച്ചു ....ഇന്നി സാരല്ല വീട്ടില്‍ പോയി റസ്റ്റ് എടുക്കണം നന്നായി ....പിന്നെ ആഹാരം ഒക്കെ കഴിച്ചോ ...വെയിറ്റ് അല്പം കുറവാ ....ബാര്‍ലി വെള്ളം കുടിക്കണം ..കരിക്ക് വെള്ളം ഒക്കെ കൂടുതല്‍ കുടിക്കണം ....കുറച്ചു ദിവസം ഈ മരുന്ന് കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു എന്നെ വന്നു കാണണം പിന്നെ ഒരു ഗുളിക മാത്രം കുറച്ചു നാള്‍ തുടരേണ്ടി വരും ..അത് ഏതാന്നു അടുത്ത് വരുമ്പോ പറയാം ....അപ്പൊ പറഞ്ഞതു ഓര്‍മയുണ്ടല്ലോ ....ഇന്ദ്രന്‍ തലയാട്ടി ...അവര്‍ പുറത്തിറങ്ങി ...അമ്മ എല്ലാം റെഡി ആക്കാന്‍ തുടങ്ങി കൊണ്ടുപോകാനുള്ളത് ...എന്നിട്ട് അച്ഛനെ വിളിച്ചു പറഞ്ഞു വണ്ടിയുമായി വരാന്‍ .....അച്ഛന്‍ വന്നതിനു ശേഷം ബില്‍ എല്ലാം അടച്ചു ...അവര്‍ വീട്ടിലേക്ക് തിരിച്ചു ...
വൈഷ്ണവി ഇന്ദ്രന്റെ മുറി ഒക്കെ വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു .... എത്തിയോ അവിടെ ഇരിക്ക് ഒരു മിനിറ്റ് ഇപ്പൊ മാറാം ഞാന്‍ ..ബെഡ് ഷീറ്റ് വിരിചിട്റ്റ് അവള്‍ പുറത്തിറങ്ങി ....ഇന്ദ്രന്‍ അകത്തേക്കും .......ഒരാഴ്ച കഴിഞ്ഞു അമ്മയും ഇന്ദ്രനും കൂടെ പോയി ഡോക്ടറിനെ കണ്ടു ....ഒരു ഗുളിക മുടങ്ങാതെ കഴിക്കണം ഒരു മൂന്നു വര്ഷം ..ഒന്നര വയസില്‍ ഫിറ്റ്സ് വന്നതിനു ശേഷം പിന്നെ ഒരിക്കല്‍ കൂടെ വന്നിരുന്നു അല്ലെ അത് ആര് വര്ഷം മുന്പ് ..... അല്ലെ ... അതിനു ശേഷം ഇപ്പൊ വന്നത് ...സാരല്ല ഇന്നി ഇത് മുണ്ടാങ്ങരുത് നമ്മുക്ക് ഇത് മാറ്റാം കേട്ടോ .....മടങ്ങാന്‍ നേരം അമ്മ പറഞ്ഞു ഇത് കഴിച്ചു തുടങ്ങണ്ട നമ്മുക്ക് ആനന്ദം ഡോക്ടറെ കൂടെ കാണാം അവരെ അല്ലെ ശരിക്കും നിന്നെ കാണിക്കുന്നത് ....നാളെ അങ്ങോട്ട് പോയി അവരെ കണ്ടു തീരുമാനിക്കാം ...ഉം ഇന്ദ്രന്‍ മൂളി ....പിറ്റെന്നാള്‍ വൈക്കുന്നേരം ഇന്ദ്രനും അമ്മയും അച്ഛനും കൂടെ ആനന്ദം ഡോക്ടറെ കാണാന്‍ പോയി ..ലേഡി ഡോക്ടര്‍ ആണ് ...കുട്ടികളെ നോക്കുന്ന ഡോക്ടര്‍ ആണെങ്കിലും ഇന്ദ്രനെ കുഞ്ഞിലെ മുതല്‍ ഈ ഡോക്ടര്‍ ആണ് നോക്കിയിരുന്നത് ..ഫിറ്റ്സ് ആദ്യമായി വന്നതു മുതല്‍ ..അതുകൊണ്ട് ഫിറ്റ്സ് വന്നാല്‍ ഫൈനല്‍ ട്രീത്മെന്റ്റ് ആനന്ദം ഡോക്ടര്‍ തന്നെയാണ് ചെയ്യുക ...വളരെ നാളുകള്‍ക്ക് ശേഷം കണ്ടിട്ടും ഡോക്ടര്‍ ആരേം മറനിട്ടില്ല...ഇന്ദ്രന്റെ ഒരു അകന്ന ബന്ധു കൂടെ ആണ് ഡോക്ടര്‍ .....എല്ലാം പരിശോദിച്ചു ...ഒരു ഗുളിക കൊടുത്തു ഇത് അഞ്ചു വര്ഷം മുടങ്ങാതെ കഴിക്കണം ഒരു കോഴ്സ് ആണ് അഞ്ചു വര്ഷം ...അതുകൊണ്ട് മുടങ്ങരുത് ....അങ്ങനെ എങ്കില്‍ പിന്നെ ഈ അസുഖം ഇന്ദ്രന് ഇന്നി വരില്ല ..പുറത്തു ഒത്തിരിപേര്‍ ഇരിപ്പുണ്ട് അതുകൊണ്ട് കുടുംബ കാര്യങ്ങള്‍ ചുരുക്കി അന്വേഷിച്ചു .... അവര്‍ ഇറങ്ങി പുറത്തു നല്ല മഴ ആയിരുന്നു കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്തു ....അപ്പോഴേക്കും തങ്ങള്‍ നില്‍ക്കുന്നത് കണ്ടു ഡ്രൈവര്‍ കാര്‍ അകത്തേക്ക് കൊണ്ട് വന്നു ... എല്ലാപേരും കയറി ...ഡ്രൈവര്‍ ഡോര്‍ അടച്ചു .. കാര്‍മുന്നോട്ടു നീങ്ങി ......

അദ്ധ്യായം 25
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ഇന്ദ്രന്‍ വീട്ടില്‍ തന്നെയാണ് ...മഞ്ചിമയുടെ വിവരങ്ങള്‍ ഒന്നും അറിയുന്നില്ല ....അവള്‍ ക്ലാസിലും വീട്ടിലും ഇല്ല ..പക്ഷെ ഒരു കാര്യം ഇടയ്ക്കു സംഭവിച്ചു ...അമ്മയാണ് ഇന്ദ്രനോട് പറഞ്ഞത് ....ഇന്ദ്ര ഇന്നി ആ കുട്ടിയുമായി ഒരു ബന്ധം വേണ്ടാ അവള്‍ടെ അച്ഛന്‍ നിന്റെ അച്ഛനെ വന്നു കണ്ടു എല്ലാം സംസാരിച്ചു ഒരു പെണ്‍കുട്ടിയെ ഉള്ളു അവളെ നല്ല രീതിയില്‍ കെട്ടിച്ചു വിടണം അവള്‍ ഇവനെ തന്നെ മതി എന്ന് പറഞ്ഞു നില്‍ക്കുന്നു ....കുടുംബക്കാര്‍ അറിഞ്ഞാല്‍ ഞങ്ങള്‍ ഒറ്റപ്പെടും അങ്ങനെ പറഞ്ഞു കുറെ കരഞ്ഞു എന്ന് പറഞ്ഞു ...നിന്റെ അച്ഛന്‍ അദ്ദേഹത്തിന് വാക്ക് കൊടുത്തു നീയായി ഇന്നി ഒന്നിനും പോകില്ലാണ് ....നമ്മടെ വീട്ടിലും ഇല്ലേ രണ്ടു പേര്‍ അവര്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ നിനക്ക് എന്തായിരിക്കും തോന്നുകാ ..നമുക്കത് വേണ്ടാ പോട്ടെ എല്ലാം മറന്നേക്ക് അപ്പോഴേക്കും വികാസും ദീപനും എത്തി അവരും ഇന്ദ്രന്റെ സുഹൃത്തുക്കള്‍ ആണ് നിങ്ങള്‍ സംസാരിക്കു ഞാന്‍ കാപ്പി എടുക്കാം അമ്മ അകത്തേക്ക് പോയി അതും പറഞ്ഞു .....അവര്‍ ഒരുപാട് നാളിനു ശേഷമാ കാണുന്നത് വിശേഷങ്ങള്‍ ഒക്കെ സംസാരിച്ചു .....അമ്മ കൊണ്ട് വന്ന കാപ്പി ഒക്കെ കുടിച്ചു മറ്റുള്ളവരും എത്തി എല്ലാപേരുമായി തങ്ങളുടെ താവളതിലെക്ക് പോയി ... വികാസും ദീപനും വന്നാല്‍ സിനിമയെ കുറിച്ചാവും ചര്‍ച്ച ..കുറെ നേരം അങ്ങനെ........... പിന്നെ അത് കഴിഞ്ഞു കളി ......പിന്നെ ഇന്ദ്രനും സുകെഷും സന്തോഷും പുതിയ ഒരു പ്ലാന്‍ ഇട്ടു സന്തോഷ് സ്ഥിരമായി തിവനന്തപുരത്ത് ഹനുമാന്‍ ക്ഷേത്രത്തില്‍ പോകും എല്ലാ വ്യാഴാഴ്ചയും നാളെ വ്യാഴം ആണ് പോയി തുടങ്ങാം കൂടാതെ മലയാള മാസം ഒന്നും .......അങ്ങനെ തീരുമാനിചു എല്ലാപേരും പിരിഞ്ഞു ,..
അടുത്ത ദിവസം നേരത്തെ തീരുമാനിച്ചത് പോലെ അമ്പലങ്ങളില്‍ പോകാനായി അഞ്ചുമണിക്ക് തന്നെ സുകേഷ് ഓട്ടോയുമായി എത്തി ...അല്പം കഴിഞ്ഞു സന്തോഷും വന്നു ...സനല്‍ എന്നാണു ഓട്ടോ ഡ്രൈവറുടെ പേര് സുകെഷിന്റെ കൂടെ പഠിച്ച പയ്യന്‍ ആണ് ....കാട്ടാല്‍പുരത്തെ എല്ലാ അമ്പലത്തിലും പോയി പിന്നെ നേരെ തിരുവനന്തപുരതെക്ക് ...അമ്പലത്തില്‍ എത്തി ....നല്ല തിരക്ക് ..പുറത്തു മുഴുവനും ലോട്ടറി. പൂജാ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ , പാത്രങ്ങള്‍ ,തുണികള്‍ അങ്ങനെ ഒരുപാട് വഴിയോര കച്ചവടങ്ങള്‍ ....ഭിഷക്കാര്‍ ഒരു വശത്ത് ഒരുപാട് നിരന്നിരിക്കുന്നു അവിടെ ദുട്ടിയില്‍ ഉള്ള പോലീസുകാര്‍ അവരെ വിരട്ടി ഓടിക്കുന്നു ...ഒരു ചെറിയ ഉത്സവത്തിനുള്ള തിരക്കാണ് അവിടെ .. നല്ല അന്തരീക്ഷം ഇത്രേം ഭലങ്ങള്‍ ആണെങ്കില്‍ പോലും അമലതിനുള്ളി കടക്കുമ്പോ മനസിന് കുളിര്‍മ വല്ലാത്ത ഒരു എനര്‍ജി അനുഭവപെടുന്നു ഇന്ദ്രന്‍ സന്തോഷിനോട് ചോദിച്ചു ഇവിടുത്തെ പൂജ ഒക്കെ എങ്ങനാണ് വഴിപാടിനു എന്താ കൊടുക്കേണ്ടത് ....നീ വാ സന്തോഷ് പറഞ്ഞു ..അവന്‍ അവരെയും കൂട്ടി അമ്പലത്തിലെ തന്നെ കടക്കു മുന്നില്‍ എത്തി നാരങ്ങ വിളക്ക്,വെറ്റില ഹാരം ,നാരങ്ങാ ഹാരം, വെണ്ണ കുംക്കുമം മഞ്ഞള്‍ ഇതില്‍ എന്ത് വേണമെങ്കിലും വാങ്ങി കൊടുക്കാം ...ഇന്ദ്രന്‍ മൂന്നു നാരങ്ങ വിളക്ക് കത്തിക്കാനായി നാരങ്ങയും എണ്ണയും തിരിയും വാങ്ങി പിന്നെ കുംകുമം ..ഒരു ചെറുയ വെറ്റില ഹാരം എന്നിവ വാങ്ങി ..സന്തോഷു ഒരു വെറ്റില ഹാരം സുകേഷ് നാരങ്ങ വിളക്കിനും വാങ്ങി അവര്‍ അകത്തേക്ക് കയറി നേരെ കാണുന്നത് ഹനുമാന്‍ സ്വാമി അവിടെ നിന്ന് തൊഴുതു എന്നിട്ട് സന്തോഷ് പോയ പുറകെ ഇടതു വശത്ത് കൂടെ പോയി അവിടെ ശിവ ഭഗവാന്‍ ...അവിടെ തൊഴുതു ...അതിനു പുറകില്‍ ഗണപതി ഭഗവാന്‍ ...അവിടെയും തൊഴുതു ചുറ്റി വരുമ്പോ നാഗരാജാവ് .....മഞ്ഞള്‍പൊടി അവിടെ കൊടുത്തു ..അവിടുന്ന് മഞ്ഞള്‍ എടുത്തു നെറ്റിയില്‍ ഇട്ടു .....പിന്നെ പുറകു വശത്ത് എത്തി അവിടെ നാരങ്ങ വിളക്ക് കത്തിക്കുവാന്‍ തറയോടു ചേര്‍ന്ന് അഞ്ചു തട്ടുള്ള വിലക്കുതര ഉണ്ടാക്കിയിട്ട് അതില്‍ നിറയെ വിളക്കുകള്‍ കത്തുന്നു ..സതോഷ് വിളിച്ചു ഇന്ദ്ര മതി നോക്കിയത് ഇങ്ങോട്ട് വാ കുറച്ചു ജോലി ഉണ്ട് ....അത് പറഞ്ഞു സന്തോഷ് ഇന്ദ്രന്റെ കയില്‍ നിന്നും നാരങ്ങ വാങ്ങി ...പകുതി മുറിച്ച നാരങ്ങയാണ് അത് പിഴിഞ്ഞ് ചാറു കളഞ്ഞു എന്നിട്ട് അതിന്റെ പുറം ഉള്ളിലേക്ക് മടക്കി ..ഇന്ദ്രനും സുകെഷും അത് പോലെ ചെയ്തു എല്ലാ നാരങ്ങയും അങ്ങനെ ആകി എന്നിട്ട് അതില്‍ തിരിയിട്ടു എന്നാ ഒഴിച്ച് അതുമായി വിളക്ക് വക്കുന്നിടത് l എത്തി .....നിറയെ വിലക്കുണ്ട് അതില്‍ കുറെ ഒക്കെ അണഞ്ഞു തുടങ്ങി ....സന്തോഷേ നമ്മള്‍ എവിടെ വച്ച് കത്തിക്കും ..നീ അതില്‍ അണഞ്ഞ നാരങ്ങ മാറ്റി ഇട് എന്നിട്ട് അവിടെ വച്ച് കത്തിക്ക് .....ഇന്ദ്രനും സുകെഷും അങ്ങനെ ചെയ്തു ....കത്തിച്ചു തീര്‍ന്ന ശേഷം അതിനെ വലം വച്ച് ശ്രീകോവിലിന്റെ പുറകില്‍ അതായത് ഹനുമാന്‍ സ്വാമി പ്രതിഷ്ടയുടെ പുറകു വശം വരും അവിടെ എല്ലാപേരും ചുവരില്‍ തല കുമ്പിട്ടു പ്രാര്‍ഥിക്കുന്നു ..അതെന്താ അങ്ങനെ എന്ന് സന്തോഷിനോട് ചോദിച്ചു ....നമ്മള്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്നത് ശരിക്കും അതിലൂടെ ഹനുമാന്‍ സ്വാമിയോട് പറയുന്നത് പോലാണ് ..അങ്ങനെ ആധ്മാര്തമായി സംസാരിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സ്വാമി നടത്തി തരും എന്നാ വിശ്വാസം ..ആള്‍ക്കാര്‍ മാറിയപ്പോള്‍ മൂവരും അങ്ങനെ പ്രാര്‍ഥിച്ചു അവിടെ ....അത് കഴിഞ്ഞു അല്പം മാറി അവിടെ ഹനുമാന്‍ സ്വാമിയുടെ കുഞ്ഞു വിഗ്രഹം ഉണ്ട് ..അതില്‍ കുങ്കുമം കവര്‍ പൊട്ടിച്ചു ഇട്ടു വിഗ്രഹത്തില്‍ പേപ്പര്‍ ചെറുതായി കീറി കെട്ടിയ ഹാരം കണ്ടു അത് എന്താണ് ഇന്ദ്രന്‍ ചോദിച്ചു ...സതോഷ് പറഞ്ഞു അത് മറ്റൊരു നേര്ച്ച ആണ് ...ഹനുമാന്‍ മന്ത്രം എഴുതി നൂലില്‍ കെട്ടി സ്വാമിക്ക് ചാര്‍ത്തണം കല്യാണം നടക്കാനായി പെണ്‍കുട്ടികള്‍ അങ്ങനെ ചെയ്യുന്നു ......അവിടെ തൊഴുതു മുന്നില്‍ എത്തി ...ഹാരവും വെണ്ണയും നടക്കല്‍ കൊടുത്തു അവിടെ നിന്ന് പ്രാര്‍ഥിച്ചു ...പൂജാരി പുന്ന്യഹ വെള്ളവും ചന്ദനവും ഒക്കെ തന്നു ..പ്രസാദം തരുന്നത് വെറ്റിലയില്‍ ആണ് . അതില്‍ വെണ്ണയും ഉണ്ടാവും പ്രസാദമായി ...അവിടുന്ന് പുറത്തു വന്നു ..സന്തോഷ് വീണ്ടും അകത്തേക്ക് കയറുന്നു ..അവന്റെ കൂടെ പോയി ഇത്തവണ വലതു വശത്ത് കൂടാ പോയത് അവിടെ ഒരു മരം ഉണ്ട് അതില്‍ വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് അവിടെ തൊഴുതു അതില്‍ നിന്നും വിളക്ക് കരി എടുത്തു പ്രസാദമായി നെറ്റിയില്‍ തൊട്ടു ....അവിടുന്ന് തിരികെ പുറത്തേക്ക് വന്നു .....കുറെ നേരം കൂടെ അവിടുത്തെ ഭാബ്ഗി ഒക്കെ ആസ്വദിച്ചു നിന്നു...അവിടുത്തെ തിരക്ക് കാണുമ്പോ തന്നെ മനസില്ലവുന്നു ജനങ്ങള്കുള്ള വിശ്വാസം ...ഇന്ദ്രന് അമ്പലം നന്നേ ഇഷ്ട്ടപെട്ടു ...ഇന്നി എല്ലാ വ്യാഴാഴ്ചയും വരണം എന്നും തീരുമാനിച്ചു ...സതോഷ് ആ സമയത്ത് തന്നെ പറഞ്ഞു അളിയാ ..നാല്പത്തി ഒന്ന് വ്യാഴാഴ്ച മുടങ്ങാതെ വന്നാല്‍ നമ്മള്‍ വിജാരിക്കുന്ന കാര്യം സ്വാമി സാധിച്ചു തരും അത്ര സക്തി ഉള്ള പ്രതിഷ്ടയാണ് ഇവിടുതെത് ....കുറെ നേരം കൂടെ അവിടിരുന്നിട്ടു അവര്‍ ഇറങ്ങി ...പിന്നെ പഴവങ്ങാടിയിലും ആറ്റുകാലും ഒക്കെ പോയി ....ഒന്‍പതു മണിയോടെ കാട്ടാല്‍പുരത് തിരിച്ചെത്തി .....
അടുത്ത ദിവസം രാവിലെ ഇന്ദ്രന്‍ ഇന്നി ക്ലാസിനു പോകുന്നില്ല കോളേജ് മാത്രം മതി എന്ന് തീരുമാനിച്ചു .... മഞ്ചിമയെ കുറിച്ച് ഒന്നും അറിയുന്നില്ലല്ലോ നാളെ രതീഷിനെ കാണണം അങ്ങനെ ആലോചിച്ചു നിക്കുമ്പോ സുകേഷ് എത്തി അവനുമായി കടയിലേക്ക് പോയി അളിയാ സുകേഷ് പറഞ്ഞു തുടങ്ങി രേഷ്മയെ കാണാന്‍ പറ്റുന്നില്ല വീട്ടില്‍ പ്രശ്നം ആണ് ഇന്ന് കാണാന്‍ ഒരു അവസരം ഉണ്ട് അവള്‍ടെ വീട്ടിനടുത്തുള്ള ഒരു കുട്ടി അവള്‍ കൊടുത്തു വിട്ട കത്ത് കൊണ്ട് തന്നു ...... ...നമുക്ക് അങ്ങോട്ട് പോണം ഇപ്പൊ ............ ചിലപ്പോ ഇന്ന് കൊണ്ട് എല്ലാം അവസാനിക്കും അവളെ ഉടന്‍ വിളിച്ചുകൊണ്ടു പോകണം എന്നാ പറഞ്ഞിരിക്കുന്നെ കത്തില്‍ ..... അല്ലെങ്കില്‍ ........അല്ലെങ്കില്‍ എന്താന്നുള്ളത് എനിക്കറിയില്ല അളിയന്‍ കൂടെ വരണം അവളുമായി സംസാരിക്കണം ....ഉം നീ പേടിക്ക്കാതെ നമുക്ക് വഴിയുണ്ടാക്കാം ... എവിടെയാ വരാന്നു പറഞ്ഞിരിക്കുന്നെ .....ഹൈ സ്കൂളിന്റെ പുറകില്‍ അവിടെ ആരും കാണില്ല ..സുകേഷ് പറഞ്ഞു എന്നാല്‍ വാ അങ്ങോട്ട് പോകാം ഇന്ദ്രന്‍ പറഞ്ഞു .....

അദ്ധ്യായം 26
പോകാന്‍ ഇറങ്ങിയപ്പോ സമീര്‍ കൂടെ വരുന്നു എന്ന് പറഞ്ഞു ...അവനെയും കൂട്ടി ....... സന്തോഷ് കോളേജ് പരിസരത്ത് തന്നെ ഉണ്ടായിരുന്നു ....പോകുന്ന വഴിക്ക് അവനെയും കൂടെ കൊണ്ടുപോയി ...ഇന്ദ്രനും സുകെഷും മറ്റും സ്കൂളിന്റെ പുറകില്‍ കാത്തു നിന്നു.........സുകേഷേ ....അവളെ കാണുന്നില്ലല്ലോ ....പുറത്തിറങ്ങാന്‍ പറ്റിയിട്ടുണ്ടാവിലെ.....സന്തോ
ഷ് ചോദിച്ചു .അറിയില്ല വരാതിരിക്കില്ല അവള്‍ എങ്ങനെയും വരും അവള്‍ സുകേഷ് പറഞ്ഞു ...............ഒരു കാര്യം ചെയ്യാം ഞാന്‍ താഴേക്കു പോയി നോക്കിയിട്ട് വരാം അതും പറഞ്ഞു സന്തോഷ് താഴേക്ക് പോയി ...ഇന്ദ്ര നീയെന്താ ക്ലാസില്‍ പോകുന്നില്ലേ ഇന്നി ...സുകേഷ് ചോദിച്ചു ...ഇല്ലടാ അവള്‍ അവിടെ ഇല്ലാതെ എനിക്ക് പോകാന്‍ തോന്നുന്നില്ല ....ഇന്നി വീട്ടിലിരുന്നു പഠിക്കാം എന്നിട്ട് എക്സാം എഴുതാം അങ്ങനെയാ വിജാരിക്കുന്നത്....സതോഷ് ഓടി വരുന്നത് കണ്ടു ...അളിയാ വരുന്നു അവള്‍ ....വരട്ടെ അങ്ങോട്ട് പോകുന്നില്ല ...ഇവിടെ നിന്നാല്‍ ആരും ശ്രദ്ധിക്കില്ല ....അപ്പോഴേക്കും രേഷ്മയും കൂട്ടരും എത്തി ...എപ്പോഴും കാണുന്ന ആ ചിരി ഇല്ല ഇപ്പൊ മുഖത്ത് ...ഇന്ദ്രന്‍ ചേട്ടാ സുഖം അല്ലെ മഞ്ചിമ ചേച്ചിയെ കണ്ടോ ....ഉം സുഖം ....ഇല്ല കണ്ടുപിടിക്കണം ....നിങ്ങള്‍ സംസാരിക്കു ഞങ്ങള്‍ അപ്പുറത്തേക്ക് നിക്കാം ...എല്ലാപേരും അങ്ങോട്ട് മാറി നിന്നു......രേഷ്മ പറഞ്ഞു വിവരങ്ങള്‍ ഞാന്‍ കത്തില്‍ എഴുതിയിരുന്നല്ലോ ...... ഏട്ടാ...ഏട്ടന്‍ എപ്പോ വിളിച്ചാലും ഞാന്‍ ഇറങ്ങിവരാം ഇന്നി വയ്യ .......... വീട്ടില്‍ ആകെ പ്രശ്നമാണ് ................ എന്തൊക്കെയോ പറഞ്ഞു ഇറങ്ങിയത് ..... അന്വേഷണത്തിന് ചിലപ്പോ പുറകെ ആള് കാണും ...ഏട്ടന്‍ ഒരു തീരുമാനം പറയു നമുക്ക് എന്ന് പോകാം .ഡീ അത് ഇത്ര പെട്ടെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത് ആകെ പ്രശ്നം ആകും ഒരു സ്ഥിര വരുമാനം ഇല്ല ....എന്റെ വീട് അറിയാലോ എല്ലാരും കൂടെ ഒരു മുറിയില്‍ അച്ഛനും അമ്മയും അനിയനും ഒക്കെ അതൊരു കുടില്‍ ആണ് ..എന്റെ ഈ ചെറിയ വരുമാനവും പിന്നെ അമ്മ വീട്ടില്‍ ഇരുന്നു പൂവ് കെട്ടുന്നതും അതിനിടക്ക് കല്യാണം ...രേഷ്മ ഇടക്കുകയറി കല്യാണം ആയിട്ടൊന്നും വേണ്ടാ ..ഏതെങ്കിലും അമ്പലത്തില്‍ വച്ച് ഒരു താലി കെട്ട് അത്രേം മതി അതിനുള്ള കാശ് ഞാന്‍ ചിലവാക്കാം ....എന്നാലും രേഷ്മ ...അവള്‍ വീണ്ടും ഇടയ്ക്കു കയറി പറ്റുമോ ഇല്ലയോ ....അല്പം ഉച്ചത്തില്‍ ആയതുകൊണ്ട് ഇന്ദ്രന്‍ ശ്രദ്ധിച്ചു ..പ്രശ്നം ആയോ .ഇന്ദ്രന്‍ അങ്ങോട്ട് പോയി എന്താടീ പ്രശ്നം എന്താ സുകേഷേ ....അളിയാ അത് പിന്നെ ..അപ്പോഴും രേഷ്മ ഇടയ്ക്കു കയറി ..അത് ഇന്ദ്രേട്ടാ ഞാന്‍ പറയാം ഈ പ്രശ്നം കാരണം ഇന്നി എനിക്ക് വീട്ടില്‍ നിക്കാന്‍ പറ്റില എന്നെ വിളിച്ചു കൊണ്ട് പോകാന്‍ പറ ഏട്ടനോട് ...രേഷ്മ അതിനുള്ള പ്രായം ആയോ നിനക്ക് .അതല്ല ഇന്ദ്രേട്ടാ .....ഡീ ..ഞാന്‍ പറയുന്നത് മനസില്ലാക്ക് ..ഇപ്പൊ അങ്ങനെ ചെയ്‌താല്‍ കേസ് കൊടുക്കും നിന്റെ അച്ഛന്‍ ഞങ്ങള്‍ നിന്നെ തട്ടിക്കൊണ്ടു പോയി എന്ന് ........... നിനക്ക് പതിനെട്ടു വയസാകാത്തത് കൊണ്ട് .എല്ലാരും തൂങ്ങും വെറുതെ ഒരു പ്രശ്നം ഉണ്ടാകാം അത്രേ ഉള്ളു ...ഇന്നി ഒന്നരവര്‍ഷം ആകണ്ടേ നിനക്ക് പ്രായപൂര്‍ത്തി ആകാന്‍ ...ഞാന്‍ ഉറപ്പു തരാം നിങ്ങളുടെ സ്നേഹം ഇതുപോലെ പോയാല്‍ അന്ന് ഞാന്‍ സഹായികാം ..ഇപ്പൊ സന്തോഷമായിട്ട് രണ്ടാളും വീട്ടില്‍ പോയെ .....വേറെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആയിക്കോ ... എന്നാലും ഇന്നി അധികം നിക്കണ്ടാ പെട്ടെന്ന് വേണം ..മനസില്ല മനസോടെ ആണെങ്കിലും രേഷ്മ സമ്മതിച്ചു ..പിന്നെ അല്പം കൂടെ അവര്‍ അവിടെ നിന്നു സംസാരിച്ചു ....എല്ലാപേരും ഒരുമിച്ചു താഴേക്കു പോയി മെയിന്‍ റോഡില്‍ എത്തിയതും രേഷ്മയുടെ അനിയന്‍ സനീഷും കൂട്ടരും വളഞ്ഞു അവന്‍ സൈക്കളില്‍ തന്നെ ഇരിക്കുന്നു കൂട്ടുകാരും സൈക്കള്‍ പിടിച്ചിട്ടുണ്ട് സനീഷ് രേഷ്മയെ പരിസരം നോക്കാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ....സുകെഷിനെ തെറി പറഞ്ഞു ഉടന്‍ സന്തോഷ് അവനെ അടിക്കാനായി ചാടി ....ഇന്ദ്രന്‍ അവനെ പിടിച്ചു നിറുത്തി എന്നിട്ട് സനീഷിന്റെ അടുത്തേക്ക് പോയി അവന്‍ പറഞ്ഞു സനീഷേ വെറുതെ ഒരു പ്രശ്നം നീ കാരണം ഉണ്ടാക്കരുത് ....ഇന്നി സുകെഷിന്റെ പേരില്‍ ഒരു പ്രശ്നവും ഉണ്ടാവില്ല ....സനീഷ് ഉടന്‍ പറഞ്ഞു നീ പോടാ പുല്ലേ ..ഒരു കൊച്ചു പയ്യന്‍ അത് പറഞ്ഞപ്പോ ഇന്ദ്രന്റെ ക്ഷമകെട്ടു .അവന്‍ സൈക്കള്‍ തൂക്കി എടുത്തു സനീഷ് താഴത്ത് വീണു മറ്റുള്ളവര്‍ സൈക്കളും ഇട്ടു ഇന്ദ്രനെ വളഞ്ഞു .....ഒറ്റയെണ്ണം വരരുത് പറഞ്ഞേക്കാം താഴെ നിന്നും എണീറ്റ സനീഷിനെ നോക്കി ഇന്ദ്രന്‍ .........ഡാ കൊച്ചു ചെറുക്കനാ നീ വല്യ വര്‍ത്തമാനം പറയല്ലേ .....ഈ പരുവത്തില്‍ വീട്ടില്‍ പോകില്ല ..ആദ്യം ഞാന്‍ പറയുന്നത് മോന്‍ കേള്‍ക്കു ..എനിക്കൊന്നും കേള്‍ക്കണ്ടാ സനീഷ് വീണ്ടും അതെ ആവേശത്തില്‍ തന്നെ ...ഇന്ദ്രന്‍ പറഞ്ഞു അല്ല നീ കേട്ടിട്ട് ചെയ്യാനുള്ളത് ചെയ്യ് ....ഇന്നി സുകെഷും രേഷ്മിയുമായി ഒരു ബന്ധവും ഉണ്ടാകില്ല രേഷ്മയെ നോക്കി ഇന്ദ്രന്‍ നീ പോയിക്കോ ..രേഷ്മ എല്ലാപേരെയും ഒന്ന് നോക്കിയിട്ട് കൂട്ടുകാരുമായി പോയി .....ഇന്ദ്രന്‍ തുടര്‍ന്ന്‍ .... അവര്‍ ഇന്ന് ......തമ്മില്‍ എല്ലാം പറഞ്ഞു വീട്ടുകാര്‍കിഷ്ടമില്ലാത്ത ബന്ധം അവര്‍ക്കും വേണ്ടാ എന്നാ തീരുമാനത്തില്‍ എത്തി ഇന്നി നീയായിട്ടു വീട്ടില്‍ ചെന്ന് പ്രശ്നം ഉണ്ടാക്കരുത് ഇത് വീട്ടില്‍ പറയരുത് ഇന്നി ഇവന്റെ ഭാഗത്ത് നിന്നും ഒന്നും ഉണ്ടാവാതെ ഞാന്‍ നോക്കാം പിന്നെ ..ഒരു കാര്യം ഇത് വീട്ടില്‍ പറഞ്ഞു പ്രശ്നം ഉണ്ടാക്കിയാല്‍ കളി മാറും അതും ഓര്‍ത്തോണം കേട്ടല്ലോ ...അവന്റെ മറുപടിക്ക് കാത്തു നില്‍കാതെ ഇന്ദ്രന്‍ നടന്നു കൂടെ മറ്റുള്ളവരും .....സമീര്‍ ചോദിച്ചു അളിയാ ഇന്ദ്ര നീ ഇങ്ങനെ ഒക്കെ സംസാരിക്കുമോ ..ഞാന്‍ ആദ്യമായി ആണ് ഇത്രേം ദേഷ്യത്തില്‍ നിന്നെ കാണുന്നത് ..അല്ല സമീരെ അങ്ങനെ അപ്പോള്‍ സംസാരിച്ചില്ലായെങ്കില്‍ ചിലപ്പോ അത് കുഴപ്പം ആയേനെ സന്തോഷ് അളിയന്‍ അടി കൊടുത്തിരുന്നു എങ്കിലോ ..പിന്നെ ഇവിടം കൊണ്ടൊന്നും തീരില്ല അതാ അപ്പൊ തോന്നിയ പോലെ ഒക്കെ ഞാന്‍ പറഞ്ഞത് അളിയാ സുകേഷേ ഞാന്‍ പറഞ്ഞത് കേട്ടല്ലോ .ഇന്ന് പുറത്തു വച്ച് കാണല്‍ ഒന്നും വേണ്ട ഇന്നി അങ്ങനൊന്നും ഇല്ലാന്നാ ഞാന്‍ ആ കുട്ടി ചെകുത്താനോട് പറഞ്ഞത് ... സമീര്‍ വീണ്ടും പറഞ്ഞു..... അല്ലളിയ ....എനിക്കൊരു സംശയം ..ആ കുട്ടി ചെകുത്താന്‍ പ്രശ്നം ഉണ്ടാക്കും ................... അവന്‍ ഇത് വീട്ടില്‍ പറയും ........ അവനെയും അടിച്ചു എന്നാവും പറയുന്നത് ..ഏയ് അങ്ങനെ ഉണ്ടാവില്ല ഇന്ദ്രന്‍ പറഞ്ഞു ..ഉണ്ടാവുമോ വീണ്ടും ചോദിച്ചു ഇന്ദ്രന്‍ ....അല്ല ഇന്നി ഇപ്പൊ അങ്ങനനെങ്കില്‍ അത് വിധി വരുന്നത് വരട്ടെ ....അവര്‍ സുകെഷിന്റെ കടയില്‍ എത്തി ..സുകേഷ് പറഞ്ഞു അളിയാ ..... നമ്മുക്ക് ഇപ്പുറത്തെ വഴിയെ പോകാം.... അവളുടെ വീട്ടിനടുത്ത് .............. അവിടെ ചെല്ലുമ്പോ അറിയാം എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ..അവിടെ അടുത്ത് തിരക്കാം നമുക്ക് ..എന്താ അളിയാ ടെന്‍ഷന്‍ തുടങ്ങിയോ ഇന്ദ്രന്‍ ചോദിച്ചു ..ഉം സമീര്‍ പറഞ്ഞപോലെ അവന്‍ വീട്ടില്‍ ചെന്ന് പറഞ്ഞെങ്കിലോ ...നമ്മുക്ക് നോക്കിയിട്ട് വരാം .....ഉം ശരി അതും പറഞ്ഞു എണീറ്റ് എല്ലാപേരും ...ഇന്ദ്രന്റെയും സുകെഷിറെയും വീട്ടിലേക്കു പോകുന്ന റോഡ് തിരിയുന്ന ഭാഗത്ത് നിന്നു അളിയാ പോകണോ അങ്ങോട്ട് ചിലപ്പോ അതാവും അടുത്ത പ്രശനം ഒന്ന് കൂടെ ഒന്ന് ചിന്തിച്ചിട്ട് പോരെ സമീര്‍ ചോദിച്ചു ...ഇല്ല നമ്മള്‍ അവിടെ പോകുന്നത് അല്ലല്ലോ അത് വഴി പോകുന്നു അത്രേ അല്ലെ ഉള്ളു ...സംസാരിച്ചു കഴിഞ്ഞു നടക്കാന്‍ ഏകദേശം ഇന്ദ്രന്റെ വീട്ടിനടുത്ത് എത്തിയപ്പോ എല്ലാപേരും കണ്ടു ഒരാള്‍ ഓടി പാഞ്ഞു വരുന്നു വന്നു ഇന്ദ്രന്റെ ഷര്‍ട്ടില്‍ പിടിത്തം ഇട്ടു അലറി എല്ലാപേരും ഒരുനിമിഷം പതറി ....

അദ്ധ്യായം 27
ഡാ എന്റെ മോനെ നീ തല്ലും അല്ലെ... അങ്ങേര്‍ അലറി വിളിക്കുകയാണ് ..... ഇന്ദ്രന്റെ വീട്ടിനു മുന്നില്‍ വച്ചായിരുന്നു ........ ചുറ്റിനും ഉള്ള കടക്കാരും അടുത്തുള്ള വീട്ടുകാരും ഒക്കെ പുറത്തിറങ്ങി നോക്കുന്നു ... .....ഇന്ദ്രന്‍ തന്റെ വീട്ടിലേക്ക് നോക്കി....... ദൈവമേ .... ദെ അമ്മയും സഹോദരിമാരും ഇറങ്ങി വരുന്നു ........അദ്ദേഹം പൊക്കം കുറഞ്ഞു ഒരു മെലിഞ്ഞ മനുഷ്യനാണ് ......ഇന്ദ്രന്റെ ഷര്‍ട്ടില്‍ പിടിച്ചു ചുറ്റുന്നു എങ്കിലും ഇന്ദ്രന് ഒരു കുലുക്കവും ഇല്ല ..മാമ .... വിട് ......നമുക്ക് സംസാരിച്ചു തീര്‍ക്കാം............ ഞാന്‍ ഒന്നും ചെയ്തിട്ടില്ല ഇന്ദ്രന്‍ പറഞ്ഞു .......നീ ഒന്നും സംസാരിക്കണ്ട ....അങ്ങേരുടെ സംസാരം ഇഴയുന്നുണ്ട് ...ചാരായത്തിന്റെ മണം വരുന്നുണ്ട് ...അങ്ങേര്‍ തുടരുന്നു ....എന്റെ പിള്ളേരെ വഴിതെറ്റിക്കാന്‍ നടക്കുന്നോ അഭാസാ ...പട്ടി ......നിന്റെ വീട്ടില്‍ ഉണ്ടല്ലോ രണ്ടെണ്ണം ......അത് പോരെ കൂട്ടുകാര്‍ക്ക് ....അത് കേട്ടതും ഇന്ദ്രന്റെയും കൂട്ടുകാരുടെയും കണ്‍ട്രോള്‍ പോയി ഇന്ദ്രന്‍ അങ്ങേരെ പിടിച്ചു ഒറ്റ തള്ള് വേച്ചു വീഴാന്‍ പോയ അങ്ങേരെ ഇന്ദ്രന്‍ തന്നെ പിടിച്ചു ...........പ്രായത്തിനെ ഓര്‍ത്തു ഞാന്‍ ഒന്നും പറയുന്നില്ല ആവശ്യമില്ലാതെ ഒരു പ്രശ്നം ഉണ്ടാക്കരുത് അനാവശ്യം പറയരുത് ...പറഞ്ഞാല്‍ നീ എന്ത് ചെയ്യുമെടാ പട്ടി .....വയസ്സിനു മൂതതാനെന്നു ഞാന്‍ നോക്കില്ല ...നല്ല പൊട്ടീര് തരും ഞാന്‍.... കുടിച്ചു ബഹളം ഉണ്ടാക്കുന്നോ ....രണ്ടെണ്ണം പൊട്ടിച്ചിട്ട് എടുത്തു പോലീസില്‍ ഏല്‍പ്പിക്കും ഞാന്‍ .......... അറിയാലോ ഒരു ഗവണ്മെന്റ് ഉദ്യോഗസ്തനാ താന്‍ ........ഡ്യൂട്ടി ടൈമില്‍ വെള്ളമടിച്ചു റോഡില്‍ അലമ്പുണ്ടാക്കി എന്ന് ഞങ്ങള്‍ പറയും.......... കാണണോ തനിക്കു ...സുകേഷ് പറഞ്ഞു മാമ .....അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിവില്ലാത്തവന്‍ അല്ല ഞാന്‍ ഇന്രന്റെ വീട്ടുകാരെ പറഞ്ഞത് മോശമായ് ....പിന്നെ നിങ്ങള്‍ എന്റെ മാമനും അവള്‍ മുറപെണ്ണും തന്നല്ലോ അതുകൊണ്ട് തെറ്റല്ല തല്‍ക്കാലം മാമന്‍ വീട്ടില്‍ പോകു.. വെറുതെ പ്രശ്നം ഉണ്ടാക്കാതെ...............ബാക്കി നമുക്ക് മുറപോലെ സംസാരിക്കാം .. ....ആരട നിന്റെ മാമാന്‍.......... എന്റെ മോളുടെ പുറകെ നടന്നു ശല്ല്യം ചെയുന്നത് നീ അല്ലെ ...അടുത്ത് അവനു നേരെ ആയി ....ഇന്ദ്രന്‍ ഇടപെട്ടു മാമ അത് പറയരുത് ................ഇത്രേം ആയ സ്ഥിതിക്ക് ഞാന്‍ പറയാം .......വേറാരും അല്ലാലോ നിഗടെ മരുമകന്‍ തന്നല്ലോ ഇവന്‍ .....പിന്നെ ... അവള്‍ ഇങ്ങോട്ട് ശല്ല്യം ചെയ്താ ഇവനെ കൊണ്ട് സ്നേഹിപ്പിച്ചത് ....പിന്നെ ഇവരുടെ പ്രേമം............ ദെ ഈ നിന്ന് നോക്കുന്ന എല്ലാപേര്‍ക്കും അറിയാവുന്നതാണ് ...അവളെ ശല്ല്യം ചെയ്യുന്നു എന്ന് നിങ്ങള്‍ ഇപ്പൊ കിടന്നു അലറിയാല്‍ ..... നാറുന്നത് നിങ്ങള്‍ തന്നെയാ .ആരും അത് വിശ്വസിക്കില്ല ............ഇന്നി പറഞ്ഞിട്ട് കാര്യം ഇല്ല .............. പറ്റും എങ്കില്‍ നിങ്ങള്‍ സമയം ആകുമ്പോ ഇവന് കെട്ടിച്ചു കൊടുക്ക് ...അല്ലെങ്കില്‍ നിങ്ങള്‍ ചെന്ന് മോളെ പറഞ്ഞു പിന്തിരിപ്പിക്ക് ..............വെറുതെ നാട്ടില്‍ ഉള്ള പയ്യന്മാരുടെ പുറത്തു നിങ്ങള്‍ കേറാതെ .......അപ്പൊ മാമന്‍ വിട്ടോ ...കെട്ട് ഇറങ്ങീട്ടു നമുക്ക് സംസാരിക്കാം ....എല്ലാപേരെയും ഒന്ന് നോക്കിയിട്ട് .രേഷ്മയുടെ അച്ഛന്‍ ആടി ആടി നടന്നു പോയി ......അളിയാ ഇന്ദ്ര സോറി ഞാന്‍ കാരണം നിനക്ക് ചീത്ത പേരായി ....ആ ചെറുക്കനെ ഞാന്‍ കാണട്ടെ അടിച്ചു എന്നല്ലേ അവന്പറഞ്ഞത് സുകേഷ് പറഞ്ഞു ...സന്തോഷ് ഉടന്‍ ഇടയ്ക്കു കയറി അതല്ലേ അളിയാ ഞാന്‍ അപ്പൊ അടികൊടുക്കാന്‍ പോയത് കൊടുത്തിരുന്നു എങ്കില്‍ സമാധാനം ആയിരുന്നു ഇതിപ്പോ കൊടുത്തതും ഇല്ല കൊടുത്തു എന്നാ പേരും ......ഇന്ദ്രനും കൂട്ടരും നേരെ വീട്ടിലേക്ക് കയറി .....എന്താടാ ഇതൊക്കെ അപ്പൊ നീയും മോശം അല്ലല്ലോ അതാ നീ ഇന്ദ്രനെയും സഹായിച്ചത് അല്ലെ അമ്മ ചോദിച്ചു സുകെഷിനോട് ......അല്ലമ്മ ഞങ്ങള്‍ ബന്ധുക്കള്‍ ആണ് ....എല്ലാപേര്‍ക്കും അറിയാവുന്നത ഇത് പിന്നെ അങ്ങേരു ഒരു കുടിയന്‍ ആണ് കുടിക്കുമ്പൊ എന്താ ചെയ്യുന്നേ എന്ന് അങ്ങേര്‍ക്കും അറിയില്ല സുകേഷ് പറഞ്ഞു ..ഉം ശരി ശരി വെറുതെ റോഡില്‍ കിടന്നു പ്രശ്നം ഉണ്ടാക്കാതെ ...അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി ....
ഇന്ദ്രനും കൂട്ടരും റൂമില്‍ കയറി .....ഇന്നി എന്താണ് നിന്റെ പ്ലാന്‍ ...ഇന്ദ്രന്‍ ചോദിച്ചു .....വരുന്നത് വരട്ടെ അളിയാ എനിക്കുള്ളതാണ് അവള്‍ എങ്കില്‍ അത് നടുക്കും ഇല്ലെങ്കില്‍ ഇല്ല അളിയന്‍ ഇപ്പൊ ഇത്രേം ക്ഷമിക്കുന്നില്ലേ മഞ്ചിമയുടെ കാര്യത്തില്‍ ...പിന്നെ അത്രേം ഒന്നും ആയില്ലല്ലോ ഇത് ...സുകേഷ് പറഞ്ഞു ....അടുത്ത ദിവസം സുകേഷ് ഓടി ഇന്ദ്രന്റെ വീട്ടില്‍ വന്നു അളിയാ നീ പെട്ടുന്നു വാ നമുക്ക് എന്റെ വീടുവരെ ഒന്ന് പോകാം ...രേഷ്മ അവളുടെ കൂട്ടുകാരിയുടെ വീട്ടില്‍ വന്നു എന്റെ വീട്ടിനടുത്ത് ഇന്നി തിരികെ വീട്ടിലേക്ക് ഇല്ലാണ് പറഞ്ഞു അളിയന്‍ വന്നു ഒന്ന് സംസാരിക്കു ...അമ്മയും അച്ഛനും പറയുന്നു അവള്‍ വരട്ടെ എന്ന് ...എന്നാലും ഇപ്പൊ ശരിയാകില്ല അളിയാ അറിയാലോ അളിയന് സര്‍ക്കാര്‍ കണക്കിന് രണ്ടുപേര്‍ക്കും പ്രായം ആയിട്ടില്ല ...ഉം ശരി അഞ്ചു മിനിട്ട് ധാ വരുന്നു ഇന്ദ്രന്‍ അകത്തേക്ക് പോയി ഫ്രഷ് ആയി വന്നു ...ഡ്രസ്സ് ചെയ്തിറങ്ങി ...അവര്‍ സുകെഷിന്റെ വീട്ടില്‍ എത്തി ...................

അദ്ധ്യായം 28
വീട്ടിനു പുറത്തു അമ്മയും അച്ഛനും നിക്കുന്നു .....ഇന്ദ്രാ നീ വന്നത് നന്നായി ...അമ്മ പറഞ്ഞു ....ഇവനോട് പറ ഇന്ദ്ര അവളെ ഇങ്ങു വിളിച്ചു കയറ്റാന്‍ ...ഉള്ളതില്‍ പങ്ക് അവള്‍ക്കും കൊടുത്തു ഇവിടെ കഴിയാം ഞങ്ങള്‍ക്ക് ഒരു വിരോധവും ഇല്ല ..അവള് ധാ അപ്പുറത്ത് നിക്കുന്നു ....സുകെഷിന്റെ അച്ഛന്‍ ഒരു വേറിട്ട തരം സ്വഭാവം ആണ് ...അതിനു ആണാണ് എന്നും പറഞ്ഞു നടന്ന പോര നട്ടെല്ല് വേണം ഹും ...അച്ഛന്‍ മിണ്ടാതിരിക്ക് നിങ്ങള്‍ക്കറിയില്ല ബുദ്ധിമുട്ടുകള്‍ സുകേഷ് പറഞ്ഞു ....ഞാന്‍ അവളോട് സംസാരിക്കട്ടെ എന്നിട്ട് തീരുമാനിക്കാം ഇന്ദ്രന്‍ പറഞ്ഞു ..സുകേഷേ അവള്‍ എവിടെ .....നീ വാ അതും പറഞ്ഞു വീട്ടിന്റെ സൈടിലെക്ക് സുകേഷ് ഇന്ദ്രനെ കൂട്ടികൊണ്ട് പോയി ..മതിലിനപ്പുറത്ത് ഇവിടുത്തെ സംസാരം കേട്ടുകൊണ്ട് രേഷ്മ നിക്കുന്നുണ്ട് ....ഇന്ദ്രനെ കണ്ടത് അവള്‍ ഒന്ന് ചിരിച്ചു ...ഡീ നീ ഇതെന്തു ഭാവിച്ച ഞാന്‍ അന്ന് നിന്നോട് എല്ലാം പറഞ്ഞതല്ലേ ...ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കട്ടെ ....രേഷ്മ ഇടയ്ക്കു കയറി ഏട്ടാ എന്താ എന്റെ അവസ്ഥ ആരും മനസിലാക്കതേ......അത്രേം ബുദ്ധിമുട്ട അവിടെ അതാ ഞാന്‍ ഇങ്ങു വന്നത് .....അതൊക്കെ ശരിയാ രേഷ്മ പക്ഷെ നിങ്ങള്ക്ക് രണ്ടുപേര്‍ക്കും നിയമ പ്രകാരം വയസു ആയിട്ടില്ല ഏതെങ്കിലും ചെയ്‌താല്‍ അത് വല്യ പ്രശ്നം ആകും ....നിന്നെ തട്ടി കൊണ്ട് വന്നു ബലം പ്രയോഗിച്ചു കെട്ടിച്ചു എന്നൊക്കെ ആവും ...പ്രായം ആകാത്തത് കൊണ്ട് നിന്റെ വാക്കിനു വില കാണില്ല കോടതിയില്‍ ..എന്തിനാ ഒരു പൊല്ലാപ്പ് ..നീ ക്ഷമിക്കു ..വയസു തികയുന്ന അന്ന് നമുക്ക് കല്യാണം നടത്താം ഞാന്‍ എല്ലാ സഹായവും ചെയ്തു തരാം ..ഇപ്പൊ നീ വീട്ടില്‍ പോകണം ..നീ ഇപ്പൊ പഠിക്കുന്നതില്‍ ശ്രദ്ധിക്കു ...എന്തായാലും പ്രായം ആകാതെ കെട്ടിച്ചു വിടാന്‍ വീട്ടുകാര്‍ ഒരുങ്ങില്ല അപ്പൊ അങ്ങനെയും പേടിക്കണ്ട ....നിങ്ങള്‍ ഇപ്പൊ ചെയ്യേണ്ടത് പുറമേ നിങ്ങള്‍ ഒരു ബന്ധവും ഇല്ല എന്ന് ഭാവിക്കണം മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ...സമയം ആകുമ്പോ നമ്മുക്ക് വേണ്ടത് ചെയ്യാം ധൈര്യമായി ഇരിക്ക് ....പക്ഷെ ഒരു കാര്യം അന്നുവരെയും നിങളുടെ ഈ സ്നേഹം ഉണ്ടാവും എന്ന് എനിക്ക് വാക്ക് തരണം രണ്ടുപേരും ....എന്താ രേഷ്മ ....എന്താ സുകേഷേ .....അതെന്താ ഏട്ടാ അങ്ങനെ പറയുന്നത് സ്നേഹം ഉള്ളത് കൊണ്ടല്ലേ ഞാന്‍ ഇപ്പൊ ഇറങ്ങി വന്നത് രേഷ്മ പറഞ്ഞു.....അതിപ്പോ ..ഞാന്‍ പറഞ്ഞത് രണ്ടു വര്ഷം കഴിഞ്ഞിട്ടുള്ള കാര്യമാ ....മനുഷ്യന്റെ അവസ്ഥ അല്ലെ അതാ ഞാന്‍ പറഞ്ഞത് ..വേറൊന്നും വിജാരിക്കണ്ട ....അതൊക്കെ പോട്ടെ തല്‍കാലം മോള് വീട്ടില്‍ പോകു സമാധാനമായി ഇരിക്ക് ..നമുക്ക് എല്ലാതിനും വഴി ഉണ്ടാക്കാം ..എന്തായാലും സുകെഷിന്റെ വീട്ടുകാര്‍ അനുകൂലം ആണല്ലോ ധൈര്യമായി പോയി വരൂ ..........ഡാ നീ അവളെ പറഞ്ഞു സമാധനിപ്പിക്ക് ഞാന്‍ അപ്പുറത്ത് ഉണ്ടാവും ..അത് പറഞ്ഞു ഇന്ദ്രന്‍ വീട്ടിനു മുന്നിലേക്ക് പോയി ...അമ്മ അല്പം വെള്ളം എടുക്കു പറയാന്‍ തുടങ്ങിയതും അമ്മ ചായയുമായി എത്തി ..എന്ത് പറഞ്ഞു ഇന്ദ്ര അമ്മ ചോദിച്ചു ...അമ്മ എന്തായാലും ഇപ്പൊ ഒരു കല്യാണം വേണ്ട വയസു പ്രശനം ആണ് രണ്ടുവര്‍ഷം എന്തായാലും കാത്തിരുന്നേ പറ്റു.. ഒരുവിധം ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചു ..സുകേഷ് അപ്പോഴേക്കും എത്തി ...എന്തായെട ഇന്ദ്രന്‍ ചോദിച്ചു അവള്‍ വൈകുന്നേരം പോകും എന്ന് പറഞ്ഞു ..ഒരു ചെറിയ സമാധാനം ആയി അളിയന്‍ വന്നു സംസാരിച്ചതില്‍ ..സുകേഷ് പറഞ്ഞു .....
ദിവസങ്ങള്‍ കഴിഞ്ഞു ഇന്ദ്രന് പരീക്ഷക്ക് സമയം ആയി . ഇന്നി മൂന്നു ദിവസം കഴിഞ്ഞാല്‍ രണ്ടാം വര്‍ഷ പരീക്ഷ ആണ് ...ഇന്ദ്രനും കൂട്ടരും സുകെഷിന്റെ കടയില്‍ ഉണ്ട് .നാളെ മലയാള മാസം കര്‍ക്കിടകം ഒന്നാം തീയതി .ഒരുവര്‍ഷത്തെ അഴുക്കും വലയും ഒക്കെ കളഞ്ഞു .കടകളും വീടുകളും ഒക്കെ വൃത്തിയാക്കി പെയിന്റ് ഒക്കെ അടിച്ചു "ചേട്ട" ആടി...എന്നും പറയും അതിനുള്ള ഒരുക്കത്തിലാണ് സുകെഷിന്റെ കടയും സന്ധ്യ കഴിഞ്ഞു ....പണി തുടങ്ങി എല്ലാരും ഉണ്ട് ...ഡാ അപ്പൊ ഞാനും സന്തോഷും അച്ഛന്റെ കടയില്‍ കാണും ഇന്ദ്രന്‍ പറഞ്ഞു ഞങ്ങള്‍ അവിടെ വൃത്തി ആക്കാം എന്ന് വിചാരിച്ചു . വികാസും പിന്നെ മനോജും ദീപനും അവിടെ നിക്കുന്നു ഞാനും കൂടെ പോട്ടെ അല്ലെങ്കില്‍ കടയിലെ പണിക്കാരന്‍ അറിയാലോ മോഹനന്‍ അണ്ണന്‍ ഇപ്പോഴേ കുടിച്ചു പ്രശ്നമുണ്ടാക്കി തുടങ്ങും ...ഇന്ദ്രന്‍ അതും പറഞ്ഞു സന്തോഷിനെയും വിളിച്ചു ഇറങ്ങി .. മോഹനന്‍ എന്നത് നല്ല കഥാപാത്രം ആണ് ..ഇന്ദ്രന്റെ അച്ഛനോടും കുടുംബത്തോടും വളരെ സ്നേഹമുള്ള ആളാണ് ...ജോലി കാരനാണെങ്കിലും അവരുടെ മേല്‍ ഒരവകാശം തനിക്കുണ്ട് എന്നാ ഭാവം ആണ് മോഹനന്‍ എന്നയാള്‍ക്ക് ....കുടിച്ചു കഴിഞ്ഞാല്‍ ഇന്ദ്രന്റെ അച്ഛനെയും ഇന്ദ്രനെയും ഉപദേശം ആണ് ...ഇന്ദ്രന് സന്തോഷും കടയില്‍ എത്തി ഒരുക്കങ്ങള്‍ തുടങ്ങി മോഹനന്‍ അണ്ണനെയും കൂട്ടി പെയിന്റ് ഒക്കെ വാങ്ങി വന്നു ...എല്ലാപേരും പണി തുടങ്ങി മോഹനന്‍ ഇടക്കെപ്പോഴോ മുങ്ങി തിരികെ വന്നത് നാല് കാലില്‍ ആണ് പിന്നെ ഉപദേശവും ...അങ്ങനെ അല്ല ഇവിടെ അടിക്കു ഇങ്ങനെ അടിക്ക് എന്നൊക്കെ പറഞ്ഞു മനോജിന്റെ കയില്‍ നിന്ന് ബ്രഷ് വാങ്ങി എന്നീട്ടു വല്ലവിധവും മേശപുറത്ത് കയറി കാലു വ്ഴുതിയതും വീഴാതിരിക്കാന്‍ പിടിച്ചത് അപ്പുറത്ത് കുഞ്ഞു ഏണിയില്‍ നിന്നും പ്പൈന്റ്റ് അടിച്ചു കൊണ്ടിരുന്ന വികാസിന്റെ കാലില്‍ .....ഒരു നിമിഷം എല്ലാം കൂടെ താഴേക്കു താഴെ വീണ മോഹനന്റെ പുറത്തു ..മേശയും ..ചെറിയ ഏണിയും...വികാസും .... അവന്റെ കൈയില്‍ ഇരുന്ന പെയിന്റ് മൊത്തം മോഹനന്‍ അന്നതെ ദേഹത്ത് പിന്നെ മോഹനനില്‍ അനക്കം ഇല്ല വല്ല വിധേനയും എല്ലാരും കൂടെ പിടിച്ചു ഒരു മൂലക്ക് കിടത്തി ..വീണ്ടും പണി തുടങ്ങി ..പതിനോന്നര മണിക്ക് മുന്പ് തീര്‍ത്തു ...മോഹനനെ കടക്കുള്ളില്‍ ഇട്ടു പൂട്ടി എല്ലാരും ഇറങ്ങി .സുകെഷിന്റെ കടയില്‍ പോയി അവിടേം പണി കഴിഞ്ഞിരുന്നു ..എല്ലാപെരുമായി തട്ട് ദോശ കഴിക്കാന്‍ പോയി ..കഴിച്ചു വന്നു നാളെ രാവിലെ അമ്പലത്തില്‍ പോകണം ന്ബെരാതെ ഏതാനം എന്ന് പറഞ്ഞു പിരിഞ്ഞു ..ഇന്ദ്രന്‍ വീട്ടില്‍ എത്തിയപ്പോ ..അവിടെ പണി നടക്കുന്നു കുരുമുളക് നിറച്ചു ലോഡ് ചെയ്യുന്നു ..അവന്‍ നേരെ പുറകു വശത്ത് പോയി അമ്മയെ വിളിച്ചു ..അമ്മ വന്നു വാതില്‍ തുറന്നു ...കടയുടെ താകോല്‍ അമ്മയെ ഏല്‍പ്പിച്ചു ഇന്ദ്രന്‍ കുളിക്കാന്‍ പോയി തിരികെ വന്നു നാളെ രാവിലെ നേരത്തെ വിളിക്കണം എന്ന് പറഞ്ഞു അവന്‍ കിടന്നു . രാവിലെ അമ്മ വിളിച്ചു ..ഇന്ദ്രന്‍ പെട്ടെന്ന് കുളിക്കാന്‍ പോയി അമ്മ അടുക്കളയില്‍ കയറി ....ഇന്ദ്രന്‍ കുളിച്ചു വന്നിട്ട് ഡ്രസ്സ് എടുക്കാന്‍ നടുമുറിയില്‍ കയറാന്‍ തുടങ്ങിയപ്പോ വാതില്‍ പൂട്ടിയിരിക്കുന്നു ഇതെന്താ പതിവില്ലാതെ ..അവന്‍ വാതില്‍ തട്ടി ..ഡീ രോഷ്നി എനീക്ക് എനിക്ക് പോകാന്‍ സമയം ആകുന്നു ..വീണ്ടും വീണ്ടും തട്ടി കതകു തുറക്കുന്നില്ല ഇന്ദ്രന്‍ അമ്മയെ വിളിച്ചു അമ്മ ..അമ്മാ .....
************************************************************************************
അദ്ധ്യായം 29
ഇന്ദ്രനും അമ്മയും മാറി മാറി വിളിച്ചു തുറക്കുന്നില്ല വൈഷ്ണവി ...രോഷ്നി ...ഇതെന്തൊരു ഉറക്കമാ ..അവനു അമ്പലത്തില്‍ പോകാന്‍ സമയം ആയി ...ഇന്ദ്രന്‍ ശക്തിയായി ഇടിച്ചു കതകില്‍ ....രോഷ്നി വന്നു വാതില്‍ തുറന്നു ...എന്തിനാടീ കതകു കുറ്റിയിട്ടെ ആ പതിവില്ലല്ലോ ...അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി ..രോഷ്നി വീണ്ടും കിടക്കയിലേക്ക് ...ഇന്ദ്രന്‍ അകത്തു കയറി അവിടുന്ന് അകത്തെ മുറിയില്‍ കയറി അലമാര തുറന്നു മുണ്ടും ഷര്‍ട്ടും എടുത്തിട്ട് പുറത്തിറങ്ങി മുന്നിലത്തെ വാതില്‍ തുറക്കാനായി ലൈറ്റ് ഇട്ടു ..ലൈറ്റ് കത്തി ഇന്ദ്രന്‍ തിരിയാന്‍ പോയപ്പോ എന്തോ ഒരു കുറവ് അവന്‍ വൈഷ്ണവി കിടക്കുന്ന കട്ടിലില്‍ നോക്കി ..അവിടെ ശൂന്യം ..ഇന്ദ്രന്റെ മനസില്‍ വെള്ളിടി വെട്ടി .... ഇടയ്ക്കു ഒരുമാസം മുന്പ് അടുത്ത വീട്ടില്‍ പാല് കാചിനു നടന്ന സംഭവം ഓര്മ വന്നു .... എല്ലാ ബന്ദുകളും ഉണ്ട് അന്നാണ് വൈശ്നവിക്ക് ഒരു സ്നേഹ ബന്ധം ഉണ്ട് എന്ന് ഇന്ദ്രന്‍ അറിയുന്നത് അച്ഛന്റെ അളിയന്റെ മകന്‍ ദിപീഷ് ..... അവനുമായി ..സ്നേഹ ബന്ധം തുടങ്ങിയത് അഞ്ചു വര്ഷം മുന്പ് ..
പണ്ട് ഇന്ദ്രന്റെ വീട്ടുകാരുമായി വഴക്കായിരുന്നു ദിപീഷിന്റെ കുടുംബം .... പഴയ തലമുറ ....പക്ഷെ ഈ തലമുറയില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല .. ഈ ബന്ധതിനു . ആര്‍ക്കും താല്പര്യം ഇല്ല .......രോഷിനി അച്ഛനോട് വന്നു പറഞ്ഞു ...... ഇന്ന് ഒരു തീരുമാനം പറയണം എന്റെ കല്യാണത്തെ കുറിച്ച് ...................... ഞാന്‍ ഇത് പറഞ്ഞപ്പോഴക്കെ അച്ഛന്‍ ഒഴിഞ്ഞു മാറി .....പലതും പറഞ്ഞു ..... എനിക്ക് അതൊന്നും അറിയണ്ട ..അപ്പോഴാണ് ഇന്ദ്രന്‍ അറിയുന്നത് ഇത് പല തവണ വീട്ടില്‍ സംസാരം ആയിരിക്കുന്നു തന്നോട് ആരും ഇതേ പറ്റി പറഞ്ഞിട്ടില്ല ..ഇന്ദ്രന്‍ ശ്രദ്ധിച്ചു ....വശ്നവി ചോദിക്കുകയാണ് ..അച്ഛാ പറ എന്താ തീരുമാനം അച്ഛന്‍ സമ്മതിക്കുമോ ഇല്ലയോ ....നീ വാ ആള്‍കാര്‍ നോക്കുന്നു നമുക്ക് അകത്തു പോയി സംസാരിക്കാം ..അതും പറഞ്ഞു അച്ഛന്‍ അവളെ കൈയില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി അവള്‍ കൈ തട്ടി മാറ്റി ....വേണ്ട ഇവിടെ നിന്ന് ഇപ്പൊ പറയണം ..ഇവര്‍ക്കെല്ലാം അറിയാവുന്ന കാര്യം ആണ് ..ദെ ദിപെശേട്ടന്റെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ എന്നെ ഇന്ന് തന്നെ കൊണ്ടുപോകാന്‍ തയാറായി നില്‍ക്കുന്നു ...കല്യാണം നടത്താം എന്ന് സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ഇപ്പൊ അവരുടെ കൂടെ പോകും ..ഇന്ദ്രന്‍ ഇടയ്ക്കു ചെന്ന് പറഞ്ഞു നീ അകത്തു പോ വൈഷ്ണവി വെറുതെ പ്രശ്നം ഉണ്ടാക്കാതെ എന്റെ കൈയില്‍ നിന്ന് വാങ്ങും നീ പിന്നെ ആലോചികാം എന്ന് പറഞ്ഞല്ലോ ഇപ്പൊ പ്രശ്നം വേണ്ട ഇന്ദ്രന്‍ അവള്‍ടെ കൈപിടിച്ച് വലിച്ചു കൊണ്ടുപോകാന്‍ നോക്കി അവള്‍ പുറകോട്ടു വലിച്ചു വേണ്ട ആരും ഇതില്‍ ഇടപെടണ്ട അച്ഛാ ഇപ്പൊ പറയണം ............ അവള്‍ ഒരേ വാശിയില്‍ തന്നെയാണ് .......അപ്പോഴേക്കും വല്യച്ഛന്റെ മകന്‍ സുബ്രു വന്നു .സുബ്രു ഇന്ദ്രന്റെ അച്ഛന്റെ വകയില്‍ ഉള്ള ചേട്ടനാണ് ..രാഷ്ട്രീയ നേതാവാണ് ....സഹകരണ സംഘം ബാങ്ക് പ്രസിഡന്റ് ആണ് ഇന്ദ്രനെകാള്‍ വിശ്വാസം ആണ് വൈശ്നവിക്ക് അദ്ധേഹത്തെ ......... .വൈഷ്ണവി നീ ഒന്ന് സമാധാനിക്കു അച്ഛനോട് ഞാന്‍ പറഞ്ഞു സമ്മതിപ്പിക്കാം...... ഇന്ന് ... ഇപ്പൊ പോണം .... എന്ന് പറഞ്ഞാല്‍ ശരിയാവില്ല നിനക്ക് അതിനുള്ള പ്രായം ഇല്ല സമയം ആകുമ്പോ ഞാന്‍ ഇത് സമ്മതിപ്പിച്ചു തരാം ..നീ ഇപ്പൊ വീട്ടിലേക്കു കയറു ....ആള്‍ക്കാരെ കൊണ്ട് അതും ഇതും പറയിപ്പികാതെ .. സുബ്രു പറഞ്ഞു ...കല്യാണം എന്ന് പറയുമ്പോ അതിനു ഒരുപാട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉണ്ട് ..ഇല്ല ഏട്ടാ അച്ഛന്‍ സമ്മതിക്കില്ല ..എനിക്ക് ഇപ്പൊ പോണം ഇന്ന് പോയില്ലങ്കില്‍ ഇത് നടക്കില്ല ....എനിക്കറിയാം ..ഡീ ഞാന്‍ പറയുന്നത് നിനക്ക് വിശ്വാസം ഇല്ലേ ..പറഞ്ഞാല്‍ കേള്‍ക്ക രോഷ്നി ..ഞാന്‍ എല്ലാം ശരിയാക്കാം ..സുബ്രു പറഞ്ഞു ...............അച്ഛന്‍ അവിടെ തന്നെ നില്‍ക്കുന്നു കുറെ ബന്ധുക്കള്‍ ഒക്കെ ചുറ്റും കൂടി പ്രശ്നം അറിഞ്ഞു ഇന്ദ്രന്റെ കൂട്ടുകാരും എത്തി അളിയാ അവന്‍ ഉണ്ടോ അവിടെ പിടിച്ചിറക്കി അടി കൊടുക്കട്ടെ ഞങ്ങള്‍ സുകേഷ് ചോദിച്ചു ...വേണ്ട ഇന്ന് പ്രശ്നം വേണ്ട നമുക്കത് പിന്നെ തീരുമാനിക്കാം ..എല്ലാപേരും വൈശ്നവിയെ നോക്കി ..അവള്‍ എല്ലാപേരെയും ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു ശരി ഇപ്പൊ ഞാന്‍ സമ്മതിക്കാം പക്ഷെ രണ്ടാഴ്ചക്കുള്ളില്‍ എനിക്ക് തീരുമാനം പറയണം ഏട്ടന്‍ സമ്മതിച്ചോ ...സമ്മതിച്ചു സുബ്രു പറഞ്ഞു ..അവള്‍ വീട്ടിലേക്ക് കയറി പോയി ..സുബ്രു അച്ഛനെയും വിളിച്ചു സുബ്രുവിന്റെ വീട്ടില്‍ പോയി ......ഇതെല്ലം ഇന്ദ്രന്റെ മനസിലൂടെ ഇങ്ങനെ പോയി ...അപ്പൊ അവള് എന്തെങ്കിലും ചെയ്തു കാണുമോ ദൈവമേ ഇന്ദ്രന്‍ ഒന്നുകൂടെ കട്ടിലില്‍ നോക്കി എന്നിട്ട് റോഷ്നിയുടെ കട്ടിലില്‍ നോക്കി അതിലും ഇല്ല അവന്‍ കട്ടിലിനടിയില്‍ ഒക്കെ നോക്കി ഇല്ല വൈഷ്ണവി ഇല്ല ..വല്ല കടും കൈയും ചെയ്തു കാണുമോ ദൈവമേ .....അമ്മാ അമ്മാ ഇന്ദ്രന്‍ ഉറക്കെ വിളിച്ചു ....
*************************************************************************************
അദ്ധ്യായം 30
അമ്മ അമ്മാ ഇന്ദ്രന്‍ വീണ്ടും വിളിച്ചു ....ധാ വരുന്നു കിടന്നു അലറാതെ ..അമ്മ പുറത്തു നില്‍ക്കുകയായിരുന്നു എന്ന് മനസിലായി ...എന്താടാ ഒച്ച വക്കുന്നെ .....അമ്മാ .. അത് അതുപിന്നെ ...നീ കാര്യം പറയടാ അമ്മ പറഞ്ഞു .. പിന്നെ വൈഷ്ണവിയെ കാണുന്നില്ല ...ഇന്ദ്രന്‍ പറഞ്ഞു ... അവിടെ എവിടേലും നോക്ക് ..അവള്‍ ബാത്ത് റൂമിലോ മറ്റോ പോയി കാണും അമ്മ പറഞ്ഞു ഇല്ല അമ്മ സാധ്യത ഇല്ല ...ഇപ്പൊ അമ്മയുടെ മനസിലും തോന്നി എന്തോ സംഭവിച്ചിട്ടുണ്ട് ....അമ്മ റോഷ്നിയെ ഉണര്‍ത്തി ഡീ എനീക്ക് വൈഷ്ണവി എവിടെ ഡീ എണീക്കാന്‍ ....അവള്‍ അവിടെ എവിടെ എങ്കിലും കാണും ...ഞാന്‍ ഉറങ്ങട്ടെ... അവള്‍ വീണ്ടും പുതച്ചു മൂടി കിടന്നുറങ്ങാന്‍ ..അമ്മ പുതപ്പിനെ വലിച്ചു മാറ്റി എന്നീക്കെടി അവളെ കാണുന്നില്ല എന്ന് നീ കണ്ടോ അവളെ അമ്മ വീണ്ടും ചോദിച്ചു ....കിടന്നുറങ്ങിയ ഞാന്‍ എങ്ങനാ അവളെ കാണുന്നത് .അതും പറഞ്ഞു അവള്‍ എഴുനേറ്റു ....അമ്മ വേഗം അച്ഛനെ വിളിക്കാന്‍ ഓടി ..........ഇന്ദ്രന്‍ പുറത്തിറങ്ങി അപ്പോഴേക്കും സുകെഷും സന്തോഷും എത്തി ..അവരോടും കാര്യം പറഞ്ഞു എല്ലാരും വീട് മൊത്തം അരിച്ചു പെറുക്കി ഇടയ്ക്കു സംശയം തോന്നിയ ഇന്ദ്രന് സുകെഷും കിണറും പരിസരവും ഒക്കെ നോക്കി ഇല്ല ഒരിടത്തും അവള്‍ ഇല്ല .....ഇതെങ്ങനെ സംഭവിച്ചു ....ഇന്നലെ രാത്രി ഏകദേശം ഒരു മണിയായി എല്ലാരും കിടന്നപ്പോ കാരണം കുരമുളകും കൊണ്ട് ലോഡ് പോയ ശേഷം ആണ് കിടന്നത് എന്നുറപ്പ് .. ഇന്ദ്രന്‍ എണീറ്റ സമയം നോക്കുമ്പോ നാലുമണി ..അപ്പൊ രാത്രി ഒന്നിനും മൂന്നിനും ഇടക്ക് സംഭവിച്ചു ....എന്തായാലും അവള്‍ പോയി എന്നുറപ്പുവരുത്തി ........പക്ഷെ വീട്ടില്‍ നിന്നും ഒന്നും നഷ്ട്ടപെട്ടിട്ടില്ല ....അടുത്ത വീട്ടിലുള്ളവര്‍ ഒക്കെ എത്തി ...പോകാന്‍ സാധ്യത ഉള്ളിടതൊക്കെ വിളിച്ചു ഒരിടത്തും ഇല്ല ..... ആര്‍ക്കും ഒരു രൂപവും ഇല്ല ...അപോഴെക്കും സുബ്രു പറഞ്ഞു ദിപെഷിന്റെ വീട്ടില്‍ വിളിച്ചു നോക്കാം ..അപ്പ്രകാരം സുബ്രു തന്നെ വിളിച്ചു ..ഹലോ സുബ്രു ആണ് മാമനാണോ ...പിന്നെ വൈഷ്ണവി അവിടെ ഉണ്ടോ ...ഇവിടെ ഉണ്ടോന്നോ അവള്‍ക്കിവിടെ എന്ത് കാര്യം ..നിനക്കെന്താ രാവിലെ അവള്‍ അവള്‍ടെ വീട്ടില്‍ കാണും അവിടെ നോക്ക് പൊതിഞ്ഞു വച്ചിരിക്കുകയല്ലേ ഹും അതും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു ......ഇല്ല അവിടെയും ഇല്ല എന്നാ പറയുന്നത് ......പിന്നെ ഇതെവിടെ പോയി അവള്‍ ....ചിറ്റപ്പന്‍ വിഷമിക്കണ്ടാ നമുക്ക് അന്വേഷിക്കാം ഇന്ദ്രനും കൂട്ടരും ഇറങ്ങി നേരെ സുകെഷിന്റെ കടയില്‍ പോയി അവിടെ ഷമീര്‍ സാലി ഉണ്ടായിരുന്നു അവനെയും വിളിച്ചു വിവരം പറഞ്ഞു ....എല്ലാപേരും കൂടെ കാര്‍ സ്ടാന്റിലെക്ക് പോയി ... ഇന്ദ്രന്റെ കുടുംബത്തെയും ദിപെഷിന്റെ കുടുംബത്തെയും നന്നായ് അറിയാവുന്ന ആള്‍ ഉണ്ടായിരുന്നു അങ്ങേരുടെ കാര്‍ വിളിച്ചു ...എല്ലാപേരും കാറില്‍ കയറി ..വണ്ടി വിട്ടു ...എങ്ങോട്ടെന്നില്ലാതെ പോയി അല്പം പോയപ്പോ വണ്ടി നിറുത്ത് നിറുത്ത് ... എനിക്കൊന്നു രണ്ടു സ്ഥലങ്ങള്‍ സംശയം ഉണ്ട് ഇന്ദ്രന്‍ പറഞ്ഞു ...ആദ്യം അങ്ങോട്ട് പോകാം .ആദ്യം ഇന്ദ്രന്റെ ചിറ്റപ്പന്റെ വീട്ടില്‍ തന്നെ പോയി ചെറിയ ഒരു അകല്‍ച്ചയില്‍ ആണ് ഇന്ദ്രന്റെ കുടുംബവുമായി എന്നാല്‍ ദിപെശുമായി അവര്‍ നല്ല അടുപ്പവും ആണ് .വണ്ടി നിറുത്തി ഇബ്ദ്രന്‍ ഇറങ്ങി നിങ്ങള്‍ ഇരുന്നോ ഞാന്‍ നോക്കിയിട്ട് വരാം സുകേഷ് പറഞ്ഞു അല്ല ഞങ്ങള്‍ പുറകെ വരാം .നീ അവരോട് സംസാരിക്കുമ്പോ ചുറ്റിനും ഞങ്ങള്‍ ഒന്ന് നോക്കാം ..ഇന്ദ്രന്‍ പോയ പുറകെ അവരും ഇറങ്ങി ... ഇന്ദ്രന്‍ വീട്ടിനു മുന്നില്‍ എത്തി .അവിടെ ഉള്ള ലക്ഷണം ഇല്ല എന്നാലും ഇന്ദ്രന്‍ വിളിച്ചു ചിറ്റേ....ചിറ്റേ ....എന്താടാ രാവിലെ തന്നെ ..ചിറ്റ ചോദിച്ചു ....ഹും അപ്പൊ ഒന്നും അറിഞ്ഞില്ല അല്ലെ ........... അതോ അറിഞ്ഞില്ല എന്ന് ഭാവിക്കുന്നതോ ..ഇന്ദ്രന്‍ അവരോടോന്നും സാധാരണ അങ്ങനെ സംസാരിച്ചിട്ടില്ല എന്നാലും ദിപെശുമായി ഉള്ള അടുപ്പം വച്ച് നോക്കുമ്പോ സാധ്യത ഉണ്ട് ..പറ വൈഷ്ണവി എവിടെ പോയി നിങ്ങള്‍ അറിയാതെ ഇരിക്കില്ല ..ഡാ മോനെ ഞാന്‍ ഒന്നും അറിഞ്ഞില്ല നീ എന്താ ഇങ്ങനൊക്കെ പറയുന്നത് .....അത് വിട് നിങ്ങളും അറിഞ്ഞാണോ ദിപെഷ് അവളെയും കൊണ്ട് പോയത് ..എനിക്കതാ അറിയേണ്ടത് എവിടാ പോയത് എന്ന് അറിയാമെങ്കില്‍ ദയവു ചെയ്തു പറയുക ...ഇല്ല ഇന്ദ്ര സത്യായിട്ടും എനിക്കറിയില്ല അന്ന് അവിടെ പാലുകാച്ചു ദിവസം പ്രശ്നം ഉണ്ടായപ്പോഴാ ഞാന്‍ ഇങ്ങനെ ഒന്ന് അറിഞ്ഞത് തന്നെ[...]ഉം ശരി ഞാന്‍ ഇപ്പൊ പോകുന്നു പക്ഷെ ഒരു കാര്യം പറഞ്ഞേക്കാം .ഈ സംഭവത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ടെന്നു ഞാന്‍ അറിഞ്ഞാല്‍ ......പിന്നെ ഇങ്ങനാവില്ല നിങ്ങള്‍ എന്നെ കാണുന്നത് ...അപ്പോഴേക്കും സുകെഷും മറ്റും അവിടെ എത്തി ...വാടാ പോകാം ..അതും പറഞ്ഞു ഇന്ദ്രന്‍ ഇറങ്ങി നടന്നു കൂടെ മറ്റുള്ളവരും ഇന്നി എന്താ എങ്ങോട്ടാ അടുത്ത യാത്ര .... പോണം അവിടെ ഒരു ആന്റ്യും മാമനും ഉണ്ട് ദിപെഷിന്റെ അച്ഛന്റെ അനിയത്തി ആണ് .അവര്‍ .........അവിടെ നോക്കാം .... അവിടെ പോകാനും സാധ്യത ഉണ്ട് ....എന്നാ ചേട്ടാ വണ്ടി നെടുംകണ്ടാതെക്ക് വിട്ടോ ....അരമനിക്ക്കൂര്‍ യാത്രയില്‍ നേടുംകണ്ടത്ത് എത്തി അവരുടെ കടയിലും വീട്ടിയം വിവരം തിരക്കി ആന്റി പറഞ്ഞു ഇന്ദ്ര ഇവിടെ വന്നിട്ടില്ല ...ഞാന്‍ ഇപ്പോഴാ വിവരം അറിയുന്നത് ..ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല ..ഇന്ദ്രനും കൂട്ടരും പരിസരം ഒക്കെ ഒന്ന് വീക്ഷിച്ചു ....ഉം ശരി ഞങ്ങള്‍ പോകുന്നു ...എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം ......ശരി മമാന്‍ ഇപ്പൊ നിങ്ങടെ വീട്ടില്‍ വരും ....നിങ്ങള്‍ എങ്ങോട്ടാ ഇന്നി ..അത് തീരുമാനിച്ചില്ല ..ഒരു കാര്യം അവന്റെ അപ്പനോട് പറയണം ...എവിടെ എങ്കിലും വച്ച് കിട്ടിയാല്‍ കൈയും കാലും തല്ലി ഒടിച്ചേ വിടു.....അപ്പൊ ശരി അതും പറഞ്ഞു അവര്‍ ഇറങ്ങി വണ്ടിയില്‍ കയറിയപ്പോ ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു ഇന്ദ്ര എനിക്കൊരു സംശയം ഇവര്‍ തമിഴ് നാട്ടില്‍ പോയിരിക്കും കാരണം ദിപെഷ് എല്ലാ ഒന്നാം തീയതിയും കുമാര കോവിലില്‍ പോകുന്ന പതിവുണ്ട് ...ചിലപ്പോ അവിടെ പോയി രജിസ്റ്റര്‍ ചെയ്യാനാവും ഉദേശം ...എന്റെ പോന്നു ചേട്ടാ ഇതിപ്പോ ആണോ പറയുന്നേ നേരത്തെ പറയണ്ടേ ..ശേ നശിപ്പിച്ചു ..എന്തായാലും വേഗം വിടു വേഗം ..ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പിന്നെ ഒരിടത്തും പോകുന്നതിനെ കുറിച്ച് ചിന്തിച്ചില്ല ..കാര്‍ അതിവേഗം പാഞ്ഞു .........

അദ്ധ്യായം 31
കളിയിക്കാവിള കഴിഞ്ഞു ഷമീര്‍ സാലി പറഞ്ഞു ഇന്ദ്ര മണി ഇപ്പൊ ഏഴു ആയി ഇന്നി നമ്മള്‍ അതുവരെ പോയിട്ട് കാര്യം ഇല്ല നമ്മുക്ക് ഇതുമുതല്‍ ഉള്ള എല്ലാ രജിസ്റ്റര്‍ ഓഫീസും കയറി നോക്കാം പിന്നെ പാറശാല നമ്മുക്ക് വെയിറ്റ് ചെയ്യാം അവര്‍ എന്തായാലും ഇത് വഴി തന്നാണ് വരുന്നത് ..അവന്റെ കാര്‍ നമ്മുക്ക് അറിയാവുന്നതല്ലേ കണ്ടു പിടിക്കാന്‍ ബുധിമുടു ഉണ്ടാവില്ല ...പിന്നെ ഒരു കാര്യം കൂടെ ഞാന്‍ പറയുകയാ കൈയില്‍ ലിട്ടിയാല്‍ രണ്ടെന്നതിനും ഞാന്‍ അടി കൊടുത്തിരിക്കും പറഞ്ഞില്ല എന്ന് വേണ്ടാ ....ഉം ആയിക്കോ ...അപ്പൊ നമുക്ക് അങ്ങനെ തന്നെ ചെയ്യാം പതിനഞ്ചു മിനിട്ട് കൂടെ യാത്ര കഴിഞ്ഞപ്പോ പാറശാല എത്തി പറഞ്ഞതുപോലെ അവിടുത്തെ രജിസ്റ്റര്‍ ഓഫീസില്‍ പോയി നോക്കി .....ഇല്ല അങ്ങനെ ആരും വന്നിട്ടില്ല അവിടെ ....പിന്നെ ജെങ്ങ്ഷനില്‍ വന്നു നിന്നു ..... അടുത്ത് കണ്ട തട്ടുകടയില്‍ നിന്നും ചായ കുടിച്ചു എല്ലാപേരും ......സമയം പോകുന്നു എട്ടുമണി ആയി .....എല്ലാപേരുടെയും ക്ഷമ കെട്ടു...ഇന്ദ്രന്‍ അസ്വസ്ഥനായി അവിടെ ഉല്ല കൊടിമരത്തിന്റെ ചുവട്ടില്‍ ഇരുന്നു ........സുകേഷ് ഇന്ദ്രന്റെ അടുത്തേക്ക് പോയി .പറഞ്ഞു ..................ഇന്ദ്ര നീ ഒന്ന് വീട്ടില്‍ വിളിച്ചു നോക്ക് അവിടുത്തെ വിവരം എന്താന്നു അറിയാല്ലോ ...ഉം വിളിക്കാം എനിക്ക് അതിനു മുന്പ് അവന്റെ വീട്ടില്‍ ഒന്ന് വിളിക്കണം രണ്ടു വാക്ക് പറയാതെ ഒരു സമാധാനം ഇല്ല .....അവന്‍ അതും പറഞ്ഞു അടുത്തുള്ള ബൂത്തിലേക്ക് കയറി ഒരു ലോക്കല്‍ ചെയ്യണം ഇന്ദ്രന്‍ പറഞ്ഞു അകത്തേക്ക് കയറു ആദ്യത്തെ കാബിന്‍ ആണ് ലോക്കല്‍ ...ഉം ശരി ഇന്ദ്രന്‍ കാബിനില്‍ കയറി പുറകെ സുകെഷും ......ഇന്ദ്രന്‍ നമ്പര്‍ ഡയല്‍ ചെയ്തു റിംഗ് ചെയ്യുന്നുണ്ട് ..എടുക്കുന്നില്ലല്ലോ ഇന്ദ്രന്‍ പറഞ്ഞു എടുക്കില്ലട അവരും കൂടെ അറിഞ്ഞുള്ള കളി അല്ലെ അപ്പൊ പിന്നെ എടുക്കില്ല .....ഇന്ദ്രന്‍ വീണ്ടും ഡയല്‍ ചെയ്തു റിംഗ് ചെയ്യുന്നുണ്ട് ശേ പണ്ടാരമടങ്ങാന്‍ എടുക്കുന്ന്നില്ല അപോഴെക്കും അങ്ങേത്തലക്കല്‍ നിന്നും ഹലോ ....ഇന്ദ്രന്‍ അല്പം ഒന്ന് ശബ്ദം മാറ്റി ..ഹലോ ദിപെഷ് ഉണ്ടോ ......ഇല്ലല്ലോ ആരാ .....അതിനുത്തരം പറയാതെ ഇന്ദ്രന്‍ ഇതാരാ സംസാരിക്കുന്നത് ...അതിനു മറുപടി ഇല്ല നിങ്ങളല്ലേ ഇങ്ങോട്ട് വിളിച്ചത് ആദ്യം നിങ്ങള്‍ പറയു .....ഇന്ദ്രന് ദേഷ്യം വന്നു ഞാന്‍ ആരാന്നു പറയണോ നിന്റെ മകനെ എന്റെ കൈയില്‍ കിട്ടിയാല്‍ വെച്ചേക്കില്ല ഞാന്‍ .......കൈയും കാലും ഇല്ലതെയെ അവനെ നിങ്ങള്‍ ഇന്നി കാണു....മറുതലക്കല്‍ നിന്നു ഒന്നും സംസാരിക്കുന്നില്ല ....ഇന്ദ്രന്‍ തുടര്‍ന്ന് ...പിന്നെ അവന്‍ എവിടെ ഉണ്ടെന്നു പറഞ്ഞാല്‍ അല്ലെകില്‍ അവര്‍ വീട്ടില്‍ എത്തിയാല്‍ ആ നിമിഷം തന്നെ അവരെ എന്റെ അച്ഛന്റെ മുന്നില്‍ എത്തിക്കണം എങ്കില്‍ ഒരു പ്രശ്നം ഒഴിവാകും ....പറഞ്ഞത് കേട്ടല്ലോ ...ഇന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തു .....അവന്‍ പിന്നെ വീട്ടിലെ നും ഡയല്‍ ചെയ്തു സുബ്രു ആണ് ഫോണ്‍ എടുത്തത് ....എന്തെങ്കിലും വിവരം കിട്ടിയോ സുബ്രു ചോദിച്ചു ....ഉം കുമാരകൊവിളില്‍ കടന്നിരികനാണ് സാധ്യത ഞങ്ങള്‍ പാറശാല ഉണ്ടിപ്പോ ...ഇത് വഴിയെ വരൂ ഞങ്ങള്‍ പിടിച്ചോളാം .......വേണ്ട നിങ്ങള്‍ ഇങ്ങു പോന്നോള് ....പ്രശ്നം വേണ്ടാ ബാക്കി ഇവിടെ വന്നു സംസാരിക്കാം അപ്പൊ ശരി ഇന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തു .......ഡാ എന്ത് പറഞ്ഞു സുകേഷ് ചോദിച്ചു .......തിരികെ ചെല്ലാന്‍ ഇവിടെ വച്ച് പ്രശ്നം വേണ്ടാ എന്ന് ... അതും ശരിയാടാ ഇന്നി നിന്നിട്ട് കാര്യം ഇല്ല ....നമ്മുക്ക് പോകാം സുകേഷ് പറഞ്ഞു ...ഉം വാ ഇന്നി വരുനത് വരട്ടെ ....ഷമീര്‍ സാലി പറഞ്ഞു എനാല്‍ നിങ്ങള്‍ വിട്ടോ ഞാനും സന്തോഷും ഇവിടെ നിക്കാം അവനെ കണ്ടിട്ടേ ഞങ്ങള്‍ വരുന്നുള്ളൂ .......വേണ്ട ഷമീര്‍ നമ്മുക്ക് എന്തായാലും പോയിട്ട് തീരുമാനിക്കാം ...എല്ലാരും ചെന്ന് വണ്ടിയില്‍ കയറി .....ചേട്ടാ തിരികെ വിട്ടോ ഇന്നി എല്ലാം അവിടെ ചെന്നാകാം ............
************************************************************************************* NEXT >>

No comments:
Post a Comment